Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭൂമി മലയാളം മുന്നിൽ...

ഭൂമി മലയാളം മുന്നിൽ നടക്ക​െട്ട

text_fields
bookmark_border
ഭൂമി മലയാളം  മുന്നിൽ നടക്ക​െട്ട
cancel

62ാം ജന്മദിനമാഘോഷിക്കുകയാണ് കേരളം. ഭാഷാടിസ്​ഥാനത്തിൽ രൂപംകൊണ്ട കേരളത്തിൽ ഏതാണ്ട് 97 ശതമാനം പേർ മലയാളം മാതൃഭ ാഷയായവരാണ്. ജാതി-മത-വർണ-രാഷ്​ട്രീയ ചിന്തകൾക്ക്​ അതീതമായി കേരളജനതയെ ഇണക്കിനിർത്തുന്നത്​ മലയാളഭാഷയാണ്. മലയാളഭാഷയുടെ വളർച്ചക്കുതകുന്ന നടപടികളാണ് ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ കൈക്കൊള്ളുന്നത്. 2017 മേയ് ഒന്നുമുതൽ കേരളത്തിലെ എല്ലാ വകുപ്പുകളിലും സ്​ഥാപനങ്ങളിലും ഭരണഭാഷ മലയാളമായിരിക്കണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ അവ ഉപയോഗിക്കാമെന്നും മറ്റു സാഹചര്യങ്ങളിൽ പൂർണമായും മലയാളം ഉപയോഗിച്ചേ മതിയാവൂ എന്നുമാണ് നിർദേശം.

ഭാഷയുടെ വികസനവും ഭരണഭാഷയുടെ വ്യാപനവും പരസ്​പരപൂരകമാണ്. ഭരണഭാഷയുടെ ക്രമാനുഗതമായ ഉപയോഗത്തെ സ്വാധീനിക്കുന്നത് ഭാഷാപഠനവും അതി​​െൻറ വികാസവുമാണ്. ഐക്യകേരളപ്പിറവിയെതുടർന്ന് നിലവിൽവന്ന സർക്കാറുകൾ കേരളത്തി​​െൻറ വിദ്യാഭ്യാസ-സാമൂഹിക-സാംസ്​കാരിക മേഖലകളിൽ അഭിവൃദ്ധി കൈവരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ കുട്ടികളുടെ മാതൃഭാഷാപഠനം ഉറപ്പുവരുത്താൻ കഴിഞ്ഞിരുന്നില്ല. ആ കുറവു പരിഹരിക്കുന്നതിനുവേണ്ടിയാണ് 2017ൽ മലയാളഭാഷാ പഠന ആക്​ട്​ പാസാക്കിയത്.

മാതൃഭാഷ പഠിക്കാതെ ബിരുദമെടുക്കാൻ കഴിയുന്ന ഒരേയൊരു സംസ്​ഥാനം കേരളമാണ്. ആ സ്​ഥിതിക്ക് മാറ്റംവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഭരണരംഗത്തെ 20,000ത്തോളം പദങ്ങളും അവയുടെ മലയാളരൂപങ്ങളും ചേർത്ത് ഭരണമലയാളം എന്നപേരിൽ ഒരു ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്ലിക്കേഷനും ഔദ്യോഗിക ഭാഷാവകുപ്പ് തയാറാക്കി. ഉദ്യോഗസ്​ഥർക്ക് ഭരണഭാഷ, മലയാളം കമ്പ്യൂട്ടിങ് എന്നിവയിൽ പരിശീലനം ലഭ്യമാക്കുന്നുണ്ട്. ഭരണഭാഷ സംബന്ധിച്ച നിയമങ്ങളും നിർദേശങ്ങളും ഉദ്യോഗസ്​ഥരെയും ജനങ്ങളെയും അറിയിക്കുന്നതിനായി ജില്ലകൾതോറും ഭരണഭാഷാവബോധപരിപാടികളും സംഘടിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്.

വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഭരണസംവിധാനത്തിൽ മലയാളത്തി​​െൻറ ഉപയോഗം വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. യൂനികോഡിൽ അലങ്കാരഫോണ്ടുകളുടെ ദൗർലഭ്യമുണ്ട്. കേരളത്തിലെ വെബ്സൈറ്റുകൾ മലയാളത്തിൽകൂടി ലഭ്യമാക്കേണ്ടതുണ്ട്. മലയാളഭാഷയുടെ സമ്പത്തായ ഗ്രന്ഥങ്ങൾ ഡിജിറ്റൈസ്​ ചെയ്ത് ലഭ്യമാക്കണം. കേരളത്തിൽ പുരാരേഖാവകുപ്പി​​െൻറ കൈവശമുള്ള ലക്ഷക്കണക്കിന് താളിയോലകൾ ഡിജിറ്റൈസ്​ ചെയ്ത് ലിപിമാറ്റം നടത്തണം. ശാസ്​ത്രം, സാഹിത്യം തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കണം, മലയാളഭാഷാപഠനം വ്യാപിപ്പിക്കണം, കേരളത്തിൽ ഹൈകോടതിക്കു കീഴിലുള്ള കോടതികളിലെ ഭാഷ മലയാളമാക്കണം. സാധാരണക്കാരായ വ്യവഹാരികൾക്കും കോടതിനടപടികൾക്കും മധ്യേയുള്ള ഇംഗ്ലീഷ്ഭാഷയുടെ ഇരുമ്പുമറ മാറ്റിയാലല്ലാതെ സാധാരണക്കാർക്ക് കോടതിനടപടികൾ വ്യക്​തമായി മനസ്സിലാക്കാനും അവയുമായി കൂടുതൽ സഹകരിക്കാനും സാധിക്കുകയില്ല. അതുകൊണ്ട് എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും അവയെയൊക്കെ തരണംചെയ്ത് കോടതിഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല എന്നാണ് ജസ്​റ്റിസ്​ നരേന്ദ്രൻ കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. കേരളജനതയുടെ മാതൃഭാഷ ഭരണനിർവഹണത്തിന് ഉപയോഗിക്കാതിരുന്നാൽ അത് ഭാഷാപരമായ മനുഷ്യാവകാശ ലംഘനമാണ്. അതിനാൽ, ഭരണരംഗത്ത് മലയാളം ഉപയോഗിക്കാൻ ഓരോ ഉദ്യോഗസ്​ഥനും പ്രത്യേകം ശ്രദ്ധ പുലർത്തണം.

കേരളം ഇന്ന് പ്രളയക്കെടുതിക്കു ശേഷമുള്ള പുനർനിർമാണ ഘട്ടത്തിലാണ്. ‘കേരള വികസനമാതൃക’കൊണ്ട് ലോകശ്രദ്ധ ആർജിച്ച നാം ഇപ്പോൾ അതിജീവനത്തി​​െൻറ പുതിയ മാതൃക ലോകത്തിനു മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്. അതി​​െൻറ അടുത്തപടിയെന്നോണം ‘കേരള പുനർനിർമാണ മാതൃക’ ലോകത്തിനുമുമ്പാകെ കാഴ്ചവെക്കാൻ ഒരുങ്ങുകയാണ് നാം. ദേശീയ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരമേ കേരളത്തിന് നഷ്​ടപരിഹാരം ചോദിക്കാനാകൂ. അത്​ യഥാർഥ നഷ്​ടത്തി​​െൻറ വളരെ ചെറിയ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ആ മാനദണ്ഡപ്രകാരം നോക്കിയാൽ കേരളത്തിന്​ 4796 കോടി രൂപയുടെ നഷ്​ടപരിഹാരം മാത്രമേ ചോദിക്കാൻ അവകാശമുള്ളൂ. സംസ്​ഥാന ഏജൻസികളും ലോക ബാങ്ക്, എ.ഡി.ബി, യു.എൻ ഏജൻസികളും ഒക്കെ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞുവരുന്നത് യഥാർഥനഷ്​ടം 31,000 കോടി രൂപയുടേതാണ് എന്നാണ്. കേരളത്തി​​െൻറ ഒരുവർഷത്തെ പദ്ധതിച്ചെലവിനേക്കാൾ വലിയ സംഖ്യയാണിത്. ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള 4796 കോടിക്കും ഈ 31,000 കോടിക്കുമിടയിലുള്ള വിടവ് ഏതാണ്ട് 26,000ത്തിലധികം കോടിയുടേതാണ്. ഈ അധിക തുക നാം എങ്ങനെ കണ്ടെത്തും? ഇതാണ് ഈ ഘട്ടത്തിൽ കേരളത്തി​​െൻറ മുന്നിലുള്ള വലിയ ചോദ്യം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തി​​െൻറ പല ഭാഗങ്ങളിൽനിന്നുമായി കാര്യമായ തോതിൽതന്നെ സഹായമുണ്ടാകുന്നുണ്ട്. തുക 2000 കോടി കടന്നു. എന്നാൽ, ഇതിനകമുള്ള കമ്മിറ്റ്മ​​െൻറിനുതന്നെ ഇതിലേറെ വേണ്ടിവന്നു എന്നതാണ് സത്യം. 6,65,006 പേർക്ക് പതിനായിരം രൂപയുടെ അടിയന്തര സഹായം നൽകിയപ്പോൾതന്നെ 66 കോടി കഴിഞ്ഞു. ദുരിതാശ്വാസ സഹായം, വീട് വാസയോഗ്യമാക്കാനുള്ള സഹായം തുടങ്ങിയവക്കായി നീക്കിവെച്ച തുക കൂടി കണക്കാക്കിയാൽ മൊത്തം തുക 2000 കോടിക്കും മേലെയാണ്.

കേന്ദ്ര ക്രമപ്രകാരം ഭവനനിർമാണത്തിനും മറ്റുമായി 105 കോടിയേ കേരളത്തിന് ചോദിക്കാനാവൂ. എന്നാൽ, 5659 കോടിയുടേതാണ് നഷ്​ടം. ചോദിക്കാവുന്നതും യഥാർഥ കണക്കും (ബ്രായ്​ക്കറ്റിൽ) തമ്മിലെ അന്തരം നോക്കുക: വിദ്യാഭ്യാസം: എട്ടുകോടി (214 കോടി). കാർഷിക, മത്സ്യബന്ധനം: 45 കോടി (4499 കോടി). റോഡ്, പാലം നിർമാണം:192 കോടി (8554 കോടി). വൈദ്യുതി: 85 കോടി (353 കോടി). ജലസേചനം: 536 കോടി (1484 കോടി).

8800 കിലോമീറ്റർ പി.ഡബ്ല്യു.ഡി റോഡ് യാത്രായോഗ്യമല്ലാതായി. ഇതിനുതന്നെ 10,000 കോടി ചെലവുവരും. തകർന്നുപോയ വീടിന് 95,000 രൂപയാണ് മാനദണ്ഡപ്രകാരം നൽകാവുന്നത്. നാലുലക്ഷം രൂപയെങ്കിലും കൊടുക്കണമെന്നാണ് സംസ്​ഥാനം നിശ്ചയിച്ചത്. അതുകൊണ്ടുപോലും വീട് തീരില്ല. മാനദണ്ഡവും യഥാർഥ ആവശ്യവും തമ്മിൽ വലിയ അന്തരമുള്ള നിലയാണുള്ളത്. ഇതുകൊണ്ടാണ് 26,000 കോടി രൂപയുടെയെങ്കിലും അധിക ധനസമാഹരണം നടത്തിയാലേ കേരളത്തി​​െൻറ പുനർനിർമാണം യാഥാർഥ്യമാവൂ എന്നു പറയുന്നത്.

പുനർനിർമാണ പ്രവർത്തനങ്ങൾ പരിസ്​ഥിതിക്ക് അനുയോജ്യവും സുസ്​ഥിരവുമാണെന്ന് ഉറപ്പുവരുത്താൻ അന്താരാഷ്​ട്ര തലത്തിൽ പ്രഗല്​ഭരായവരെ നവകേരള നിർമിതിയുടെ ഭാഗമാക്കുകയാണ്. ഉപജീവനമാർഗങ്ങൾ നഷ്​ടപ്പെട്ടവർക്ക് അനുയോജ്യമായ പുത്തൻ ഉപജീവന സാധ്യതകൾ കണ്ടെത്താൻ, അന്താരാഷ്​ട്ര ഏജൻസികളുടെ പങ്കാളിത്തമുള്ള ‘ലൈവ്​ലിഹുഡ് കോൺഫറൻസ്​’ സംഘടിപ്പിക്കും. കേരളത്തി​​െൻറ പുനർനിർമാണവുമായി കമ്പനികൾക്കും സംഘങ്ങൾക്കും ഒക്കെ സഹകരിക്കാൻ കഴിയുന്ന വിധത്തിൽ ക്രൗഡ് ഫണ്ടിങ്​ പ്ലാറ്റ്​ഫോം ഏർപ്പെടുത്തി. കേരളത്തി​​െൻറ പുനർനിർമാണത്തിനുതകുന്ന നൂതന ആശയങ്ങൾ ജനങ്ങളിൽനിന്ന് ശേഖരിക്കാൻ ‘ഐഡിയ ഹണ്ട്’, ‘ഐഡിയ എക്സ്​ചേഞ്ച്’, ‘ഹാക്കത്തോൺ’ തുടങ്ങിയ പരിപാടികൾ ആവിഷ്​കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ തീർത്തും ജനകീയമായ രീതിയിൽ പൊതുജനപങ്കാളിത്തത്തോടെയാണ് കേരളത്തി​​െൻറ പുനർനിർമാണം സാധ്യമാക്കുന്നത്.

പ്രളയത്തെ അതിജീവിച്ച ജനത എന്ന നിലയിൽ ലോകത്തിനു മുന്നിൽതന്നെ മാതൃകയാവുകയാണ് സംസ്​ഥാനം. പുനർനിർമാണത്തി​​െൻറ പുതിയ മാതൃകയായി നമ്മുടെ നാടിനെ മാറ്റാനുള്ള പരിശ്രമമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ചെടുത്തുകൊണ്ട് അവ പ്രായോഗികമാക്കുന്നതിനായി ‘റീബിൽഡ് കേരള ഇനിഷ്യേറ്റിവ’് എന്ന ബൃഹത്​ പദ്ധതിക്കുതന്നെ രൂപം നൽകിയിരിക്കുകയാണ്. കേരളം നമ്മളെല്ലാവരുടേതുമാണെന്ന ഉത്തമ ബോധ്യത്തോടെ നമുക്കെല്ലാവർക്കും നവകേരള നിർമിതിക്കായി കൈകോർക്കാം. അതാകട്ടെ ഇത്തവണത്തെ കേരളപ്പിറവി ദിനത്തി​​െൻറ സന്ദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalamKerala News
News Summary - Kerala Piravi - Article
Next Story