നാം ഉണ്ടായിരുന്നു, ഈ പോരാട്ട വീഥിയിൽ

  • ‘മാധ്യമം’ പത്രത്തിന്​ 33 സംവത്സരങ്ങൾ പൂർത്തിയാവുന്നു

madhyamam3
മാ​ധ്യ​മം കൊ​ച്ചി പ​തി​പ്പി​െ​ൻ​റ പ്ര​കാ​ശ​നം സ്​​പെ​ഷ​ൽ പ​തി​പ്പി​െ​ൻ​റ കോ​പ്പി കെ.​പി.​സി.​സി മു​ൻ​പ്ര​സി​ഡ​ൻ​റ്​ ടി.​ഒ. ബാ​വ​ക്ക്​ ന​ൽ​കി ജ​സ്​​റ്റി​സ്​ താ​ർ​കു​ണ്ഡെ നി​ർ​വ​ഹി​ക്കു​ന്നു

പോരാട്ടവേദിയിലുണ്ടായിരുന്നു നാം, കർഷകരൊത്ത്, ആദിവാസികളൊത്ത്, പുഴകരയുേമ്പാൾ നെഞ്ചുനോവുന്നവരോടൊത്ത്, മലിന ജീവിതയോരത്ത്. ലാലൂരും ചക്കംകണ്ടവും പരപ്പിൽതാഴവും ഉൾപ്പെടെ അരിക് ജീവിതങ്ങളുടെ ഉള്ളറിഞ്ഞ ഇടപെടലുകളായിരുന്നു തൃശൂർ കണ്ടത്. 453 ദിവസം നീണ്ട അഴിമാവ് മദ്യവിരുദ്ധ സമരം തൃശൂരി​​െൻറ ചരിത്രത്തിലെ വിലപ്പെട്ട അധ്യായമായിരുന്നു. ശാന്തിപുരം മദ്യശാല സമരം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. വലക്കാവ്, കുട്ടനെല്ലൂർ, കോടന്നൂർ മദ്യവിരുദ്ധ സമരങ്ങളിലെ ഇടപെടലുകൾ മറക്കാനാവില്ല. കാതിക്കുടത്തെ നിറ്റ ജലാറ്റി​​െൻറ ചാലക്കുടിപ്പുഴയിലേക്കുള്ള മാലിന്യമൊഴുക്കിനെതിരെയുള്ള ജനകീയ ചെറുത്തുനിൽപ് ഇന്നും തുടരുകയാണ്. 

അശാസ്ത്രീയ ദേശീയപാത വികസനത്തിനെതിരെയുള്ള സമരങ്ങൾ ശ്രദ്ധനേടിയിരുന്നു. കൈനൂരിലെ കെ.എൽ.ഡി ബോർഡി​​െൻറ പന്നി ഫാമിനെതിരെയുള്ള സമരവും മുരിയാട് സമരം, ആമ്പല്ലൂരിലെയും മറ്റ് പ്രദേശങ്ങളിലെയും ഒാടുഫാക്ടറി ഖനനം, കുഞ്ഞാലിപ്പാറ ക്വാറിവിരുദ്ധ സമരം, അഴീക്കോട് സിമൻറ് ഫാക്ടറി സമരം എന്നിവ തൃശൂരി​​െൻറ ചരിത്രത്തിലെ പ്രധാന പോരാട്ടങ്ങളായിരുന്നു. ചെറുവത്തേരി ആസിഡ് മാലിന്യത്തിനെതിരായ ജനകീയ സമരം മറക്കാനാവില്ല. വാഗ്ദാനങ്ങൾ പാഴ്വാക്കായ ഒളകരയിലെ ആദിവാസികളുടെ ഭൂമിക്കായുള്ള സമരവും ആദിവാസികളുടെ ജയിൽവാസവും ഇന്നും വേദനിക്കുന്ന ഒാർമയാണ്. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കെതിരായ ശക്തമായ പോരാട്ടം കേരളത്തി​​െൻറ സമര ചരിത്രത്തിലെ കൂടി ഭാഗമാണ്.

ക്വാറികൾക്കെതിരെ, നിയമവിരുദ്ധ പാടം നികത്തലിനെതിരെ, കടലോര മണലെടുപ്പിനെതിരെ, തീരഭൂമി കൈയേറ്റത്തിനെതിരെ, അശാസ്ത്രീയ റോഡ് നിർമാണത്തിനെതിരെ, ജനവാസ മേഖലയിലെ മൊബൈൽ ടവർ നിർമാണത്തിനെതിരെ, അശാസ്ത്രീയ വികസനത്തിനെതിരെ സമരങ്ങളൊഴിഞ്ഞ ദിവസമുണ്ടായിട്ടില്ല. ചാവക്കാട് മുനക്കക്കടവ് പുലിമുട്ട് യാഥാർഥ്യമായതിന് പിന്നിൽ ജനങ്ങളുടെ കൂട്ടായ പ്രതിരോധത്തി​​െൻറ ശക്തിയുണ്ടായിരുന്നു. 

Loading...
COMMENTS