Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതുടർഭരണത്തിനായുള്ള ...

തുടർഭരണത്തിനായുള്ള കുഴലൂത്ത്

text_fields
bookmark_border
തുടർഭരണത്തിനായുള്ള  കുഴലൂത്ത്
cancel
camera_alt

കെ. കരുണാകരൻ, ബേബി ജോൺ, എ.കെ. ആൻറണി, ഇ.എം.എസ്​, നായനാർ എന്നിവരോടൊപ്പം

ഇക്കൊല്ലം നിയമസഭ തെരഞ്ഞെടുപ്പി ​െൻറ ആരവം പതിവിലേറെ നേരത്തേ ഉയരാൻ തുടങ്ങി. ഏറ്റവും ഉച്ചത്തിൽ കേൾക്കുന്നത് തുടർഭരണം എന്ന എൽ.ഡി.എഫ് മുദ്രാവാക്യമാണ്. എതിർമുന്നണിയുടെ 'യു. ഡി.എഫ്‌ വരും, ന്യായം വരും' എന്നത് പഴയ എൽ.ഡി.എഫ് മുദ്രാവാക്യത്തി​െൻറ പ്രതിധ്വനി പോലെയുണ്ട്.

ഇരുമുന്നണി സമ്പ്രദായം നിലവിൽവന്ന ശേഷമുള്ള നാലു പതിറ്റാണ്ടുകാലത്ത് ഓരോ നിയമസഭ തെരഞ്ഞെടുപ്പിലും കേരളം ഭരണമാറ്റം കണ്ടു. മുന്നണികാലത്തെ ആദ്യ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്​ത്​ 1990കളിൽ എഴുതിയ ഒരു ലേഖനപരമ്പരയിൽ ഈ ഭരണമാറ്റം സാധ്യമാക്കുന്ന ഘടകങ്ങൾ പരിശോധിച്ചിരുന്നു. ആ സാഹചര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായതായി തോന്നുന്നില്ല.

ജാതിയുടെയും മതത്തി​െൻറയും കക്ഷിരാഷ്​ട്രീയത്തി​െൻറയും അടിസ്ഥാനത്തിൽ ശിഥിലീകരിക്കപ്പെട്ടതാണ് കേരളസമൂഹം. ഇവിടെയിപ്പോൾ ഒറ്റയ്ക്കു മത്സരിക്കാൻ ധൈര്യമുള്ള ഒരു കക്ഷിയുമില്ല. കണക്കുകൾ പരിശോധിക്കുമ്പോൾ കാണാനാകുന്നത് മുന്നണികളെ നയിക്കുന്ന കക്ഷികളുടെ തന്നെയും സ്ഥായിയായ ജനപിന്തുണ 25 ശതമാനത്തിനടുത്ത് മാത്രമാണെന്നാണ്.

ജാതി-മത നേതാക്കളെ പ്രീണിപ്പിച്ചും ചെറിയ ദേശീയകക്ഷികളുടെയും പ്രാദേശിക കക്ഷികളുടെയും കൊച്ചുകഷണങ്ങൾ വിളക്കിച്ചേർത്തും അതിനെ അധികാരത്തിലേറാൻ ആവശ്യമായ 45-46 ശതമാനമാക്കാനുള്ള കസർത്തുകളാണ് രാഷ്​ട്രീയം എന്ന പേരിൽ ഇവിടെ നടക്കുന്നത്. കടം വാങ്ങിയ തൂവലണിഞ്ഞ് മരാള നട അഭിനയിക്കുകയാ ണ് വല്യേട്ടന്മാർ.

യഥാർഥത്തിൽ കുറെ കാലമായി ഏതു മുന്നണി ഭരിക്കണമെന്ന് നിശ്ചയിക്കുന്നത് രാക്ഷസബുദ്ധി ഉപയോഗിച്ച്‌ കൂട്ടിച്ചേർക്കലുകൾ നടത്തുന്ന നേതാക്കളല്ല. ആരെയും അഞ്ചു കൊല്ലത്തിലധികം വിശ്വസിച്ച് അധികാരം ഏൽപിക്കാൻ തയാറല്ലാത്തതുകൊണ്ട് ഓരോ തവണയും എതിർമുന്നണിക്ക് വോട്ട്​ ചെയ്ത് ഭരണമുന്നണിയെ താഴെയിറക്കുന്ന ഒരു ചെറിയ വിഭാഗം വോട്ടർമാരാണ്. ഇവരുടെ ജാതിയും മതവും എനിക്കറിയില്ല. പ​േക്ഷ, ഇവർ തെക്കൻ കേരളനിവാസികളാണെന്നു ഉറപ്പിച്ച് പറയാനാകും.

ഓരോ തെരഞ്ഞെടുപ്പിലും ഇരുമുന്നണികൾക്കും വടക്കൻകേരളത്തിൽനിന്നു കിട്ടുന്ന സീറ്റുകളുടെ എണ്ണത്തിൽ നേരിയ വ്യത്യാസമേ ഉണ്ടാകാറുള്ളൂ. എന്നാൽ, തെക്കൻ ജില്ലകളിൽനിന്നുള്ള സീറ്റുകളിൽ വലിയ വ്യത്യാസം ഉണ്ടാകാറുണ്ട്. ഇതിൽനിന്ന് അവിടെ കുറെപ്പേരാണ് ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നതെന്ന് മനസ്സിലാക്കാം.

ഓരോ തെരഞ്ഞെടുപ്പിലും മാറിമാറി വോട്ടുചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത് എന്താകും? അവർ ഏതെങ്കിലും കക്ഷിക്കോ ജാതി-മത സംഘടനക്കോ അച്ചാരം കൊടുത്തിട്ടു ള്ളവരല്ലെന്നു ന്യായമായി കരുതാം. ആരെയും അഞ്ചു കൊല്ലത്തിലധികം വിശ്വസിച്ച് അധികാരം ഏൽപിക്കാൻ തയാറില്ലാത്തവരാണ് അവർ എന്നും കരുതാം.

സംശുദ്ധമല്ലാത്ത രാഷ്​ട്രീയത്തെ നിയ ന്ത്രിച്ചുനിർത്താനുള്ള തന്ത്രമെന്ന നിലയിലാണ് അവർ ഇങ്ങനെയൊരു സമീപനം സ്വീകരിച്ചതെങ്കിൽ പുനർവിചിന്തനം നടത്തേണ്ട കാലമായി. ആദ്യഘട്ടത്തിൽ അവരുടെ തന്ത്രം ഗുണം ചെയ്തു എന്നാണ്​ എ​െൻറ അഭിപ്രായം.

ജനങ്ങൾക്ക് തങ്ങളെ താഴെയിറക്കാൻ കഴിയുമെന്ന് രാഷ്​ട്രീയകക്ഷികളെ ബോധ്യപ്പെടുത്താൻ അത് സഹായിച്ചു. എന്നാൽ, പിന്നീട് അത് ദോഷം ചെയ്യാൻ തുടങ്ങി. രാഷ്​​ട്രീയകക്ഷികൾ ജനങ്ങളെ ഗൗരവത്തിലെടുക്കണമെങ്കിൽ തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം ഉണ്ടാകണം.

നല്ലതു ചെയ്താലും ഇല്ലെങ്കിലും അഞ്ചു കൊല്ലം കഴിയുമ്പോൾ തങ്ങൾ പുറത്താകുമെന്നും അഞ്ചുകൊല്ലം കൂടി കഴിയുമ്പോൾ വീണ്ടും അധികാരം കിട്ടുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് മുന്നണികൾ കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്നത്. ഇതൊരു നല്ല സാഹചര്യമല്ല. തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് കക്ഷികൾക്ക് ഉറപ്പുള്ള അവസ്ഥ അവസാനിക്കേണ്ടിയിരിക്കുന്നു.

അന്ധമായ കമ്യൂണിസ്​റ്റ്​ വിരുദ്ധതയിൽ വളർന്നതുകൊണ്ട് സി.പി.എം മുന്നണിക്ക് വോട്ടുചെയ്യാൻ കഴിയാത്ത ഒരു വിഭാഗം കേരളത്തിലുണ്ട്. കമ്യൂണിസം മതവിരുദ്ധമാണെന്ന വിശ്വാസമാണ് അവരെ ആ നിലയിലെത്തിച്ചത്. മതനേതാക്കൾക്ക് കേരളത്തിലെ കമ്യൂണിസത്തോട് പണ്ടുണ്ടായിരുന്ന ശത്രുത ഇന്നില്ല.

അതി​െൻറ ഫലമായി ഈ വിഭാഗത്തിൽ പെടുന്നവരുടെ എണ്ണം കു റഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. അതുപോലെത്തന്നെ അന്ധമായ കോൺഗ്രസ് വിരുദ്ധതയിൽ വളർന്നതുകൊണ്ട് കോൺഗ്രസ് മുന്നണിക്ക് വോട്ടുചെയ്യാൻ കഴിയാത്ത ഒരു വിഭാഗവും ഇവിടെയുണ്ട്. പ്രതിയോഗികളെ രാക്ഷസവത്കരിക്കുന്ന പ്രചാരണതന്ത്രത്തി​െൻറ ഇരകളാണവർ. രാക്ഷസവത്കരിക്കപ്പെട്ടവർ അക്ക​െരനിന്ന് ഇക്ക​െര വന്നാൽ മാലാഖമാരാക്കാനും പ്രചാരകർ തയാറാകാറുണ്ട്.

ഇ.എം.എസ് നമ്പൂതിരിപ്പാട് 1967ൽ വീണ്ടും അധികാരത്തിലേറാൻ എട്ടുകൊല്ലം മുമ്പ് ത​െൻറ ആദ്യസർക്കാറിനെ പുറത്താക്കാൻ 'വിമോചനസമരം' നടത്തിയവരെ കൂടി ഒപ്പം കൂട്ടിയശേഷം ആർക്കും ആരുമായും കൂട്ടുകൂടാമെന്നായി. ഏതു ചെകുത്താനുമായും കൂട്ടുകൂടാമെന്നായിരുന്നു ആചാര്യൻ അരുളിചെയ്തത്.

എ.കെ. ആൻറണിയെയും കെ. മുരളീധരനെയും മാത്രമല്ല, കെ.കരുണാകരനെയും മാലാഖപ്പട്ടികയിൽ ചേർക്കാൻ മഹാമനസ്കത കാട്ടിയ കക്ഷിയാണ് സി.പി.എം. ആവശ്യാനുസരണം വ്യക്തികളെയും കക്ഷികളെയും ഉപയോഗിക്കാനുള്ള ആ പാർട്ടിയുടെ വിരുത് നല്ലപോലെ പ്രകടമായത് അബ്​ദുന്നാസിർ മഅ്​ദനിയുടെ കാര്യത്തിലാണ്. ഇ.എം.എസ് അദ്ദേഹത്തിൽ ഒരു ഗാന്ധി അംശം കണ്ടു. പ​േക്ഷ, ഇ.കെ.നായനാരുടെ സർക്കാർ അദ്ദേഹത്തെ വർഷങ്ങൾക്കുമുമ്പ് നടത്തിയ പ്രസംഗങ്ങളുടെ പേരിൽ അറസ്​റ്റ്​ ചെയ്തു. അതിനുശേഷം അദ്ദേഹത്തെ തമിഴ്നാട് പൊലീസിന് കൈമാറി.

​െതരഞ്ഞെടുപ്പ് വന്നപ്പോൾ തയാറാക്കിയ ഭരണനേട്ടങ്ങളുടെ ലിസ്​റ്റിൽ ആ അറസ്​റ്റും ഉണ്ടായിരുന്നു. ജാമ്യവും പരോളും കിട്ടാതെ 10 കൊല്ലത്തോളം ജയിലിൽ കഴിഞ്ഞ ശേഷം, ആരോപണങ്ങൾ തള്ളി കോ ടതി അദ്ദേഹത്തെ വെറുതെ വിട്ടപ്പോൾ പാർട്ടി സെക്രട്ടറി കടൽത്തിരകളെ സാക്ഷ്യം നിർത്തി അദ്ദേഹത്തെ വരവേറ്റു.

പ്രായശ്ചിത്തമെന്നോണം മഅ്​ദനി നിർദേശിച്ച ഒരാളെ സി.പി.എം മുന്നണി സ്ഥാനാർഥിയാക്കുകയും ചെയ്തു. ഒരു ചെറിയ ഇടവേളക്കുശേഷം മറ്റൊരു സംസ്ഥാനത്തെ പൊലീസ് മഅ്​ദനിയെ അറസ്​റ്റ്​ ചെയ്ത് ബംഗളൂരുവിലേക്ക് കൊണ്ടുപോയി. അവിടെ കോയമ്പത്തൂർ ആവർത്തിക്കപ്പെടുകയാണ്.

തെരഞ്ഞെടുപ്പുകാലങ്ങളിൽ യു.ഡി.എഫും മഅ്​ദനിയുടെ പാർട്ടിയുടെ പിന്തുണ തേടിയിരുന്നെന്നും ചിലപ്പോൾ അനുകൂലമായ പ്രതികരണം ലഭിച്ചിരുന്നു എന്നുമാണറിവ്. ഇതെല്ലാം രാഷ്​ട്രീയത്തി​െൻറ ഗതിയും ജനങ്ങളുടെ ഗതികേടും വെളിപ്പെടുത്തുന്നു. മുന്നണികാലത്തെ മൂല്യച്യുതിയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒന്നി​െൻറ തലയിൽ ഇറക്കിവെക്കാനാവില്ല. ഇരുമുന്നണികളെ നയിക്കുന്ന കക്ഷികളും ഇക്കാര്യത്തിൽ അവരുടേതായ സംഭാവന നൽകിയിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പുകാലത്ത് തമ്മിൽ ഭേദം ഏതു തൊമ്മനാണെന്ന ചർച്ചയിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ല. ഇത് രണ്ടാം തവണയാണ് എൽ.ഡി.എഫ് തുടർഭരണത്തിനായി ആഞ്ഞു ശ്രമിക്കുന്നത്.

ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിലെ വൻ വിജയമാണ്​ 30 കൊല്ലം മുമ്പ്​ നിയമസഭ ഒരുകൊല്ലം നേരത്തേ പിരിച്ചുവിട്ടു ഭാഗ്യം പരീക്ഷിക്കാൻ അവരെ പ്രേരിപ്പിച്ചത്. പക്ഷേ, ആ ഫലം ആവർത്തിക്കപ്പെട്ടില്ല. ഇത്തവണ കൂടുതൽ തയാറെടുപ്പോടെയാണ് അങ്കത്തിനിറങ്ങിയിട്ടുള്ളത്. ഭരണമാറ്റം സാധ്യമാക്കുന്ന തെക്കൻ കേരളത്തിൽ നീട്ടി വലയെറിഞ്ഞ് ജോസ് കെ. മാണി, സരിത നായർ എന്നിങ്ങനെ രണ്ടു മാലാഖമാരെ പിടിച്ചിട്ടുണ്ട്.

പരമ്പരാഗതരീതി വിട്ട് മുൻസർക്കാറിലെ ചിലർക്കെതിരെ അഴിമതി അന്വേഷണങ്ങളുമുണ്ടായിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും ഭരണമാറ്റത്തിനായി വോട്ട്ചെയ്തുകൊണ്ടിരുന്നവർ ആ സമീപനം തുടരണോ എന്നു തീരുമാനിക്കട്ടെ. ഒരു മുന്നണി തുടർച്ചയായി മുപ്പതിൽപരം കൊല്ലം അധികാരത്തിലിരുന്ന പശ്ചിമബംഗാളി​െൻറ അനുഭവവും നമുക്കോർക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udfldfkerla politis
Next Story