തിരുവനന്തപുരം: വിശ്വാസികളും എൻ.എസ്.എസ് ഉൾപ്പെടെ സാമുദായികസംഘടനകളും പ്രതീക ്ഷക്കൊത്ത് ബി.ജെ.പിയെ പിന്തുണച്ചില്ല. ശബരിമല യുവതീപ്രവേശന വിഷയം ഉയർത്തി നടത്ത ിയ പ്രക്ഷോഭം തിരുവനന്തപുരം, പത്തനംതിട്ട ഉൾപ്പെടെയിടങ്ങളിൽ തങ്ങളെ വിജയത്തേരി ലേറ്റുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്ക് കനത്ത നിരാശയാണ് വോട്ടർമാർ നൽകിയത്. വിശ് വാസസമൂഹത്തിെൻറയും എൻ.എസ്.എസിെൻറയും േവാട്ടുകൾ കൂട്ടത്തോടെ യു.ഡി.എഫിലേക്ക് പോ യതും ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണവുമാണ് തിരിച്ചടിയായത്. എക്സിറ്റ്പോളിൽ പ്രതീക്ഷയർപ്പിച്ചിരുന്ന ബി.ജെ.പിക്ക് പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലേറ്റത് കനത്ത തിരിച്ചടിയാണ്. മിക്ക മണ്ഡലങ്ങളിലും വോട്ട് വർധിപ്പിക്കാൻ സാധിെച്ചന്ന് ബി.ജെ.പിക്ക് ആശ്വസിക്കാം. ഒരിടത്ത് മൂന്ന് ലക്ഷത്തിലേറെയും മറ്റ് നാലിടത്ത് രണ്ട് ലക്ഷത്തിേലറെയും വോട്ട് നേടാൻ സാധിച്ചെങ്കിലും 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ് നിയമസഭമണ്ഡലങ്ങളിൽ മുന്നിലെത്തിയ ബി.ജെ.പി ഇക്കുറി നേമത്ത് മാത്രമാണ് മുന്നിൽ എത്തിയത്.
ചില മണ്ഡലങ്ങളിൽ മികച്ച മുന്നേറ്റം കാഴ്ചെവക്കാൻ സാധിെച്ചങ്കിലും ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിച്ച വയനാട്ടിലും വടകര, കണ്ണൂർ എന്നിവിടങ്ങളിലും വോട്ട് കുറഞ്ഞത് വരുംദിവസങ്ങളിൽ ബി.ജെ.പിക്കും മുന്നണിക്കുമുള്ളിൽ പൊട്ടിത്തെറിക്ക് വഴിെവക്കും. പിണറായി സർക്കാറിെൻറ നിലപാടുകേളാടുള്ള വിയോജിപ്പ് യു.ഡി.എഫിന് അനുകൂലമായതാണ് തങ്ങളുടെ വിജയപ്രതീക്ഷ തട്ടിത്തെറിപ്പിച്ചതെന്നാണ് ബി.ജെ.പിയുടെ പ്രാഥമിക വിലയിരുത്തൽ. എൻ.എസ്.എസ് േനതൃത്വവും വിശ്വാസികളിൽ വലിയൊരു വിഭാഗവും ആഗ്രഹിച്ചിരുന്നത് എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പരാജയമായിരുന്നു.
ബി.ജെ.പി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്താൽ അവർ വിജയിക്കില്ലെന്നും അതുവഴി എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിക്കാനുള്ള സാധ്യതയുണ്ടാകുമെന്നുമുള്ള വിലയിരുത്തലുമാണ് ബി.ജെ.പിക്ക് തിരിച്ചടിയായതെന്ന് വ്യക്തം. മോദി സർക്കാറിനെ അധികാരത്തിൽനിന്ന് മാറ്റിനിർത്തണമെന്ന് ന്യൂനപക്ഷം ആഗ്രഹിച്ചു. അതിനാൽ ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണമുണ്ടായതും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിലെ ബി.ജെ.പി പ്രതീക്ഷ തല്ലിക്കെടുത്തി.
കാലാകാലങ്ങളായി വോട്ടുചോർത്തൽ വിവാദത്തിൽ പെട്ടിരുന്ന ബി.ജെ.പിക്ക് സംസ്ഥാനത്ത് വളർച്ചയുണ്ടാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇൗ ലോക്സഭ തെരഞ്ഞെടുപ്പ് ഫലവും. 2009 ലെ തെരഞ്ഞെടുപ്പിെനക്കാൾ നാലര ശതമാനത്തിലേറെ വോട്ടാണ് 2014 ൽ നേടിയതെങ്കിൽ ഇക്കുറി അഞ്ച് ശതമാനത്തോളം വോട്ട് വർധനയുണ്ടായതായാണ് പ്രാഥമിക കണക്കുകൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ 19.43 ലക്ഷത്തിലധികം വോട്ട് 30 ലക്ഷത്തിലധികമാക്കാൻ ബി.ജെ.പിക്ക് സാധിച്ചു. കഴിഞ്ഞവർഷം നേടിയ 10.82 ശതമാനത്തിൽ നിന്നും 15 ശതമാനേത്താളമായി വർധനയുണ്ടെന്നാണ് ഇൗ കണക്ക് സൂചിപ്പിക്കുന്നതും. കഴിഞ്ഞ തെരഞ്ഞെടുപ്പ് പോലെ വാശിയേറിയ പോരാട്ടം ഇക്കുറി തിരുവനന്തപുരത്ത് ബി.ജെ.പിക്ക് കാഴ്ചെവക്കാൻ സാധിച്ചില്ല.
ഗവർണർ സ്ഥാനം രാജിെവച്ച് മത്സരിക്കാനിറങ്ങിയ കുമ്മനം രാജശേഖരനെതിരെ ശശി തരൂർ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷമാണ് നേടിയത്. കഴിഞ്ഞതവണ ലീഡ് പുലർത്തിയ തിരുവനന്തപുരത്തെ നാല് നിയമസഭ മണ്ഡലങ്ങളിൽ നേമത്ത് മാത്രമാണ് ഇക്കുറി ബി.ജെ.പിക്ക് ലീഡ് നിലനിർത്താനായത്. പത്തനംതിട്ടയിൽ മിനിറ്റുകൾ മാത്രം ലീഡ് നേടാൻ കഴിഞ്ഞ കെ. സുരേന്ദ്രന് ഫലപ്രഖ്യാപനം വന്നപ്പോൾ മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മൂന്ന് ലക്ഷത്തോളവും രണ്ടര ലക്ഷത്തോളവും വോട്ടുകൾ നേടിയ സുരേഷ് ഗോപിെയയും ശോഭാസുരേന്ദ്രെനയും നേരേത്ത മത്സരരംഗത്തിറക്കിയിരുന്നെങ്കിൽ കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചെവക്കാനായേനെയെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്.