Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാവോവാദി ഭീഷണിയുടെ...

മാവോവാദി ഭീഷണിയുടെ നിഴലൊഴിയുന്നില്ല

text_fields
bookmark_border
മാവോവാദി ഭീഷണിയുടെ നിഴലൊഴിയുന്നില്ല
cancel

ഒരു ദൂരദർശൻ കാമറമാനും രണ്ടു സുരക്ഷ സൈനികരും കൊല്ലപ്പെട്ട ദന്തേവാഡയിലെ മാവോവാദി ആക്രമണത്തിനു ശേഷം ഛത്തിസ്​ഗഢിൽ ഉയരുന്ന ചോദ്യമിതാണ്​: ഇൗ മാസം 12നും 20നും നടക്കാനിരിക്കുന്ന സംസ്​ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്​ സമാധാനാന്തരീക്ഷത്തിലായിരിക്കുമോ? ഒക്​ടോബർ 30ന്​ ചൊവ്വാഴ്​ച ഇൗ സംഭവം നടന്നതി​​​െൻറ തൊട്ടു​തലേന്നാൾ ഛത്തിസ്​ഗഢിലെ മാവോവാദി സ്വാധീനമേഖലയായ ബിജാപൂരിൽ നടന്ന മാവോവാദി ആക്രമണത്തിൽ നാലു സി.ആർ.പി.എഫ്​ ഭടന്മാർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​ ബസ്​തർ പര്യടന പരിപാടി റദ്ദാക്കി. തെര​ഞ്ഞെടുപ്പ്​ പ്രചാരണത്തിനുവേണ്ടി സംസ്​ഥാനത്തെത്തിയതായിരുന്നു അദ്ദേഹം. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ പരിപാടിയും മാറ്റിവെച്ചു. പിന്നെയും 48 മണിക്കൂർ തികയും മു​േമ്പ മറ്റൊരു ശക്തമായ ആക്രമണം നടന്നത്​​ സംസ്​ഥാന സർക്കാറിനെ ഞെട്ടിച്ചു.

ആകെയുള്ള 90 നിയമസഭ സീറ്റുകളിൽ നക്​സൽ സ്വാധീനമേഖലയിലെ 18 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്​ 12നാണ്​. ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടി, മുഖ്യ പ്രതിപക്ഷ കക്ഷി കോൺഗ്രസ്​, സി.പി.​െഎ, സി .പി.എം, ഗോണ്ട്​വാന റിപ്പബ്ലിക്കൻ പാർട്ടി, ബി.എസ്​.പിയും മുൻമുഖ്യമന്ത്രി അജിത്​ ​േജാഗിയുടെ ഛത്തിസ്​ഗഢ്​ ജനത കോൺഗ്രസ്​ എന്നിവർ ചേർന്ന പുതിയ സഖ്യവുമാണ്​ മത്സരത്തിനുള്ളത്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ 49ഉം കോൺഗ്രസിന്​ 39ഉം സീറ്റുകളാണ്​ കിട്ടിയത്​. ബി.എസ്​.പിയും സ്വതന്ത്രനും ഒാരോ ​സീറ്റ്​ വീതവും നേടി. എന്നാൽ, ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വോട്ടു വ്യത്യാസം 0.75 ശതമാനമാണ്. സുരക്ഷാസംവിധാനങ്ങൾ നിലവിലെ രീതിയിൽ തുടർന്നാൽ നീതിപൂർവകമായ ഒരു തെര​ഞ്ഞെടുപ്പ്​ നടക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസിന്​ ആശങ്കയുണ്ട്​. മാവോവാദികൾ നമ്മുടെ സൈനികരെ പിന്നെയും പിന്നെയും പിന്തുടർന്ന്​ കൊല്ലു​േമ്പാഴും മാവോയിസം അവസാനിക്കുകയാണെന്ന്​ മുഖ്യമന്ത്രി പറയുന്നതിലെ പരിഹാസ്യത കോൺഗ്രസ്​ അധ്യക്ഷൻ ഭൂപേഷ്​ ഭാഗൽ തുറന്നു പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ്​ നല്ലനിലയിൽ നടക്കുമെന്നു തോന്നുന്നി​ല്ലെന്ന്​ അദ്ദേഹം കൈമലർത്തുന്നു.

ബസ്​തറിലെ ചിത്രം മറ്റൊന്നാണ്. അവിടെ മാവോവാദികൾ കഴിഞ്ഞ കുറേ വർഷങ്ങളായി തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കുകയാണ്​. കഴിഞ്ഞ വർഷം ബഹിഷ്​കരണ ഭീഷണിയുണ്ടായപ്പോൾ ബസ്​തർ മേഖലയിലെ 12 നിയമസഭ മണ്ഡലങ്ങളിൽ വോട്ടു ചെയ്​തിറങ്ങുന്നവരുടെ വിരലുകളിൽ മഷിപുര​േട്ടണ്ട എന്നൊരു നിർദേശമുയർന്നു. നക്​സലുകളുടെ പകവീട്ടലിൽ നിന്നു വോട്ടർമാർക്കു രക്ഷപ്പെടാനുള്ള ഉപായമായിരുന്നു ഇത്​. സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ ഇൗ നിർദേശം കേന്ദ്രത്തിന്​ അയച്ചെങ്കിലും കേന്ദ്ര​ തെരഞ്ഞെടുപ്പ്​ കമീഷൻ അംഗീകരിച്ചില്ല. ഇപ്പോഴത്തെ ആക്രമണങ്ങളെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടതില്ല എന്നും പ്രദേശത്തേക്ക്​ റോഡു വെട്ടി വികസനമെത്തുന്നതിലെ പേടിമൂലം അതിനു തടയിടാനുള്ളതാണ്​ ആക്രമണങ്ങളെന്നും നക്​സൽ വേട്ടയുടെ ചുമതല വഹിക്കുന്ന ഡി.ജി.പി ഡി.എം അശ്വതി പറയുന്നു. സംസ്​ഥാനത്ത്​ സുരക്ഷക്കു വേണ്ട സേനയെ നിയോ ഗിക്കുമെന്നും ജനത്തിന്​ നിർഭയമായി വോട്ടുചെയ്യാനുള്ള അവസരമൊരുക്കുമെന്നും അശ്വതി ഉറപ്പുനൽകുന്നു.

എന്നാൽ, നേർവിപരീതമാണ്​ മുഖ്യമന്ത്രി രമൺ സിങ്ങി​​​െൻറ പ്രതികരണം. ‘‘തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണിത്​ നടത്തുന്നത്​. എന്നാൽ, സംസ്​ഥാനത്തെ ജനങ്ങൾ ബാലറ്റിലൂടെ അതിന്​ ശക്തമായി മറുപടി നൽകും’’ -അദ്ദേഹം വ്യക്തമാക്കി. ബസ്​തർ മേഖലയിലെ കോണ്ടയിൽ നിന്നു കോൺഗ്രസ്​ ടിക്കറ്റിൽ ജയിച്ച കവാസി ലഖ്​മ ഇത്തവണയും മത്സരത്തിനുണ്ട്​.

ആക്രമണങ്ങൾ അദ്ദേഹത്തെയും അസ്വസ്​ഥനാക്കുന്നു. ‘‘ഇത്തരം സംഭവങ്ങളുടെ ഭീകരത വളരെ പെ​െട്ടന്ന്​ വ്യാപിക്കും. ഒരു ഭാഗത്ത്​ പൊലീസും മറുഭാഗത്ത്​ നക്​സലുകളും ​പട്ടികവർഗ വിഭാഗക്കാരായ തദ്ദേശീയരെ കൊല്ലുന്നു. ഇൗയൊരു സാഹചര്യത്തിൽ ആളുകൾ നിർഭയരായി ​േ​പാളിങ്​ സ്​റ്റേഷനിലെത്തി വോട്ടുചെയ്യുമെന്ന്​ കരുതുന്നത്​ വിഡ്​ഢിത്തമാണ്​. ബസ്​തറിന്​ ഇത്​ ഏറെ ദുർഘട നാളുകളാണ് -ലഖ്​മ പറയുന്നു.

ഛത്തിസ്​ഗഢി​െല മാവോവാദി സാന്നിധ്യം ക്ഷയിച്ചുവരുകയാണെന്ന്​ സർക്കാർ വലിയവായിൽ പറയു​േമ്പാഴും ഇത്തരം ആക്രമണങ്ങൾ സർക്കാർ വാദങ്ങളെ അസാധുവാക്കുന്നു. മാവോവാദികളുടെ മേലുള്ള സമ്മർദം വർധിപ്പിക്കാൻ സുരക്ഷാസേനക്ക്​ കഴിഞ്ഞിട്ടുണ്ടെന്നത്​ നേരാണ്​. അവരുടെ ശക്തികേന്ദ്രങ്ങളിൽ പലതും സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്​. എന്നാൽ, മാവോവാദി അതിക്രമങ്ങളിൽ കാര്യമായ കുറവു​ണ്ടെന്ന്​ ഇനിയും പറയാറായിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി സർക്കാർ എല്ലായിടത്തും ചെന്നു പറയുന്നത്​ മാവോവാദി അക്രമങ്ങൾ കുറക്കാനായിട്ടുണ്ട്​ എന്നാണ്​. പക്ഷേ, അത്തരം അക്രമങ്ങളുടെ മുഖ്യ പ്രഭവകേന്ദ്രമായ ഛത്തിസ്​ഗഢിൽ മാവോവാദി കൊലകളുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുകയാണ്​. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയിൽ ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്​ 2017ലാണ്​. ആഭ്യന്തര മന്ത്രാലയത്തി​​​െൻറ തന്നെ കണക്കനുസരിച്ച്​ 2015ൽ 101ഉം 2016ൽ 107ഉം പേർ കൊല്ലപ്പെട്ടപ്പോൾ 2017ൽ ​അത്​ 130 ആയി ഉയർന്നു. 2016ൽ 38 സൈനികർ കൊല്ലപ്പെട്ടപ്പോൾ 2017ൽ എണ്ണം 60 ആയി.

ഇൗ വർഷവും മാവോവാദികൾ കനത്ത ആക്രമണമാണ്​ അഴിച്ചുവിടുന്നത്​. നഷ്​ടം കൂടുതൽ പറ്റുന്നത്​ സുരക്ഷാസൈനികർക്കും. ബസ്​തറിൽ മാത്രം 80,000 സൈനികരാണ്​ വിന്യസിക്കപ്പെട്ടിരിക്കുന്നത്​. ഇൗ വമ്പിച്ച സേനാവിന്യാസത്തിനുശേഷവും മാവോവാദികളെ നിയന്ത്രണാധീനരാക്കാൻ കഴിഞ്ഞിട്ടില്ല.

(ബി.ബി.സിയുടെ ഛത്തിസ്​ഗഢ്​ ​കറസ്​പോണ്ടൻറാണ്​ ലേഖകൻ)

കാടും ഒളിയുദ്ധവും അറിയാത്തത്​ സേനക്ക്​ തടസ്സം
ഷീന കെ.
വനത്തിലും ഒളിയുദ്ധത്തിലും വേണ്ടത്ര പരിചയമില്ലാത്ത സുരക്ഷ സൈനികർ ഛത്തിസ്​ഗഢിലെ മാവോവാദി മേഖലയിൽ സർക്കാറിന്​ തലവേദനയാവുകയാണ്​. സ്വതന്ത്രവും നീതിപൂർവകവുമായ ​െത​രഞ്ഞെടുപ്പ്​ നടത്താൻ തെരഞ്ഞെടുപ്പ്​ കമീഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്​. രണ്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്​ നടത്തുന്നതിനു പുറമെ വൻതോതിലുള്ള സൈനികവിന്യാസവും ബസ്​തറിൽ പൂർത്തിയാക്കി. ഭീകരമായ മാവോവാദി അതിക്രമങ്ങൾക്ക്​ ലോകത്തുതന്നെ കുപ്രസിദ്ധിയാർജിച്ച ബസ്​തറിൽ കനത്ത സൈനികബന്തവസ്സ്​ തുടങ്ങിക്കഴിഞ്ഞു.

എന്നാൽ, ഇൗ സൈനികരിൽ ബഹുഭൂരിഭാഗവും വനത്തിനകത്തെ ഏറ്റുമുട്ടലിലോ ഒളിപ്പോരിലോ നല്ല പരിശീലനം നേടിയവരല്ല. ഇത്​ സേനാവിന്യാസത്തിൽ ഏർപ്പെട്ട അധികൃതർക്ക്​ ഗുരുതരമായ വെല്ലുവിളിയുയർത്തുന്നുണ്ട്​. കാടും ഒളിയുദ്ധവുമൊക്കെ ശീലമാക്കി മാറ്റിയവരാണ്​ തീവ്രവാദികൾ. എന്നാൽ, ജനവാസമേഖലയിൽ വിന്യസിക്കപ്പെട്ട സൈന്യം മാവോവാദി തന്ത്രങ്ങളെക്കുറിച്ച്​ എത്തും പിടിയുമില്ലാത്തവരാണെന്നു പറയാം. നക്​സൽ പ്രദേശത്ത്​ വിന്യസിക്കും മുമ്പ്​ ഞങ്ങൾ ആദ്യം സൈനികർക്ക്​ അടിസ്​ഥാന പരിശീലനവും വിവരങ്ങളും നൽകുന്നു -ഡി.ജി.പി ഡി.എം. അശ്വതി പറയുന്നു. 75 ശതമാനം ജവാന്മാരും പരിശീലനം നേടിയവരാ​ണ്​. ആയിരം പേരുടെ 550 കമ്പനി​ സൈനികരെ സംഘർഷബാധിത പ്രദേശങ്ങളിലേക്ക്​ നിയോഗിച്ചിട്ടുണ്ട്​. വൈകാതെ നൂറു കമ്പനികൂടി വരും. മാവോവാദി മേഖലകളിലെ വിധിയും വിലക്കും സംബന്ധിച്ച കൈപ്പുസ്​തകം എല്ലാവർക്കും നൽകുന്നുണ്ടെന്ന്​ അശ്വതി പറഞ്ഞു. കാൽനടയായി സഞ്ചരിക്കാനാണ്​ ജവാന്മാർക്ക്​ നൽകിയ നിർദേശം. വാഹനങ്ങളിൽ സഞ്ചരിക്കു​േമ്പാൾ ലാൻഡ്​ മൈൻ അടക്കമുള്ള സ്​ഫോടകവസ്​തുക്കൾ ഉപയോഗിച്ച്​ വൻതോതിലുള്ള നാശത്തിന്​ വിധേയമാ​േകണ്ടിവരുമെന്നു കണ്ടാണ്​ ഇൗ നിർദേശം.

Show Full Article
TAGS:Chhattisgarh Election Maoist article malayalam news 
News Summary - Maoist Threat In Chhattisgarh - Article
Next Story