Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightധ​ന​സ​മ​ക്ഷം

ധ​ന​സ​മ​ക്ഷം

text_fields
bookmark_border
ധ​ന​സ​മ​ക്ഷം
cancel

അ​​ര എം.​​എ​​ൽ.​​എ: രാ​​ഷ്​​​ട്രീ​​യ പ്ര​​തി​​യോ​​ഗി​​ക​​ൾ കു​​റ​​ച്ചു​​കാ​​ല​​മാ​​യി അ​​ങ്ങ​​നെ​​യാ​​ണ്​ ക​​ളി​​യാ​​ക്കി വി​​ളി​​ക്കാറ്​. നി​​യ​​മ​​സ​​ഭ​​യി​​ൽ സ്വ​​ന്ത​​മാ​​യി ഇ​​രി​​പ്പി​​ട​​മു​​ണ്ടെ​​ങ്കി​​ലും, വോ​െ​​ട്ട​​ടു​​പ്പ്​ അ​​ട​​ക്ക​​മു​​ള്ള സ​​ഭാ ന​​ട​​പ​​ടി​​ക​​ളി​​ൽ ഇ​​ട​​പെ​​ടാ​​ൻ അ​​യോ​​ഗ്യ​​നാ​​യ അം​​ഗ​​ത്തെ പി​​ന്നെ 'മുഴു എം.​​എ​​ൽ.​​എ' എ​​ന്ന്​ വി​​ളി​​ക്കാ​​നൊ​​ക്കു​​മോ എ​​ന്നാ​​ണ്​ അവ​​രു​​ടെ ന്യാ​​യം. അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ട ശ​​മ്പ​​ളം വ​​രെ തി​​ക​​ച്ചു​​കി​​ട്ടു​​ന്നി​​ല്ലെ​​ന്നാ​​ണ്​ കേ​​ൾ​​വി. ഇ​​ത്ര​​യും ശ​​രി​​യെ​​ങ്കി​​ൽ, അതേ വായകൊണ്ട്​ ടി​​യാ​​ൻ അ​​ധി​​കാ​​ര​​മു​​​പ​​യോ​​ഗി​​ച്ച്​ സ്വ​​ത്ത്​​​ കു​​ന്നു​​കൂട്ടു​​ക​​യാ​​ണെ​​ന്നുകൂടി പ​​റ​​യു​​ന്ന​​തി​െ​​ൻ​​റ യു​ക്തി എ​​ന്താ​​യി​​രി​​ക്കും? പി​​ണ​​റാ​​യി വി​​ജ​​യ​​ൻ മു​​ത​​ൽ കെ.​​ടി. ജ​​ലീ​​ൽ​വ​​രെ​​യു​​ള്ള​​വ​​ർ​​ക്കെ​​തി​​രെ ശ​​ക്തമാ​​യ നി​​ല​​പാ​​ടെ​​ടു​​ത്ത​​തി​െ​​ൻ​​റ പേ​​രി​​ൽ ത​​ന്നെ വേ​​ട്ട​​യാ​​ടു​​ക​​യാ​​ണെ​​ന്ന ആരോപിത​െൻറ ഇ​​ര​​വാ​​ദ​​ത്തി​​ൽ ത​​ട്ടി ഇൗ ​​യു​​ക്തി​​ക്ക്​ മ​​ങ്ങ​​ലേ​​ൽ​​ക്കി​ല്ലേ? ഏ​​താ​​യാ​​ലും, ആ ​​യു​​ക്തിയു​​ടെ പൊ​​രു​​ൾ​​തേ​​ടി വി​​ജി​​ല​​ൻ​​സ്​ ഇ​​റ​​ങ്ങി​​പ്പു​​റ​​പ്പെ​​ട്ട​​പ്പോ​​ൾ കാ​​ര്യ​​ങ്ങ​​ൾ​​ക്കൊ​​രു തീ​​രു​​മാ​​ന​​മാ​​യി. 2011 ജൂ​ൺ മു​​​​ത​​​​ൽ 2020 ഒ​​​​ക്ടോ​​​​ബ​ർവ​​​​രെ കെ.എം. ഷാ​​​​ജി എന്ന​ മുസ്​ലിംലീഗ്​ എം.എൽ.എ​​​യു​​​​ടെ വ​​​​രു​​​​മാ​​​​നം വ​​​​ര​​​​വി​​​​നെ​​​​ക്കാൾ 166 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചെ​​​​ന്നാ​​​​ണ്​ സം​​ഘ​​ത്തി​െ​​ൻ​​റ വി​​ല​​യി​​രു​​ത്ത​​ൽ. ആ ​​വ​​ക​​യി​​ൽ ന​​ട​​ത്തി​​യൊ​​രു അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ അ​​ര എം.​​എ​​ൽ.​​എ​​യു​​ടെ വീ​​ടു​​ക​​ളി​​ൽ​​നി​​ന്ന്​ കി​​ട്ടി​​യ​​ത്​ അ​​ര​​ക്കോ​​ടി രൂ​​പ​​യും അ​​ര​​ക്കി​​ലോ സ്വ​​ർ​​ണ​​വു​​മാ​​ണ്. പി​​ന്നെ കു​​റ​​ച്ച്​ വി​​ദേ​​ശ ക​​റ​​ൻ​​സി​​ക​​ളും. ജ​​ന​​ഹി​​തം അ​​റി​​യു​​ന്ന​​തി​​നു​ മു​േ​​മ്പ​​, ഷാ​​ജി​​യു​​ടെ ഭാ​​ഗ​​ധേ​​യം നി​​ർ​​ണ​​യി​​ക്കു​​മെ​​ന്നാ​​ണ്​ വിജിലൻസി​െൻറ ​മട്ട്​.

എന്നു കരുതി ഷാജിയെ വിരട്ടാമെന്നു കരുതേണ്ട​. ആ സ്വ​​ര​​ത്തി​​ൽ മാ​​റ്റമൊന്നുമി​​ല്ല. ഒ​​ന്ന​​ര ദി​​വ​​സ​​ത്തെ റെ​​യ്​ഡ്​, പിന്നെ മണിക്കൂറുകൾ നീണ്ടൊരു ചോ​​ദ്യം ചെ​​യ്യൽ-അതുകഴിഞ്ഞും ആളിനൊ​​രു കു​​ലു​​ക്ക​​വു​​മി​​ല്ല. ക​​ണ്ടെ​​ടു​​ക്ക​​പ്പെ​​ട്ട സ്വ​​ത്തു​​വ​​ക​​ക​​ൾ​​ക്ക്​ കൃ​​ത്യ​​മാ​​യ രേ​​ഖ​​യു​​​ണ്ട്​. തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഫ​​ണ്ടി​​ൽ​​നി​​ന്ന്​ ചെ​​ല​​വ​​ഴി​​ച്ച​​തി​​ൽ ബാ​​ക്കി​​വ​​ന്ന തു​​ക​​യാണ്​ ക​​ട്ടി​​ലി​​ന​​ടി​​യി​​ൽ വെച്ച​ത്. ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ഭൂ​​മി ഇ​​ട​​പാ​​ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ ല​​ഭി​​ച്ച പ​​ണ​​മാ​​യി​​രു​​ന്നു അ​​തെ​​ന്നു മാ​​ധ്യ​​മങ്ങൾ വേണ്ടാതീനം പറയു​േമ്പാൾ നിഷേധിക്കാൻ രണ്ടുവട്ടം ആലോചിക്കേണ്ട. ക​​ട്ടി​​ലി​​ന​​ടി​​യി​​ൽ​​നി​​ന്നാ​​ണോ അ​​തോ ക​​ക്കൂ​​സി​​ലെ ഫ്ല​​ഷ്​ ടാ​​ങ്കി​​ൽ​​നി​​ന്നാ​​​ണോ പ​​ണം ല​​ഭി​​ച്ച​​ത്​ എ​​ന്ന​​തി​​ലൊ​​ന്നും വ​​ലി​​യ കാ​​ര്യ​​മി​​ല്ല. എവിടെ വെച്ചാലും പ​​ണം വെ​​ളു​​ക്കാ​​ൻ കൃ​​ത്യ​​മാ​​യ രേ​​ഖ വേ​​ണ​െ​​മ​​ന്നേ​​യു​​ള്ളൂ. അ​​ത്​ ഒ​​രാ​​ഴ്​​​ച​​ക്ക​​കം റെഡിയാക്കാനും ഷാജി തയാർ. ആ ​ൈധര്യത്തിലാണ്​ അണികൾക്ക്​ ആവേശച്ചൂടു പകരുന്ന കൂളായ ആ നിൽപ്​. പാ​​ർ​​ട്ടി​​യു​​ടെ പി​​ന്തു​​ണ ല​​ഭി​​ച്ച​​തും അ​​തു​​കൊ​​ണ്ടുതന്നെ. ​അ​​ര​​ക്കോ​​ടി​​ക്ക്​ രേ​​ഖ​​യു​​ണ്ടാ​​കു​​ന്ന പ​​ക്ഷം അത്​ പാർട്ടിയിൽ നിക്ഷിപ്​തമാണല്ലോ. ക​​ണ്ടെ​​ടു​​ക്ക​​പ്പെ​​ട്ട വി​​ദേ​​ശ ക​​റ​​ൻ​​സി​​ക​​ൾ മ​​ക്കളുടെ നാണയശേഖരത്തി​െൻറ അക്കൗണ്ടിലുള്ളതാണ്​. അതൊ​​ക്കെ കൂട്ടിയും ​പെരുക്കിയുമാണിപ്പോൾ വി​​ജി​​ല​​ൻ​​സ്​ ക​​ണ​​ക്ക്​ 166 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി​​ച്ചി​​രി​​ക്കു​​ന്ന​​ത്​!

തർക്കത്തിൽ ഷാജിയെ തോൽപിക്കാമെന്നു കരുതേണ്ട. യു​​ക്തിഭദ്രമായി കാര്യങ്ങൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​ൽ അദ്ദേഹത്തെക്കഴിച്ചേ ആളുള്ളൂ. ക​​​​മ്യൂ​​​​ണി​​​​സ്​​​​​റ്റു​​​​ക​​​​ളും മ​​​​ത​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ 'തീ​​​​വ്ര​​​​വാ​​​​ദി'​​​​ക​​​​ളു​​​​മൊ​​​​ക്കെ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ ഗു​​​​ജ​​​​റാ​​​​ത്ത്​ ക​​​​ലാ​​​​പ​​​​ത്തി​​​​നു​​​​പി​​​​ന്നി​​​​ൽ ഹി​​​​ന്ദു​​​​ത്വ വ​​​​ർ​​​​ഗീ​​​​യവാ​​​​ദി​​​​ക​​​​ള​​​​ല്ലെ​​​​ന്നും അ​​​​തൊ​​​​രു വ്യ​​​വ​​​​സാ​​​​യസം​​​​ഘ​​​​ർ​​​​ഷം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നു പണ്ടൊരു വാദമുഖം കൊണ്ടുവന്നത്​ ഒാർമയില്ലേ? ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യ സ​​​​വ​​​​ർ​​​​ണ ഹി​​​​ന്ദു-​​​​മു​​​​സ്​​​​​ലിം ബി​​​​സി​​​​ന​​​​സ്​ ഹാ​​​​ർ​​​​മ​​​​ണി​​​​യെ ത​​​​ക​​​​ർ​​​​ത്ത്​ പു​​​​തി​​​​യ വ്യാ​​​​പാ​​​​രകു​​​​ത്ത​​​​ക ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ൻ കു​​ത്ത​​ക ഭീ​​​​മ​​​​ന്മാ​​​​ർ ന​​​​ട​​​​ത്തി​​​​യ ​പ​​രി​​പാ​​ടി​​യാ​​യി​​രു​​ന്നു​ വംശഹത്യയെന്ന്​! എന്നു കരുതി ഫാ​​ഷി​​സ​​ത്തോ​​ട്​ വി​​ട്ടു​​വീ​​ഴ്​​​ച ചെയ്​തി​േട്ടയി​​ല്ല. അതു മോദിയുടേതും സംഘ്​പരിവാറി​േൻറതും മാത്രമല്ല, പിണറായിയുടേതും പാർട്ടിയുടേതും ആണെങ്കിലും വിട്ടുവീഴ്​ചയില്ല. പി​​ണ​​റാ​​യി വി​​ജ​​യ​​ൻ മ​​ഴു​​വെ​​റി​​ഞ്ഞ​​ല്ല കേ​​ര​​ള​​മു​​ണ്ടാ​​യ​​ത്​ എന്നു വീറോടെ പറയുന്നതി​െൻറ പൊ​​രു​​ളും മ​​റ്റൊ​​ന്ന​​ല്ല. ക​​റ​​ക​​ള​​ഞ്ഞ മ​​തേ​​ത​​ര​​നാ​​ണ്. ഇൗ ​​മ​​​​തേ​​​​ത​​​​ര ജീ​​​​വി​​​​ത​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ മാ​​​​തൃ​​​​പ്ര​​​​സ്​​​​​ഥാ​​​​നം തി​​​​ക​​​​ഞ്ഞൊ​​​​രു സാ​​​​മു​​​​ദാ​​​​യി​​​​ക ​പാ​​​​ർ​​​​ട്ടി​​​​യാ​​​​ണെ​​​​ന്നു​​​​വ​​​​രെ ചി​​​ല​​​പ്പോ​​​ൾ മ​​​​റ​​​​ന്നു​​​​പോ​​​​കും. പാ​​​​ർ​​​​ട്ടി​​​​യെ താ​​​​ങ്ങി​​​​നി​​​​ർ​​​​ത്തു​​​​ന്ന മ​​​​ത​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്കൊ​​​​ക്കെ ഇ​​​​ട​​​​ക്ക്​ ചീ​​​​ത്ത കേ​​​​ൾ​​​​ക്കു​​​​ന്ന​​​​ത്​ ഇൗ ​​​​മ​​​​റ​​​​വി​​​​ മൂ​​​​ല​​​​മാ​​​​ണ്. പ​​​​ണ്ട്​ സി​​​​നി​​​​മ​​​​യു​​​​ടെ പേ​​​​രി​​​​ൽ സ​​​​മ​​​​സ്​​​​​ത​​​​ക്കെ​​​​തി​​​​രെ തി​​​​രി​​​​ഞ്ഞ​​​​തൊ​​ക്കെ അ​​ങ്ങ​​നെ​​യാ​​ണ്. പാ​​ർ​​ട്ടി​​യെ വി​​മ​​ർ​​​ശി​​ക്കു​​ന്ന മ​​ത​​സം​​ഘ​​ട​​ന​​ക​​ൾ​​ക്ക്​ 'തീ​​വ്ര​​വാ​​ദ'​​പ​​ട്ടം ന​​ൽ​​കു​​ന്ന ഹോ​​ബി​​യും പ​​ണ്ടേ​​യു​​ണ്ട്.

2011ലാ​​ണ്​ ആ​​ദ്യ​​മാ​​യി എം.​​എ​​ൽ.​​എ ആ​​യ​​ത്. അ​​ഴീ​​ക്കോ​​ട്​ അ​​നാ​​യാ​​സ വി​​ജ​​യം പ്ര​​തീ​​ക്ഷി​​ച്ചെ​​ത്തി​​യ പ്ര​​കാ​​ശ​​ൻ മാ​​സ്​​​റ്റ​​ർ ഷാ​​ജി​​യോ​​ട്​ ​േതാ​​റ്റ​​ത്​ 500ൽ ​​താ​​ഴെ വോ​​ട്ടു​​ക​​ൾ​​ക്ക്. 2016ലും ​​വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു. പ​ക്ഷേ, ര​​ണ്ടാ​​മൂ​​ഴ​​ത്തി​​ൽ പോ​​രാ​​ട്ട​​ത്തി​​ന്​ മൂ​​ർ​​ച്ച​​കൂ​​ടി. മ​​റു​​വ​​ശ​​ത്ത്, നി​​കേ​​ഷ്​ കു​​മാ​​റാ​​യി​​രു​​ന്നു. ക​​​​വ​​​​ല​​​​ക​​​​ളി​​​​ലും ഇ​​​​ട​​​​വ​​​​ഴി​​​​ക​​​​ളി​​​​ലും മാ​​​​ത്ര​​​​മ​​​​ല്ല, കി​​​​ണ​​​​റ്റി​​​​ലി​​​​റ​​​​ങ്ങി വ​​​​രെ വോ​​​​ട്ട​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന കാ​​​​ഴ്​​​​​ച; ആ​​​​രോ​​​​പ​​​​ണ പ്ര​​​​ത്യാ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പെ​​​​രു​​​​മ​​​​ഴ​​​​ക്കാ​​​​ല​​ം ​​തീ​​ർ​​ത്തു ഇ​​രു​​കൂ​​ട്ട​​രും. ജ​​ന​​ഹി​​തം ഷാ​​ജി​​ക്കൊ​​പ്പ​​മാ​​യി​​രു​​ന്നു, ത​​ര​​ക്കേ​​ടി​​ല്ലാ​​ത്ത ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ​​ത​​ന്നെ. പ​ക്ഷേ, പ്ര​​ചാ​​ര​​ണ​​കാ​​ല​​ത്ത്​ അ​​ടി​​ച്ചി​​റ​​ക്കി​​യ ചി​​ല പോ​​സ്​​​റ്റ​​റു​​ക​​ൾ ത​​ല​​വേ​​ദ​​ന​​യാ​​യ​​ത്​ പി​​ന്നീ​​ടാ​​ണ്. അ​​​​മു​​​​സ്​​​​​ലി​​​​മാ​​​​യ, സി​​​​റാ​​​​ത്ത്​ പാ​​​​ലം ക​​​​ട​​​​ക്കാ​​​​ത്ത, ചെ​​​​കു​​​​ത്താ​െ​​​​ൻ​​​​റ കൂ​​​​ടെ കി​​​​ട​​​​ന്നു​​​​റ​​​​ങ്ങേ​​​​ണ്ട നി​​​​കേ​​​​ഷ്​ വേ​​​​ണോ അ​​​​തോ അ​​​​ഞ്ചു​​​നേ​​​​രം ന​​​മ​​​സ്​​​​​ക​​​​രി​​​​ക്കു​​​​ന്ന മു​​​​ഹ​​​​മ്മ​​​​ദ്​ ഷാ​​​​ജി വേ​​​​ണോ എ​​ന്ന ചോ​​ദ്യ​​മു​​ന്ന​​യി​​ച്ച യു.​​ഡി.​​എ​​ഫ്​ ല​​ഘു​​ലേ​​ഖ​​യും പി​​ടി​​ച്ച്​ നി​​കേ​​ഷ്​ കോ​​ട​​തി കേ​​റി​​യ​​തോ​​ടെ​​യാ​​ണ്​ ഷാ​​ജി 'അ​​ര എം.​​എ​​ൽ.​​എ' ആ​​യ​​ത്. സു​​പ്രീം​​കോ​​ട​​തി​​യി​​ലൊ​​ക്കെ പോ​​യി കാ​​ലു​​പി​​ടി​​ച്ചി​​ട്ടാ​​​ണ്​ പ്ര​​ശ്​​​നം ഭാ​​ഗി​​ക​​മാ​​യെ​​ങ്കി​​ലും പ​​രി​​ഹ​​രി​​ച്ച​​ത്. ആ ​​പേ​​രു​​ദോ​​ഷം മാ​​റ്റാ​​നാ​​ണ്​ വീ​​ണ്ടും അ​​ഴീ​​ക്കോ​െ​​ട്ട​​ത്തി​​യ​​ത്. ജ​​യി​​ച്ചാ​​ൽ ഫു​​ൾ എം.​​എ​​ൽ.​​എ ആ​​യി തി​​രി​​ച്ചെ​​ത്താം. അ​​തി​​നി​​ട​​യി​​ലാ​​ണ്​ വി​​ജി​​ല​​ൻ​​സി​െ​​ൻ​​റ വേ​​ഷ​​ത്തി​​ൽ ഇ​​ങ്ങ​​നെ​​യൊ​​രു ഇ​​ടി​​ത്തീ. ഇ​​തി​​നു​​പു​​റ​​മെയാണ്​, പ്ല​​സ്​ ടു ​​കോ​​ഴക്കഥ.

വ​​യ​​നാ​​ട്​ ജി​​ല്ല​​യി​​ലെ ക​​ണി​​യാ​​മ്പ​​റ്റ സ്വ​​ദേ​​ശി​​യാ​​ണ്. വ​​ലി​​യ ക​​ർ​​ഷ​​ക കു​​ടും​​ബ​​മാ​​ണ്, ത​​ര​​ക്കേ​​ടി​​ല്ലാ​​ത്ത ഭൂ​​സ്വ​​ത്തു​​മു​​ണ്ട്. പി​താ​വ്​ മ​ര​ണ​പ്പെ​ട്ട​േ​പ്പാ​ൾ പ​ഠ​നം പാ​തി​വ​ഴി​യി​ലു​പേ​ക്ഷി​ച്ച്​ കു​ടും​ബം നോ​ക്കാ​നി​റ​ങ്ങി. നാ​മ​നി​ർ​ദേ​ശപ​ത്രി​കയിൽ 'നോ​ട്ട്​ കം​പ്ലീ​റ്റ​ഡ്​' ബിരുദമാണ്​വിദ്യാഭ്യാസയോഗ്യത. രാഷ്​​ട്രീയത്തോടൊപ്പം അന്നു തുടങ്ങിയ അധ്വാനമാണ്​. അങ്ങനെ പാ​​ര​​മ്പ​​ര്യ​​മാ​​യി ല​​ഭി​​ച്ച​​തും പ​​ത്തു വ​​ർ​​ഷ​​ത്തെ ശ​​മ്പ​​ള​​വു​​മൊ​​ക്കെ​​യാ​​ണ്​ ക​​ണ്ണൂ​​രി​​ലെ​​യും കോ​​ഴി​​ക്കോ​െ​​ട്ട​​യും വീ​​ടു​​ക​​ളും മ​​റ്റു സ്വ​​ത്തു​​വ​​ക​​ക​​ളു​​മെ​​ന്നാ​​ണ്​ വി​​ജി​​ല​​ൻ​​സി​​നോ​​ട്​ പ​​റ​​യാ​​നു​​ള്ള​​ത്. പി​​ന്നെ, ഇ​​പ്പോ​​ൾ ഇ​​ഞ്ചി കൃ​​ഷി​​യും മോ​​ശ​​മ​​ല്ലാ​​തെ ന​​ട​​ക്കു​​ന്നു​​ണ്ട്. അ​​തി​​ൽ അ​​സൂ​​യ​​യു​​ള്ള​​വ​​രാ​​ണ്​ ഇൗ ​​വെ​​ടി​െ​​പാ​​ട്ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എന്നാൽ, ഒടുവിൽ ഇഞ്ചി കടിക്കേണ്ടിവരുക ആരെന്ന കാര്യത്തിൽ ഷാജിക്കില്ല സംശയം. വയസ്സ്​ അമ്പതേ ആയിട്ടുള്ളൂ. രാഷ്​ട്രീയത്തിൽ വെറും യൗവനം പോലും പിന്നിട്ടിട്ടില്ല. ഇനിയും ഏറെ വളരാനുണ്ട്​. അതിൽ അസൂയമൂത്തവരാണ്​ മുളയിലേ നുള്ളാൻ പുറപ്പെട്ടത്​ എന്നത്​ ഷാജിക്കു കട്ടായം. അതിനാൽ ഷാജി രണ്ടും കൽപിച്ചാണ്​. അ​ത്​ വിജിലൻസിനും അവരെ കയറൂരി വിടുന്നവർക്കും അറിയാം. ഇൗ ബലാബലത്തിൽ ആരു ജയിക്കും എന്ന്​ അവർക്കുത​െന്നയില്ല തിട്ടം. എന്നിട്ടല്ലേ മാലോകർക്ക്​!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Shaji
Next Story