Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകണ്ണൂരി​െൻറ ചിറകിൽ...

കണ്ണൂരി​െൻറ ചിറകിൽ കേരളത്തി​െൻറ കുതിപ്പ്

text_fields
bookmark_border
കണ്ണൂരി​െൻറ ചിറകിൽ കേരളത്തി​െൻറ കുതിപ്പ്
cancel

കേരളത്തി​​​െൻറ അഭിമാന പദ്ധതിയായ കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളംനാളെ തുറക്കുകയാണ്. ഉത്തരകേരളത്തിലെ ജനങ് ങളുടെ ഏറെക്കാലത്തെ അഭിലാഷമാണ് ഇതുവഴി പൂർത്തിയാകുന്നത്. രാജ്യത്തെ ഏതു വിമാനത്താവളത്തോടും കിടപിടിക്കുന്ന ആധ ുനിക സൗകര്യങ്ങളാണ് കണ്ണൂരിൽ ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് മികച്ച സൗകര്യം ഉറപ്പുനൽകാൻ അത്യാധുനിക സാങ്ക േതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന വലിയ പ് രാധാന്യവും പരിഗണനയുമാണ് ഇതിൽ പ്രകടമാകുന്നത്. കൊച്ചി മെേട്രാക്കു ശേഷം ഉദ്ഘാടനം ചെയ്യപ്പെടുന്ന വൻകിട അടിസ്ഥാ ന സൗകര്യപദ്ധതിയാണ് കണ്ണൂർ വിമാനത്താവളം. ദേശീയപാത വികസനം, ഗെയിൽ പ്രകൃതിവാതക പൈപ്പ്​ലൈൻ, കൂടംകുളം വൈദ്യുതി ലൈൻ, കോവളം-ബേക്കൽ ദേശീയ ജലപാത, മലയോര-തീരദേശ ഹൈവേകൾ തുടങ്ങിയ പദ്ധതികളും അടുത്ത രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്​ട്ര തുറമുഖത്തി​​​െൻറ ആദ്യഘട്ടവും അടുത്തവർഷം പൂർത്തിയാകും. പ്രളയദുരന്തം നമ്മുടെ വൻകിട അടിസ്ഥാന സൗകര്യപദ്ധതികളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. അവയുടെ നിർമാണം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മികച്ച ആധുനിക സൗകര്യങ്ങളുള്ള വിമാനത്താവളമാണ് കണ്ണൂരെന്ന് നേരത്തെ പരാമർശിച്ചുവല്ലോ. അക്കൂട്ടത്തിൽ സവിശേഷമായ സൗകര്യമാണ് ‘ഡേ–ഹോട്ടൽ’. യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമിക കർമങ്ങൾ നിർവഹിക്കാനും ഇവിടെ സൗകര്യമുണ്ട്. രണ്ടോ മൂന്നോ മണിക്കൂർ നേരത്തേക്കും മുറി ലഭിക്കും. അതിനുള്ള വാടകയേ നൽകേണ്ടതുള്ളൂ. ഈ രീതിയിൽ യാത്രക്കാർക്ക് ഒരുവിധ അസൗകര്യവും അനുഭവപ്പെടാത്ത രീതിയിലാണ് വിമാനത്താവളം രൂപകൽപന ചെയ്തിട്ടുള്ളത്. സാധാരണ ഗതിയിൽ വിമാനങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടുമാത്രം വിമാനത്താവളം ലാഭകരമായി നടത്താനാവില്ല. അത്​ കണക്കിലെടുത്ത് വ്യോമയാനത്തിന് പുറമെയുള്ള വരുമാനം വർധിപ്പിക്കുന്നതിന് വിമാനത്താവള കമ്പനി തീരുമാനങ്ങളെടുത്തിട്ടുണ്ട്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം വരുമാനത്തി​​​െൻറ പകുതിയോളം നോൺ ഏവിയേഷനിൽ നിന്നാണെന്ന് മനസ്സിലാക്കാൻ കഴിയും.

ഉത്തരകേരളത്തി​​​െൻറ മാത്രമല്ല, കേരളത്തി​​​െൻറയാകെ വികസനത്തിന് കുതിപ്പ് നൽകാൻ കണ്ണൂർ വിമാനത്താവളത്തിന് കഴിയും. 1996ലെ നായനാർ സർക്കാറാണ് വിമാനത്താവളത്തിനുള്ള നടപടികൾ ആരംഭിച്ചത്. ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെ കണ്ടെത്തുകയും ചെയ്തു. മട്ടന്നൂർ മുനിസിപ്പാലിറ്റിയിലും കീഴല്ലൂർ പഞ്ചായത്തിലും ഉൾപ്പെടുന്ന മൂർഖൻ പറമ്പിൽ 2300 ഏക്കർ സ്ഥലത്താണ് ലോകനിലവാരത്തിലുള്ള സൗകര്യങ്ങളോടെ വിമാനത്താവളം പൂർത്തിയാക്കിയത്. വിമാനത്താവളത്തി​​​െൻറ നടപടികൾ ത്വരിതപ്പെടുത്താൻ നായനാർ സർക്കാറി​​​െൻറ കാലത്ത് രൂപവത്​കരിക്കപ്പെട്ട കമ്മിറ്റിയുടെ ചെയർമാനെന്ന നിലയിൽ ഈ പദ്ധതി പൂർത്തിയാകുമ്പോൾ എനിക്ക് പ്രത്യേക സന്തോഷമുണ്ട്. ജനതാദൾ നേതൃത്വത്തിലുള്ള യുനൈറ്റഡ് ഫ്രണ്ട് സർക്കാറി​​​െൻറ കാലത്ത് സിവിൽ വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിം കണ്ണൂർ വിമാനത്താവളം അനുവദിക്കുന്നതിൽ പ്രത്യേകം താൽപര്യമെടുത്തിരുന്നുവെന്ന് ഈ അവസരത്തിൽ ഓർക്കുന്നു. വിമാനത്താവളം യാഥാർഥ്യമാക്കുന്നതിനു സഹായവും പിന്തുണയും നൽകിയ ധാരാളം പേരുണ്ട്. അവരെയെല്ലാം ഈ അവസരത്തിൽ സ്​മരിക്കുകയാണ്. ആരുടെയും പേര് എടുത്തു പറയുന്നില്ലെങ്കിലും അന്തരിച്ച ക്യാപ്റ്റൻ കൃഷ്ണൻ നായരെ പ്രത്യേകം ഓർക്കുന്നു. വലിയ എതിർപ്പുകളെയും പരീക്ഷണങ്ങളെയും നേരിട്ടാണ് വിമാനത്താവളം പൂർത്തിയാക്കിയത്.

വിമാനത്താവളത്തിന് 1996ൽ നടപടി ആരംഭിച്ചിരുന്നെങ്കിലും തുടർന്നുവന്ന യു.ഡി.എഫ് സർക്കാറി​​​െൻറ കാലത്ത് ഒരു നടപടിയും സ്വീകരിച്ചില്ല. 2006ൽ അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാറി​​​െൻറ കാലത്താണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. 2011ൽ അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാർ തുടർന്ന് ചില നടപടികൾ സ്വീകരിച്ചു. 2016ൽ ഈ സർക്കാർ വന്നശേഷമാണ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചത്. ഇന്ത്യയിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി കണ്ണൂർ മാറണം എന്ന ദൃഢനിശ്ചയത്തോടെയാണ് സർക്കാർ ഓരോ തീരുമാനവും എടുത്തത്. റൺവേ ഇപ്പോൾതന്നെ 3050 മീറ്ററാണ്. ഇത്​ 4000 മീറ്ററായി നീട്ടാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ മറ്റ് മൂന്ന്​ വിമാനത്താവളങ്ങൾക്കുമാത്രമേ 4000 മീറ്റർ റൺ​വേയുള്ളൂ.

കണ്ണൂർ, കാസർകോട്​, വയനാട് ജില്ലകളുടെയും കർണാടകത്തിൽ ഉൾപ്പെടുന്ന കുടകി​​​െൻറയും ടൂറിസം വികസനത്തിന് പുതിയ വിമാനത്താവളം വലിയ പ്രയോജനം ചെയ്യും. ഈ മേഖലയിൽ കൂടുതൽ വ്യവസായ നിക്ഷേപം ഉണ്ടാവാനും വിമാനത്താവളം സഹായിക്കും. വിമാനത്താവളത്തിന് ആവശ്യമായ അനുമതികൾ താമസംവിനാ ലഭ്യമാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാറി​​െൻറ ഭാഗത്തുനിന്ന് സഹായകരമായ നിലപാടാണ് ഉണ്ടായിട്ടുള്ളത്. പ്രമുഖ അന്താരാഷ്​ട്ര വിമാനക്കമ്പനികൾ കണ്ണൂരിൽനിന്നും സർവിസ്​ ആരംഭിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. തുടക്കത്തിൽതന്നെ ധാരാളം അന്താരാഷ്​ട്ര സർവിസുകൾ കണ്ണൂരിൽനിന്ന് ഓപറേറ്റ്​ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിനോദസഞ്ചാരത്തിനും വ്യവസായത്തിനും വലിയ സാധ്യതകളുള്ള ജില്ലകളാണ് കണ്ണൂരും കാസർകോടും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം നമുക്ക് ഈ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഈ കുറവാണ് ഒരു പരിധിവരെ ഇപ്പോൾ പരിഹരിക്കപ്പെടുന്നത്. ടൂറിസത്തിനു മാത്രമല്ല വ്യവസായത്തിനും വാണിജ്യത്തിനും വിമാനത്താവളം വലിയ ഉത്തേജനം നൽകും. കണ്ണൂർ, കാസർകോട്​ മേഖലകളിൽ ടൂറിസം വികസനത്തിന് ബഹുമുഖ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരികയാണ്. വിമാനത്താവളം തുറക്കുന്നതോടെ ടൂറിസം മേഖലയിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിന്​ ചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനത്തിനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ഈ രീതിയിൽ കണ്ണൂർ മേഖലയുടെ സർവതോമുഖമായ അഭിവൃദ്ധിക്ക് വിമാനത്താവളം സഹായിക്കും. പ്രവാസികൾ ധാരാളമുള്ള ജില്ലകളാണ് കണ്ണൂരും കാസർകോടും. പ്രവാസി കുടുംബങ്ങളുടെ യാത്രസൗകര്യവും വർധിക്കും. കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം മേഖലകളിലുള്ളവർക്കും യാത്രക്ക്​ ഇത്​ സൗകര്യമാവും. കണ്ണൂർ വരുന്നതോടെ കേരളത്തിൽ നാല് അന്താരാഷ്​ട്ര വിമാനത്താവളങ്ങളാകും. ആകാശയാത്രക്ക്​ ഇത്രയും സൗകര്യമുള്ള മറ്റൊരു സംസ്ഥാനമില്ല. കേരളത്തിനകത്തെ യാത്രക്ക്​ ജനങ്ങൾ വിമാനം കൂടുതലായി ഉപയോഗിക്കാനുള്ള സാധ്യതയും വന്നിട്ടുണ്ട്.

ഭൂമിയുടെ ദൗർലഭ്യമാണ് നമ്മുടെ പല വികസന പദ്ധതികൾക്കും തടസ്സമായി നിൽക്കുന്നത്. സ്ഥലമെടുപ്പ് ആരംഭിക്കുമ്പോൾ തന്നെ എതിർപ്പുയരുന്നത് നാം കാണുന്നുണ്ട്. അതുകൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്തും അവർക്ക് പരമാവധി നഷ്​ടപരിഹാരം അനുവദിച്ചും പുനരധിവാസത്തിനുള്ള പദ്ധതികൾ നടപ്പാക്കിയും മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഈ നയത്തിന് നല്ല ഫലമുളവായിട്ടുണ്ട്. സ്ഥലമെടുപ്പുമായി ജനങ്ങൾ പൊതുവെ സഹകരിക്കുന്നതാണ് കാണുന്നത്. സ്ഥലമെടുക്കുന്നതിനുള്ള എതിർപ്പുകൾ കാരണം നമ്മുടെ ദേശീയപാത വികസന പദ്ധതി ഉപേക്ഷിച്ച നിലയിലായിരുന്നു. ഈ സർക്കാർ വന്നശേഷമാണ് ദേശീയപാത വികസന പദ്ധതി പുനരാരംഭിച്ചത്. ഈ പ്രവൃത്തി അതിവേഗം മുന്നോട്ടുപോകുകയാണ്. കണ്ണൂർ വിമാനത്താവളത്തി​​​െൻറ കാര്യത്തിൽ ജനങ്ങളുടെ സഹകരണം എടുത്തുപറയേണ്ടതാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനുതന്നെ മാതൃകയാകുന്ന പാക്കേജാണ് ഇവിടെ നടപ്പാക്കിയത്. അതുകൊണ്ടു തന്നെ സ്ഥലമെടുപ്പ് നടപടികൾ സുഗമമായി. സ്ഥലത്തിന് സാധ്യമായ ഏറ്റവും നല്ല വില നൽകി. വീട്​ നഷ്​ടപ്പെട്ടവർക്ക് മാറിത്താമസിക്കാനുള്ള സ്ഥലവും സൗകര്യവും അനുവദിച്ചു. വീട് നഷ്​ടപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് വിമാനത്താവളത്തിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലിനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതും നടപ്പാക്കി. ഈ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ സ്ഥലമെടുപ്പ് പ്രശ്നമാകില്ല എന്നാണ് തെളിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsKannur Air Port
News Summary - Kerala Fly from Kannur Airport -Article News
Next Story