Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമ​ഹാ ദീ​ദി

മ​ഹാ ദീ​ദി

text_fields
bookmark_border
മ​ഹാ ദീ​ദി
cancel

‘ഇ​ത്​ അ​വ​സാ​നി​പ്പി​ച്ചേ മ​തി​യാ​കൂ. ഞ​ങ്ങ​ൾ​ക്കി​വി​ടെ ജീ​വി​ക്ക​ണം’ -കൊ​ൽ​ക്ക​ത്ത​യി​ലെ ഭ​വാ​നി​പു​രി​ൽ​നി​ന്ന്​ കേ​ട്ട ആ 15കാ​രി​യു​ടെ ശ​ബ്​​ദം നാ​ല​ര പ​തി​റ്റാ​ണ്ടി​നി​പ്പു​റം ഡ​ൽ​ഹി​യി​ലും ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ന്നു. അ​ന്ന്, ന​ക്​​സ​ലു​ക​ളു​ടെ ആ​യു​ധ പ​രി​ശീ​ല​ന​ത്തെ ത​ട​യാ​നാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ന്ദ്ര​പ്ര​സ്​​ഥ​ത്തി​ൽ അ​ത്​ മു​ഴ​ങ്ങി​യ​ത്​ സാ​ക്ഷാ​ൽ ന​രേ​ന്ദ്ര മോ​ദി​ക്കു നേ​രെ​യാ​ണ്. ഇ​നി​യും ഇൗ ​ഭ​ര​ണം സ​ഹി​ക്കാ​നാ​കി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ആ​രാ​യാ​ലും കു​ഴ​പ്പ​മി​ല്ല; ബി.​ജെ.​പി​യെ താ​ഴെ ഇ​റ​ക്കി​യേ മ​തി​യാ​കൂ. അ​തി​നു​വേ​ണ്ടി ​േസാ​ണി​യ ഗാ​ന്ധി മു​ത​ൽ ജോ​സ് ​കെ. മാ​ണി വ​രെ​യു​ള്ള​വ​രെ കാ​ണാ​ൻ മ​ടി​യൊ​ട്ടു​മി​ല്ല. കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ വെ​ച്ചു​പി​ടി​ച്ച​ത്​ ആ ​ഒ​രൊ​റ്റ അ​ജ​ണ്ട​യി​ലാ​ണ്. പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ ദേ​ശീ​യ രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ ദി​ശ നി​ർ​ണ​യി​ക്കു​ന്ന കാ​ല​ത്ത്, എ​ണ്ണംപ​റ​ഞ്ഞ ര​ണ്ടോ മൂ​ന്നോ ‘​േല​ാക്ക​ലു’​ക​ൾ ഒ​ത്തുചേ​ർ​ന്നാ​ൽ ഏ​ത്​ ‘ദേ​ശീ​യ’​നെ​യും കെ​ട്ടു​കെ​ട്ടി​ക്കാ​മെ​ന്നി​രി​ക്കെ​യാ​ണ്​ ദീ​ദി​യു​ടെ ഡ​ൽ​ഹി മാ​ർ​ച്ചെ​ന്നോ​ർ​ക്ക​ണം. പൊ​ളി​റ്റി​ക്ക​ൽ ഡി​ക്​​ഷ​ന​റി​യി​ൽ ‘വി​ശാ​ല സ​ഖ്യം’ എ​ന്നാ​ണ്​ ഇൗ ​നീ​ക്ക​ത്തി​ന്​ ന​ൽ​കി​യി​രി​ക്കു​ന്ന വി​ശേ​ഷ​ണം. മ​മ​ത​യു​ടെ ച​രി​ത്ര​മ​റി​യു​ന്ന ആ​ർ​ക്കാ​ണ്​ ഇ​തി​നെ തൃ​ണ​വ​ദ്​ഗണി​ക്കാ​നാ​വു​ക? അ​തി​നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​ന്​​ കാ​ഹ​ളം മു​ഴ​ങ്ങും മു​​േമ്പ, ഗോ​ദ​യി​ൽ പോ​ർ​വി​ളി തു​ട​ങ്ങി​യി​രി​ക്കു​ന്നു. പ​തി​വി​ൽ​നി​ന്ന്​ ഭി​ന്ന​മാ​യി പ്ര​തി​പ​ക്ഷം ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്​ വം​ഗ​നാ​ട്ടി​ലാ​ണെ​ന്നു മാ​ത്രം. അ​സ​മി​ലെ പൗ​ര​ത്വപ്പട്ടി​ക​യും ആ​യു​ധ​മാ​യു​ണ്ട്. പ​ട്ടി​ക​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രോ​ടൊ​പ്പ​മാ​ണ്​ താ​നും പാ​ർ​ട്ടി​യു​മെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വേ​ണ്ടിവ​ന്നാ​ൽ, ആ 40 ​ല​ക്ഷ​ത്തെ ബം​ഗാ​ളി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​മെ​ന്നു​മാ​ണ്​ ന്യാ​യം.

സാ​ധ്യ​ത​ക​ളു​ടെ ക​ല​യാ​ണ്​ രാ​ഷ്​​ട്രീ​യ​ം. മ​മ​ത​യു​ടെ കാ​ര്യ​ത്തി​ൽ അ​ത്​ അ​സാ​ധ്യ​മാ​യ സ്വ​പ്​​ന​ങ്ങ​ളെ യ​ാഥാ​ർ​ഥ്യ​മാ​ക്കു​ന്ന ക​ളി​യും പോ​രാ​ട്ട​വു​മാ​ണ്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ എ​ന്നാ​ണ്​ പാ​ർ​ട്ടി​യു​ടെ പേ​ര്. ‘അടിവേര്​​’ എ​ന്ന്​ മ​ല​യാ​ളം. വം​ഗ​നാ​ട്ടി​ൽ ഏ​റെ ആ​ഴ​ത്തി​ലു​റ​പ്പി​ച്ചി​ട്ടു​ള്ള ആ ​തൃ​ണ​വ​ർ​ഗ​ത്തി​ന്​ പ​ല​പ്പോ​ഴും തീ ​പി​ടി​ച്ചി​ട്ടു​ണ്ട്. അ​ങ്ങ​നെ​യൊ​രി​ക്ക​ൽ അ​ത്​ ക​ത്തി​പ്പ​ട​ർ​ന്ന​പ്പോ​ഴാ​ണ്​ ബം​ഗാ​ളി​ൽ വി​പ്ല​വ പാ​ർ​ട്ടി മാ​​ഞ്ഞു​പോ​യ​ത്. ആ​രെ​ങ്കി​ലും ക​രു​തി​യി​രു​ന്നോ അവിടെ സി.​പി.​എം ക​ട​പു​ഴ​കു​മെ​ന്ന്​? പ​ണ്ടേ അ​ങ്ങ​നെ​യാ​ണ്. പാ​ട്ടും നൃ​ത്ത​വും തു​ട​ങ്ങി ആ​ത്​​മ​ഹ​ത്യ ശ്ര​മം വ​രെ രാ​ഷ്​​ട്രീ​യാ​യു​ധ​മാ​ക്കി​യാ​ണ്​ മു​ന്നോ​ട്ടു നീ​ങ്ങി​യ​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥക്കാ​ല​ത്ത്, ഇ​ന്ദി​ര​ക്കെ​തി​രെ പ്ര​സം​ഗി​ക്കാ​ൻ വ​ന്ന ജ​യ​പ്ര​കാ​ശ്​ നാ​രാ​യ​ണ​െ​ൻ​റ കാ​റി​െ​ൻ​റ ബോ​ണ​റ്റി​ൽ ക​യ​റി നൃ​ത്തം ച​വി​ട്ടി​യ​തോ​െ​ട​യാ​ണ്​ മ​മ​ത ബാ​ന​ർ​ജി എ​ന്ന പേ​ര്​​ ദേ​ശീ​യ രാ​ഷ്​​ട്രീ​യ​ത്തി​ൽ കേ​ട്ടു​തു​ട​ങ്ങി​യ​ത്. അ​ന്ന്​ കോ​ൺ​ഗ്ര​സി​െ​ൻറ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യി​ലാ​യി​രു​ന്നു. 90ൽ, ​ബ​സ്ചാ​ർ​ജ്​ വ​ർ​ധ​ന​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ന​യി​ക്ക​വെ, ജാ​ഥ​ക്കു ​നേ​രെ ചീ​റി​പ്പാ​ഞ്ഞെ​ത്തി​യ കാ​റി​ൽ​നി​ന്ന്​ വ​ന്ന വെ​ടി​യു​ണ്ട പ​തി​ച്ച​ത്​ ത​ല​യി​ൽ. 24 തു​ന്നു​ക​ളു​മാ​യി മാ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ. പ​ക്ഷേ, അ​ത്​ ത​ല​വ​ര മാ​റ്റി. ആ ​കൊ​ല്ലം സം​സ്​​ഥാ​ന യൂ​ത്ത്​ കോ​ൺ​ഗ്ര​സി​െ​ൻ​റ അ​ധ്യ​ക്ഷ​യാ​ക്കി രാ​ജീ​വ്​ ഗാ​ന്ധി പ്ര​മോ​ഷ​ൻ ന​ൽ​കി.

90ക​ളു​ടെ ര​ണ്ടാം പ​കു​തി​യി​ൽ കോ​ൺ​ഗ്ര​സി​െ​ൻ​റ സി.​പി.​എം പ്രീ​ണ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ആ​ത്​​മ​ഹ​ത്യ ​ശ്ര​മം ന​ട​ത്തി പാ​ർ​ട്ടി​യെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി. പി​ന്നെ ഉ​ൾ​പ്പാ​ർ​ട്ടി സ​മ​ര​ത്തി​െ​ൻ​റ ച​രി​ത്ര​മാ​ണ്. 97ൽ ​കോ​ൺ​​ഗ്ര​സ്​ വി​ട്ടു ​സ്വ​ന്ത​മാ​യി പാ​ർ​ട്ടി​യു​ണ്ടാ​ക്കി​യ​പ്പോ​ൾ രാ​ഷ്​​ട്രീ​യ പ​ണ്ഡി​ത​രൊ​ന്നും ഒ​രു സാ​ധ്യ​ത​യും ക​ൽ​പി​ച്ചി​ല്ല. പക്ഷേ, ഒ​രു വ്യാ​ഴ​വ​ട്ടം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും പാ​ർ​ട്ടി ബം​ഗാ​ൾ കൈ​യ​ട​ക്കി. 20ാം വ​ർ​ഷ​ത്തി​ൽ കേ​ന്ദ്രം പി​ടി​ക്കാ​നും ക​ഴി​യു​മെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി ​ക​സേ​ര​യി​ലൊ​ന്ന്​ ഇ​രി​ക്കാ​നുംത​ന്നെ​യാ​ണ്​ ത​ല​സ്​​ഥാ​ന​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 

വം​ഗ​ദേ​ശ​ത്ത്​ ‘ചു​വ​പ്പ​ൻ വ​സ​ന്ത’​ത്തി​ന്​ ത​ളി​രി​ട്ട കാ​ല​ത്തുത​ന്നെ വി​ദ്യാ​ർ​ഥി രാ​ഷ്​​ട്രീ​യ​ത്തി​ലു​ണ്ട്. കോ​ൺ​ഗ്ര​സി​െ​ൻ​റ വി​ദ്യാ​ർ​ഥി പ്ര​സ്​​ഥാ​ന​ത്തി​ലൂ​ടെ​യാ​ണ്​ തു​ട​ക്കം. പി​ന്നെ മ​ഹി​ള കോ​ൺ​ഗ്ര​സി​െ​ൻ​റ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി​യാ​യി. 1984ൽ ​ജാ​ദ​വ്​പു​രി​ൽ സോ​മ​നാ​ഥ്​ ചാ​റ്റ​ർ​ജി​യോ​ട്​ മ​ത്സ​രി​ക്കാ​ൻ ആ​രും ത​യാ​റാ​കാ​തെ വ​ന്ന​പ്പോ​ഴാ​ണ്​ ചാ​വേ​റാ​യി മ​മ​ത​യെ കോ​ൺ​ഗ്ര​സ്​ രം​ഗ​ത്തി​റ​ക്കി​യ​ത്. എ​ല്ലാ​വ​രെ​യും അ​ദ്​ഭു​ത​പ്പെ​ടു​ത്തി മ​മ​ത വി​ജ​യി​ച്ചു. പ​േക്ഷ, കോ​ൺ​ഗ്ര​സ്​ ഭരണവി​രു​ദ്ധ വി​കാ​ര​ത്തി​ൽ 89ൽ ​തോ​റ്റു. അ​തി​നു​ശേ​ഷം, തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. 91, 96, 98, 99, 2004, 2009 വ​ർ​ഷ​ങ്ങ​ളി​ലൊ​ക്കെ ദക്ഷിണ കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​ല​വ​ട്ടം കേ​ന്ദ്ര മ​ന്ത്രി​യാ​യി. അ​പ്പോ​ഴും ബം​ഗാ​ളും അ​വി​ട​ത്തെ ചു​വ​ന്ന മ​ണ്ണു​മാ​യി​രു​ന്നു പ്ര​കോ​പി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നത്​. അ​തുകൊ​ണ്ട്​ ഇ​ന്ദ്ര​പ്ര​സ്​​ഥ​ത്തേ​ക്കാ​ൾ എ​പ്പോ​ഴും രാ​ഷ്​​ട്രീ​യ ശ്ര​ദ്ധ കൊ​ൽ​ക്ക​ത്ത​യി​ൽ പ​തി​പ്പി​ച്ചു. അ​ങ്ങ​നെ​യാ​ണ്​ 2011ൽ ​സി.​പി.​എ​മ്മി​നെ ക​ട​പു​ഴ​ക്കി​യ​ത്. ഏ​ഴു​ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മു​ഖ്യ​മ​ന്ത്രിക്ക​സേ​ര​യി​ലു​ണ്ട്. ആ​ദ്യ ടേ​മി​ൽ 184 സീ​റ്റാ​ണ്​ പാ​ർ​ട്ടി​ക്ക്​ ല​ഭി​ച്ച​തെ​ങ്കി​ൽ 2016ൽ ‘​കൈ​യ​രി​വാ​ൾ’ സ​ഖ്യ​ത്തോ​ട്​ വി​ജ​യി​ച്ച്​ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്​ 212 തൃ​ണ​മൂ​ലു​കാ​രാ​ണ്. ശാ​ര​ദ, നാ​ര​ദ തു​ട​ങ്ങി​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളൊ​ന്നും വി​ല​പ്പോ​യി​ല്ല. 34 പേ​ർ ലോ​ക്​​സ​ഭ​യി​ലും 14 അം​ഗ​ങ്ങ​ൾ രാ​ജ്യ​സ​ഭ​യി​ലു​മു​ണ്ട്. 2019ഒാ​ടെ പാ​ർ​ല​മെ​ൻ​റ്​ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 50 ക​ട​ന്നാ​ൽ പി​ന്നെ വി​ശാ​ല സ​ഖ്യ​ത്തി​​ന്​ മ​റ്റൊ​രു നേ​താ​വി​െ​ന തി​ര​യേ​ണ്ടി വ​രി​ല്ല. മ​മ​ത​യു​ടെ തേ​രോ​ട്ടം ഇ​ട​തു ​പാ​ർ​ട്ടി​ക​ളു​ടെ മ​റ്റൊ​രു പ്ര​തി​സ​ന്ധി​യാ​ണ്.  കൈ​യ​രി​വാ​ൾ സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ബം​ഗാ​ളി​ൽ സ​ഖാ​ക്കൾ​ക്ക്​ ര​ക്ഷ​യി​ല്ല. കി​ട്ടു​ന്ന അ​ടി​യു​ടെ എ​ണ്ണം കൂ​ടി​യെ​ന്നു പ​റ​ഞ്ഞാ​ൽ മ​തി​യല്ലോ. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ​യാ​ണ്​ വി​ശാ​ല സ​ഖ്യ​ത്തി​െ​ൻ​റ ഭാ​ഗ​മാ​വു​ക എ​ന്നാ​ണ്​ എ.​കെ.​ജി ഭ​വ​നി​ൽ​നി​ന്നു​ള്ള ചോ​ദ്യം. 

ബാ​ന​ർ​ജി -​ഗാ​യ​ത്രി ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി 1955 ജ​നു​വ​രി അ​ഞ്ചി​ന്​ കൊ​ൽ​ക്ക​ത്ത​യി​ൽ ജ​ന​നം. ജോ​ഗ മാ​യ ദേ​വി കോ​ള​ജി​ൽ​നി​ന്ന്​ ബി​രു​ദം. കൊ​ൽ​ക്ക​ത്ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ഇ​സ്​​ലാ​മി​ക്​ ഹി​സ്​​റ്റ​റി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. തു​ട​ർ​ന്ന്, നി​യ​മ​ത്തി​ലും ബി​രു​ദം ക​ര​സ്​​ഥ​മാ​ക്കി. ഇൗ ​കാ​ല​ത്താ​ണ്​ രാ​ഷ്​​ട്രീ​യം ത​ല​ക്കു​പി​ടി​ച്ച​ത്. കു​ടും​ബ ഭാ​ര​മൊ​ന്നു​മി​ല്ല. അ​വി​വാ​ഹി​ത​യാ​ണ്. ല​ളി​ത​മാ​യ ജീ​വി​തം. എ​ഴു​ത്തും വാ​യ​ന​യും ചി​ത്ര​മെ​ഴു​ത്തു​മൊ​ക്കെ ദൗ​ർ​ബ​ല്യ​ങ്ങ​ളാ​ണ്. നി​ര​വ​ധി പെ​യി​ൻ​റിങ്ങുക​ൾ വി​ൽ​പ​ന ന​ട​ത്തു​ക വ​ഴി പാ​ർ​ട്ടി​ക്ക്​ ചെ​റു​ത​ല്ലാ​ത്ത സ​മ്പാ​ദ്യം കൈ​വ​ന്നി​ട്ടു​ണ്ട്. പെ​യി​ൻ​റി​ങ്​ വി​റ്റ വ​ക​യി​ൽ കി​ട്ടി​യത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും പോ​യി. 45 പു​സ്​​തക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. അ​തി​െ​ൻ​റ റോ​യ​ൽ​റ്റി​യാ​ണ്​ ജീ​വി​തമാ​ർ​ഗം. പേ​രി​ൽ മ​മ​ത​യു​ണ്ടെ​​ങ്കി​ലും ആ ​പേ​രി​നോ​ട്​ മാ​ത്ര​മാ​ണ്​ മ​മ​ത​യെ​ന്നാ​ണ്​ മ​മ​ത​യെ​ക്കു​റി​ച്ചു​ള്ള ആ​ക്ഷേ​പം. ശ​രി​യാ​യി​രി​ക്കാം. പ​ക്ഷേ, ഇ​പ്പോ​ൾ പൗ​ര​ത്വ​ത്തി​െ​ൻ​റ പേ​രി​ൽ ഒ​രു ജ​ന​ത കു​ടി​യി​റ​ക്ക​പ്പെ​ടാ​നി​രി​ക്കെ അ​വ​രോ​ട്​ ​െഎ​ക്യ​പ്പെ​ടാ​ൻ ദീ​ദി​യ​ല്ലാ​തെ മ​റ്റാ​രെ​യും കാ​ണു​ന്നി​ല്ല. തി​ര​സ്​​കൃ​ത​രോ​ടും മോ​ദി വി​രു​ദ്ധ​രോ​ടും​ മ​മ​ത​യു​ള്ള ദീ​ദി​യു​ടെ ‘വി​ശാ​ല സ​ഖ്യം’ നീ​ണാ​ൾ വാ​ഴ്​​ക!

Show Full Article
TAGS:Mamatha banrji Assam issue bjp OPNION malayalam news 
News Summary - Mamatha banarji against bjp-Opnion
Next Story