Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസുതാര്യത...

സുതാര്യത കൊച്ചിമെട്രോക്കും ബാധകം

text_fields
bookmark_border
സുതാര്യത കൊച്ചിമെട്രോക്കും ബാധകം
cancel

നമ്മുടെ പൊതുഗതാഗതരംഗത്ത്​ പുതിയൊരു സംസ്​കാരത്തിന്​ നാന്ദികുറിച്ച കൊച്ചി മെട്രോ പക്ഷേ, സുതാര്യതയുടെ കാര്യത്തിൽ നല്ലൊരു മാതൃകയല്ല നൽകുന്നത്​. സംസ്​ഥാനത്തെ കോൺഗ്രസ്​ നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ മെട്രോ യാത്രയുടെ വിശദാംശങ്ങൾ കെ.എം.ആർ.എൽ വെളിപ്പെടുത്തണമെന്ന്​ മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം. പോൾ ഉത്തരവിട്ടു. വിവാദ മെട്രോ യാത്രയിൽ ലക്ഷങ്ങളുടെ നാശനഷ്​ടങ്ങളുണ്ടായെന്നും നിയമലംഘനങ്ങൾ നടന്നുവെന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ്​ സംഭവത്തി​​​െൻറ വിശദാംശങ്ങൾ ആവശ്യപ്പെട്ട്​ ആർ.ടി.എ കേരള ഫെഡറേഷൻ പൊലീസിനെയും കെ.എം.ആർ.എല്ലിനെയും സമീപിച്ചത്​. കേസ്​ അന്വേഷിക്കുന്ന ആലുവ പൊലീസ്​ ചില രേഖകൾ നൽകാൻ തയാറായെങ്കിലും കെ.എം.ആർ.എൽ അപേക്ഷ നിരാകരിക്കുകയാണ്​ ചെയ്​തത്​. രേഖകൾ വെളിപ്പെടുത്തിയാൽ അന്വേഷണത്തെയും അറസ്​റ്റിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ്​ കാരണമായി ചൂണ്ടിക്കാണിച്ചത്​. തുടർന്ന്​ അപേക്ഷകൻ വിവരാവകാശ കമീഷനെ സമീപിച്ചു. ആവശ്യപ്പെട്ട രേഖകൾ 20 ദിവസത്തിനകം അപേക്ഷകന്​ നൽകണമെന്ന്​ കമീഷൻ ഉത്തരവിട്ടു. വിവരാവകാശ രേഖകൾ നൽകുന്നതിൽ കെ.എം.ആർ.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ, കമ്പനി സെക്രട്ടറി എന്നിവർക്ക്​ വീഴ്​ച സംഭവിച്ചുവെന്ന്​ കമീഷൻ കണ്ടെത്തി. രേഖകൾ കൈവശമുള്ള ബന്ധപ്പെട്ട പൊലീസ്​ സ്​റ്റേഷനിലേക്ക്​ അപേക്ഷ കൈമാറുന്നതിലും കെ.എം.ആർ.എൽ വീഴ്​ചവരുത്തി. ഇൗ സാഹചര്യത്തിൽ വീഴ്​ചവരുത്തിയ കെ.എം.ആർ.എല്ലി​​​െൻറ വിവരാവകാശ ഉദ്യോഗസ്​ഥർക്കെതിരെ ആർ.ടി.​െഎ നിയമത്തിലെ 20(1) വകുപ്പ്​ പ്രകാരമുള്ള ശിക്ഷാനടപടികൾ ആരംഭിക്കാൻ കമീഷൻ തീരുമാനിച്ചു​. അതി​​​െൻറ ഭാഗമായി 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കാൻ കമീഷൻ നോട്ടീസ്​ അയക്കുകയും ചെയ്​തു. ബന്ദും ഹർത്താലും മറ്റു സമരങ്ങളും മെട്രോയെ ഒരുതരത്തിലും ബാധിക്കില്ലെന്ന്​ പ്രഖ്യാപിച്ചാണ്​ പുതിയൊരു യാത്രാസംവിധാനം കെ.എം.ആർ.എൽ ജനങ്ങൾക്കു തുറന്നുകൊടുത്തത്​. അതിന്​ ലഭിച്ച ആദ്യത്തെ പ്രഹരമാണ്​ ‘ജനകീയ മെട്രോ യാത്ര’ എന്ന സമരാഭാസം. അതിനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാനും സംഭവിച്ച നഷ്​ടം ബന്ധപ്പെട്ടവരിൽനിന്ന്​ ഇൗടാക്കാനും അതിനെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താനും എന്തുകൊണ്ടാണ്​ മെട്രോ മടിക്കുന്നത്​? സുതാര്യതക്കെതിരെയുള്ള കെ.എം.ആർ.എല്ലി​​​െൻറ ഇൗ നിലപാടിനെതിരെ ശക്​തമായ നടപടിയാണ്​ വിവരാവകാശ കമീഷൻ ഇൗ കേസിൽ സ്വീകരിച്ചത്​.

വഖഫ്​ ബോർഡി​​​െൻറ നിസ്സഹകരണം
പൊതു അധികാരിയുടെ കൈവശമുള്ള രേഖകൾ മാത്രമല്ല നിയന്ത്രണത്തിലുള്ളതും ഏതെങ്കിലും നിയമപ്രകാരം വാങ്ങി നൽകാവുന്ന രേഖകളും വിവരാവകാശനിയമത്തി​​​െൻറ പരിധിയിൽ വരുന്നുണ്ട്​. ഏതു പൗരൻ ആവശ്യപ്പെട്ടാലും ഇൗ രേഖകൾ ആർ.ടി.​െഎ നിയമപ്രകാരം വാങ്ങിനൽകാൻ പബ്ലിക്​ ഇൻഫർമേഷൻ ഒാഫിസർക്ക്​ നിയമപരമായി ബാധ്യതയുണ്ട്​. വഖഫ്​ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്​ വഖഫ്​ നിയമപ്രകാരം വഖഫ്​ ബോർഡുകൾ സർക്കാർ രൂപവത്​കരിച്ചത്. ആർ.ടി.​െഎ നിയമപ്രകാരം അവ പൊതു അധികാരസ്​ഥാപനങ്ങളാണ്​. വഖഫ്​ ബോർഡിനു​ കീഴിലുള്ള ഒരു മഹല്ല്​ ജമാഅത്തിലെ വിവരമാണ്​ ഒരു​ അപേക്ഷകൻ കേരള സംസ്​ഥാന വഖഫ്​ ബോർഡിൽ ആർ.ടി.​െഎ നിയമപ്രകാരം ആവശ്യപ്പെട്ടത്​. ജമാഅത്തുകളുടെ നിയന്ത്രണത്തിലുള്ള വഖഫ്​ ബോർഡ്​ രേഖകൾ വാങ്ങി അപേക്ഷകന്​ നൽകാൻ നിയമപരമായി ബാധ്യതയുണ്ട്​. എന്നാൽ, രേഖകൾ നൽകണമെന്ന കത്ത്​ ബന്ധപ്പെട്ട ജമാഅത്തിന്​ നൽകുകയല്ലാതെ വഖഫ്​ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ബോർഡി​​​െൻറ വിവരാവകാശ ഉദ്യോഗസ്​ഥ തയാറായില്ല. തുടർന്ന്​ അപേക്ഷകൻ അപ്പീൽ സമർപ്പിച്ചപ്പോൾ, ഒരു പൊതുതാൽപര്യവുമില്ലാത്ത തികച്ചും സ്വകാര്യ വിവരമാണ്​ അപേക്ഷകൻ ആവശ്യപ്പെട്ടതെന്നു കാണിച്ച്​ 8(1)(j) വകുപ്പുപ്രകാരം ഒന്നാം അപ്പീൽ എക്​സിക്യൂട്ടിവ്​ ഒാഫിസറും നിരാകരിച്ചു. ഇൗ നടപടിയെയാണ്​ അപേക്ഷകൻ വിവരാവകാശ കമീഷൻ മുമ്പാകെ ചോദ്യംചെയ്​തത്​. അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ 15 ദിവസത്തിനകം വഖഫ്​ ബോർഡ്​ നൽകണമെന്ന്​ മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം. പോൾ ഉത്തരവിട്ടു. രേഖകൾ നൽകുന്നതിൽ വീഴ്​ചവരുത്തിയ വഖഫ്​ ബോർഡി​​​െൻറ വിവരാവകാശ ഉദ്യോഗസ്​ഥർക്കെതിരെ ശിക്ഷണനടപടികൾ സ്വീകരിക്കാൻ കമീഷൻ തീരുമാനിച്ചു.

ജമാഅത്തിലെ അംഗങ്ങളുടെ പേരും വിലാസവുമാണ്​അപേക്ഷകൻ ചോദിച്ചത്​. എന്നാൽ പേരുകൾ നൽകി, വിലാസം നൽകാതിരിക്കുകയും ചെയ്​തു. എന്നിട്ടും പി.​െഎ.ഒയും അപ്പീൽ അധികാരിയും ഒരുവിധ തുടർനടപടിയും സ്വീകരിച്ചില്ലെന്ന്​ അപേക്ഷകൻ കമീഷൻ മുമ്പാകെ ബോധിപ്പിച്ചു. അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ നിരാകരിക്കാൻ നിയമാനുസൃതമായ ഒരു കാരണവുമില്ലെന്ന്​ കമീഷൻ കണ്ടെത്തി. ജമാഅത്തിലെ അംഗങ്ങളുടെ പേരും വിലാസവും പൊതു അധികാരിയുടെ നിയന്ത്രണത്തിൽ വരുന്ന വിവരമാണെന്നും അതിനാൽ ആർ.ടി.​െഎ നിയമപ്രകാരം അപേക്ഷകന്​ നൽകേണ്ടതാണെന്നും കമീഷൻ വിലയിരുത്തി. തുടർന്നാണ്​ രേഖകൾ നൽകാൻ കമീഷൻ നിർദേശിച്ചത്​. ജമാഅത്തിൽനിന്നു വിവരങ്ങൾ ആവശ്യപ്പെട്ടതിൽ പി.​െഎ.ഒ കാലവിളംബം വരുത്തിയെന്നും കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത്​ വിവരാവകാശ നിയമത്തിലെ വ്യവസ്​ഥകളുടെ ലംഘനമായതിനാൽ ആർ.ടി.​െഎ നിയമം 20(1) വകുപ്പുപ്രകാരമുള്ള ശിക്ഷണനടപടികൾ പി.​െഎ.ഒക്കെതിരെ സ്വീകരിക്കാൻ കമീഷൻ തീരുമാനിച്ചു. 15 ദിവസത്തിനകം പി.​െഎ.ഒ വിശദീകരിക്കണമെന്നും കമീഷൻ നിർദേശിച്ചു.

വഖഫ്​ ബോർഡി​​​െൻറ എക്​സിക്യൂട്ടിവ്​ ഒാഫിസർകൂടിയായ ഒന്നാം അപ്പീൽ അധികാരി വിവരം നൽകുന്നതിൽ വീഴ്​ചവരുത്തി. ആർ.ടി.​െഎ നിയമത്തിലെ 19(6) വകുപ്പ്​ ലംഘിച്ചുവെന്ന്​ കമീഷൻ ഉത്തരവിൽ വ്യക്​തമാക്കി. ഇൗ സാഹചര്യത്തിൽ ഒന്നാം അപ്പീൽ അധികാരി 15 ദിവസത്തിനകം കമീഷന്​ വിശദീകരണം സമർപ്പിക്കണമെന്നും നിർദേശിച്ചു.വിവരം നൽകുന്ന നടപടിയിൽ പി.​െഎ.ഒ ഏതെങ്കിലും തരത്തിലുള്ള വീഴ്​ചവരുത്തിയാൽ അത്​ പരിശോധിക്കാനുള്ള അധികാരമാണ്​ മുതിർന്ന ഉദ്യോഗസ്​ഥനായ അപ്പീൽ അധികാരിക്ക്​ ആർ.ടി.​​െഎ നിയമം നൽകുന്നത്​. എന്നാൽ, അപ്പീൽ അധികാരിയും നിയമലംഘനം നടത്തിയെന്നാണ്​ വിവരാവകാശ കമീഷൻ ഇൗ കേസിൽ കണ്ടെത്തിയത്​. വേലിതന്നെ വിളവുതിന്നു​േമ്പാൾ കമീഷ​​​െൻറ ഫലപ്രദവും ശക്​തവുമായ ഇത്തരം ഇടപെടൽ മാത്രമാണ്​ ജനങ്ങൾക്ക്​ ഏക ആശ്രയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlewaqf boardmalayalam newsTransparencyKoch Metro
News Summary - Kochi Metro Should Transparent - Article
Next Story