Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

തോ​ൽ​പി​ക്ക​പ്പെ​ടു​ന്ന ഭൂ​ര​ഹി​ത​ർ 

text_fields
bookmark_border
തോ​ൽ​പി​ക്ക​പ്പെ​ടു​ന്ന ഭൂ​ര​ഹി​ത​ർ 
cancel

ജ​നാ​ധി​പ​ത്യ കേ​ര​ളം അ​തി​െ​ൻ​റ ആ​രം​ഭ​ദ​ശ​യി​ല്‍ പ​രി​ഹ​രി​ക്കേ​ണ്ടി​യി​രു​ന്ന കേ​ര​ള വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ‌​ട്ട ഒ​രു അ​ടി​സ്ഥാ​ന പ്ര​ശ്നം ഇ​ന്നും അ​പ​രി​ഹാ​ര്യ​മാ​യി തു​ട​രു​ക​യാ​ണ്. അ​താ​ണ് കേ​ര​ള​ത്തി​ലെ അ​ഞ്ച് ല​ക്ഷം കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​രാ​ഹി​ത്യ​ത്തി​െ​ൻ​റ വി​ഷ​യം. ഫ്യൂ​ഡ​ലി​സ​ത്തി​ല്‍നി​ന്നും ജാ​തി മേ​ധാ​വി​ത്വ​ത്തി​ല്‍നി​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ ത​ന്നെ പ​രി​ഹ​രി​ക്കേ​ണ്ടി​യി​രു​ന്ന ഒ​രു ചോ​ദ്യ​മാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ ഭൂ​മി പ്ര​ശ്നം. ജാ​തി​വ്യ​വ​സ്ഥ​യെ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ‍ട്ടി​യ​ട​ക്കം ശ​രി​യാ​യ അ​ർ​ഥ​ത്തി​ല്‍ അ​ഭി​മു​ഖീ​ക​രി​ക്കാ​ത്ത​തു കൊ​ണ്ടും ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റെ​ടു​ത്ത പ​രി​ഷ്ക​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ത​ന്നെ സ​ത്യ​സ​ന്ധ​ത കാ​ണി​ക്കാ​ത്ത​തു​കൊ​ണ്ടു​മാ​ണ് ഇ​ത് ഇ​ന്നും അ​പ​രി​ഹാ​ര്യ​മാ​യി തു​ട​രു​ന്ന​ത്. ജാ​തി കു​ത്ത​ക​യാ​ക്കി​യ ഭൂ​മി​യി​ല്‍ പി​ന്നീ​ട് മൂ​ല​ധ​നം പി​ടി​മു​റു​ക്കി എ​ന്ന​താ​ണ് കേ​ര​ള​ത്തി​ല്‍ സം​ഭ​വി​ച്ച​ത്. ഭൂ​രി​ഭാ​ഗം ദ​ലി​ത​രും ആ​ദി​വാ​സി​ക​ളും ബാ​ക്കി​വ​രു​ന്ന ദ​രി​ദ്ര​രും ചേ​ർ​ന്ന്  അ​ഞ്ച് ല​ക്ഷം ഭൂ​ര​ഹി​ത കു​ടും​ബ​ങ്ങ​ളാ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ലു​ള്ള​ത്. ഇ​വ​ർ​ക്ക്  ഭൂ​മി ന​ൽ​കു​ന്ന​തി​നു​പ​ക​രം ഫ്ലാ​റ്റ് വാ​ഗ്ദാ​നം ന​ൽ​കി പ്ര​ശ്നം പ​രി​ഹ​രി​ച്ചു​വെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​ണ് നി​ല​വി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​ർ‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് പ്ര​ശ്ന​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​തെ കു​ഴി​ച്ചു​മൂ​ടാ​നു​ള്ള വി​ഫ​ല​ശ്ര​മ​മാ​ണ്. ഭൂ​മി മൗ​ലി​ക വി​ഭ​വ​മാ​ണ്. അ​ത് പു​തു​താ​യി ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യി​ല്ല. ഉ​ള്ള​തി​െ​ൻ​റ വി​ത​ര​ണം നീ​തി​പൂ​ർ​വ​ക​മാ​ക്കാ​നേ ക​ഴി​യൂ. അ​ങ്ങേ​യ​റ്റം അ​നീ​തി​പൂ​ർ​വ​ക​മാ​യ ഭൂ​മി​വി​ത​ര​ണ​മാ​ണ് കേ​ര​ള​ത്തി​ല്‍ നി​ല​നി​ൽ​ക്കു​ന്ന​ത്. അ​തി​െ​ൻ​റ പ്ര​ധാ​ന കാ​ര​ണം കോ​ർ​പ​റേ​റ്റു​ക​ള്‍ അ​ന്യാ​യ​മാ​യി കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന തോ​ട്ട​ഭൂ​മി നി​യ​മ​പ​ര​മാ​യി തൊ​ട്ടു​ക​ളി​ക്കാ​ന്‍ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ള്‍ സ​ന്ന​ദ്ധ​മ​ല്ല എ​ന്ന​താ​ണ്. അ​തു​കൊ​ണ്ടാ​ണ് എ​ത്ര​യോ ത​വ​ണ മൂ​ന്നാ​ർ‍ കേ​ര​ള സാ​മൂ​ഹി​ക രാ​ഷ്​​​ട്രീ​യ രം​ഗ​ത്തെ വൈ​കാ​രി​ക വി​ഷ​യ​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. ഒ​രി​ക്ക​ല്‍പോ​ലും പ​രി​ഹാ​ര​ത്തി​ലേ​ക്ക് ഈ ​വി​വാ​ദ​ങ്ങ​ള്‍ പ​ര്യ​വ​സാ​നി​ക്കാ​റി​ല്ല. ഒ​രു ക​രി​മ്പൂ​ച്ച​യും മൂ​ന്നാ​റി​ല്‍ എ​ലി​യെ​യോ പു​ലി​യെ​യോ ഒ​ന്നും പി​ടി​ക്കാ​റി​ല്ല. പി​ടി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​റി​ല്ല.

എ​ന്ത് ല​ക്ഷ്യം പ​റ​ഞ്ഞാ​ണോ തോ​ട്ടം ഭൂ​മി​യെ ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത് ആ ​ല​ക്ഷ്യ​ങ്ങ​ളെ​ല്ലാം ഇ​ന്ന് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, അ​തു​വ​ഴി അ​പ്ര​സ​ക്ത​മാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ പാ​ട്ട​ക്ക​രാ​ർ‍ ലം​ഘി​ച്ച​തോ ആ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ തോ​ട്ട​ഭൂ​മി​ക​ളും. നി​ല​വി​ലു​ള്ള നി​യ​മ​ത്തി​െ​ൻ​റ പ​ഴു​തു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് തോ​ട്ടം മു​ത​ലാ​ളി​മാ​ർ‍ കോ​ട​തി​ക​ളി​ല്‍ ജ​ന​ങ്ങ​ളെ തോ​ൽ​പി​ക്കു​ക​യാ​ണ്. വ്യ​വ​സ്ഥാ​പി​ത രാ​ഷ്​​്ട്രീ​യ​ക്കാ​ർ നി​ല​വി​ലു​ള്ള നി​യ​മ​ത്തി​െ​ൻ​റ സാ​ധ്യ​ത​പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ കോ​ട​തി​ക​ളി​ല്‍ തോ​റ്റു​കൊ​ടു​ക്കു​ക​യാ​ണ്. അ​ഥ​വാ ജ​ന​ങ്ങ​ളെ തോ​ൽ​പി​ക്കു​ക​യാ​ണ്. വ്യാ​വ​സാ​യി​ക സ്വ​ഭാ​വ​മു​ള്ള തൊ​ഴി​ൽ​രം​ഗം എ​ന്ന​താ​യി​രു​ന്നു തോ​ട്ടം ഭൂ​മി​യെ ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​ല്‍നി​ന്നും ഒ​ഴി​വാ​ക്കാ​ന്‍ പ​റ​ഞ്ഞ പ്ര​ധാ​ന ന്യാ​യം. ക​ഴി​ഞ്ഞ ഒ​രു നൂ​റ്റാ​ണ്ടാ​യി തോ​ട്ടം ഉ​ട​മ​ക​ള്‍ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളോ​ട് എ​ന്താ​ണ് ചെ​യ്ത​ത് എ​ന്ന​തി​െ​ൻ​റ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഹൈ​റേ​ഞ്ച് വ​സ​ന്ത​മാ​യ പൊ​മ്പി​ളൈ ഒ​രു​മൈ സ​മ​രം. ന​മ്മു​ടെ നാ​ട്ടി​ലെ കൂ​ലി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കി​ട്ടു​ന്ന വേ​ത​നം​പോ​ലും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​​ല​ഭി​ക്കു​ന്നി​ല്ല. ഏ​റ്റ​വും മോ​ശ​മാ​യ തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ർ‍ തൊ​ഴി​ല്‍ ചെ​യ്യു​ന്ന​ത്. പൊ​മ്പി​ളൈ ഒ​രു​മൈ​യു​ടേ​ത് ഒ​രേ​സ​മ​യം ഒ​രു തൊ​ഴി​ല്‍ സ​മ​ര​വും ഭൂ​സ​മ​ര​വു​മാ​ണ്. കേ​ര​ള​ത്തി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഭൂ​ര​ഹി​ത​ർ‍കൂ​ടി​യാ​ണ്.

തോ​ട്ടം ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് ഭൂ​ര​ഹി​ത​ർ​ക്ക്​  വി​ത​ര​ണം ചെ​യ്യു​ന്ന നി​യ​മ​നി​ർ​മാ​ണ​മാ​ണ് പ്ര​ശ്ന​ത്തി​നു​ള്ള പ​രി​ഹാ​രം. ഇ​ത്ത​ര​മൊ​രു നി​യ​മ​നി​ർ​മാ​ണം കേ​ര​ള​ത്തി​ലെ ഭൂ​മി വി​ഷ​യ​ത്തെ സ​മ​ഗ്ര​മാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​താ​വ​ണം. പാ​രി​സ്ഥി​തി​ക​മാ​യി അ​ങ്ങേ​യ​റ്റം പ്ര​ധാ​ന​മാ​ണ് കേ​ര​ള​ത്തി​െ​ൻ​റ ഭൂ​മി. ഗാ​ഡ്ഗി​ല്‍ റി​പ്പോ​ർ​ട്ട്  ഇ​തി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടി​യി​രു​ന്ന​ത്. ഗാ​ഡ്ഗി​ലി​ല്‍നി​ന്നും ക​സ്തൂ​രി​രം​ഗ​നി​ലേ​ക്കും ക​സ്തൂ​രി​രം​ഗ​നി​ല്‍നി​ന്നും ഉ​മ്മ​ന്‍ ക​മ്മി​റ്റി​യി​ലേ​ക്കും എ​ത്തി​യ കേ​ര​ളം ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​രി​സ്ഥി​തി​ക വി​ഷ​യം പ​രി​ഹ​രി​ക്കു​ക​യ​ല്ല ചെ​യ്ത​ത്. തീ​ര​ദേ​ശ ഭൂ​മി​പ്ര​ശ്നം ആ​ഗോ​ള​വ​ത്​​ക​ര​ണ​ത്തോ​ടെ സ​ങ്കീ​ർ​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.‌ 
ക​ട​ലി​െ​ൻ​റ മ​ക്ക​ള്‍ ക​ട​ല​മ്മ​യു​ടെ മ​ടി​ത്ത​ട്ടി​ല്‍നി​ന്ന് കു​ടി​യി​റ​ക്ക​പ്പെ​ടു​ക​യാ​ണ്. തീ​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വാ​സ​വ്യ​വ​സ്ഥ​കൂ​ടി​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി തീ​ര​ത്തു​നി​ന്ന്​ കു​ടി​യി​റ​ക്ക​പ്പെ​ടു​ക​യും മ​ത്സ്യ​ബ​ന്ധ​നം കോ​ർ​പ​റേ​റ്റു​വ​ത്​​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ​യേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഭൂ​മി​യെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തെ​യും ന​മു​ക്ക് സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു.

കേ​ര​ള​ത്തി​ല്‍ 80ല്‍ ​മു​ത​ല്‍ ന​ട​ക്കു​ന്ന ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഭൂ​സ​മ​ര​ങ്ങ​ള്‍. ഇ​വ നി​യ​മ​നി​ർ​മാ​ണ​ത്തി​ലേ​ക്ക് വി​ക​സി​ക്കാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ സ​മ​ര​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന ഭൂ​മി രേ​ഖാ​ര​ഹി​ത​മാ​യി​ത്തീ​രു​ക​യാ​ണ്. ഈ  ​രേ​ഖാ​രാ​ഹി​ത്യം പൗ​ര​രാ​ഹി​ത്യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന അ​പ​ക​ട സാ​ധ്യ​ത മേ​ഖ​ല കൂ​ടി​യാ​ണ്. കേ​ര​ള​ത്തി​ലെ മു​ത്ത​ങ്ങ മു​ത​ല്‍ ചെ​ങ്ങ​റ ഉ​​ൾ​പ്പെ​ടെ​യു​ള്ള ജ​ന​കീ​യ ഭൂ​സ​മ​ര​ങ്ങ​ള്‍ ഭൂ​രാ​ഷ്​​​ട്രീ​യ മു​ന്നേ​റ്റ​ത്തി​ലെ ഉ​ജ്ജ്വ​ല​മാ​യ അ​ധ്യാ​യ​ങ്ങ​ള്‍ത​ന്നെ​യാ​ണ്. പ​ക്ഷേ, ഈ ​സ​മ​ര​ങ്ങ​ളെ അ​തി​ന​പ്പു​റ​ത്തേ​ക്ക് ഒ​രു നി​യ​മ നി​ർ​മാ​ണ​ത്തി​ലേ​ക്ക് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വാ​ന്‍ ക​ഴി​യേ​ണ്ട​തു​ണ്ട്.

ഇ​ന്ത്യ​ന്‍ രാ​ഷ്​​​ട്രീ​യ മ​ണ്ഡ​ല​ത്തി​ലെ ന​വ​രാ​ഷ്​​​ട്രീ​യ പ്ര​സ്ഥാ​ന​മാ​യ വെ​ൽ​ഫെ​യ​ർ‍ പാ​ർ​ട്ടി  അ​തി​െ​ൻ​റ ക​ർ​മാ​രം​ഭം മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​ഷ​യ​മാ​ണ് ഭൂ​മി പ്ര​ശ്നം. ഉ​മ്മ​ന്‍ ചാ​ണ്ടി സ​ർ​ക്കാ​ർ‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സീ​റോ​ലാ​ൻ​ഡ്​​ ലെ​സ് പ​ദ്ധ​തി കേ​ര​ള​ത്തി​ലെ ഭൂ​മി​പ്ര​ശ്ന​ത്തി​ന് ഒ​രു പ​രി​ഹാ​ര​മേ ആ​യി​രു​ന്നി​ല്ല. മൂ​ന്ന് സെ​ൻ​റു​കൊ​ണ്ട് ഓ​ട്ട​യ​ട​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍, ഇ​തു​പോ​ലും ആ​ത്മാ​ർ​ഥ​മാ​യി സ​ർ​ക്കാ​ർ‍ ന​ട​പ്പാ​ക്കി​യ​തു​മി​ല്ല. പ​ക്ഷേ, അ​തു​കൊ​ണ്ട് കേ​ര​ള​ത്തി​ലെ ഭൂ​ര​ഹി​ത​ർ​ക്ക്​ ച​രി​ത്ര​പ​ര​മാ​യ ഒ​രു ഗു​ണം ല​ഭി​ച്ചു. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ അ​വ​ർ‍ കേ​ര​ള​ത്തി​ലെ ഒ​രു സം​ഘ​ടി​ത ജ​ന​വി​ഭാ​ഗ​മാ​യി​ത്തീ​ർ​ന്നു. സീ​റോ ലാ​ൻ​ഡ്​​ലെ​സ് പ​ദ്ധ​തി​യി​ലെ സ​ർ​ക്കാ​ർ‍ അം​ഗീ​ക​രി​ച്ച ഗു​ണ​ഭോ​ക്​​ത​ക്ക​ളെ സം​ഘ​ടി​പ്പി​ച്ചാ​ണ് വെ​ൽ​ഫെ​യ​ർ‍ പാ​ർ​ട്ടി  ഭൂ​സ​മ​ര​ത്തെ ജ​ന​കീ​യ സ്വ​ഭാ​വ​ത്തി​ല്‍ വി​പു​ലീ​ക​രി​ച്ചെ​ടു​ത്ത​ത്. നി​ര​വ​ധി സ​മ​ര​ങ്ങ​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി പാ​ർ​ട്ടി  കേ​ര​ള​ത്തി​ല്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. കൊ​ല്ലം ജി​ല്ല​യി​ലെ ക​ല്ല​ട​ത്ത​ണ്ണി​യി​ല്‍ 2016 ആ​ഗ​സ്​​റ്റ്​ ആ​റി​ന് ന​ട​ത്തി​യ ഭൂ​മി പി​ടി​ച്ചെ​ടു​ക്ക​ല്‍ സ​മ​രം ഈ ​പ​ര​മ്പ​ര​യി​ലെ വ​ള​രെ സു​പ്ര​ധാ​ന​മാ​യ ഒ​ന്നാ​ണ്.

ഈ ​സ​മ​ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യും വി​പു​ലീ​ക​ര​ണ​വു​മാ​യാ​ണ്​ മേ​യ് 10, 11 തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പാ​ർ​ട്ടി , കേ​ര​ള ലാ​ൻ​ഡ്​​ സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. സ​മ​ഗ്ര ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം ത​യാ​റാ​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​സ​മ്മി​റ്റി​െ​ൻ​റ ഉ​ദ്ദേ​ശ്യ​വും ശീ​ർ​ഷ‍ക​വും. ഈ ​വി​ഷ​യ​ത്തി​ല്‍ ജ​ന​പ​ക്ഷ​ത്തു​നി​ന്ന് ചി​ന്തി​ക്കു​ക​യും എ​ഴു​തു​ക​യും ഇ​ട​പെ​ടു​ക​യും ചെ​യ്യു​ന്ന വി​ദ​ഗ്ധ​രാ​ണ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​െ​ൻ​റ വി​വി​ധ ത​ല​ങ്ങ​ളി​ലെ ച​ർ​ച്ച​ക​ളി​ലൂ​ടെ ഒ​രു സ​മ​ഗ്ര നി​യ​മ​ത്തി​െ​ൻ​റ ക​ര​ട് രൂ​പ​ക​ൽ​പ​ന ചെ​യ്യു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

വെൽഫെയർ പാർട്ടി ഒാഫ്​ ഇന്ത്യസംസ്​ഥാന പ്രസിഡൻറാണ്​ ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landless people's strike
News Summary - landless person who will be failed
Next Story