Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമധ്യപ്രദേശി​ന്‍റെ...

മധ്യപ്രദേശി​ന്‍റെ പ്രേതബാധ പേടിച്ച്​

text_fields
bookmark_border

മധ്യപ്രദേശിലെ ‘വൈറസ് ബാധ’ അയൽപക്കത്തേക്ക്​ പടരുമോ എന്ന്​ ഉറ്റുനോക്കുകയാണ് മഹാരാഷ്​ട്രയിലെ രാഷ്​ട്രീയലേ ാകം. രണ്ടു വിരുദ്ധ പ്രത്യയശാസ്ത്രക്കാര്‍ ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ എന്തും സംഭവിക്കാന്‍ എളുപ്പമാണെന്ന ഒര ു പൊതുധാരണയുണ്ട്​. ഹിന്ദുത്വവാദിയായ ശിവസേനയും മതേതരവാദികളായ കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്നുള്ള അഘാഡി പ രസ്പരവിരുദ്ധമായ രാഷട്രീയനിലപാടുകള്‍ക്കിടയിലും ഭരണത്തില്‍ ഒരു മെയ്യായി 100 ദിവസം തികച്ചതിനു തൊട്ടുപിന്നാലെയ ാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ കാലുമാറ്റത്തില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന് നത്. മഹാരാഷ്​ട്രയിലും ഹിന്ദുത്വഭരണം തിരിച്ചുവരാന്‍ ഇനി അധികസമയമില്ലെന്ന് ബി.ജെ.പി രാജ്യസഭ എം.പി സുബ്രമണ്യൻ സ് വാമി പ്രവചിക്കുകയും ചെയ്​തിരിക്കുന്നു. എന്നാല്‍, ആ വൈറസ് ഇവിടെ ബാധിക്കില്ലെന്ന ഉരുളക്കുപ്പേരിയാണ് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നയതന്ത്രപ്പടയിലെ പ്രമുഖനുമായ സഞ്ജയ് റാവുത്ത് നൽകിയത്​.

100 ദിവസം മുമ്പ് ഒരു ബൈപാസ് സര്‍ജറിയിലൂടെ വൈറസിനെ പുറന്തള്ളിയാണ് അഘാഡി ഭരണമേറ്റതെന്ന് റാവുത്ത് പരിഹസിക്കുകയും ചെയ്തു. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് കൂട്ടുകെട്ട് പൊളിയാത്തിടത്തോളം അവരുടെ ജനപ്രതിനിധികളെ താമരച്ചാക്കിട്ടുപിടിക്കുക എളുപ്പമല്ലെന്നാണ് രാഷ്​ട്രീയ നിരീക്ഷകരുടെ നിഗമനം. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ പണിപാളുമെന്ന ഭയം നേതാക്കളിലുണ്ട്. ഈ ഭയംമൂലമാണ് മൂന്നു മാസം മുമ്പ് സര്‍ക്കാര്‍ രൂപവത്കരണശ്രമങ്ങള്‍ക്കിടെ ചാക്കിട്ടുപിടിത്തം നടക്കാതെപോയത്. കാലുമാറ്റക്കാരെ തെരഞ്ഞെടുപ്പുകളില്‍ മൂന്നു പാര്‍ട്ടിയും ഒന്നിച്ചുനിന്ന് നേരിടുമെന്ന് അന്ന് നേതാക്കള്‍ അവരവരുടെ പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും സഖ്യത്തിലായതോടെ സംസ്ഥാനത്തെ രാഷ്​ട്രീയകാലാവസ്ഥയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ലോക്സഭ, നിയമസഭ ​തെരഞ്ഞെടുപ്പ്​ സമയത്ത് ഇനി രാഷ്​ട്രീയ ഭാവി ബി.ജെ.പിക്കൊപ്പം മാത്രമെന്ന് കരുതി കാലുമാറിപ്പോയ കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കളൊക്കെ പെട്ടുനില്‍ക്കുകയാണ്. ഇവരില്‍ ചിലര്‍ക്ക് മടങ്ങിച്ചെല്ലണമെന്നുണ്ട്. ഒരു ഡസനിലേറെ പേര്‍ തങ്ങളുമായി സമ്പര്‍ക്കത്തിലുണ്ടെന്ന് ശിവസേനയുടെ സഞ്ജയ് റാവുത്തും എന്‍.സി.പിയുടെ ജയന്ത് പാട്ടീലും അവകാശപ്പെടുന്നുണ്ട്.

2ശിവസേനയെ ഹിന്ദുത്വവിഷയങ്ങളില്‍ പ്രകോപിപ്പിച്ച് മഹാവികാസ് അഘാഡിയില്‍ വിള്ളലുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍, അഘാഡി അതിനെ സമർഥമായി നേരിടുന്നു. ഹിന്ദുത്വവിഷയങ്ങളുമായി ബന്ധപ്പെട്ട രാഷ്​ട്രീയ നിലപാട് ശിവസേനക്ക് വിളിച്ചുപറയാം. അതിനെ കോണ്‍ഗ്രസും എന്‍.സി.പിയും പരസ്യമായി എതിര്‍ക്കുകയും ചെയ്യും. എന്നാല്‍, സര്‍ക്കാര്‍ പൊതുമിനിമം പരിപാടിയുടെ ചട്ടക്കൂടില്‍ നിന്നു പ്രവര്‍ത്തിക്കും. അതിനാലാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പൗരത്വനിയമ ഭേദഗതിയില്‍ പെട്ടെന്നു പിടികിട്ടാത്ത നിലപാട് സ്വീകരിച്ചത്. പൗരത്വഭേദഗതി നിയമത്തെയും ദേശീയ ജനസംഖ്യ കണക്കെടുപ്പിനെയും അനുകൂലിക്കുകയും പൗരത്വ രജിസ്ട്രേഷനെ എതിര്‍ക്കുകയും ചെയ്യുന്നത്. അയോധ്യ സന്ദര്‍ശിച്ച് രാമക്ഷേത്രത്തിന് പാര്‍ട്ടി ഫണ്ടില്‍നിന്ന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്.

താന്‍ ഹിന്ദുത്വ വിട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ചത്. ആദ്യം ദേശീയ ജനസംഖ്യ കണക്കെടുപ്പിനെ അനുകൂലിച്ച ശിവസേന അധ്യക്ഷന്‍ ഉദ്ധവ് അല്ല മുഖ്യമന്ത്രിയായ ഉദ്ധവ്. മുഖ്യമന്ത്രിയായ ഉദ്ധവ് പറഞ്ഞത് ജനസംഖ്യ കണക്കെടുപ്പ് ചോദ്യാവലികള്‍ മൂന്നു പാര്‍ട്ടിയുടെയും നേതാക്കള്‍ പരിശോധിച്ചശേഷമേ നടപ്പാക്കൂ എന്നാണ്. അണികളെ ആശ്വസിപ്പിക്കാനാണ് ഈ നയം. പതിറ്റാണ്ടുകളായി അണികളെ ഹിന്ദുത്വ മൂശയില്‍ വാര്‍ത്തെടുത്തതാണ് ബാൽ താക്കറെ. മുംബൈ കലാപങ്ങളിലും ബാബരി മസ്ജിദ് ധ്വംസനത്തിലും അവരുടെ പങ്ക് മതേതര നാട് എങ്ങനെ മറക്കും?

പെട്ടെന്നൊരു ദിവസം മതേതരമാകാന്‍ ശിവസേനക്കു കഴിയില്ല. അണികളിൽ ഹിന്ദുത്വക്കൊപ്പമ​ുള്ള താക്കറെ പ്രേമത്തിലൂടെ പതുക്കെ മാത്രമേ നയമാറ്റങ്ങള്‍ സാധ്യമാകൂ. രാഷ്​ട്രീയത്തില്‍ മതം കലര്‍ത്തിയത് അബദ്ധമായെന്ന് ഉദ്ധവ് സമ്മതിക്കുന്നുണ്ട്. പഴ കെട്ടുപാടില്‍നിന്നെല്ലാം ശിവസേന ഒരുപാട് മാറി. ഫെബ്രുവരി 14ലെ പ്രണയദിനത്തെ കായികമായി നേരിട്ട ശിവസേന ഇന്ന് അതൊക്കെ നടക്കട്ടെ, ആളുകളുടെ ഇഷ്​ടം എന്ന ചിന്തയിലായി. നിശാജീവിത​ത്തോടുള്ള എതിര്‍പ്പും മാറി. ബാല്‍ താക്കറെയുടെ പേരമകന്‍ ആദിത്യ താക്കറെ തന്നെ രാത്രിജീവിതം തിരിച്ചുകൊണ്ടുവന്നു. മറാത്ത തീപ്പൊരി ഒതുക്കിവെച്ചു. മാറ്റങ്ങള്‍ എമ്പാടും പ്രകടമാകുന്നു. ഇതൊക്കെ ബി.ജെ.പിയില്‍നിന്ന് അകലുന്നതിനുമു​േമ്പ സംഭവിച്ചുതുടങ്ങിയതാണ്. ഉദ്ധവ് പാര്‍ട്ടിയെ ത​​െൻറ വഴിക്കു നയിക്കുകയും ജയിക്കുകയും ചെയ്തു. പുരോഗമന ആശയങ്ങളുമായി മകന്‍ ആദിത്യയും നിറഞ്ഞുനില്‍ക്കുന്നു.

ഉദ്ധവ് പാര്‍ട്ടിയെ കൃത്യമായ ലക്ഷ്യത്തോടെ നയിക്കുമ്പോള്‍ രാജ് താക്കറെയും അദ്ദേഹത്തി​​െൻറ മഹാരാഷ്​ട്ര നവനിര്‍മാണസേനയും (എം.എന്‍.എസ്​) ആശയക്കുഴപ്പത്തില്‍ ആറാടുകയാണ്. ശിവസേന വിട്ട് എം.എന്‍.എസ് രൂപവത്കരിക്കുമ്പോള്‍ ഹിന്ദുത്വ ഇനിയില്ലെന്ന വിളംബരം ചെയ്യുകയായിരുന്നു രാജ്​. ദലിതുകളെയും മുസ്​ലിംകളെയും ഉൾക്കൊള്ളുന്ന നീലയും പച്ചയും കൊടിയില്‍ ഇടംപിടിച്ചു. പാര്‍ട്ടി രൂപവത്കരണശേഷം വന്ന 2009ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 13 എം.എല്‍.എമാരുണ്ടായി. 2012ലെ നഗരസഭ തെരഞ്ഞെടുപ്പുകളില്‍ നാസിക് ഭരിക്കുകയും മുംബൈയില്‍ 27 അംഗങ്ങളുണ്ടാവുകയും ചെയ്തു. കലാഹൃദയമുള്ള ഉദ്ധവിന് താക്കറെ ശൈലിയില്‍ ശിവസേനയെ കൊണ്ടുപോകാനാകില്ലെന്നും താക്കറെയുടെ തീപ്പൊരി ശൈലിക്കാരനായ രാജ് വളരുമെന്നും കരുതപ്പെട്ടു. എന്നാല്‍, മറിച്ചാണ് സംഭവിച്ചത്. എം.എന്‍.എസ് പിന്നോട്ടാണ് ചലിച്ചത്. എന്തു നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന ആശയക്കുഴപ്പത്തിലാണ് രാജ്. മാറിമാറിവരുന്ന നയമാറ്റങ്ങളില്‍ അണികള്‍ അസ്വസ്ഥരുമാണ്.

ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ചാണ് രാജ് രംഗത്തുവന്നത്. രാജിനെ പ്രതിപക്ഷ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ശരദ് പവാര്‍ ശ്രമിച്ചെങ്കിലും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അതു വേണ്ടെന്നുപറഞ്ഞു. എന്നിട്ടും പ്രതിപക്ഷത്തെ സഹായിക്കുന്ന നിലപാടുമായി രാജ് നിറഞ്ഞുനിന്നു. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയുടെ തന്ത്രങ്ങള്‍ തകര്‍ത്ത് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ അപ്രതീക്ഷിത കൂട്ടുകെട്ട് രാജിനെയും ബാധിച്ചു. ഇരുമുന്നണികള്‍ക്കും ഇടയിലായിപ്പോയ രാജ് ബി.ജെ.പിയുടെ പിന്തുണയോടെ വീണ്ടും കാവിയുടുത്തു. കൊടി കാവിക്കൊടിയായി. ബി.ജെ.പിക്കൊപ്പം നിന്നാല്‍ താനറിയാതെ കാലിനടിയില്‍നിന്ന് മണ്ണുചോരുമെന്ന് രാജിനറിയാം. ഒപ്പം നിന്നാല്‍ കഥകഴിയുമെന്ന തിരിച്ചറിവിലാണ് ഉദ്ധവ് കളം മാറ്റിച്ചവിട്ടിയത്. ഉദ്ധവ് കൃത്യമായ കാല്‍വെപ്പുകളുമായി നീങ്ങുമ്പോള്‍ രാജ് വ്യക്തതയില്ലാതെ നില്‍ക്കുന്നതാണ് കാഴ്ച.

മതേതരവാദികളുമായി കൈകോര്‍ത്ത് സര്‍ക്കാറുണ്ടാക്കിയപ്പോള്‍ ഉദ്ധവ് തന്നെ മുഖ്യമന്ത്രിയായത് വിശാല കാഴ്ചപ്പാടുമായാണെന്ന് എന്‍.സി.പി നേതാക്കള്‍ പറയുന്നു. സഖ്യം തകരാതെ പിടിച്ചുനിർത്താന്‍ ഉദ്ധവ് വേണമെന്നത് പവാറി​​െൻറ നിര്‍ബന്ധംകൂടിയാണ്. ബി.ജെ.പി തങ്ങളെ ഇല്ലാതാക്കുമെന്ന തിരിച്ചറിവിലാണ് ശിവസേന കളം മാറ്റിച്ചവിട്ടുന്നത്. 2014നുശേഷം ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാതെ വരുമ്പോള്‍ താങ്ങായി ഉപയോഗിക്കാവുന്ന തൂണു മാത്രമായി തങ്ങളെ മാറ്റിയെന്ന് ശിവസേനക്കാര്‍ പറയുന്നു. പാര്‍ട്ടിയുടെ അസ്​തിത്വം നിലനിര്‍ത്തണമെങ്കില്‍ ബി.ജെ.പിയോട്​ അകലണം. അങ്ങനെയാണ് മഹാവികാസ് അഘാഡിയുണ്ടാകുന്നത്. 2014ലും രഹസ്യമായി ശിവസേന അസാധാരണ സഖ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇത്തവണ പവാര്‍ അതേറ്റെടുത്തതോടെ സഖ്യം സാധ്യമാകുകയായിരുന്നു.

Show Full Article
TAGS:Madhyapradesh Congress Govt kamalnath Malayalam Article 
News Summary - Madhyapradesh Congress Govt -Malayalam Article
Next Story