കുറിഞ്ഞി സേങ്കതത്തിലേക്ക് എവിടെനിന്ന് ഭൂമി കിട്ടും?
text_fieldsകുറിഞ്ഞി പൂക്കാലം എത്താൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കി. കുറിഞ്ഞിയെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ ഒരു ഭാഗത്ത് നടക്കുേമ്പാൾ മറുഭാഗത്ത്, കുറിഞ്ഞി പൂക്കൾക്കുവേണ്ടി പ്രഖ്യാപിക്കപ്പെട്ട കുറിഞ്ഞിമല സേങ്കതം വീണ്ടും വാർത്തകളിൽ എത്തുകയാണ്. കഴിഞ്ഞദിവസത്തെ മന്ത്രിസഭ തീരുമാനമാണ് പുതിയ വിവാദത്തിന് കാരണം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ തമിഴ്നാടിനോട് ചേർന്ന് വട്ടവട, കൊട്ടക്കൊമ്പുർ വില്ലേജുകളിലാണ് കുറിഞ്ഞിമല സേങ്കതം.
‘കുറിഞ്ഞിമല സങ്കേതത്തിെൻറ വിസ്തൃതി കുറഞ്ഞത് 3200 ഹെക്ടറായിരിക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചു. സങ്കേതത്തിനകത്ത് വരുന്ന പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റില്‍മെൻറ് ഓഫിസറായി നിയമിക്കും. കുറിഞ്ഞിമല സങ്കേത പ്രദേശത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻറിസ് എന്നിവ നട്ടുവളര്‍ത്തുന്നത് നിരോധിക്കാന്‍ കേരള പ്രമോഷൻ ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയാസ് ആക്ട് ഭേദഗതി ചെയ്യും. സങ്കേതത്തില്‍ വരുന്ന വനഭൂമിയും പട്ടയഭൂമിയും ഡ്രോണ്‍ അധിഷ്ഠിത സർവേ സാങ്കേതികവിദ്യ ഉപയോഗിച്ച് തിട്ടപ്പെടുത്തുന്ന നടപടി ജൂണിനുമുമ്പ് പൂര്‍ത്തിയാക്കും. അങ്ങനെ തിട്ടപ്പെടുത്തുന്ന ഭൂമി വനം വകുപ്പ് ജണ്ടയിട്ട് തിരിക്കും.’
കുറിഞ്ഞിമല സേങ്കതവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളാണിത്. നിലവിലെ 3200 ഹെക്ടർ അതേപടി സംരക്ഷിക്കുമെന്നല്ല, മറിച്ച് കൈവശഭൂമി സേങ്കതത്തിൽനിന്നും ഒഴിവാക്കി അത്രയുംഭൂമി പകരം കൂട്ടിച്ചേർക്കുമെന്നാണ് തീരുമാനം. ഇവിടെയാണ് സംശയം ഉയരുന്നത്. പകരം കൂട്ടിച്ചേർക്കാൻ എവിടെനിന്നായിരിക്കും ഭൂമി കണ്ടെത്തുക? കുറിഞ്ഞിമല സേങ്കതത്തിെൻറ ഒരു ഭാഗം തമിഴ്നാട്ടിലാണ് ^അതും വന്യജീവി സേങ്കതങ്ങൾ. മറ്റു അതിർത്തികളിൽ ചിന്നാർ വന്യജീവി സേങ്കതം, പാമ്പാടുംേചാല ദേശീയ ഉദ്യാനം, ആനമുടിചോല ദേശീയ ഉദ്യാനം എന്നിവയും കോവിലൂരിലെ ജനവാസ മേഖലയും. അപ്പോൾ കുറിഞ്ഞിമല സേങ്കതത്തിലേക്ക് ഇവിടെനിന്നൊന്നും ഒരിഞ്ച് ഭൂമിപോലും കൂട്ടിച്ചേർക്കാൻ കഴിയില്ലെന്ന് പകൽപോലെ വ്യക്തം. 1901ലെ റിസർവ് വിജ്ഞാപനത്തിലെ പിഴവ് ലക്ഷ്യമിട്ടാണ് സർക്കാറിെൻറ ഇപ്പോഴത്തെ നീക്കമെന്ന് വേണം കരുതാൻ. ലാൻഡ് റവന്യൂ അസി. കമീഷണറായിരിക്കെ ഡോ. ഡി. സജിത്ബാബു നൽകിയ റിപ്പോർട്ടിൽ ഇപ്പോൾ വന്യജീവി സേങ്കതമായിട്ടുള്ള സ്ഥലങ്ങൾപോലും റവന്യൂ എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതും പിടിവള്ളിയായി കണ്ടിരിക്കാം.
ആനമുടിചോല, പാമ്പാടുംചോല എന്നീ ദേശീയ ഉദ്യാനങ്ങൾ വിജ്ഞാപനം ചെയ്തത് 1901ലെ റിസർവ് വിജ്ഞാപനപ്രകാരമാണ്. അന്നത്തെ വിസ്തൃതിയാണ് 2003ൽ ദേശീയ ഉദ്യാനം പ്രഖ്യാപിക്കുേമ്പാഴും രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, യഥാർഥത്തിൽ വിജ്ഞാപനത്തിൽ പറയുന്നതിെൻറ എത്രയോ ഇരട്ടിയാണ് ഭൂമി. മന്നവൻചോല, പുല്ലരടിചോല, ഇടിവരചോല, പാമ്പാടുംചോല എന്നിവ 1901ലെ വിജ്ഞാപനപ്രകാരമാണ് സംരക്ഷിത വനമായത്.
അന്ന് സർവേ നടത്താതെ ഏകദേശ കണക്കനുസരിച്ച് വിജ്ഞാപനം ചെയ്തിരിക്കാം. വിജ്ഞാപനപ്രകാരം മന്നവൻചോലയിൽ 1280 ഏക്കറാണെങ്കിൽ ഉള്ളത് 3100ഒാളം ഏക്കറാണ്. ഇടിവരചോലയിൽ 150 ഏക്കറിനുപകരം 300 ഏക്കറും പുല്ലരടിചോലയിൽ 400 ഏക്കറിന് പകരം 3000 ഏക്കറും പാമ്പാടുംപാറ ചോലയിൽ 325.68 ഏക്കറിന് പകരം 2600 ഏക്കറുമുണ്ട്. വിജ്ഞാപനത്തിൽ പറയുന്നത് വിസ്തൃതി ഒഴിച്ചുള്ളത് റവന്യൂവിേൻറതാണ് എന്നതാണ് വാദം. ഇത് കണ്ടായിരിക്കും കുറിഞ്ഞിമല സേങ്കതത്തിെൻറ വിസ്തൃതി 3200 ഏക്കറായി നിലനിർത്തുമെന്ന തീരുമാനം. എന്നാൽ, ഇത് നിലനിൽക്കില്ലെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കാരണം, വിസ്തൃതി മാത്രമല്ല, അതിർത്തിയും ഘടകമാണ്. അതിർത്തി മാറ്റി നിശ്ചയിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കില്ല. ഗോദവർമ തിരുമുൽപ്പാട് കേസ് പ്രകാരം ഇതൊക്കെ വനമാണ്. ഇങ്ങനെയിരിക്കെ കുറിഞ്ഞി സേങ്കതത്തിലേക്ക് എവിടെനിന്നാണ് ഭൂമി കണ്ടെത്തുക? തൊട്ടടുത്ത കണ്ണൻദേവൻ വില്ലേജിലെ ചോലക്കാടുകളും പുൽമേടുകളും നേരത്തെതന്നെ സംരക്ഷിതവനമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. അപ്പോൾ അവിടേക്കും പോകണ്ട.
ഇവിടെ നിയമപരമായി ചെയ്യാൻ കഴിയുന്നത് ഒറ്റക്കാര്യമാണ്. കുറിഞ്ഞിമല സേങ്കതത്തിലെ സ്വകാര്യവ്യക്തികളുടെ അവകാശങ്ങൾ തീർപ്പാക്കുന്നതിനുവേണ്ടി 2006 ഡിസംബർ 12ലെ ഉത്തരവ് പ്രകാരം നിയമിക്കപ്പെട്ട സെറ്റിൽമെൻറ് ഒാഫിസറായ ദേവികുളം സബ്കലക്ടർ, പട്ടയങ്ങളും ഭൂരേഖകളും പരിശോധിച്ച് ആ സ്ഥലങ്ങളൊക്കെ സേങ്കതത്തിൽനിന്നും ഒഴിവാക്കുക. െഎ.എ .എസ് ഉദ്യോഗസ്ഥനായ ദേവികുളം സബ് കലക്ടർ സെറ്റിൽമെൻറ് ഒാഫിസറായിരിക്കെയാണ് െഎ.എ.എസുകാരനെ നിയമിക്കാനുള്ള മന്ത്രിസഭ തീരുമാനമെന്നത് മറ്റൊരു കാര്യം. സംരക്ഷിത പ്രദേശത്തിനകത്ത് ഏതൊക്കെ മരങ്ങൾ നട്ടുവളർത്തണമെന്ന് നിശ്ചയിക്കാൻ കേരള പ്രമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയാസ് ആക്ട് എങ്ങനെയാണ് ബാധകമാക്കുക. അതിനൊരു ഉത്തരവ് മതിയാകില്ലേ?
6.12.2006 ഉത്തരവ് പ്രകാരം നീലക്കുറിഞ്ഞി സേങ്കതം പ്രഖ്യാപിക്കുന്ന വിജ്ഞാപനത്തിൽതന്നെ പട്ടയസ്ഥലം ഒഴിവാക്കിയിട്ടുണ്ടെന്ന് പറയുന്നുണ്ട്. അത് നടപ്പാക്കുകയാണ് വേണ്ടത്. അതിന് ഡ്രോണ്‍ അധിഷ്ഠിത സർവേ സാങ്കേതികവിദ്യ വേണ്ടതില്ല. ഭൂമിയിൽ അവകാശം ഉന്നയിക്കുന്നവരുടെ പക്കൽ നിയമപരമായ രേഖയുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. വനംമന്ത്രി കെ. രാജു ചൂണ്ടിക്കാട്ടിയതുപോലെ ‘സേങ്കതത്തിെൻറ ഭൂമി അളന്ന് തിരിക്കാതെ ഒരു തീരുമാനത്തിലെത്താനും കഴിയില്ല. ഭൂമി അളന്ന് തിരിക്കുന്നതിന് വനംവകുപ്പ് സെറ്റില്‍മെൻറ് ഓഫിസറായി നിശ്ചയിച്ചിട്ടുള്ള ദേവികുളം സബ്കലക്ടറുടെ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ സഹകരിച്ചാല്‍ 11 വര്‍ഷമായി പരിഹരിക്കപ്പെടാതെ നില്‍ക്കുന്ന കുറിഞ്ഞിമലയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാന്‍ കഴിയും.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
