Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘ലൈഫ്​’ വിവാദം; കളി...

‘ലൈഫ്​’ വിവാദം; കളി കണക്കുകളിൽ

text_fields
bookmark_border
‘ലൈഫ്​’ വിവാദം; കളി കണക്കുകളിൽ
cancel


ലൈ​ഫ്​ പ​ദ്ധ​തി​യു​ടെ സു​പ്ര​ധാ​ന നേ​ട്ട​മാ​യ ര​ണ്ട്​ (2.14) ല​ക്ഷം വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ ​പ​നം ഫെ​ബ്രു​വ​രി 29ന്​ ​മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​തി​ന്​ പി​ന്നാ​ലെ സ​ർ​ക്കാ​ർ അ​വ​കാ​ശ​വാ​ദം ചോ​ദ്യം​ ചെ​യ്​​ത്​ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും രം​ഗ​ത്തു​വ​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം ത​ട്ടി​പ്പെ ​ന്ന്​ പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. കേ​ന്ദ്ര​വി​ഹി​തം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ. ​പി​യും എ​ത്തി. 2000-01 മു​ത​ൽ 2015-16 വ​രെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ സ​ഹാ​യം ല​ഭി​ച്ചി​ട്ടും പൂ​ർ​ത്തി​യാ​കാ​ത്ത വീ​ടു ​ക​ളും പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു​വെ​ന്ന്​ സ​ർ​ക്കാ​ർ സ​മ്മ​തി​ക്കു​ന്നു. ഇൗ ​ദൗ​ത്യം മി​ഷ​ൻ ഏ​റ്റെ ​ടു​െ​ത്ത​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 670 കോ​ടി ചെ​ല​വി​ൽ നി​ർ​മി​ക ്കേ​ണ്ട 54,173 വീ​ടു​ക​ളി​ൽ 52,050 (96.08%) പൂ​ർ​ത്തീ​ക​രി​ച്ചു.
ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 1,00,460 ഗു​ണ​ഭോ​ക്​​താ​ക്ക​ൾ അ​ർ​ഹ ​ത നേ​ടി. 74,674 (80.97%) ​പേ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. പു​റ​മേ പി.​എം.​എ.​വൈ​യി​ൽ (അ​ർ​ബ​ൻ) 47,144 ഉം ​പി.​എം.​എ.​വൈ​യി​ ൽ (റൂ​റ​ൽ) 16,640 ഉം ​വീ​ടു​ക​ൾ​ പൂ​ർ​ത്തി​യാ​ക്കി. കൂ​ടാ​തെ, എ​സ്.​സി വ​കു​പ്പി​ൽ 18,811 ഉം ​എ​സ്.​ടി വ​കു​പ്പി​ൽ 738 ഉം ​മ ​ത്സ്യ​ബ​ന്ധ​ന​വ​കു​പ്പി​ന്​ കീ​ഴി​ൽ 3.725 വീ​ടു​ക​ളും പൂ​ർ​ത്തി​യാ​ക്കി. ഇ​തെ​ല്ലാം കൂ​ടി​യാ​ണ് ​​ 2,14,000 വീ​ടു​ ക​ൾ​ എ​ന്ന ക​ണ​ക്ക്​ സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഏ​ത്​ സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്താ​ണ്​ ആ​രം​ഭി​ച ്ച​തെ​ന്ന്​ നോ​ക്കി​യ​ല്ല വീ​ട്​ പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നു​കൂ​ടി പ​റ​യു​ന്നു. യു.​ഡി.​എ​ഫ്​ കാ​ല​ത്ത്​ പ ൂ​ർ​ത്തീ​ക​ര​ണ​ത്തി​ന​ടു​ത്ത്​ എ​ത്തി​ച്ച 52,000 ഒ​ഴി​ച്ചാ​ൽ 1.33 ല​ക്ഷം വീ​ടു​ക​ളാ​ണ്​ പ​ണി​ത​തെ​ന്നാ​ണ്​​​ പ്ര ​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ആ​ക്ഷേ​പം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​സ​മ്മേ​ള​ന​ത്തി​ൽ (ഫെ​ബ്ര ു​വ​രി അ​ഞ്ചി​ന്) കെ.​ജെ. മാ​ക്സി​ക്ക്​ ​ ത​ദ്ദേ​ശ​മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി​യും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക് കാ​ട്ടു​ന്നു. ‘ലൈ​ഫ്​ പ​ദ്ധ​തി​യി​ൽ അ​ർ​ഹ​രാ​യി ക​ണ്ടെ​ത്തി​യ ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​രാ​യ 1,00,618 ഗു​ണ​ഭോ​ ക്താ​ക്ക​ളി​ൽ 79,384 പേ​ർ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി എ​ഗ്രി​മ​​െൻറ്​ വെ​ച്ചു’​വെ​ന്നാ​ണ്​ മ​റു​പ​ടി.
1,00,6 18 പേ​രാ​ണ് അ​ർ​ഹ​രെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കെ 2.14 ല​ക്ഷം പേ​ർ​ക്ക് എ​ങ്ങ​നെ വീ​ടു​കൊ​ടു​െ​ത്ത​ന്ന് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ‘ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ തു​ട​ങ്ങി​ ഇ​പ്പോ​ൾ തീ​ർ​ത്ത​തും പി.​എം.​എ.​വൈ യി​ൽ ല​ഭി​ച്ച​തും കൂ​ടി ക​ണ​ക്കാ​ക്കി​യാ​ൽ 1.42 ല​ക്ഷം (1,42,834) വീ​ടു​ക​ളേ ഉ​ണ്ടാ​വൂ. ര​ണ്ട് ല​ക്ഷം ന​ൽ​കി​യെ​ങ്കി​ൽ ശ​രാ​ശ​രി ഒ​രു പ​ഞ്ചാ​യ​ത്തി​ൽ 200 വീ​ടെ​ങ്കി​ലും നി​ർ​മി​ച്ചി​രി​ക്ക​ണം. ഏ​തെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ൽ 200 വീ​ടു​ക​ൾ ആ​ർ​ക്കെ​ങ്കി​ലും കാ​ണി​ച്ചു​ത​രാ​നാ​കു​മോ?’ - അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു.
പ​ദ്ധ​തി​യി​ൽ 1,00,618 പേ​ർ അ​ർ​ഹ​രെ​ന്ന് ക​െ​ണ്ട​ത്തു​ക​യും ഒ​രു​വ​ർ​ഷം മു​മ്പ്​ 66,514 പൂ​ർ​ത്തി​യാ​യി എ​ന്നും പ​റ​ഞ്ഞ​ശേ​ഷം ഒ​രു വ​ർ​ഷം ക​ഴി​യുേ​മ്പാ​ൾ 2.14 ല​ക്ഷം പേ​ർ​ക്ക് വീ​ട് ന​ൽ​കി​യ​തെ​ങ്ങ​നെ​യെ​ന്നും കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം ചോ​ദി​ക്കു​ന്നു. ക​ണ​ക്കു​ക​ൾ ക​ഥ പ​റ​യു​േ​മ്പാ​ൾ ആ​ശ​യ​ക്കു​ഴ​പ്പം വ​ർ​ധി​ക്കു​ക​യാ​ണ്.

താമസം ദുരിതം; മച്ചിപ്ലാവിൽ ഫ്ലാറ്റ് ഒഴിഞ്ഞുതുടങ്ങി

സം​സ്​​ഥാ​ന​ത്തെ ആ​ദ്യ പ​ദ്ധ​തി​യാ​യി പ​റ​യു​ന്ന ഇടുക്കി അ​ടി​മാ​ലി മ​ച്ചി​പ്ലാ​വി​ലെ ഫ്ലാ​റ്റ്​ ഗു​ണ​ഭോ​ക്​​താ​ക്ക​ൾ ഒ​രു​വ​ർ​ഷം പി​ന്നി​​ട്ട​പ്പോ​ഴേ​ക്കും ഒ​ഴി​ഞ്ഞ​്​ ര​ക്ഷ​പ്പെ​ടു​ന്ന​താ​ണ്​ പു​തി​യ കാ​ഴ്​​ച. ക​ക്കൂ​സ്​ മാ​ലി​ന്യ​മാ​ണ്​ മു​ഖ്യ​വി​ല്ല​ൻ. ക​ക്കൂ​സു​ക​ളി​ൽ​നി​ന്ന് ഉ​യ​രു​ന്ന ദു​ർ​ഗ​ന്ധം, കു​ടി​വെ​ള്ള പ്ര​ശ്നം, രൂ​ക്ഷ കൊ​തു​ക് ശ​ല്യം തു​ട​ങ്ങി​യ​വ​യാ​ണ്​ ദു​രി​ത​മാ​യ​ത്. 217 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​ൻ ക​ഴി​യു​ന്ന ഫ്ലാ​റ്റി​ൽ 167 പേ​ർ​ക്കാ​ണ്​​​ മു​റി​ക​ൾ ന​ൽ​കി​യ​ത്​. ഇ​തി​ൽ ഒ​മ്പ​ത്​ കു​ടും​ബ​ങ്ങ​ൾ താ​മ​സം മാ​റ്റി.
മൂ​ന്നു കു​ടും​ബ​ങ്ങ​ൾ ഫ്ലാ​റ്റ് വേ​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ എ​ഴു​തി ന​ൽ​കി​യാ​ണ് പോ​യ​ത്. അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി തൊ​ഴി​ൽ​വ​കു​പ്പ്​ നി​ർ​മി​ച്ച ഫ്ലാ​റ്റ് പി​ന്നീ​ട്​ ലൈ​ഫ്​ പ​ദ്ധ​തി​ക്ക്​ കീ​ഴി​ലാ​ക്കു​ക​യാ​യി​രു​ന്നു.
500 ച​തു​ര​ശ്ര അ​ടി​യി​ൽ ര​ണ്ട്​ മു​റി, ഹാ​ൾ, അ​ടു​ക്ക​ള, കു​ളി​മു​റി, ക​ക്കൂ​സ്​ സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ​വ​യാ​ണ്​ ഒാ​രോ ഫ്ലാ​റ്റും. ആ​റ് നി​ല​ക​ളോ​ടെ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ താ​ഴ​ത്തെ നി​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ ഏ​റെ ​പ്ര​യാ​സം. ഒ​ന്ന​ര ഏ​ക്ക​റി​ലാ​ണ് ഫ്ലാ​റ്റ്​ സ​മു​ച്ച​യം. മാ​ലി​ന്യ സം​സ്​​ക​ര​ണ​ത്തി​ന്​ 12 ല​ക്ഷം മു​ട​ക്കി എ​യ്റോ​ബി​ക് ക​മ്പോ​സ്​​റ്റ്​ യൂ​നി​റ്റ്, ഫ്ലാ​റ്റി​ലേ​ക്ക് 10.50 ല​ക്ഷം ചെ​ല​വി​ൽ റോ​ഡും നി​ർ​മി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ താ​മ​സ​ക്കാ​രു​ടെ ജ​ല​ആ​വ​ശ്യം നി​റ​വേ​റ്റാ​ൻ​ ക​ഴി​യാ​തി​രി​ക്കെ ശേ​ഷി​ച്ച ഫ്ലാ​റ്റു​ക​ളി​ൽ കൂ​ടി കു​ടും​ബ​ങ്ങ​ളെ​ത്തു​ന്ന​തോ​ടെ ദു​രി​തം രൂ​ക്ഷ​മാ​കും.

ഒന്നാമൻ തിരുവനന്തപുരം; പഞ്ചായത്തിൽ ശരാശരി 444 വീട്​

ലൈ​ഫ് പ​ദ്ധ​തി ക​ണ​ക്ക്​ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്​ ശ​രാ​ശ​രി ല​ഭി​ച്ച​ത് 444 വീ​ട്. ജി​ല്ല​യി​ൽ 32,426 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. 73 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റവ​ുമ​ധി​കം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യ​ത് ത​ല​സ്ഥാ​ന ജി​ല്ല​യി​ലാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ൽ 1136വും ​പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് 2023 വും ​വീ​ട്​ ല​ഭി​ച്ചു. ആ​ദി​വാ​സി​ക​ൾ​ക്ക് ല​ഭി​ച്ച​ത് ര​ണ്ട് വീ​ടാ​ണ്. സം​സ്ഥാ​ന​ത്ത് ആ​ദി​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും കു​റ​വ് വീ​ട് ല​ഭി​ച്ച​ത് ഇവിടെയാണ്​. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന (ന​ഗ​രം)(​പി.​എം.​എ.​വൈ) പ​ദ്ധ​തി​യി​ൽ 8696 വീ​ട്​ നി​ർ​മി​െ​ച്ച​ന്നാ​ണ് ക​ണ​ക്ക്. ന​ഗ​ര​മേ​ഖ​ലാ​പ​ദ്ധ​തി​യി​ൽ ഏ​റ്റ​വു​മ​ധി​കം വീ​ട് നി​ർ​മി​ച്ച​ത് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലാ​ണ്- 1102. ആ​റ്റി​ങ്ങ​ൽ-167, വ​ർ​ക്ക​ല- 404, നെ​ടു​മ​ങ്ങാ​ട് - 1295, തി​രു​വ​ന​ന്ത​പു​രം വി​ക​സ​ന അ​തോ​റി​റ്റി (ട്രി​ഡ)- 892 എ​ന്നി​ങ്ങ​നെ​യാ​ണ് ന​ഗ​ര​മേ​ഖ​ല​യി​ലെ വീ​ടു​ക​ൾ.
പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന (ഗ്രാ​മീ​ണ്‍) - പ​ദ്ധ​തി​യി​ൽ 2916 വീ​ട്​ പൂ​ർ​ത്തി​യാ​ക്കി. ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ചി​റ​യി​ൻ​കീ​ഴി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്-511. കു​റ​വ് നെ​ടു​മ​ങ്ങാ​ട് -117.

ഇടുക്കിയിൽ പൂർത്തിയായത്​ പകുതി മാത്രം

പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങി​നു​ മു​ന്നോ​ടി​യാ​യി സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ പ​റ​യു​ന്ന​തി​നെ​ക്കാ​ൾ പ​കു​തി​യോ​ളം വീ​ടു​ക​ൾ കു​റ​വാ​ണ്​ ഇ​ടു​ക്കി​യി​ൽ പൂ​ർ​ത്തി​യാ​യ​ത്. ലൈ​ഫ്​ പ​ദ്ധ​തി​യി​ൽ മാ​ത്രം 12,427 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നാ​ണ്​ സ​ർ​ക്കാ​ർ അ​വ​കാ​ശ​വാ​ദം. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ്​ യോ​ജ​ന പ​ദ്ധ​തി​യി​ൽ വീ​ട്​ പ​ണി​ത 2221 പേ​രെ​ക്കൂ​ടി ചേ​ർ​ത്തും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ക​രാ​ർ വെ​ച്ച​വ​രെ​ക്കൂ​ടി ചേ​ർ​ത്തു​മാ​ണ്​ ഈ ​ക​ണ​ക്കി​ലെ ക​ളി. ലൈ​ഫ്​ പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തി​യാ​യ വീ​ടു​ക​ൾ​ 7499 മാ​ത്രം. 10,798 പേ​ർ ക​രാ​ർ​വെ​ച്ചെ​ന്നും മാ​ർ​ച്ച്​ 31ന്​ ​മു​മ്പ്​ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പാ​ലു​കാ​ച്ച​ലി​നോ​ട​നു​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ക​ണ​ക്ക്​ അം​ഗീ​ക​രി​ച്ചാ​ൽ​പോ​ലും 4013 വീ​ടു​ക​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​ക​ണം. 16,440 വീ​ടു​ക​ളാ​ണ് ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​യാ​കേ​ണ്ട​ത്. ഇ​തി​ൽ 12,427 എ​ണ്ണം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ്​ അ​വ​കാ​ശ​വാ​ദം. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​ത​ത്​ വ​കു​പ്പു​ക​ൾ വ​ഴി 941 വീ​ടു​ക​ൾ ന​ൽ​കി​യെ​ന്ന ക​ണ​ക്കും അ​ടി​മാ​ലി​യി​ൽ ഫ്ലാ​റ്റ്​ കൈ​മാ​റി​യ​തി​ലൂ​ടെ 163 പേ​ർ​ക്കു​കൂ​ടി പാ​ർ​പ്പി​ട​മാ​യെ​ന്ന അ​വ​കാ​ശ​വാ​ദ​വും ചേ​ർ​ത്തു​വെ​ച്ചാ​ണ്​ എ​ണ്ണ​മെ​ടു​ത്ത​ത്.

2017ന്​ ​മു​മ്പ്​ റേ​ഷ​ൻ കാ​ർ​ഡി​ല്ലെ​ന്നും ഭൂ​മി​യി​ല്ലെ​ന്നും മ​റ്റു​മു​ള്ള കാ​ര​ണ​ത്താ​ൽ ലൈ​ഫ്​ പ​ദ്ധ​തി​ക്ക്​ പു​റ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ ആ​യി​ര​ങ്ങ​ളാ​ണ്​ ഇ​ടു​ക്കി​യി​ൽ. ഭൂ​ര​ഹി​ത​ർ​ക്ക്​ വീ​ട്​ ല​ഭ്യ​മാ​ക്കു​ന്ന മൂ​ന്നാം​ഘ​ട്ടം കൂ​ടി അ​വ​സാ​നി​ച്ച​ശേ​ഷം ഇ​ത്ത​ര​ക്കാ​രി​ൽ​നി​ന്ന്​ അ​പേ​ക്ഷ​വാ​ങ്ങി മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ​നു​വ​ദി​ച്ച്​ വീ​ടു​ന​ൽ​കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ അ​വ​കാ​ശ​വാ​ദം.

രണ്ടാം സ്ഥാനത്ത്​ പാലക്കാട്​; 25000 വീടുകൾ

പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ ലൈ​ഫ്​ മി​ഷ​ൻ പ​ദ്ധ​തി​പ്ര​കാ​രം കാ​ൽ ല​ക്ഷ​ത്തോ​ളം വീ​ടു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യെ​ന്നാ​ണ്​​ സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ജി​ല്ല​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്​ പി​ന്നി​ൽ ര​ണ്ടാം​സ്ഥാ​ന​ത്താ​ണ്​ പാ​ല​ക്കാ​ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ക​ണ​ക്കു​ക​ൾ പെ​രു​പ്പി​ച്ച​താ​ണെ​ന്നും രാ​ഷ്​​ട്രീ​യ നേ​ട്ട​ം വെ​ച്ചു​ള്ള പ്ര​ചാ​ര​ണ​മാ​ണെ​ന്നു​മാ​ണ്​ യു.​ഡി.​എ​ഫും ബി.​ജെ.​പി​യും ആ​രോ​പി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ വി​വി​ധ സ്​​കീ​മു​ക​ളി​ലാ​യി ആ​കെ 24,898 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നാ​ണ്​ ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. കേ​​ന്ദ്ര​പ​ദ്ധ​തി​യാ​യ പി.​എം.​എ.​വൈ പ്ര​കാ​രം ല​ഭി​ച്ച ധ​ന​സ​ഹാ​യം ഉ​ൾ​പ്പെ​ടെ ചേ​ർ​ത്ത ക​ണ​ക്കാ​ണി​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ക​രാ​ർ​ വെ​ച്ച്​ പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്​ 8090 വീ​ടു​ക​ളാ​ണ്. പൂ​ർ​ത്തീ​ക​രി​ച്ച​ത്​ 7535 വീ​ടു​ക​ളു​മാ​ണ്. ശേ​ഷി​ക്കു​ന്ന​ത്​ 555 എ​ണ്ണം. ര​ണ്ടാം​ഘ​ട്ട​ പ​ദ്ധ​തി​പ്ര​കാ​രം ഗു​ണ​ഭോ​ക്​​തൃ പ​ട്ടി​ക​യി​ലു​ള്ള​ത്​ 12,666 പേ​ർ. 9378 വീ​ടു​ക​ളു​ടെ പ​ണി ക​ഴി​ഞ്ഞു. ര​ണ്ട്​​ഘ​ട്ട​ത്തി​ലു​മാ​യി പ​ണി​തീ​രാ​ൻ ബാ​ക്കി​യു​ള്ള​ത്​ 3843 വീ​ടു​ക​ൾ. ര​ണ്ടാം​ഘ​ട്ട​ത്തി​ലെ 469 വീ​ടു​ക​ൾ​ക്ക്​ ത​റ പോ​ലു​മാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ്​ ഭ​ര​ണ​ത്തി​ൽ തു​ട​ങ്ങി​യ​തും പ​ണി തീ​രാ​ത്ത​തു​മാ​യ വീ​ടു​ക​ൾ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വീ​ടു​ക​ളി​ൽ 3500ഓ​ളം ആ​ദി​വാ​സി​ക​ളു​ടേ​താ​ണ്. ഇ​വ​രു​െ​ട അ​ഞ്ഞൂ​റോ​ളം വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​തെ കി​ട​ക്കു​ന്നു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ എ​സ്.​ടി പ്രാ​തി​നി​ധ്യം നാ​മ​മാ​ത്രം. മി​ക്ക​വ​ർ​ക്കും റേ​ഷ​ൻ കാ​ർ​ഡ്​ ഇ​ല്ലാ​ത്ത​താ​ണ്​ പ്ര​ശ്​​നം.

മൂന്നാം ഘട്ടം; കൊല്ലത്ത്​ ഭൂമിയായി

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ കൊ​ല്ലം ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത് 18,568 വീ​ട്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 3,604, ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 7,106 ക്ര​മ​ത്തി​ൽ വീ​ട് പൂ​ർ​ത്തീ​ക​രി​ച്ച കൊ​ല്ലം ജി​ല്ല പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. പി.​എം.​എ.​വൈ (യു) - 3898, ​പി.​എം.​എ.​വൈ (ജി) - 1396, ​എ​സ്.​സി/​എ​സ്.​ടി - 1874, ഫി​ഷ​റീ​സ് - 690 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് വ​കു​പ്പു​ക​ളി​ൽ പൂ​ർ​ത്തി​യാ​യ വീ​ടു​ക​ൾ. 2000 ഒാ​ളം വീ​ടു​ക​ളാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്. 15 വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് പൂ​ർ​ത്തീ​ക​രി​ക്കാ​തെ കി​ട​ന്ന 3000 വീ​ടു​ക​ൾ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​യ​വ​യി​ലു​ണ്ട്. നി​ല​വി​ൽ 11 ബ്ലോ​ക്കു​ക​ളി​ലാ​യി 11499 വീ​ടു​ക​ളാ​ണ് പൂ​ര്‍ത്തി​യാ​യ​ത്. അ​ഞ്ച​ല്‍ ബ്ലോ​ക്ക് (1830), ച​ട​യ​മം​ഗ​ലം(1446), ച​വ​റ(691), ചി​റ്റു​മ​ല(754), ഇ​ത്തി​ക്ക​ര(833), കൊ​ട്ടാ​ര​ക്ക​ര(806), മു​ഖ​ത്ത​ല(1097), ഓ​ച്ചി​റ(820), പ​ത്ത​നാ​പു​രം(1076), ശാ​സ്താം​കോ​ട്ട(966), വെ​ട്ടി​ക്ക​വ​ല(1180), കൊ​ല്ലം കോ​ര്‍പ​റേ​ഷ​നി​ല്‍ 2500, ന​ഗ​ര​സ​ഭ​ക​ളി​ൽ ക​രു​നാ​ഗ​പ്പ​ള്ളി (410), കൊ​ട്ടാ​ര​ക്ക​ര(284), പു​ന​ലൂ​ര്‍(863), പ​ര​വൂ​ര്‍(448) എ​ന്നീ ക്ര​മ​ത്തി​ല്‍ ഭ​വ​ന​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​യി.
മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ 39,935 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് ഭൂ​ര​ഹി​ത ഭ​വ​ന ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​ത്. ഇ​തി​ല്‍ 16816 ഗു​ണ​ഭോ​ക്താ​ക്ക​ള്‍ മാ​ത്ര​മാ​ണ് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി അ​ര്‍ഹ​ത നേ​ടി​യ​ത്. ഇ​വ​ര്‍ക്ക് വീ​ട് നി​ര്‍മി​ക്കാ​ൻ ഭൂ​മി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കോട്ടയത്ത്​ 7988 വീടുകൾ പൂർത്തിയാക്കി

ലൈ​ഫ്​ പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്​ 7988 വീ​ടു​ക​ൾ. 521 വീ​ടു​ക​ളാ​ണ്​ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​ത്. മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന 1093 വീ​ടു​ക​ൾ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു. 1136 ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​ണ്​ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ക​രാ​ർ ഒ​പ്പി​ട്ട​ത്. ബാ​ക്കി 43 വീ​ടു​ക​ളാ​ണു​ള്ള​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 3622 വീ​ടു​ക​ളാ​ണ്​ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. 4100 പേ​ർ ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. 478 വീ​ടു​ക​ളാ​ണ്​ ബാ​ക്കി​യു​ള്ള​ത്. ഇ​തു​കൂ​ടാ​തെ പി.​എം.​എ.​വൈ. (ഗ്രാ​മീ​ൺ)-595, പി.​എം.​എ.​വൈ (അ​ർ​ബ​ൻ)-1616, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗം -1022, ഫി​ഷ​റീ​സ്​ വ​കു​പ്പ്​ -40 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ൾ.

2020-21 കാ​ല​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഭൂ​മി​യും വീ​ടു​മി​ല്ലാ​ത്ത 6,480 പേ​ര്‍ക്കാ​യി ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ള്‍ നി​ര്‍മി​ക്കും. മൂ​ന്നാം​ഘ​ട്ട​ത്തി​ലെ അ​പേ​ക്ഷ​ക​രി​ൽ 4,598 പേ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും 1,522 പേ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​ണ്. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷ ന​ല്‍കി​യ 375 പേ​ര്‍ സ്വ​ന്ത​മാ​യി ഭൂ​മി വാ​ങ്ങി​യ​തി​നാ​ല്‍ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്​ മാ​റ്റി സ​ഹാ​യം ന​ൽ​കും. വി​ജ​യ​പു​ര​ത്ത്​ ഫ്ലാ​റ്റ്​ സ​മു​ച്ച​യ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വ​യ്ക്കു പു​റ​മെ റ​വ​ന്യൂ വ​കു​പ്പും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും വീ​ടു​ക​ൾ​ക്കാ​യി സ്​​ഥ​ലം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​ട്ടി​ക​വ​ർ​ഗ​വ​കു​പ്പി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ 78 വീ​ടു​ക​ളാ​ണ്​ ആ​ദി​വാ​സി​ക​ൾ​ക്കാ​യി നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്.

വയനാട്ടിൽ ആദിവാസികൾക്ക്​ 629 വീടുകൾ മാത്രം

ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം വ​യ​നാ​ട്​ ജി​ല്ല​യി​ല്‍ 13,618 വീ​ടു​ക​ള്‍ പൂ​ര്‍ത്തി​യാ​യി എ​ന്നാ​ണ്​ ക​ണ​ക്ക്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 5693 വീ​ടു​ക​ളും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ 890ഉം, ​പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ല്‍ 7035 വീ​ടു​ക​ളും പൂ​ര്‍ത്തി​യാ​ക്കി. ​
പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലൈ​ഫും ന​ഗ​ര​സ​ഭ​ക​ളി​ൽ പി.​എം.​എ.​വൈ അ​ർ​ബ​ൻ വീ​ടു​ക​ളു​മാ​ണ്. ക​ല്‍പ​റ്റ ന​ഗ​ര​സ​ഭ​യി​ല്‍ 673 വീ​ടു​ക​ളും മാ​ന​ന്ത​വാ​ടി​യി​ല്‍ 947 വീ​ടു​ക​ളും ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ല്‍ 758 വീ​ടു​ക​ളും പൂ​ര്‍ത്തി​യാ​യി.
ആ​ദി​വാ​സി​ക​ൾ​ക്ക്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്​ 629 വീ​ടു​ക​ൾ മാ​ത്ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. വീ​ടി​നു​വേ​ണ്ടി ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ക​രാ​ർ വെ​ച്ച നൂ​റു​ക​ണ​ക്കി​ന്​ വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. പാ​തി വ​ഴി​യി​ൽ നി​ൽ​ക്കു​ന്ന വീ​ടു​ക​ളും ഉ​ണ്ട്. മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​ക​ളി​ൽ ക​രാ​ർ​വെ​ച്ച ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ 2611 പേ​രി​ൽ 1397 വീ​ടു​ക​ളാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ൽ 225 പേ​ർ അ​ർ​ഹ​ത നേ​ടി​യ​പ്പോ​ൾ 94 പേ​ർ​ക്കാ​ണ്​ വീ​ട്​ ല​ഭി​ച്ച​ത്. ആ​ദി​വാ​സി​ക​ളി​ൽ 135 പേ​രി​ൽ 30 വീ​ടു​ക​ളാ​ണ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പൂ​ർ​ത്തി​യാ​യ വീ​ടു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ക​ണ​ക്കി​ലെ ക​ളി​ക​ൾ ജി​ല്ല​യി​ലും അ​ര​​ങ്ങേ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ ല​ഭി​ക്കു​ന്ന വി​വ​രം. ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട പ​ല​രും ലൈ​ഫി​ലും ഉ​ൾ​പ്പെ​ട്ടി​ല്ല. 2019 ആ​ഗ​സ്​​റ്റി​ൽ പു​ത്തു​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ എ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട​വ​രും വീ​ടി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ന്നു.

പ​ട്ടി​ക​യി​ൽ പേ​രു​ണ്ട്​; ഭൂ​മി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല
ര​ണ്ടു ത​വ​ണ ലൈ​ഫ് പ​ദ്ധ​തി പ​ട്ടി​ക​യി​ൽ പേ​രു വ​ന്നെ​ങ്കി​ലും ഇ​തു​വ​രെ വീ​ടെ​ന്ന സ്വ​പ്‌​ന​ത്തി​​െൻറ ഒ​രു ക​ട​മ്പ പോ​ലും ക​ട​ക്കാ​നാ​യി​ട്ടി​ല്ല പു​റ​മ്പോ​ക്കി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളാ​യി താ​മ​സി​ക്കു​ന്ന ഹൃ​ദ്രോ​ഗി​യാ​യ ഫ​രീ​ദ​മ്മ​ക്ക്.
പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ പാ​യി​പ്പാ​ട് ക​വ​ല​ക്ക്​ സ​മീ​പം പു​റ​മ്പോ​ക്കി​ലാ​ണ് ഫ​രീ​ദ​മ്മ​യു​ടെ താ​മ​സം. മൂ​ന്ന് സ​െൻറ്​ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ല്‍ ര​ണ്ടു ല​ക്ഷം രൂ​പ ന​ല്‍കാ​മെ​ന്ന് പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന്​ മു​മ്പ് പ​റ​ഞ്ഞെ​ങ്കി​ലും ഈ ​വി​ല​യ്​​ക്ക്​​ സ്ഥ​ലം ക​ണ്ടെ​ത്താ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​ണ്. പ​ത്തു വ​ര്‍ഷം മു​മ്പ് ഭ​ര്‍ത്താ​വ് പ​രീ​ത് മ​രി​ച്ചു. പെ​ണ്‍മ​ക്ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​ച്ചു. ഇ​ള​യ മ​ക​ൻ അ​വി​വാ​ഹി​ത​നാ​ണ്. 65കാ​രി ഫ​രീ​ദ​മ്മ ഓ​ഫി​സു​ക​ള്‍ ക​യ​റി ഇ​റ​ങ്ങി മ​ടു​ത്തു. പു​റ​മ്പോ​ക്കി​ല്‍നി​ന്ന്​ മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ സ്ഥി​ര​മാ​യി നോ​ട്ടീ​സ് പ​തി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന്​ ഇ​വ​ര്‍ പ​റ​യു​ന്നു. മ​ന്ത്രി ജി. ​സു​ധാ​ക​ര​ന് ഇ​ക്ക​ഴി​ഞ്ഞ റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ലും നി​വേ​ദ​നം ന​ല്‍കി​യി​രു​ന്നു. വീ​ടും സ്ഥ​ല​വും ന​ല്‍കി​യി​ട്ടേ പു​റ​മ്പോ​ക്കി​ല്‍നി​ന്ന്​ മാ​റ്റൂ എ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ല്‍കി​യ ആ​ശ്വാ​സ​ത്തി​ലാ​ണി​വ​ര്‍. പ​ഞ്ചാ​യ​ത്തു​ത​ന്നെ മു​ന്‍കൈ എ​ടു​ത്ത് സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ലേ പ്ര​യോ​ജ​ന​മു​ണ്ടാ​വൂ.
പാ​യി​പ്പാ​ട് സ്‌​കൂ​ളി​നോ​ട്​ ചേ​ര്‍ന്നും ആ​റ് പു​റ​മ്പോ​ക്ക് വീ​ടു​ക​ളു​ണ്ട്. ഗ​തി​കെ​ട്ട്​ മൂ​ന്നു കു​ടും​ബ​ങ്ങ​ൾ വാ​ട​ക​യ്ക്ക്​ മാ​റി. ബാ​ക്കി മൂ​ന്നു കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും ഇവി​ടെ ക​ഴി​യു​ക​യാ​ണ്. ലൈ​ഫ് പ​ദ്ധ​തി പ​ട്ടി​ക​യി​ൽ​പെ​ട്ടെ​ങ്കി​ലും ഇ​വ​ര്‍ക്കും ഭൂ​മി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtarticlekerala newslife missionHousing Project
News Summary - Life mission scam - Editorial
Next Story