Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി നിരാശപ്പെടുത്തി

text_fields
bookmark_border
all-party-team
cancel
camera_alt??????????????????? ????????????? ???????????? ??????? ?????, ????????? ??????? ?????? ?????????? ??????? ????????????? ????????????????? ????

സുശക്തമായ സംസ്​ഥാനങ്ങൾ സുശക്തമായ കേന്ദ്രത്തെ രൂപപ്പെടുത്തുന്ന പ്രധാന ഘടകമാണ്. കേന്ദ്രവും സംസ്​ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങൾ സമതുലിതവും സുദൃഢവുമായി നിൽക്കേണ്ടത് ഫെഡറൽ സംവിധാനത്തി​െൻറ നിലനിൽപിനും അതിജീവനത്തിനും അനിവാര്യമാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്​ഥാനങ്ങളും പ്രാദേശിക സർക്കാറുകളായി മാറുന്ന തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളുമാണ് ഫെഡറൽ ഘടനയുടെ അടിസ്​ഥാനമായി മാറേണ്ടത്. സംസ്​ഥാനങ്ങൾക്കു ഭരണഘടനാനുസൃതമായ കേന്ദ്രസഹായം ലഭിക്കാതെയും കേന്ദ്രത്തിന് സംസ്​ഥാനങ്ങളുടെ സഹകരണമില്ലാതെയും മുമ്പോട്ടുപോകാനാവില്ല.

കൃത്യമായും ഈ മനോഭാവത്തോടെയാണ് കേരളത്തി​െൻറ പ്രധാന പ്രശ്നങ്ങൾ ചിലതു മുൻനിർത്തി കേന്ദ്രത്തെ സമീപിക്കാൻ കേരളം നിശ്ചയിച്ചത്, പ്രധാനമന്ത്രിയുടെ സമയം സന്ദർശനത്തിനായി ചോദിച്ചത്. കൃത്യാന്തര ബാഹുല്യം കൊണ്ടും യാത്രാ തിരക്കുകൾകൊണ്ടുമാവാം കേരളം ആവർത്തിച്ചു ചോദിച്ചിട്ടും പ്രധാനമന്ത്രി സമയമനുവദിച്ചില്ല. എന്നാൽ, ഏറ്റവും ഒടുവിലെ വിദേശയാത്ര കഴിഞ്ഞ് അദ്ദേഹം എത്തിയപ്പോൾ സമയം അനുവദിക്കപ്പെട്ടു. കൃത്യമായും ആ അവസരം ഉപയോഗപ്പെടുത്താൻ കേരളം നിശ്ചയിച്ചു. അങ്ങനെയാണ് സർവകക്ഷി പ്രതിനിധിസംഘം വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ടത്.
അടിയന്തര പ്രാധാന്യമർഹിക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങൾമാത്രം മുൻനിർത്തിയുള്ള നിവേദനമാണ് പ്രധാനമന്ത്രിക്കുമുമ്പിൽ വെച്ചത്. അനുഭാവപൂർവവും ഭരണഘടനാപരമായി സംസ്​ഥാനത്തിന്​ അവകാശപ്പെട്ടതുമായ അനുകൂല പ്രതികരണം തന്നെ ഉണ്ടാവും എന്നതായിരുന്നു പ്രതീക്ഷ. എന്നാൽ, കേരളത്തി​െൻറ പൊതുതാൽപര്യത്തിലുള്ള പ്രതികരണമല്ല പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടായത് എന്ന നിർഭാഗ്യകരമായ കാര്യം ആദ്യം തന്നെ ചൂണ്ടിക്കാട്ടട്ടെ. ഏതു വിഷയം സംബന്ധിച്ചും ഏതു തരത്തിലുള്ള വിശദീകരണവും നൽകി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സജ്ജമായിരുന്നു സർവകക്ഷി സംഘം. എന്നാൽ, അത്തരം വിശദാംശങ്ങളിലേക്കു കടന്നുള്ള ചർച്ചക്കുള്ള സാവകാശം പ്രധാനമന്ത്രിയിൽനിന്നുണ്ടായില്ല.

ഭക്ഷ്യവിഹിതം വർധിപ്പിക്കണമെന്നതായിരുന്നു കേരളത്തി​െൻറ പ്രധാന ആവശ്യം. കേരളത്തി​െൻറ സവിശേഷമായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ സ്വയംപര്യാപ്തത അസാധ്യമാണ്. ആവശ്യമായ ഭക്ഷ്യധാന്യം കേന്ദ്രം നൽകുമെന്ന ഉറപ്പിലാണ് സ്​റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം കേരളത്തിൽ രൂപപ്പെട്ടത്. രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളിലേക്ക് കേരളം ശ്രദ്ധതിരിക്കുകയും ചെയ്തു. ഏതു നിയമം വന്നാലും കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യം നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്. ജനസംഖ്യ ഉയർന്നു, കുടിയേറ്റ തൊഴിലാളികൾ വന്നു. ഇതിനൊക്കെ അനുസരിച്ച് ഭക്ഷ്യവിഹിതം കൂടേണ്ടിടത്ത് അത് കുത്തനെ കുറക്കുകയാണ് കേന്ദ്രം ചെയ്തത്. അതിനാൽ കേരളത്തി​​െൻറ റേഷൻ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. ഈ പ്രശ്നത്തിൽ തികച്ചും നിഷേധാത്്മകമായ സമീപനമാണ് പ്രധാനമന്ത്രിയുടേത്​. ഭക്ഷ്യവിഹിതം വർധിപ്പിക്കണം എന്ന ആവശ്യം ന്യായമാണെന്ന് അദ്ദേഹം അംഗീകരിക്കുന്നതേയില്ല. 

കേരളത്തിൽ നിലവിലുള്ള സംവിധാനത്തിൽ മുൻഗണനേതര വിഭാഗക്കാർക്ക് റേഷൻ നൽകാനാവാത്ത അവസ്​ഥയാണ് നിലനിൽക്കുന്നത്. ഇത് മുറിച്ചുകടക്കാൻ കേന്ദ്രസംഭരണിയിൽനിന്ന് കൂടുതൽ അരി ആവശ്യ​െപ്പട്ടപ്പോൾ പറ്റില്ല എന്ന നിലപാടാണ് പ്രധാനമന്ത്രിക്ക്. മറ്റു സംസ്​ഥാനങ്ങൾക്ക് നൽകുന്നതേ തരാൻ പറ്റു എന്നുപറഞ്ഞപ്പോൾ കേരളത്തി​െൻറ സവിശേഷ സാഹചര്യവും കേന്ദ്രവും സംസ്​ഥാനവും തമ്മിലുണ്ടാക്കിയ ധാരണയുടെ കാര്യവും വ്യക്തമാക്കി. എന്നാൽ, കേന്ദ്രനയത്തി​െൻറ ഫലമായി സ്​റ്റാറ്റ്യൂട്ടറി റേഷനിങ്ങും ഭക്ഷ്യകമ്മി ഉണ്ടായ പശ്ചാത്തലവും ഒന്നും പരിഗണിക്കില്ല എന്നായിരുന്നു മറുപടി.  ആ ഘട്ടത്തിലാണ് ഭക്ഷ്യധാന്യരംഗത്തെ പൊതുസ്​ഥിതി അവലോകനം ചെയ്യണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ, വിലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ പുനഃപരിശോധിക്കാനാവു എന്ന നിഷേധാത്്മക സമീപനമാണുണ്ടായത്.

പാലക്കാട്ടെ റെയിൽവേ കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കോൺഗ്രസ്​ ഭരണകാലത്തെ വാഗ്ദാനമാണ്​ അതെന്നും അന്ന് നടത്താതിരുന്നത്​ ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ലെന്നുമായി. ഒരു സർക്കാർ മറ്റൊരു സർക്കാറി​െൻറ തുടർച്ചയാണെന്ന അടിസ്​ഥാന കാഴ്ചപ്പാടുപോലും മറന്നുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം ഞങ്ങൾക്ക്​ അതിശയകരമായിരുന്നു. പാലക്കാട്ട് കോച്ച് ഫാക്ടറി 1980കളിൽ കേന്ദ്രസർക്കാർ ഉറപ്പുതന്നതാണ്. 2008–2009ൽ അന്നത്തെ റെയിൽവേ മന്ത്രി ഇതി​െൻറ പുനർപ്രഖ്യാപനമാണ് നടത്തിയത്. റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ്​ ഇക്കണോമിക് സർവിസസ്​ സമർപ്പിച്ച ഫീസിബിലിറ്റി റിപ്പോർട്ട്, സർവേ എന്നിവ നിർദേശിച്ചതുപ്രകാരം കേരളം കോച്ച് ഫാക്ടറി സ്​ഥാപിക്കാനായി 239 ഏക്കർ സ്​ഥലം ഏറ്റെടുക്കുകകൂടി ചെയ്തു. സ്​ഥലം റെയിൽവേക്ക്​ കൈമാറി, അവിടെ കേന്ദ്രമന്ത്രി ശിലയിട്ടു. സംസ്​ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തു എന്നർഥം. ആ സ്​ഥലത്ത് കോച്ച് ഫാക്ടറി പ്രതീക്ഷിച്ചിരിക്കെയാണ് അത് നടക്കില്ലെന്ന പ്രഖ്യാപനം. ഇത് കേരളത്തോട് കാട്ടുന്ന അങ്ങേയറ്റത്തെ നീതികേടാണ്. അങ്കമാലി–ശബരി റെയിൽപാത ചർച്ച നടത്താൻ റെയിൽവേക്ക് നിർദേശം നൽകാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പാത പ്രാവർത്തികമാക്കുന്നതിൽനിന്ന് കേന്ദ്രം പിൻമാറുന്നതിനെക്കുറിച്ച് സംഘം ഉത്​കണ്ഠ രേഖപ്പെടുത്തിയപ്പോഴാണ് ഈ പ്രതികരണം. കേന്ദ്ര റെയിൽവേ ബജറ്റിൽ ഉൾപ്പെട്ട പദ്ധതിയാണിത്. 

ജോയിൻറ്​ വെഞ്ച്വർ കമ്പനിയുടെ ആഭിമുഖ്യത്തിൽ ചെലവ് പപ്പാതിയായി വീതിച്ചുകൊണ്ടേ ഈ പദ്ധതി സാധ്യമാക്കാൻ പറ്റൂ എന്നാണ് ഇടക്ക്​ അറിയിച്ചിരുന്നത്. ജോയിൻറ്​ വെഞ്ച്വർ കമ്പനി എന്ന സങ്കൽപം വരുന്നതിനുപോലും മുമ്പ് വിഭാവനം ചെയ്യപ്പെട്ടതും റെയിൽവേ ബോർഡ് അനുമതി നൽകിയതുമായ പദ്ധതിയാണിത്. അനുമതി നൽകിയ പദ്ധതികളുടേതായ പിങ്ക് ബുക്കിൽ സ്​ഥാനം നേടിയ സംരംഭവുമാണിത്. ഇതിനൊക്കെ ശേഷം പിൽക്കാലത്തുമാത്രം വന്ന ചെലവ് വീതിക്കൽ പദ്ധതിയിലേക്ക് ഇതിനെ മാറ്റുന്നത് ന്യായമല്ല. നിവേദനത്തിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ഇപ്പോഴത്തെ മഴക്കെടുതിയും വെള്ളപ്പൊക്കവും മുൻനിർത്തി പ്രത്യേക സഹായം വേണമെന്നതാണ്. 965 വില്ലേജുകളിലായി മുപ്പതിനായിരം വ്യക്തികളെ ബാധിച്ച ദുരന്തമാണിത്. നൂറിലേറെ പേർ മരണപ്പെട്ടു. ഇതിൽ 35 പേർ കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് മരിച്ചത്. 350 വീടുകൾ പൂർണമായും 9000 വീടുകൾ ഭാഗികമായും തകർന്നു. പതിനായിരം ഹെക്ടർ സ്​ഥലത്ത് കൃഷിനാശമുണ്ടായി. അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഗുരുതരമായ വിഷമങ്ങളാണ് കേരളം അനുഭവിക്കുന്നത്. ഏതായാലും ഇക്കാര്യത്തിൽ കേന്ദ്രസംഘത്തെ അയക്കാമെന്ന്​ പ്രധാനമന്ത്രി ഉറപ്പ്​ നൽകി. 

കസ്​തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രധാനമന്ത്രി അനുകൂലമായി ഒന്നും പറഞ്ഞില്ല. പശ്ചിമഘട്ടത്തിലെ റിസർവ് ഫോറസ്​റ്റ് തുടങ്ങിയ സംരക്ഷിത മേഖലകളെ മാത്രം ഇ.എസ്​.എയായി കണക്കാക്കി ജനവാസ പ്രദേശങ്ങളെയും പ്ലാേൻറഷനുകളെയും അതിൽനിന്ന് ഒഴിവാക്കണമെന്നതാണ് സംസ്​ഥാന സർക്കാറി​െൻറ നിലപാട്. അതിനനുസൃതമായി 92 വില്ലേജുകളുടെ ഭാഗമായ 8656 ചതുരശ്ര കിലോമീറ്റർ ഇ.എസ്​.എയായി കണക്കാക്കി മാപ്പ് തയാറാക്കിയിട്ടുണ്ട്. കരട് വിജ്ഞാപനം പുറത്തിറക്കി നാലുവർഷം കഴിഞ്ഞിട്ടും അതിന്മേൽ തീർപ്പുകൽപിക്കാത്തത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുകയും കൃഷിയിൽനിന്നു  പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ഇത് ആ മേഖലയുടെ വികസനത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്നത് കണ്ടില്ല എന്നു നടിക്കാനാവില്ല.

പദ്ധതികൾ കൃത്യമായി ആവിഷ്കരിച്ചും അവ കാര്യക്ഷമമായി നടപ്പാക്കിയുമാണ് നാം കേരളത്തി​​െൻറ സമഗ്രവും സമതുലിതവുമായ വികസനം ഉറപ്പുവരുത്തുന്നത്. 2017-18ലെ കേരളത്തി​​െൻറ പദ്ധതി നിർവഹണത്തി​െൻറ സ്​റ്റേറ്റ് ആവറേജ് 90 ശതമാനത്തിലധികമാണ്. രാജ്യത്ത് മറ്റെവിടെയും ഇത്ര നല്ല നിലയിൽ പദ്ധതി നിർവഹണം നടക്കുന്നില്ല. ഉയർന്ന വികസന സൂചികകൾ കൈവരിച്ച കേരളത്തെ വികസനത്തി​െൻറ അടുത്ത പടിയിലേക്ക് കയറാൻ പ്രാപ്തമാക്കുന്നവയാണ് നിർദിഷ്​ട പദ്ധതികൾ. ‘വൺ സൈസ്​ ഫിറ്റ്സ്​ ഓൾ’ എന്ന കേന്ദ്രത്തി​​െൻറ വികസന കാഴ്ചപ്പാട് കേരളത്തിന്​ അനുയോജ്യമല്ല. കേരളത്തി​െൻറ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന പദ്ധതികളാണ് നമുക്കു വേണ്ടത്. നമ്മുടെ നേട്ടങ്ങളെ ഇനിയും മുമ്പോട്ടുകൊണ്ടുപോവുകയാണാവശ്യം. 

അതിനു സഹായകമാകുന്ന കേന്ദ്രപദ്ധതികൾ (നൂറുശതമാനം വൈദ്യുതിവത്​കരണം, സമ്പൂർണ വെളിയിട വിസർജനമുക്ത​ കേരളം എന്നിവ ഉദാഹരണം) മറ്റു പല സംസ്​ഥാനങ്ങൾക്കും മു​േമ്പ കേരളം വിജയകരമായി നടപ്പാക്കി. നമുക്കുവേണ്ട പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനുമുള്ള അവകാശം സംരക്ഷിക്കുന്ന തരത്തിൽ അവയ്ക്കുവേണ്ട സാമ്പത്തികസഹായം ഉറപ്പുവരുത്തുകയാണ് കേന്ദ്രം ചെയ്യേണ്ടത്. ജി.എസ്.ടിയും മറ്റും നടപ്പാക്കിയതിലൂടെ  സംസ്​ഥാനങ്ങൾക്ക് പരിമിതമായി ഉണ്ടായിരുന്ന സാമ്പത്തികാവകാശങ്ങൾപോലും ഇപ്പോൾ ഇല്ലാതായിരിക്കുന്നു. അതി​െൻറ അടുത്ത പടിയെന്നോണം സംസ്​ഥാനങ്ങളുടെ വിഭവങ്ങൾ ഇന്നയിന്ന മേഖലകളിൽ ഉപയോഗിക്കണം എന്നു കേന്ദ്രം നിർദേശിക്കുന്നത് ആശാവഹമല്ല. സംസ്​ഥാനങ്ങളുടെ സാമ്പത്തിക വിഹിതം അവർ എങ്ങനെ ഉപയോഗിക്കുന്നു എന്നത് കേന്ദ്രം തീരുമാനിക്കുന്നതല്ല ഫെഡറലിസം. ഭാവനപൂർണമായ പദ്ധതികൾ ആസൂത്രണം ചെയ്യാനും ആവിഷ്കരിക്കാനും സംസ്​ഥാനങ്ങൾക്കുള്ള അവകാശം കേന്ദ്രം ഉറപ്പുവരുത്തുമ്പോൾ മാത്രമേ ഫെഡറലിസം അർഥവത്താവുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala govtMalayalam ArticleAll Party Team
News Summary - Kerala All Party Team Visit to PM Narendra Modi -Malayalam Article
Next Story