Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകുൽദീപ്​ നയാർ:...

കുൽദീപ്​ നയാർ: മതനിരപേക്ഷതയുടെ മുൻനിര പോരാളി

text_fields
bookmark_border
കുൽദീപ്​ നയാർ: മതനിരപേക്ഷതയുടെ മുൻനിര പോരാളി
cancel

‘‘നമ്മുടെ പവിത്രസങ്കൽപങ്ങളായ മതേതരത്വത്തിനും ജനാധിപത്യത്തിനും ദേശീയോദ്​ഗ്രഥനത്തിനും തുരങ്കംവെക്കുന്ന വർഗീയതക്കെതിരായ പോരാട്ടമായിരിക്കണം പത്രങ്ങളുടെ ഇന്നത്തെ പരമപ്രധാനമായ ഉത്തരവാദിത്തം. വർഗീയതയുടെ ഭീകരമുഖം മീറത്തിൽ ഞാൻ നേരിട്ടറിഞ്ഞതാണ്​. സമുദായങ്ങൾ ശത്രുരാജ്യങ്ങളെ ആക്രമിക്കുന്ന പരാക്രമത്തോടെ പരസ്​പരം കടിച്ചുകീറി കൊല്ലുന്നു. വിഭജനാനന്തരമുള്ള ഭീകരസംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നതുപോലെ. ഇൗ ദശാസന്ധിയിൽ പത്രധർമത്തി​​​​​​​​െൻറ മൂല്യം മുറുകെപിടിക്കുന്ന പത്രപ്രവർത്തകരുടെ ബാധ്യത എത്രയും മഹത്തരമാണ്​’

 

1987 മേയ്​ 31ന്​ വൈകീട്ട്​ കോഴിക്കോട്​ വെള്ളിമാട്​കുന്നിൽ മാധ്യമം ദിനപത്രത്തി​​​​​​​​െൻറ  പ്രഥമ ലക്കം പ്രകാശനം ചെയ്​തുകൊണ്ട്​ സ്വതന്ത്ര ഇന്ത്യയിലെ എക്കാലത്തെയും തലയെടുപ്പുള്ള പത്രപ്രവർത്തകരിൽ  മുൻനിരക്കാരനായ കുൽദീപ്​ നയാർ നൽകിയ സന്ദേശമാണിത്​​. അദ്ദേഹം ചൂണ്ടിക്കാട്ടിയ സ്​ഥിതി പതിന്മടങ്ങ്​ കലുഷമായ സാഹചര്യത്തിലാണ്​ മതനിരപേക്ഷ ജനാധിപത്യത്തി​​​​​​​​െൻറ അതിജീവനത്തിനുവേണ്ടി ഏഴു​ പതിറ്റാണ്ടുകാലം പടവെട്ടിയ കുൽദീപ്​ നയാർ ലോകത്തോട്​ വിടവാങ്ങിയിരിക്കുന്നത്​.

1987 മേയ്​ 31ന്​ ​കോഴിക്കോട്​ വെള്ളിമാടുകുന്നിൽ ‘മാധ്യമം’ ദിനപത്രത്തി​​​​​​​​െൻറ ഉദ്​ഘാടനം കുൽദീപ്​ നയാർ നിർവഹിച്ചപ്പോൾ (ഫയൽചിത്രം)
 

അവിഭക്​ത ഇന്ത്യൻ പഞ്ചാബിലെ സിയാൽകോട്ടിൽ 1923 ആഗസ്​റ്റ്​ 14ന്​ ജനിച്ച കുൽദീപ്​ നയാർ പത്രപ്രവർത്തകനായി ജീവിതം ആരംഭിക്കുന്നത്​ കറാച്ചിയിലെ ‘അൻജാം’ ഉർദു പത്രത്തിലൂടെയാണ്​. വിഭജനകാലത്ത്​ അദ്ദേഹം ഇന്ത്യയിലേക്ക്​ കുടിയേറി. ത​​​​​​​​െൻറ പത്രപ്രവർത്തനജീവിതത്തിലെ ഏറ്റവും പ്രമാദമായ ആദ്യാനുഭവമായി അദ്ദേഹം രേഖപ്പെടുത്തിയത്​ 1948 ജനുവരി 30ന്​ മഹാത്​മാ ഗാന്ധിയെ ഡൽഹിയിലെ ബിർള മന്ദിരത്തിൽ നാഥുറാം വിനായക്​ ഗോദ്​സെയും കൂട്ടുകാരും വെടിവെച്ചുകൊന്നപ്പോൾ ആദ്യമായി അവിടെ ഒാടിയെത്തിയ പത്രലേഖകൻ എന്ന നിലയിലാണ്​. 10 ലക്ഷത്തോളം മനുഷ്യജീവികൾ മതഭ്രാന്തി​​​​​​​​െൻറയും സാമുദായിക വിദ്വേഷത്തി​​​​​​​​െൻറയും ബലിയാടുകളായി പ്രാണൻ വെടിയേണ്ടിവന്ന ദുരന്തത്തി​​​​​​​​െൻറ ഒാർമകൾ നയാരെ വേട്ടയാടിക്കൊണ്ടിരിക്കെയായിരുന്നു രാഷ്​ട്രപിതാവി​​​​​​​​െൻറ നിഷ്​ഠുരമായ വധം. അതിൽപിന്നെ അനുഗൃഹീതനായ ആ പത്രപ്രവർത്തകൻ ത​​​​​​​​െൻറ ശിഷ്​ടായുസ്സ്​ മുഴുവൻ മതനിരപേക്ഷ ജനാധിപത്യത്തി​​​​​​​​െൻറ പ്രതിരോധത്തിനും വർഗീയതയുടെ ഉന്മൂലനത്തിനുമായി ഉഴിഞ്ഞുവെച്ചു.

1992ൽ കുൽദീപ്​ നയാർ ‘മാധ്യമം’ സന്ദർശിച്ചപ്പോൾ എഡിറ്റർ ഒ. അബ്​ദുറഹ്​മാനൊപ്പം (ഫയൽ ചിത്രം)
 


ഉർദുവായിരുന്നു കുൽദീപി​​​​​​​​െൻറ ഇഷ്​ടഭാഷയെങ്കിലും ഇംഗ്ലീഷ്​ പത്രലോകത്താണ്​ ജീവിതത്തി​​​​​​​​െൻറ സിംഹഭാഗവും ചെലവിട്ടത്​. അടിയന്തരാവസ്​ഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ‘ദ ജഡ്​ജ്​മ​​​​​​​െൻറ്​’ ഉൾപ്പെടെ ശ്രദ്ധേയമായ ഒ​േട്ടറെ കൃതികളുടെ കർത്താവുകൂടിയാണ്​ ജവഹർലാൽ നെഹ്​റു മുതൽ സ്വതന്ത്ര ഇന്ത്യയിലെ ഏകദേശം മുഴുവൻ പ്രധാനമന്ത്രിമാരുമായും ബന്ധം സ്​ഥാപിച്ച കുൽദീപ്​ നയാർ. ‘വരികൾക്കിടയിൽ’ എന്ന പ്രസിദ്ധ കോളത്തിന്​ എൺപതോളം സ്വദേശ-വിദേശ പത്രങ്ങൾ വരിക്കാരായിരുന്നു. മാധ്യമം ആരംഭം മുതൽ മൂന്നു പതിറ്റാണ്ടു കാലം മലയാളി വായനക്കാർക്ക്​ നയാരുടെ വിചാരങ്ങൾ പങ്കുവെക്കാൻ അവസരമൊരുക്കി. മാധ്യമത്തെക്കുറിച്ച്​ ത​​​​​​​​െൻറ പത്രം എന്നാണദ്ദേഹം പരിചയപ്പെടുത്താറ്​.

കുൽദീപ്​ നയാർ 2004ൽ മാധ്യമം സന്ദർശിച്ച വേളയിൽ
 

‘എ​​​​​​​​െൻറ കൈപുണ്യമാണ്​ മാധ്യമത്തി​​​​​​​​െൻറ വിജയം....’  എന്നദ്ദേഹം ഇടക്കിടെ ഒാർമിപ്പിക്കുമായിരുന്നു. നാനാജാതി മതസ്​ഥരും മതമില്ലാത്തവരും അർപ്പണത്തോടെ ജോലിചെയ്യുന്ന മാധ്യമം ​െഡസ്​കുകളും ബ്യൂറോകളും മതനിരപേക്ഷതയുടെ ഉദാത്ത മാതൃകയായി നയാർ ചൂണ്ടിക്കാട്ടാറുണ്ട്​. ‘മാധ്യമ’ത്തിന്​ ഒരു ഹിന്ദി പതിപ്പ്​ തുടങ്ങേണ്ടതി​​​​​​​​െൻറ അനുപേക്ഷ്യത എന്നെ കാണു​േമ്പാഴൊക്കെ അദ്ദേഹം ഒാർമിപ്പിക്കുമായിരുന്നു. അത്തരമൊരു മാധ്യമം ഇന്ത്യയിലെ ഭൂരിപക്ഷത്തി​​​​​​​​െൻറ ഭാഷയായ ഹിന്ദിയിൽ ഇല്ലെന്നത്​ മതന്യൂനപക്ഷങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും ശബ്​ദം ശ്രദ്ധിക്കപ്പെടാതെ പോവുന്നതിലുള്ള ദുഃഖമായിരുന്നു ​അദ്ദേഹത്തിന്​. ഫാഷിസത്തി​​​​​​​​െൻറ ​ദംഷ്​ട്രകൾ ഇന്ത്യൻ ജനതയുടെ കഴുത്തിനുനേരെ നീളുന്ന ഇൗ വിപൽസന്ധിയിൽ കുൽദീപ്​ നയാരെപ്പോ​ലുള്ള ധീരനായ മാധ്യമപ്രവർത്തക​​​​​​​​െൻറ വിടവ്​ നികത്തപ്പെടാതെ പോവുന്നതിൽ സങ്കടപ്പെടുകയേ നിവൃത്തിയുള്ളൂ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veteran journalist kuldeep nayarindian journalist passed away
News Summary - Madhyamam Ediotr remembering veteran journalist Kuldeep Nayar
Next Story