Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രസക്തി വർധിക്കുന്ന...

പ്രസക്തി വർധിക്കുന്ന മനുസ്​മൃതിവിരുദ്ധ സമരം

text_fields
bookmark_border
പ്രസക്തി വർധിക്കുന്ന മനുസ്​മൃതിവിരുദ്ധ സമരം
cancel

ജാതി വിരുദ്ധമായൊരു ദിശാബോധത്തിൽനിന്ന് ഐക്യകേരളത്തിലെ ദലിതർക്കിടയിൽ വളർന്നുവന്ന ഉണർവുകളുടെയും പോരാട്ട ങ്ങളുടെയും മുഖത്താണ് 1989 സെപ്​റ്റംബർ ഒന്നിന്​ വൈക്കത്ത്​ മനുസ്​മൃതി ചുട്ടെരിക്കപ്പെട്ടത്. ആധുനിക ജനാധിപത്യ സാ മൂഹികക്രമത്തിനുള്ളിൽ നിലനിൽക്കുന്ന ബ്രാഹ്മണ്യ ആശയലോകത്തി​​െൻറ അപ്രമാദിത്വത്തിനും അതി​​െൻറ സാമൂഹിക രാഷ്​ ട്രീയ മേൽക്കോയ്​മ വ്യവഹാരങ്ങൾക്കുമെതിരായ പ്രത്യയശാസ്​ത്രപരമായ ​ഒരു കടന്നാക്രമണമായിരുന്നു അത്.

ജനാധിപ ത്യം വന്നു, ജാതി പോയി എന്നത് കേരളീയരുടെ പൊതുബോധമായിരുന്നു. അതൊരു മിത്തായി മാറിയിരുന്നു. രാഷ്​ട്രീയനേതാക് കന്മാർ മാത്രമല്ല, സാംസ്​കാരിക നായകന്മാരും ചരിത്രകാരന്മാരും എഴുത്തുകാരുമെല്ലാം ഈ മിത്തി​െൻറ പ്രചാരകരായി. നവേ ാത്ഥാനകാലത്തെ അവർ ഈ മിത്തിലേക്ക് വ്യാഖ്യാനിച്ചു. ദുഃഖകരമായൊരു കാര്യം, ജാതിക്കെതിരെ സംസാരിക്കുന്നവർ ജാതിവാദ ികളായി ചിത്രീകരിക്കപ്പെട്ടുവെന്നതാണ്. എവിടെയാണ് ജാതി എന്നത് 1980കളിലെ ചോദ്യമായിരുന്നു. അതിന് ഉത്തരം നൽകാനുള്ള ബാധ്യത ദലിതർക്കു മാത്രമായി.
രാജ്യവ്യാപകമായി ദലിതർക്കും ആദിവാസികൾക്കുമെതിരെ അക്രമങ്ങൾ പെരുകിയ കാലമായിരു ന്നു എൺപതുകൾ. ആധുനിക ജനാധിപത്യ ഭരണസംവിധാനത്തെയും നിയമ വ്യവസ്​ഥയെയും വെല്ലുവിളിച്ച്​ തഞ്ചാവൂരിലെ കീൽവെൺമണിയ ിൽ 1968ൽ 44 സ്​ത്രീകളെയും കുട്ടികളെയും ചുട്ടുകൊന്നുകൊണ്ട് ഈ അക്രമങ്ങൾ മുമ്പുതന്നെ കൂട്ടക്കൊലകളുടെ രൂപം കൈവരി ച്ചിരുന്നു. ആന്ധ്രപ്രദേശിലെ കരം ചേദുവിലും (1985) ചുന്ദൂരിലും ബിഹാറിലെ ബതാനി തോലയിലും (96) ലക്ഷ്​മൺപുർ ബതേയിലും (97) ന ഗരി ബസാറിലും (98) ശങ്കർബിഗയിലുമെല്ലാം (99) ഇതാവർത്തിച്ചു. മിയാൻപുരിൽ 2000ത്തിൽ 32 ദലിതരെ കൂട്ടക്കൊല ചെയ്​താണ്​ ഇന്ത്യൻ റിപ്പബ്ലിക് 21ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചത്. ഇതിനിടയിൽ 1989 സെപ്​റ്റംബർ 11ന് ഇന്ത്യൻ ഭരണാധികാരികൾക്ക് പട്ടികജാതി/പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം ഉണ്ടാക്കേണ്ടിവന്നു; മനുസ്​മൃതി ചുട്ടെരിച്ചതി​​െൻറ തൊട്ടുപിന്നാലെ.

ഇന്ത്യൻ നാഷനൽ കോൺഗ്രസി​​െൻറ മതേതര ജനാധിപത്യ സങ്കൽപത്തിന് (Secularism) ഹിന്ദുമതത്തിനുള്ളിൽ ദലിതരും സ്​ത്രീകളും നേരിടുന്ന ജാത്യാധിപത്യത്തെയും പുരുഷാധിപത്യത്തെയും സംബോധന ചെയ്യാനായില്ല. ഭൂരിപക്ഷ വർഗീയതക്കെതിരെ ന്യൂനപക്ഷമതങ്ങളോട് ആഭിമുഖ്യം കാണിച്ച കോൺഗ്രസ്​ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ളിൽ നിലനിൽക്കുന്ന ജാത്യാധിപത്യത്തെയും പുരുഷാധിപത്യത്തെയും അവഗണിച്ചു. കെട്ടുപിണഞ്ഞു കിടക്കുന്ന ജാതി/മത/പിതൃമേധാവിത്വ സ്​ഥാപനങ്ങളെ ഉള്ളിലൊതുക്കിയും അവയുടെ നിയന്ത്രണാധികാരത്തെ മാനിച്ചുമാണ് കോൺഗ്രസ്​ ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചത്. തങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നുവെന്നതായിരുന്നു ഇതി​​െൻറ രാഷ്​ട്രീയ ഭാഷ്യം.

ഇന്ത്യൻ ഇടതുപക്ഷത്തിനും ഇക്കാര്യത്തിൽ വ്യത്യസ്​തമായൊരു സമീപനം ഉണ്ടായിരുന്നില്ല. എൺപതുകളിൽ വർണ-ജാതി വ്യവസ്​ഥയുടെ ദാർശനികനായിരുന്ന ആദിശങ്കരനെ അദ്ദേഹത്തി​​െൻറ 1200ാമത് ജന്മവാർഷികത്തിൽ, ഇന്ത്യയിലെ പ്രമുഖ മാർക്സിസ്​റ്റ്​ സൈദ്ധാന്തികനായിരുന്ന ഇ.എം.എസ്​ നമ്പൂതിരിപ്പാട് വിശേഷിപ്പിച്ചത് ലോകം കണ്ട ഏറ്റവും പ്രതിഭാശാലികളായ ചിന്തകരിൽ ഒരാളെന്നാണ്. യൂറോപ്യൻ തത്ത്വചിന്തകനായ ഹെഗലിന് തുല്യനായി ശങ്കരനെ അദ്ദേഹം പ്രകീർത്തിച്ചു. സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും നിലകൊണ്ട ബൗദ്ധ പാരമ്പര്യങ്ങളെയല്ല, അവയുടെ നിഷേധമായിരുന്ന ഹൈന്ദവ പാരമ്പര്യത്തെയാണ് ഇ.എം.എസ്​ ഇതിലൂടെ മഹത്ത്വവത്​കരിച്ചത്.

തന്മൂലം ജാതി നിർമിതമായ ഇന്ത്യൻ സാമൂഹികഘടനയെ ആദർശമാക്കി ഇന്ത്യൻ ദേശീയതക്ക്​ സമാന്തരമായും പകരമായും ഉയർന്നുവന്ന ഹിന്ദുദേശീയതയുടെ വക്താക്കൾക്ക് ഹിന്ദുരാഷ്​ട്രമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിന് പ്രത്യയശാസ്​ത്രപരമായ തടസ്സങ്ങളൊന്നുമുണ്ടായില്ല. ജനസംഘത്തിൽ നിന്ന് ബി.ജെ.പിയിലെത്തിയ സംഘ്​പരിവാർ 80കളിൽ വമ്പിച്ചൊരു കുതിച്ചുചാട്ടത്തിനുള്ള തയാറെടുപ്പിലായിരുന്നു. ഹൈന്ദവവത്കരണത്തോടൊപ്പം ജാതികളുടെ പ്രവർത്തനമണ്ഡലം രാഷ്​ട്രീയമാണെന്നും ജാതി സമവാക്യങ്ങൾക്കകത്താണ് ഇന്ത്യൻ രാഷ്​ട്രീയം ചലനാത്്മകമാകുന്നതെന്നുമുള്ള തിരിച്ചറിവ് ബി.ജെ.പിയുടെ രാഷ്​ട്രീയനീക്കങ്ങളുടെ ആക്കം വർധിപ്പിച്ചു.

തിരിഞ്ഞുനോക്കുമ്പോൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിൽ കേരളത്തിലെ ദലിത് മണ്ഡലത്തിലുണ്ടായ ഏറ്റവും മൗലികമായ നേട്ടങ്ങളിലൊന്ന് ജാതി ഇല്ല എന്ന മിത്ത് തകർക്കാനായി എന്നതാണ്. കേരളത്തിലെ ദലിതരും ആദിവാസികളും നേരിടുന്ന അടിസ്​ഥാന പ്രശ്നങ്ങളുടെ കാരണം തേടിയിറങ്ങുന്നവർ അവസാനം എത്തിച്ചേരേണ്ടിവരുന്നത് ജാതിയിലാണ്. ഒരിക്കൽ ദലിതരുടെ സുരക്ഷയെന്നു വിശേഷിപ്പിക്കപ്പെട്ട ദലിത്കോളനികൾ ജാതിവിവേചനത്തി​​െൻറ ഗെറ്റോകളാണെന്ന് അതി​​െൻറ ഉപജ്ഞാതാക്കൾതന്നെ തുറന്നുപറഞ്ഞു തുടങ്ങിയിരിക്കുന്നു.
ജാതിയില്ല എന്ന നിലപാട് തിരുത്തപ്പെട്ടതുപോലെത്തന്നെ ലിംഗസമത്വ ധാരണകളും മലയാളികൾ തിരുത്തിത്തുടങ്ങിയിരിക്കുന്നു. ദലിതർക്കെന്നതുപോലെ സ്​ത്രീകൾക്കും കഴിഞ്ഞ മൂന്നു പതിറ്റാണ്ട് പോരാട്ടങ്ങളുടെ ദശകങ്ങളായിരുന്നു. തങ്ങൾക്കെതിരായ അതിക്രമങ്ങൾ മൂടിവെക്കാനാവാത്ത കാലത്തേക്ക് സ്വാഭിമാനികളായ സ്​ത്രീകൾ കേരളത്തെ മാറ്റിയിരിക്കുന്നു. കേരളീയ സ്​ത്രീകൾ എത്രമാത്രം അസ്വാതന്ത്ര്യത്തിലും അസമത്വത്തിലും അപമാനത്തിലുമാണ് ജീവിക്കുന്നത് എന്ന് ശബരിമലയിലെ സ്​ത്രീ പ്രവേശന വിലക്ക് ലോകത്തെ കാണിച്ചുകൊടുത്തു. സ്വാതന്ത്ര്യത്തെക്കുറിച്ച് ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. സാമൂഹികസ്വാതന്ത്ര്യം കൈവരിക്കാത്തിടത്തോളം നിയമം അനുവദിക്കുന്ന സ്വാതന്ത്ര്യം എന്തുതന്നെയായാലും അതുകൊണ്ട് പ്രയോജനമില്ല.

ജാത്യാധിപത്യവും പുരുഷാധിപത്യവും നിലനിൽക്കാതിരുന്നതുകൊണ്ടല്ല, അത് അംഗീകരിക്കാനും അതിനപ്പുറത്തേക്ക് കേരളത്തെ ചലിപ്പിക്കാനുമുള്ള രാഷ്​ട്രീയ പ്രബുദ്ധതയാണ് ഐക്യകേരളത്തിന് ഇല്ലാതെപോയത്. ഇന്ത്യയിലെ മറ്റേതു സംസ്​ഥാനത്തെയും പോലെ ജാതി/വംശ/ലിംഗ വിവേചനങ്ങൾ നിലനിർത്തിത്തന്നെയാണ് ഐക്യകേരളവും മുന്നോട്ടു നീങ്ങിയത്. മാറ്റത്തെക്കുറിച്ചു പറഞ്ഞവരിലേറെയും സ്വയം മാറുവാൻ വിസമ്മതിച്ചു. ഇത്തരം വിവേചനങ്ങളുടെ തീവ്രതയാണ് അയിത്തമായും ദുരഭിമാനക്കൊലകളായും ഇപ്പോഴും കേരളീയർക്കിടയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ, ഈ യാഥാർഥ്യം അംഗീകരിക്കാൻ മലയാളികളുടെ രാഷ്​ട്രീയ/സാംസ്​കാരിക കാപട്യം അനുവദിക്കുന്നില്ല.

ജാത്യധികാരഘടനക്കും (Caste hierarchy) പിതൃമേധാവിത്വഘടനക്കും (Bhramanical Patriarchism) ഉള്ളിൽ ദലിതരും സ്​ത്രീകളും നേരിടുന്ന അസമത്വങ്ങളും അസ്വാതന്ത്ര്യവും അപമാനവുമാണ് ഇന്ന് കേരളം നേരിടുന്ന മൗലികമായ രണ്ട് സാമൂഹികപ്രശ്നങ്ങൾ. സ്വന്തം ഇണയെ തെരഞ്ഞെടുക്കാനുള്ള അവകാശം പോലുമില്ലാത്ത ഒരു സമൂഹത്തെയാണ് മലയാളികൾ ജനാധിപത്യസമൂഹം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സമൂഹത്തിന് തെരഞ്ഞെടുപ്പും സർക്കാർ രൂപവത്​കരണവുമല്ലാതെ ജനാധിപത്യത്തിന് മറ്റൊരർഥവും കൽപിക്കാനാവില്ല. ജനാധിപത്യതത്ത്വങ്ങളും മൂല്യങ്ങളും നിയമങ്ങളുമെല്ലാം അതി​​െൻറ അലങ്കാരങ്ങൾ മാത്രമായിരിക്കും. ജാതീയതയും സ്​ത്രീവിരുദ്ധതയും ഉള്ളടക്കവും.

ഈ പ്രതിസന്ധി മറികടക്കാൻ ഭരണഘടന ധാർമികതയുടെ അടിസ്​ഥാനത്തിൽ കേരളീയസമൂഹത്തെ പുനർനിർമിക്കേണ്ടതുണ്ട്. രാഷ്​ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹികസ്വാതന്ത്ര്യവും ഉറപ്പാക്കപ്പെടേണ്ടതുണ്ട്. ജനാധിപത്യത്തെ ഒരു ജീവിത സമ്പ്രദായമാക്കി ആവിഷ്കരിക്കേണ്ടതുണ്ട്. വർത്തമാനകാലത്തോട് തുല്യതയുടെ അടിസ്​ഥാനത്തിൽ സംവദിക്കാൻ കഴിയാത്ത ഭൂതകാലത്തെ, അതി​​െൻറ നിർമിതികളെ, സ്​ഥാപനങ്ങളെ -ഗോത്രം, ജാതി, മതം, കുടുംബം എന്നിങ്ങനെ- മറികടന്നുകൊണ്ടേ ഇത്തരമൊരു നീക്കം സാർഥകമാകുകയുള്ളൂ. കേരളത്തെ ആഭ്യന്തരമായി ജനാധിപത്യവത്കരിക്കുകയെന്നാണ് ഇതിനർഥം.
ജാത്യധിഷ്​ഠിതമായൊരു സമൂഹമാണ് കേരളം എന്ന് സ്​ഥാപിക്കുക ദലിതരുടെ ചരിത്രപരമായ ചുമതലയായിരുന്നു. അത് നിർവഹിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അതേസമയം, ജാതിയില്ലാത്ത കേരളം നിർമിക്കുക ദലിതരുടെ മാത്രം ചുമതലയല്ല, അവർക്കുമാത്രം സാധ്യമാകുന്ന കാര്യവുമല്ല. പ്രബുദ്ധ കേരളം ഏറ്റെടുക്കേണ്ട ചുമതലയാണത്. അത് ചൂണ്ടിക്കാണിക്കാനും അത്തരമൊരു ദിശയിലേക്ക് കേരളത്തെ ചലിപ്പിക്കാനും ദലിതർക്കു കഴിയും. ഇവിടെയാണ് മനുസ്​മൃതി ചുട്ടെരിച്ച ഓർമ പ്രസക്തമാകുന്നത്.

Show Full Article
TAGS:Manusmriti protest DALIT PROTEST ayyankali kerala news 
News Summary - Manusmriti protest - Article
Next Story