രണ്ട് ചിത്രങ്ങൾ

pk

തീയക്ഷരങ്ങൾ

ഞാനെ​​െൻറ പുസ്തകങ്ങളിൽ നിന്ന് മ, വ, എന്നീ രണ്ടക്ഷരങ്ങളും വള്ളി പുള്ളികളും മായ്ച്ചുകളഞ്ഞു.
അല്ലെങ്കിൽ എ​​െൻറ ജീവിതം അവർ മായ്ച്ചു കളയും.

പ്രശ്നം
ഒന്നും കഴിക്കാതെ വിശന്നു മരിച്ചു പോകുന്നത് ഞങ്ങൾക്ക് പ്രശ്നമല്ല.
നീയെന്താണ് കഴിക്കുന്നതെന്നതാണ് ഞങ്ങളുടെ പ്രശ്നം.
നി​​െൻറ അടുക്കളയിൽ ഞങ്ങളുടെ കണ്ണുണ്ടാവും.
ഒന്നും ഉരിയാടാതെ നാവിനെ ഉറക്കിക്കിടത്തുന്നത് ഞങ്ങൾക്ക്
പ്രശ്നമല്ല.
നീയെന്താണ് ഞങ്ങൾ വിളിക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കാത്തതെന്നതാണ് ഞങ്ങളുടെ
പ്രശ്നം.
അങ്ങാടിയിൽ ഞങ്ങളുടെ ആളുകളുണ്ടാവും.
ഒന്നും വായിക്കാതെ, എഴുതാതെ, ചിന്തിക്കാതെ മരിച്ചു ജീവിക്കുന്നത് ഞങ്ങൾക്ക് പ്രശ്നമല്ല.
നീയെന്താണ് വായിക്കുന്നത്, ചിന്തിക്കുന്നത്, സ്വപ്നം കാണുന്നത് എന്നതാണ് ഞങ്ങളുടെ പ്രശ്നം.
നി​​െൻറ കിടപ്പറയിലടക്കം എല്ലായിടത്തും ഞങ്ങളുടെ ചാരക്കണ്ണുകളുണ്ട്.
ഗോദ്​സെയെ മാത്രമേ തൂക്കിലേറ്റിയിട്ടുള്ളൂ.
ഗോദ്​സെയുടെ ആ പഴയ തോക്ക് ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്.

Loading...
COMMENTS