Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅപരനെ സൃഷ്​ടിക്കുന്ന...

അപരനെ സൃഷ്​ടിക്കുന്ന കേരള മോഡൽ

text_fields
bookmark_border
Nikhab.
cancel

റിപ്പബ്ലിക്, ജനാധിപത്യം, സ്​ത്രീ സ്വാതന്ത്ര്യം, മതേതരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നവർ ഇസ്​ലാമ ോഫോബിക് ആവുക സ്വാഭാവികമാണെന്ന് ജോൺ സ്​കോട്ടി​െൻറ ‘സെക്സ്​ ആൻഡ് സെക്കുലറിസം’ എന്ന പുസ്​തകത്തിലെ നിരീക്ഷ ണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. നിഖാബിനെ ചുറ്റിപ്പറ്റുന്ന വിവാദങ്ങളെ വ്യക്തിസ്വാതന്ത്ര്യവുമായി ബ ന്ധിപ്പിക്കാതെ രാജ്യസുരക്ഷയുടെ കോളത്തിലെഴുതാനാണ്​ ശ്രമിക്കുന്നത്. ഇത് കൃത്യമായ രാഷ്​​ട്രീയപഠനത്തിന് വിധേ യമാക്കേണ്ടതുണ്ട്. മുസ്​ലിം സ്വത്വപ്രശ്നങ്ങൾ വരുമ്പോൾ ഭരണകൂടവും മാധ്യമസ്​ഥാപനങ്ങളും തൽപര വാദങ്ങളെ പിന്തുടര ുന്നത് കേരളത്തിൽ സാധാരണമാണ്. അടുത്ത കാലത്ത് ഇത്തരം പ്രവണതകൾക്ക് ആക്കം കൂടിയിട്ടുണ്ട്.

പൗരത്വത്തിനും അവകാ ശത്തിനും സ്​റ്റേറ്റ് നൽകിവന്ന സുരക്ഷയെ ഇന്ന്​ വംശീയ വിരുദ്ധ ആയുധമായി ഉപയോഗിക്കുകയാണ്. ഇന്ത്യയിൽ ദേശസുരക്ഷ പ ൗരാവകാശ ലംഘനത്തിനുള്ള ഉപകരണമാണ്. ഭീകരാക്രമണങ്ങൾ രാജ്യത്ത് ഭീതി വളർത്തിയിട്ടുണ്ട്. ഭീകരർക്ക് നൽകിയ ചിത്രങ്ങൾ ‘ഭീകര​െരപ്പോലെ’യുള്ളവരെ സൃഷ്​ടിച്ച് അപരത്വമുണ്ടാക്കി. പൊതുബോധം ഇത്തരം ലിബറൽ വാദങ്ങളെ പ്രമോട്ട് ചെയ്യാൻ വല്ലാതെ പാടുപെടുന്നുമുണ്ട്. എന്നാൽ, ഇൗ വാദങ്ങളുടെയെല്ലാം വേരുകൾ ഇസ്​ലാമോഫോബിയയുടേതാണെന്നതാണ് വസ്​തുത.

ഇസ്​ലാ​മോഫോബിയ എന്നത് വെറും മുൻവിധിയോ അറിവില്ലായ്മയോ അല്ലെന്നും വംശവെറിയിലധിഷ്ഠിതമായ ഭരണനിർവഹണ ഉപാധിയാണെന്നും ജെനി ​റൊവീന വിലയിരുത്തുന്നുണ്ട്. സവർണ മതേതര മലയാളിക്ക് മുസ്​ലിം എപ്പോഴും അപരിഷ്കൃത അന്യനായിരിക്കുന്നതി​െൻറ ഗുട്ടൻസ്​ ഇതിൽനിന്ന് കണ്ടെത്താം. ഇവിടെ മുസ്​ലിംകൾക്ക് നേരെയുള്ള എല്ലാ വിമർശനങ്ങളെയും ഇസ്​ലാമോഫോബിയയിൽ ഉൾപ്പെടുത്തുന്നില്ല. ഇസ്​ലാമോഫോബിയ ഒരു സാമൂഹിക–രാഷ്​​ട്രീയ വിമർശനത്തി​െൻറ പ്രശ്നമാണ്. കേരളത്തി​െൻറ രാഷ്​ട്രീയത്തെ ഒരാൾ എങ്ങനെ കാണുന്നു എന്നതിനനുസരിച്ചാണ്​ മലയാളിയുടെ ഇസ്​ലാം ഭീതി അളന്നെടുക്കാനാവുക.

മുസ്​ലിംകൾക്ക് നേരെയുള്ള സ്വത്വ പ്രശ്നങ്ങളെ തീവ്ര ഇസ്​ലാമിസത്തി​ലേക്കും രാജ്യസുരക്ഷയിലേക്കും വലിച്ചുനീട്ടുന്ന മതേതര രാഷ്​ട്രീയ സമീപനമാണ് കേരളത്തിലുള്ളത്. ഇത് പുതുതായി രൂപംകൊണ്ട ലിബറൽ ജനാധിപത്യം എന്ന വർഗബോധത്തോട് സൂക്ഷ്മമായി മുട്ടിച്ചുനോക്കണം. അപ്പോൾ മതേതരത്വം/മുസ്​ലിം സ്വത്വം തമ്മിലുള്ള ബൈനറി എത്ര അകൽച്ചയിലാണെന്ന് കാണാം. രാഷ്​ട്രീയം, സമുദായം, ജാതി, ഭരണകൂടം, ദേശീയത, ലിംഗം തുടങ്ങി ആധുനിക വ്യവഹാരങ്ങളാണ് ഈ ബൈനറിയെ ദേശീയ യുക്തിയിലേക്ക് നയിക്കുന്നത്. ഇതിനുദാഹരണമാണ് പാനായിക്കുളം കേസും ഹാദിയ അശോക​​െൻറ പരിവർത്തന സാഹചര്യവും. നമ്പി നാരായണന് കോടതി നൽകിയ നിരപരാധിത്വത്തെ നീതിയുടെ വിജയമായി കൊണ്ടാടിയ മാധ്യമങ്ങൾ പാനായിക്കുളത്തെ വാർത്തയെ ജനാധിപത്യ ലിബറൽ വേദിയിൽ വെച്ചുമറന്നു. പരമോന്നത കോടതി ഹാദിയ അശോകന്​ വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ പൂർണാധികാരം നൽകിയപ്പോൾ മാത്രമാണ് മാധ്യമങ്ങൾ ഹാദിയക്ക് ഇടം കൊടുത്തത്.

ഒരു മുസ്​ലിമിനെ രാഷ്​ട്രീയമായി നിയന്ത്രിക്കുകയാണ് ഇസ്​ലാമോഫോബിക് ആയ മുസ്​ലിം വിമർശനങ്ങൾ ലക്ഷീകരിക്കുന്നത്. മുസ്​ലിം എന്തൊക്കെ പറയണം, എന്തൊക്കെ ധരിക്കണം, എന്തിലൊക്കെ ഇടപെടണം തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിലെ ഇസ്​ലാമോഫോബിയ വ്യവഹാരങ്ങൾ. കേരളത്തിൽതന്നെ ലൗ ജിഹാദ്, ഏക സിവിൽ കോഡ്​, മുത്തലാഖ്, നിഖാബ് വിവാദങ്ങളായാലും ലോകത്തെവിടെ തീവ്രവാദ ആക്രമണങ്ങൾ നടന്നാലും കേരളീയ ലിബറൽ ജനാധിപത്യ മണ്ഡലം വിവാദങ്ങൾക്ക് വിസ്​താരം നൽകും.

മുസ്​ലിം സ്വത്വപ്രകാശനത്തോടുള്ള ശത്രുത ഹിന്ദുത്വവാദികളിൽ മാത്രമായി ചുരുക്കി കാണിക്കപ്പെടുകയായിരുന്നു ഇത്ര കാലവും. എന്നാൽ, ഇസ്​ലാം വിരുദ്ധത യഥാർഥത്തിൽ നീണ്ടുകിടക്കുന്നത് സോ കാൾഡ്​ പുരോഗമനവാദികളിലാണെന്നതാണ് യാഥാർഥ്യം. ഇസ്​ലാമി​​െൻറ ബൗദ്ധികമണ്ഡലത്തിൽനിന്നുള്ളവരെ ഇവർ അംഗീകരിക്കുന്നില്ല. മറിച്ച്, ലിബറലിസത്തിന് കീഴടങ്ങുന്ന മുസ്​ലിംകളെ മഹത്വവത്​കരിക്കുകയും ചെയ്യുന്നു.

എപ്പോഴാണ് ഇവർ മുസ്​ലിംസ്​ത്രീയുടെ പ്രശ്നങ്ങൾ അഭിമുഖീകരിച്ചത്്​? ഹിജാബ് അഴിപ്പിക്കാനല്ലാതെ ധരിക്കാനുള്ള അവകാശത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ? നേരത്തെ ഉൽപാദിപ്പിച്ചെടുത്ത അപരനെ നിഖാബ് വിവാദത്തിലൂടെ സ്​ഥിരപ്പെടുത്തുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്​. ശക്തമായ ബ്രാഹ്മണാധികാര നിർമിതികൾക്കാണ് ഇവിടത്തെ മാധ്യമങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ദേശീയത ഉൽപാദിപ്പിക്കുന്ന ‘മതേതരത്വം’ അംബേദ്കറി​​െൻറ മതേതര സങ്കൽപത്തിനൊപ്പമല്ല. ജീൻസും ടീ ഷർട്ടും സ്​ത്രീക്ക് പുരോഗമനചിത്രം നൽകുമ്പോൾ, അത് ധരിക്കാതിരിക്കാനുള്ള വിയോജിപ്പ് രേഖപ്പെടുത്തിയാൽ പ്രാകൃതമാക്കുന്നതി​​െൻറ യുക്​തിയെന്താണ്​? ശരീരം തുറന്നിടുന്ന വസ്​ത്രവും ഒട്ടിനിൽക്കുന്ന ലഗിൻസും ധരിക്കുന്നത് ആഭാസകരം എന്ന വാദം നിലനിൽക്കുന്നുണ്ട്. അതേസമയം, സാരി ദേശീയചിഹ്നമായി മാറുന്നതിൽ സവർണ–ജാതീയ–ആൺകോയ്മയുടെ സ്വാധീനങ്ങൾ ആരും പരിശോധിക്കാറില്ല. അതുകൊണ്ടുതന്നെ സാരി മതേതരബോധത്തി​െൻറ ദേശീയ ചിഹ്നമായി മാറി സാമാന്യബോധത്തിൽ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു.

കേരളത്തിലെ എല്ലാതരം ബുദ്ധിജീവികളും സ്​ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ ആദ്യം ചർച്ചക്കെടുക്കുന്നത്​ മുസ്​ലിംസ്​ത്രീയുടെ വേഷമാണ്​. മുസ്​ലിം സ്​ത്രീ ഹിജാബും പർദയും അഴിച്ചാൽ മാത്രമേ സ്വാതന്ത്ര്യത്തി​െൻറ വായു കടക്കൂ എന്ന് മൗഢ്യമായി വാദിക്കുകയാണ്. ഏകപക്ഷീയമായ ചർച്ചകൾ മാത്രമാണിവിടെ നടക്കുന്നത്. കൊളോണിയൽ കാലത്ത് സാമ്രാജ്യത്വം നടത്തിയ സാംസ്​കാരിക അധിനിവേശത്തി​െൻറ ഭാഗമായാണ് മുസ്​ലിം വേഷത്തെ അപരിഷ്കൃതമാക്കിയത.് അതിനെ പ്രതിരോധിക്കാൻ മുസ്​ലിംസ്​ത്രീകൾ വേഷങ്ങൾ ഉൗരിയെറിയാതെ സംസ്​കാരത്തെ സംരക്ഷിക്കുകയായിരുന്നു.

മതപരവും സാമൂഹികവുമായ അസ്​തിത്വം ഇല്ലാതാക്കി, മുസ്​ലിംസ്​ത്രീ എന്തു പറയുന്നു എന്നതിനെപ്പറ്റി ആരും കേൾക്കാതെ ഫെമിനിസ്​റ്റുകളും ലിബറൽ പുരുഷന്മാരും വരക്കുന്ന ചിത്രം മാത്രമാവുകയാണ് പൊതു ഇടങ്ങളിലെ മുസ്​ലിംസ്​ത്രീ. തിരസ്​കരിക്കുക/സ്വീകരിക്കുക എന്ന ദ്വന്ദ്വം സ്വാതന്ത്ര്യത്തി​െൻറ മൂലകമായി കാണുന്നവർ മുസ്​ലിം സ്​ത്രീയുടെ വിഷയങ്ങളിൽ ഈ ദ്വന്ദ്വം മതേതരത്വം/അപരിഷ്കൃതത്വം എന്നാക്കി മാറ്റുകയാണ്.

ആർക്കും ഒരു മറയുമില്ലാതെ വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ പഠനം നടത്താൻ അവകാശമുണ്ടായിരിക്കെ, സെക്കുലർ സ്​ഥാപനങ്ങളിലും പൊതുമണ്ഡലങ്ങളിലും മുസ്​ലിം വേഷത്തെ ദൃശ്യപ്പെടുത്തി പരിമിതികൾ ഏർപ്പെടുത്തുന്നത് വിമോചനപരമല്ല. പൊതുരംഗത്ത് പൂർണവേഷത്തോടെ കാണുന്ന മുസ്​ലിം സ്​​ത്രീയെ ഒന്നുകിൽ അടിച്ചമർത്തപ്പെട്ടവരുടെ അല്ലെങ്കിൽ ചിന്താശേഷിയില്ലാത്തവരുടെ പട്ടികയിൽ ചേർക്കുന്നതി​​െൻറ തുടർച്ചയാണ് സാരി ഉടുക്കുമ്പോൾ മതേതരവും പർദ ധരിക്കുമ്പോൾ അപരിഷ്കൃതവുമാകുന്നത്. എന്നാൽ, മുസ്​ലിം സ്​ത്രീയുടെ തെരഞ്ഞെടുപ്പി​െന തങ്ങളുടെ ഏകപക്ഷീയവാദങ്ങൾ ഹനിക്കുന്നത്​ ലിബറൽ മതേതര ധാരകളൊന്നും ചർച്ചക്ക് എടുത്തില്ല. ഇത് സൂചിപ്പിക്കുന്നത് മുസ്​ലിം സ്​ത്രീ എന്തു ധരിക്കണമെന്നതിൽ മതേതര ലിബറലുകൾക്ക്​ ചില ശാഠ്യങ്ങളുണ്ടെന്നാണ്​. അവിടെ ആൺകോയ്മയും പുരുഷാധിപത്യവുമൊന്നും ചർച്ചക്ക് വരുന്നില്ല എന്നതാണ് വൈരുധ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsNikhabFreedom to Dress
News Summary - Kerala Model make Alternative - Article
Next Story