Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​റി​ഞ്ഞു ക​ഴി​ക്കാം, ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കാം

text_fields
bookmark_border
അ​റി​ഞ്ഞു ക​ഴി​ക്കാം, ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കാം
cancel

​ഭ​ക്ഷ​ണം കേ​വ​ലം വി​ശ​പ്പ​ക​റ്റാ​നു​ള്ള വ​ഴി മാ​ത്ര​മ​ല്ല; ഓ​രോ ജീ​വ​ജാ​ല​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന അ​വ​കാ​ശ​വും ആ​രോ​ഗ്യ​ത്തി​ന്റെ ആ​ണി​ക്ക​ല്ലു​മാ​ണ്. വീ​ട്ടി​ൽ പാ​കം ചെ​യ്ത ഭ​ക്ഷ​ണ​മാ​ണ് മു​ൻ​കാ​ല​ങ്ങ​ളി​ൽ നാം ​കൂ​ടു​ത​ലാ​യി ക​ഴി​ച്ചി​രു​ന്ന​തെ​ങ്കി​ൽ, ഇ​ന്നി​വി​ടെ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് നി​ത്യേ​ന ഹോ​ട്ട​ലു​ക​ളെ​യും ബേ​ക്ക​റി​ക​ളെ​യും വ​ഴി​യോ​ര ഭ​ക്ഷ​ണ​ശാ​ല​ക​ളെ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. പാ​ക്ക് ചെ​യ്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ചേ​രു​വ​ക​ളും പോ​ഷ​ക​മൂ​ല്യ​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​യ​മ​മു​ണ്ട്. എ​ന്നാ​ൽ, ന​മ്മു​ടെ ദൈ​നം​ദി​ന ആ​ഹാ​ര​ത്തി​ന്റെ വ​ലി​യൊ​രു പ​ങ്കു​വ​രു​ന്ന തു​റ​ന്ന ഭ​ക്ഷ​ണ​ങ്ങ​ളി​ൽ എ​ന്തൊ​ക്കെ​യാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത് എ​ന്ന് ക​ഴി​ക്കു​ന്ന​വ​ർ അ​റി​യു​ന്നു​ണ്ടോ?

​അ​ല​ർ​ജി​ക്ക് കാ​ര​ണ​മാ​കു​ന്ന ഘ​ട​ക​ങ്ങ​ൾ, ട്രാ​ൻ​സ് ഫാ​റ്റ്, അ​മി​ത​മാ​യ ഉ​പ്പും പ​ഞ്ച​സാ​ര​യും, കൃ​ത്രി​മ നി​റ​ങ്ങ​ൾ, പ്രി​സ​ർ​വേ​റ്റീ​വു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചൊ​ന്നും ഉ​പ​ഭോ​ക്താ​വി​ന് ഒ​രു വി​വ​ര​വും ല​ഭി​ക്കു​ന്നി​ല്ല. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ കേ​ര​ള​ത്തെ വ​രി​ഞ്ഞു​മു​റു​ക്കു​ന്ന ഈ ​കാ​ല​ത്ത്, ത​ങ്ങ​ൾ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്. ഈ ​സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ ‘Know What You Eat - Kerala Food Transparency & Awareness Initiative’ എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വെ​ക്കു​ന്നു. വ്യാ​പാ​രി​ക​ൾ​ക്കു​മേ​ൽ അ​നാ​വ​ശ്യ നി​യ​മ​ഭാ​ര​മോ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യോ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യ​ല്ല; നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ൽ ജ​ന​കീ​യ​പ​ങ്കാ​ളി​ത്ത​വും ല​ളി​ത​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യും സ​മ​ന്വ​യി​പ്പി​ക്കു​ക​യാ​ണ് ഇ​തി​നു​ള്ള പോം​വ​ഴി.

​പാ​ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ജാ​ഗ്ര​ത

​പാ​ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ ‘‘വാ​ങ്ങു​ന്ന​തി​നു​മു​മ്പ് ചേ​രു​വ​ക​ൾ വാ​യി​ച്ച​റി​യൂ’’ എ​ന്നൊ​രു ബോ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കു​ക. ലേ​ബ​ലു​ക​ൾ നോ​ക്കി വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്തൃ​സം​സ്കാ​രം വ​ള​ർ​ത്താ​ൻ ഇ​ത് സ​ഹാ​യി​ക്കും.

​ക്യു.​ആ​ർ കോ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ‘മാ​സ്റ്റ​ർ ലി​സ്റ്റ്’ ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും സ്ഥാ​പി​ക്ക​ണം. അ​വ​ര​വ​രു​ടെ പാ​ച​ക​ക്കൂ​ട്ടു​ക​ളോ വ്യാ​പാ​ര​ര​ഹ​സ്യ​മോ വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. പ​ക​രം, പ്ര​ധാ​ന ചേ​രു​വ​ക​ളും അ​ല​ർ​ജ​ൻ വി​വ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന വി​വ​ര​ങ്ങ​ൾ ക്യു.​ആ​ർ കോ​ഡ് രൂ​പ​ത്തി​ൽ കൗ​ണ്ട​റു​ക​ളി​ലോ മേ​ശ​പ്പു​റ​ത്തോ പ​തി​പ്പി​ക്കാം. ‘‘നി​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ൽ എ​ന്തൊ​ക്കെ​യു​ണ്ട്? അ​റി​യാ​ൻ സ്കാ​ൻ ചെ​യ്യൂ’’ എ​ന്നൊ​രു ല​ളി​ത​മാ​യ സ​ന്ദേ​ശം ഉ​പ​ഭോ​ക്താ​വി​ന് സ്വ​യം വി​വ​ര​ങ്ങ​ൾ അ​റി​യാ​നു​ള്ള വ​ഴി തു​റ​ന്നു​ന​ൽ​കും.

​ന​ഗ​ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് ന​ട​പ്പാ​ക്കി, ഫ​ല​പ്രാ​പ്തി വി​ല​യി​രു​ത്തി​യ ശേ​ഷം സം​സ്ഥാ​ന​വ്യാ​പ​ക​മാ​ക്കാ​വു​ന്ന​താ​ണ്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും വ്യാ​പാ​രി​സം​ഘ​ട​ന​ക​ളും ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പും കൈ​കോ​ർ​ത്താ​ൽ ഭ​ര​ണ​കൂ​ട​ത്തി​ന് അ​ധി​ക​ച്ചെ​ല​വി​ല്ലാ​തെ​ത​ന്നെ ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സാ​ധി​ക്കും.

​ഹെ​ൽ​ത്ത് ഡ്രി​ങ്കു​ക​ൾ ഹെ​ൽ​ത്തി​യാ​ണോ?

​വ​ൻ​പ​ര​സ്യ​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ വി​ൽ​പ​ന കൊ​ഴു​ക്കു​ന്ന, വീ​ടു​ക​ളി​ലെ നി​ത്യോ​പ​യോ​ഗ​വ​സ്തു​ക്ക​ളാ​യി മാ​റി​യി​രി​ക്കു​ന്ന പ​ല ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളും രു​ചി​ക്കൂ​ട്ടു​ക​ളും ആ​രോ​ഗ്യ​ത്തെ ത​ക​ർ​ക്കാ​ൻ പോ​ന്ന​വ​യാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന് ടൊ​മാ​റ്റോ കെ​ച്ച​പ്പു​ക​ളും മാ​ൾ​ട്ട് ഡ്രി​ങ്കു​ക​ളും. ടൊ​മാ​റ്റോ കെ​ച്ച​പ്പി​ൽ ത​ക്കാ​ളി​യേ​ക്കാ​ൾ കൂ​ടു​ത​ലു​ള്ള​ത് പ​ഞ്ച​സാ​ര​യാ​ണ്. കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും ആ​രോ​ഗ്യ​വും വ​ള​ർ​ച്ച​യും ന​ൽ​കു​മെ​ന്ന് ധ​രി​ച്ച് ന​ൽ​കു​ന്ന ഹെ​ൽ​ത്ത് ഡ്രി​ങ്കു​ക​ളും കു​പ്പി​ക​ളി​ൽ ല​ഭി​ക്കു​ന്ന ഫ്രൂ​ട്ട് ജ്യൂ​സു​ക​ളും പ​ഞ്ച​സാ​ര​യും കൃ​ത്രി​മ​നി​റ​ങ്ങ​ളും ഫ്ലേ​വ​റു​ക​ളും അ​ട​ങ്ങി​യ വെ​റും മി​ശ്രി​ത​ങ്ങ​ൾ മാ​ത്ര​മാ​ണ്. ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ധ​ർ ഇ​ത് സം​ബ​ന്ധി​ച്ച മു ​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും പ​ര​സ്യ​ങ്ങ​ളു​ടെ വ​ല​യി​ൽ കു​രു​ങ്ങി കി​ട​ക്കു​ക​യാ​ണ് മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ.

​ഒ​രു ഉ​പ്പി​ലി​ട്ട​തി​ൽ എ​ന്തി​രി​ക്കു​ന്നു?

​ഒ​രു സ്കൂ​ളി​ൽ​നി​ന്ന് വി​നോ​ദ​യാ​ത്ര പോ​യ​താ​ണ് അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും. കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്നം ഉ​ണ്ടാ​വ​രു​തെ​ന്ന നി​ർ​ബ​ന്ധ​ത്താ​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ലാ​ണ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ, വൈ​കു​ന്നേ​ര​മാ​യ​പ്പോ​ൾ കു​ട്ടി​ക​ളി​ൽ ചി​ല​ർ​ക്ക് വ​യ​റി​ന് അ​സ്വ​സ്ഥ​ത​യും ഛർ​ദി​യും മ​നം​പി​ര​ട്ട​ലും തു​ട​ങ്ങി. ബീ​ച്ചി​ലെ വ​ഴി​യോ​ര​ക്ക​ട​യി​ൽ​നി​ന്ന് ഉ​പ്പി​ലി​ട്ട വി​ഭ​വ​ങ്ങ​ൾ വാ​ങ്ങി​ക്ക​ഴി​ച്ച കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്.

​ഉ​പ്പി​ലി​ട്ട​തും അ​ച്ചാ​റു​ക​ളും ത​യാ​റാ​ക്കാ​ൻ ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ വി​നാ​ഗി​രി​ക്ക് (7% വ​രെ വീ​ര്യ​മു​ള്ള​ത്) പ​ക​രം, വ്യ​വ​സാ​യ​ശാ​ല​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക​ടു​ത്ത ഗ്ലേ​ഷ്യ​ൽ അ​സെ​റ്റി​ക് ആ​സി​ഡ് (99% ഗാ​ഢ​ത​യു​ള്ള​ത്) ചി​ല​യി​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന ആ​ശ​ങ്ക സ​ത്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ന്ന അ​നു​ഭ​വ​മാ​ണി​ത്. തു​ച്ഛ​മാ​യ ലാ​ഭ​ത്തി​നു​വേ​ണ്ടി ഭ​ക്ഷ​ണ​ത്തെ വി​ഷ​മ​യ​മാ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പ​രി​ശോ​ധ​ന വേ​ണം. ​അ​തോ​ടൊ​പ്പം, ജ​ങ്ക് ഫു​ഡ് സം​സ്കാ​രം യു​വ​ജ​ന​ങ്ങ​ളു​ടെ മെ​റ്റ​ബോ​ളി​സ​ത്തെ​യും ഉ​റ​ക്ക​ച​ക്ര​ത്തെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്തി​ൽ ശാ​സ്ത്രീ​യ​വും യു​ക്തി​സ​ഹ​വു​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത് ആ​ലോ​ചി​ക്കേ​ണ്ട​താ​ണ്.

​പ​രി​ശോ​ധ​ന​ക​ളും പി​ഴ​ക​ളും കൊ​ണ്ടു​മാ​ത്രം ഭ​ക്ഷ്യ​സു​ര​ക്ഷ പൂ​ർ​ണ​മാ​കി​ല്ല. പൗ​ര​ന്മാ​ർ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​ൻ തു​ട​ങ്ങു​ക​യും വ്യാ​പാ​രി​ക​ൾ സ്വ​യം സു​താ​ര്യ​ത പാ​ലി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് കാ​ത​ലാ​യ മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്. പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്ത് രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ കേ​ര​ള​ത്തി​ന് ‘‘സു​ര​ക്ഷി​ത ഭ​ക്ഷ​ണ​ത്തി​ന് സു​താ​ര്യ​ത അ​നി​വാ​ര്യം’’ എ​ന്ന ത​ത്വം ന​ട​പ്പി​ലാ​ക്കി, ഭ​ക്ഷ്യ​സു​ര​ക്ഷാ​രം​ഗ​ത്തും മ​റ്റൊ​രു മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Let's learn and live healthily
Next Story