Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവളർച്ചയുടെ 33 വർഷങ്ങൾ

വളർച്ചയുടെ 33 വർഷങ്ങൾ

text_fields
bookmark_border
Madhyamam-silver-jubilee-inauguration
cancel
camera_alt??????? ????? ?????? ???????????? ??. ???????? ????????????? ????? ??????? ??.??. ?????????????? ???? ???????? ?????????? (???)

‘മാധ്യമം’ 34ാം വയസ്സിലേക്ക് കടക്കുകയാണ്. 1987 ജൂൺ ഒന്നിലെ പ്രഭാതത്തിൽ തുടങ്ങിയ പത്രം 33 വർഷം പിന്നിടുന്നത്​ അനുഭവങ്ങളുടെയും പ്രതിസന്ധികളുടെയും വർഷങ്ങൾ താണ്ടിയാണ്. അക്ഷരം ആശയവാഹിനിയും വിവരജാലകവും മാത്രമല്ല, ശക്തമായ പ്രതിരോധാസ്​ത്രം കൂടിയാണെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത പ്രസ്​ഥാനങ്ങളുണ്ട്. ആ കൂട്ടത്തിൽ മാധ്യമവും ചെറുതല്ലാത്ത സ്​ഥാനം നേടിയിട്ടുണ്ട്​. പല പത്രങ്ങളിൽ ഒന്ന് എന്നതല്ല അതി​​െൻറ സ്​ഥാനം.

അരികിലേക്ക് മാറ്റപ്പെട്ട വിഭാഗങ്ങൾക്ക് ശബ്​ദംനൽകാനും  മുഖ്യധാരാ മാധ്യമങ്ങൾ ഏകപക്ഷീയമായി അവതരിപ്പിച്ച വിഷയങ്ങളുടെ മറുപക്ഷം ചൂണ്ടിക്കാട്ടാനും മാധ്യമം ശ്രമിച്ചിട്ടുണ്ട്. മൂല്യവത്തായ പത്രപ്രവർത്തനം അഭിലഷണീയവും അത്യാവശ്യവും മാത്രമല്ല, സുസാധ്യവുമാണെന്ന് തെളിയിക്കാനായി. ഉള്ളടക്കം മുതൽ പരസ്യങ്ങൾ വരെ ധർമനിഷ്ഠയുടെ അതിരുവരച്ച് നിലനിൽക്കാനാകുമോയെന്ന സന്ദേഹം 33 വർഷം മുമ്പ്​ പലരും ഉന്നയിച്ചിരുന്നു. അതിരുകൾ ലംഘിക്കാതെ അതിജീവനം സാധ്യമാണെന്ന സന്ദേശം പുതിയ കാലത്തി​​െൻറ മാധ്യമ പ്രപഞ്ചത്തിന് നൽകാൻ കഴിഞ്ഞിട്ടുണ്ട്. വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും ആഘോഷിച്ച്​ മനുഷ്യനും  പ്രകൃതിക്കും വേണ്ടിയുള്ള പത്രപ്രവർത്തനം എന്ന സങ്കൽപം സാക്ഷാത്കരിക്കാൻ മാധ്യമം നടത്തിയ യത്നം വലിയൊരളവിൽ വിജയിക്കുന്നു എന്നത് സന്തോഷം നൽകുന്നു.

ഇന്ത്യയിൽനിന്നുള്ള ആദ്യത്തെ അന്താരാഷ്​ട്ര ദിനപത്രം, ‘കണ്ടുനിൽക്കുകയല്ല ഇടപെടുകയാണ്’ എന്ന് പ്രഖ്യാപിച്ച ആഴ്ചപ്പതിപ്പ്, അതിവേഗം പ്രചാരം നേടിവരുന്ന ഓൺലൈൻ പതിപ്പ് എന്നിങ്ങനെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്ന മാധ്യമത്തി​​െൻറ സ്വന്തം ചാനലായ ‘മീഡിയവൺ’ ആറു വർഷംകൊണ്ട് ദൃശ്യമാധ്യമരംഗത്തും മുൻനിരയിലെത്തിയിരിക്കുന്നു. എല്ലാ നല്ല സംരംഭങ്ങളിലും ഒപ്പംനിന്ന അതി​​​െൻറ വായനക്കാരാണ് നേട്ടങ്ങളുടെയും അവകാശികൾ. ഇതിനകം ഈ പത്രം നേടിയ അവാർഡുകൾ അനേകശതമാണ്. എന്നാൽ, അവയെക്കാൾ വലിയ അംഗീകാരമാണ് മാധ്യമത്തെ ഹൃദയവികാരമായി ഉൾക്കൊണ്ട  വായനക്കാരുടെ പിന്തുണ. 

ശാസിച്ചും ശകാരിച്ചും പ്രശംസിച്ചും പ്രോത്സാഹിപ്പിച്ചും വായനക്കാർ  ഈ സാഹസത്തിൽ പങ്കാളികളായി. ഈ പത്രത്തിന് താങ്ങായി വർത്തിക്കുന്ന പൊതുപ്രവർത്തകർ, ഉപദേശ നിർദേശങ്ങൾ നൽകിവരുന്ന സുമനസ്സുകൾ തുടങ്ങിയവരും ഈ യാത്രയിൽ കരുത്തായി. 
34​​െൻറ ചവിട്ടുപടിയിൽ നിൽക്കെ, പുത്തൻ വായനരീതികളും പുതിയ സാങ്കേതികവിദ്യകളും ഭാവി മാധ്യമപ്രപഞ്ചത്തെ മാറ്റിക്കൊണ്ടിരിക്കുന്നത് അറിയുന്നു. ഇവ തുറക്കുന്നത് പുതിയ സാധ്യതകളും വെല്ലുവിളികളുമാണ്. ഈ ജ്വാലയുടെ ഊർജവും വെളിച്ചവും കൂടുതൽ രംഗങ്ങളിലേക്ക് കൂടുതൽ തീവ്രമായി പ്രസരിപ്പിക്കാൻ കരുത്ത് നൽകേണ്ടത് മാന്യവായനക്കാരും സഹകാരികളുമാണ്. എല്ലാറ്റിനുമുപരിയായി ഇതുവരെ മാധ്യമത്തെ നിലനിർത്തുകയും വളർത്തുകയും ചെയ്തത്​ സർവേശ്വര​​​െൻറ കാരുണ്യം ഒന്നുമാത്രമാണ്​.

മതപണ്ഡിതനും ജമാഅത്തെ ഇസ്​ലാമി നേതാവുമായിരുന്ന കെ.സി. അബ്​ദുല്ല മൗലവിയെന്ന ദീർഘദർശിയുടെ ചിന്തയിൽനിന്ന്​ പിറവിയെടുത്ത മാധ്യമം യശഃശരീരരായ ​വൈക്കം മുഹമ്മദ്​ ബഷീർ, പി.കെ. ബാലകൃഷ്​ണൻ, കെ.എ. കൊടുങ്ങല്ലൂർ എന്നിവരിലൂടെയാണ്​ യാഥാർഥ്യമായത്​. 1987 ജൂൺ ഒന്നിന്​ ചരിത്രമുറങ്ങുന്ന കോഴിക്കോടി​​​െൻറ മണ്ണിൽനിന്ന്​ തുടക്കംകുറിച്ച മാധ്യമം ദിനപത്രം​ അറബിക്കടലും കടന്ന്​ ഗൾഫ്​ രാഷ്​ട്രങ്ങളിലേക്കും വളർന്നു. കേരളത്തിനു പുറത്ത്​ ബംഗളൂരു, മലയാളികൾ സജീവമായ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്​റൈൻ, കുവൈത്ത്​ എന്നീ ഗൾഫ്​ രാജ്യങ്ങളിൽനിന്നും മാധ്യമം ദിനേന പുറത്തിറങ്ങുന്നു. 

മറ്റൊരു ഇന്ത്യൻ പത്രത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടമാണിത്​​​. ആരംഭിച്ച്​ 10 വർഷം പിന്നിട്ടപ്പോൾതന്നെ വായന ഗൗരവമായെടുത്തവരിൽ ഏറെ സ്വാധീനം ചെലുത്തിയ മാധ്യമം ആഴ്​ചപ്പതിപ്പും പുറത്തിറങ്ങി.  നിലപാടി​നുള്ള അംഗീകാരമെന്നോണം ​ നാനൂറിലധികം പുരസ്​കാരങ്ങൾ മാധ്യമത്തെ തേടിയെത്തി, നൂറ്റാണ്ടുകളുടെ തഴക്കവും പഴക്കവുമുള്ള പത്രങ്ങൾക്ക്​ സ്വപ്​നം കാണാനാകാത്ത നേട്ടം. 
 

Show Full Article
TAGS:madhyamam 33 yearsanniverserynewspapermalayalam
News Summary - madhyamam 33 years
Next Story