മധ്യകേരളത്തെ കാത്തിരിക്കുന്നത് ശുഭവാർത്തയല്ല. അമേരിക്ക, കാനഡ, യു.കെ, അയർലൻഡ്, ആസ്ട്രേലിയ, ന്യൂസിലൻഡ് അടക്കം രാജ്യങ്ങളിൽ വൻതോതിൽ മലയാളികൾ ജോലി ചെയ്യുന്നുണ്ട്.
പത്തനംതിട്ട ജില്ലയിലെ കോയിപ്രം പഞ്ചായത്തിെൻറ കണക്കനുസരിച്ച് കുമ്പനാട്ട് 40 ശതമാനം കുടുംബങ്ങളും വിദേശത്താണ്. കുമ്പനാട് അടക്കമുള്ള സ്ഥലങ്ങളിൽ ഇത് ബാങ്ക് 'വിപ്ലവ'ത്തിനും തുടക്കമിട്ടു.
സംസ്ഥാനത്ത് ഏറ്റവുമധികം ബാങ്കുകളുള്ള ഗ്രാമ പഞ്ചായത്താണ് കുമ്പനാട്. മധ്യതിരുവിതാംകൂറിലെ പ്രവാസികളുടെ ഹബ്ബ് എന്ന പദവിയുള്ളതിനാലാണ് ബാങ്കുകൾ ശാഖയുമായി കുമ്പനാട്ടെത്തിയത്.
പ്രതിവർഷം 3000 കോടിയോളം രൂപയാണ് പത്തനംതിട്ട ജില്ലയിലേക്കെത്തുന്ന പ്രവാസി നിക്ഷേപം. തിരുവല്ല, കോഴഞ്ചേരി, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് ഈ നിക്ഷേപത്തിൽ ഏറിയ പങ്കും എത്തുന്നത്.
46,000 കോടി രൂപയാണ് പത്തനംതിട്ട ജില്ലയിലെ ബാങ്കുകളിൽ ഇപ്പോൾ നിക്ഷേപം. ഇതിൽ 24,000 കോടിയാണ് പ്രവാസികളുടേത്. നിക്ഷേപത്തിൽ പ്രതിവർഷം 2000 കോടിയുടെ വർധനയാണ് കുറെ നാളുകളായി ഇവിടെ ഉണ്ടാകുന്നത്.
ലോക്ഡൗണിനുശേഷം എൻ.ആർ.ഐ നിക്ഷേപത്തിൽ 20 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്ന് തിരുവല്ല വിജയ ബാങ്ക് മാനേജർ സതീഷ് പറഞ്ഞു. വിദേശ രാജ്യങ്ങളിലും ലോക്ഡൗൺ മാറുന്നതോടെ കൂടുതൽ നിക്ഷേപം എത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് എൻ.ആർ.ഐ നിക്ഷേപത്തിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പത്തനംതിട്ട ലീഡ് ബാങ്ക് ജില്ല മാനേജർ വി.വിജയകുമാരൻ പറഞ്ഞു.
മുമ്പും വിദേശത്ത് പ്രശ്നങ്ങളുണ്ടായപ്പോൾ ഇവിടെ നിക്ഷേപം കൂടിയിരുന്നു. വിദേശത്ത് താമസമുറപ്പിച്ചവർ നാട്ടിലേക്ക് മടങ്ങുന്നതിെൻറ മുന്നോടിയായി നിക്ഷേപം നാട്ടിലേക്ക് മാറ്റും. ഇപ്പോൾ നിക്ഷേപം കൂടുന്നത് ബാങ്കുകൾക്ക് ആശ്വാസമാണ്. തുടർന്നുള്ള കാലത്ത് കുറവുവരുെമന്നതിെൻറ സൂചനയും.
കുറവ് താൽക്കാലികമാണ്. പ്രതിസന്ധി തീരുേമ്പാൾ പുതിയ അവസരങ്ങൾ ഉണ്ടാകും, അതോടെ സ്ഥിതി മെച്ചെപ്പടുമെന്ന ശുഭാപ്തി വിശ്വാസവും വിജയകുമാരൻ പങ്കുവെക്കുന്നു.
പ്രവാസി മടക്കം തദ്ദേശീയ സംരംഭങ്ങളുടെ വർധനവിന് ഇടയാക്കുമെന്ന പ്രതീക്ഷയാണ് ജില്ല വ്യവസായ കേന്ദ്രത്തിന്. കോവിഡ് മാന്ദ്യം സൃഷ്ടിക്കുമെന്നും അത് താൽക്കാലികമായിരിക്കുമെന്നുമാണ് ബാങ്കിങ് മേഖലയിലുള്ളവരുടെ വിലയിരുത്തൽ.
വായ്പകൾക്ക് ആവശ്യക്കാരേറും, നിക്ഷേപ -വായ്പാനുപാതം മെച്ചെപ്പടും എന്നൊക്കെയാണ് പ്രതീക്ഷ. കോവിഡാനന്തരം വിദേശത്ത് പുതിയ അവസരം തുറക്കും. അതോടെ സ്ഥിതി മെച്ചെപ്പടുമെന്നും അവർ പറയുന്നു.
ഇപ്പോഴത്തെ പ്രതിസന്ധിയിൽ എൻ.ആർ.ഐ അക്കൗണ്ടുകളിേലക്കുള്ള പണമൊഴുക്കിെൻറ വേഗം കുറയുന്നതാകും ആദ്യ തിരിച്ചടിയെന്ന് ബാങ്കിങ് വിദഗ്ധർ പറയുന്നു. എന്നാൽ, സുരക്ഷിത ഇടമെന്ന നിലയിൽ നിക്ഷേപം കൂടുതൽ എത്താമെന്ന നിഗമനവും ചിലർ പങ്കുവെക്കുന്നു.
-ബിനു ഡി, എബി തോമസ്