Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightക​ഠ്​വ​...

ക​ഠ്​വ​ അവസാനിക്കുന്നില്ല

text_fields
bookmark_border
ക​ഠ്​വ​ അവസാനിക്കുന്നില്ല
cancel
camera_alt????? ????? ????????? ??????? ???????
ക​ഴി​ഞ്ഞ ദി​വ​സം പു​റത്തുവന്ന കഠ്​വ കേ​സി​ലെ വി​ധി രാ​ജ്യ​ത്തി​നുന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്താ​ണ്? ആ വിധി വായ ിക്കു​േമ്പാൾ കണ്ണുകളിൽ തെളിയേണ്ടത്​ പ്ര​തീ​ക്ഷ​യാ​ണോ നി​രാ​ശ​യാ​ണോ?

ക​ഴി​ഞ്ഞ വർഷം ജ​നു​വ​രി 10നാ​ണ് ക​ഠ ്​​​വയി​ലെ ബ​ക​ർവാ​ൽ ഗോ​ത്രസ​മൂ​ഹ​ത്തി​ൽ ജ​നി​ച്ച എ​ട്ടുവ​യസ്സു​കാ​രി​യെ കാ​ണാ​താ​യ​ത്. 17ന്, ​പൂ​ന്തോ​ട്ട​ ത്തി​ൽനി​ന്ന് നു​ള്ളി​യെ​ടു​ത്ത് ച​വി​ട്ടി​യ​ര​ച്ച് വ​ലി​ച്ചെ​റി​ഞ്ഞ വ​യ​ല​റ്റ് പൂ​വുപോലെ അ​വ​ളു​ടെ മൃ​ ത​ശ​രീ​രം ക​ണ്ടെ​ത്തി. ദി​വ​സ​ങ്ങ​ളോ​ളം മ​യ​ക്കു​മ​രു​ന്ന്​ ന​ൽ​കി, ക്രൂ​ര​മാ​യി ബ​ലാ​ത്സംഗം ചെ​യ്ത്, ക​ഴു​ ത്തുഞെ​രി​ച്ച്, ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി എ​ന്നായിരുന്നു പോ​സ്​റ്റ്​​മോർ​ട്ടം റി​പ്പോ​ർ​ട്ട്. പ് ര​തി​ക​ൾ അ​റ​സ്​റ്റ്​ ചെ​യ്യ​പ്പെ​ട്ടപ്പോൾ അവർക്കെതിരെയല്ല, അനുകൂലമായാണ്​ വലിയ മുറവിളിയുയർന്നത്​. അതും രാ ​ജ്യം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ജമ്മുവിലെ ര​ണ്ട് എം.എ​ൽ.എ​മാ​ർ. ​തെ​ളി​വ്​ ന​ശി​പ്പി​ക്കാ​ൻ മുഖ്യപ്ര​തി ​കളിൽനിന്ന്​ ​ൈ​കക്കൂലി പറ്റിയാണ്​ രണ്ട്​ പൊ​ലീ​സ് ഓ​ഫിസ​ർ​മാ​ർ സംഭവത്തിൽ കുടുങ്ങിയത്​.

ക്രൈംബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​തോ​ടെ അ​ന്വേ​ഷ​ണം മു​ന്നോ​ട്ടുപോ​യി. അവിടെയും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാനെത്തിയ ഉ​ദ്യോ​ഗ​സ്ഥ​രെ കോടതിക്കുമുന്നിൽ ത​ട​യാ​ൻ ശ്ര​മ​മു​ണ്ടാ​യി. ജാ​തി-മ​ത ചിന്തകളൊന്നും സ​ത്യ​ത്തി​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽനി​ന്ന് പിറ​കോ​ട്ടടിപ്പിക്കി​ല്ല എ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ത്ത അന്വേഷണ ഉദ്യോഗസ്​ഥരെയും അ​ഭി​ഭാ​ഷ​കരെയും ഭീ​ഷ​ണി​ക​ൾ പി​ന്തി​രി​പ്പി​ച്ചി​ല്ല. ര​മേ​ഷ് കു​മാ​ർ ജ​ല്ല​യും ശ്വേ​തം ബ്രി ​ശ​ർമയുമാണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ. വി​ര​ട്ടി​യും മ​തം പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ചും കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്ക് അ​വ​ർ കൊ​ടു​ത്ത മ​റു​പ​ടി ച​രി​ത്രം കൊ​ത്തി​െവ​ക്കും: ‘‘ശ​രി​യാ​ണ്, ഞ​ങ്ങ​ൾ ഹി​ന്ദു​ക്ക​ളാ​ണ്. പ​വി​ത്ര​മാ​യ ദേ​വ​സ്ഥാ​ന​ത്തുെവ​ച്ച് ഒ​രു കു​രു​ന്നുബാ​ല്യ​ത്തെ ഇ​ഞ്ചി​ഞ്ചാ​യി കൊ​ന്ന​വ​രെ ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ച്ചാ​ൽ അ​ത് മ​ത​നി​ന്ദ​യാ​കും. ഹി​ന്ദുമ​ത​ത്തി​​െൻറ മാ​ന​വി​കമൂ​ല്യ​ങ്ങ​ൾ​ക്കെ​തി​രാ​കും. ജീ​വ​ൻ കൊ​ടു​ത്തും സ​ത്യ​സ​ന്ധ​മാ​യി കേ​സ​ന്വേ​ഷി​ക്കാ​ൻ അ​വ​രെ പ്രേ​രി​പ്പി​ച്ച​താ​ണ് യ​ഥാ​ർഥ ഹി​ന്ദു​മ​തം’’.

ജമ്മു-ക​ശ്മീ​രി​ൽ കേ​സി​​െൻറ നി​ഷ്​പ​ക്ഷ വി​ചാ​ര​ണ ന​ട​ക്കി​ല്ല എ​ന്നു​റ​പ്പാ​യി​രു​ന്നു. സം​ഭ​വം ആ​ദ്യ​ഘ​ട്ടം മു​ത​ൽ ഏ​റ്റെ​ടു​ത്ത ആ​ക്ടി​വിസ്​റ്റ്​ താ​ലി​ബ് ഹു​സൈ​ൻ, അ​ഭി​ഭാ​ഷ​ക ദീ​പി​ക സിങ്​ ര​ജാ​വ​ത് എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തു​ന്ന​ത് ആ ​ഘ​ട്ട​ത്തി​ലാ​ണ്. കേ​സി​​​െൻറ വി​ചാ​ര​ണ ക​ശ്മീ​രി​ന്​ വെ​ളി​യി​ലേ​ക്ക് മാ​റ്റ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീംകോ​ട​തി​യി​ലെ​ത്തി. അ​വ​രെ​യും വെ​റു​തെ വി​ട്ടി​ല്ല. ദീ​പി​ക സിങ്ങി​ന്​ നേ​രെ വ​ധഭീ​ഷ​ണി, അ​സ​ഭ്യ​വ​ർ​ഷം, കു​ടും​ബ​ത്തി​നും മ​ക​ൾ​ക്കു​മെ​തി​രെ ഭീ​ഷ​ണി​ക​ൾ എല്ലാമുണ്ടായി. എന്നാൽ, ഒട്ടും ഭ​യ​പ്പെ​ട്ടി​ല്ല ആ ​ഉ​രു​ക്കുവ​നി​ത. അ​വ​ർ മു​ൻ​കൈ​യെ​ടു​ത്ത് സു​പ്രീംകോ​ട​തി​യി​ലെ​ത്തി​ച്ച ഹ​ര​ജി​യി​ൽ വാ​ദ​മു​ഖ​ങ്ങ​ൾ നി​ര​ത്തി​യ​ത് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്സിങ്. കേ​സ് പ​ത്താ​ൻകോ​ട്ടി​ലെ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സു​പ്രീംകോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​ൻ കാ​മ​റ പ്രൊ​സീ​ഡി​ങ്ങാ​യി ന​ടത്താനായിരുന്നു ഉത്തരവ്​. ​ജസ്​റ്റിസ്​ തേ​ജ്​വി​ന്ദ​ർ സിങ്​ പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തിയിൽ എ​ല്ലാ ദി​വ​സ​വും വാ​ദം കേ​ട്ടു.

പ​ത്താ​ൻകോ​ട്ട് കോ​ട​തി​യി​ൽ ജ​ഗ​ദീ​ശ്വ​ർ കെ. ​ചോ​പ്ര, എ​സ്.എസ്.​ ബ​സ്ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​േപ്രാ​സി​ക്യൂ​ഷ​ൻ ടീ​മാ​ണ് കേ​സി​ൽ ഹാ​ജ​രാ​യ​ത്. ​ഇ​ര​ക്കുവേ​ണ്ടി പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ക്കാ​ൻ അ​റ്റോ​ർ​ണി​യു​ടെ അ​നു​മ​തി വാ​ങ്ങി മ​റ്റ് അ​ഭി​ഭാ​ഷ​ക​ർ​ക്ക് ഹാ​ജ​രാ​കാ​നാ​വും. പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത് മുേന്നാ​ട്ടുവ​ന്ന​ത് മു​ബീ​ൻ ഫാ​റൂ​ഖി എ​ന്ന യു​വ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. ആ​ദ്യഘ​ട്ട​ത്തി​ൽ ദീ​പി​ക സിങ്ങും ആ ​സം​ഘ​ത്തി​​​െൻറ ഭാ​ഗ​മാ​യി​രു​ന്നു. ​ഭീ​ഷ​ണി​ക​ൾ വ​ർധി​ച്ച സാ​ഹ​ച​ര്യ​ത്തിൽ ദി​വ​സ​വും ക​ശ്മീ​രി​ൽനി​ന്ന് പ​ഞ്ചാ​ബി​ലെ​ത്തു​ക അ​സാ​ധ്യ​മാ​യതിനാൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ ഹാ​ജ​രാ​യ​ ശേ​ഷം ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ദീ​പി​കയുടെ വ​ക്കാ​ല​ത്ത് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ഒ​ഴി​വാ​ക്കി ന​ൽ​കു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ 275 സി​റ്റിങ്​ ന​ട​ന്നു. 144 സാ​ക്ഷി​ക​ൾ ഹാ​ജ​രാ​യി. ക​ടു​ത്ത സ​മ്മ​ർ​ദത്തി​നി​ട​യി​ലും ഒ​രൊ​റ്റ സാ​ക്ഷി​യും കൂ​റുമാ​റി​യി​ല്ല. ​കു​റ്റ​പ​ത്ര​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ തെ​ളി​വു​ക​ൾ കോ​ട​തി മു​മ്പാ​കെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വി​ജ​യി​ച്ചു. എ​ല്ലാ​വ​രും ആ​ശ​ങ്ക​പ്പെ​ട്ട പോ​ലെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടില്ല. നി​യ​മന​ട​പ​ടി​ക​ൾ സ​മ​ർ​ഥ​മാ​യി ഏ​കോ​പി​പ്പി​ച്ച മു​ബീ​ൻ ഫാ​റൂ​ഖി എ​ന്ന 35കാ​ര​നെ എ​ത്ര അ​ഭി​ന​ന്ദി​ച്ചാ​ലും മ​തി​യാ​കി​ല്ല.​ ഇ​ന്ത്യ​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​സാ​ന​ത്തെ അ​ഭ​യ​കേ​ന്ദ്ര​മാ​യ കോ​ട​തി അ​തി​​​െൻറ ഗ​രി​മ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു.

കഠ്​​വ കേ​സ് അ​വ​സാ​നി​ച്ചി​ട്ടി​ല്ല. പി​ഞ്ചു പെ​ൺ​കു​ട്ടി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ ന​രാ​ധ​മ​ർ​ക്ക് രാ​ജ്യ​ത്തി​​െൻറ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​ര​മാ​വ​ധി ശിക്ഷ ല​ഭി​ക്ക​ണം. നി​യ​മ​ത്തി​​​െൻറ പ​ഴു​തി​ലൂ​ടെ സം​ശ​യ​ത്തി​​​െൻറ ആ​നു​കൂ​ല്യ​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട പ്ര​തി വി​ശാ​ൽ ജം​ഗ്രോ​ത്ര​ക്കും ശി​ക്ഷ ല​ഭി​ക്ക​ണം. അ​തി​നാ​യി തു​ട​ർ​ന്നും നി​യ​മ​പോ​രാ​ട്ടം ന​ട​ത്താ​നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ തീ​രു​മാ​നം. ആ ​പോ​രാ​ട്ട​ത്തി​ൽ നി​ര​ക്ഷ​ര​നാ​യ ആ ​പി​താ​വി​നോ​ടൊ​പ്പം നി​ൽ​ക്കേ​ണ്ട​ത് മാ​ന​വി​ക​ത​യു​ടെ ദൗ​ത്യ​മാ​ണ്.

പ​ഞ്ചാ​ബി​ലെ മു​തി​ർ​ന്ന ബി.ജെ.പി ​നേ​താ​ക്കന്മാരാ​ണ് പ്ര​തി​ക​ൾ​ക്കുവേ​ണ്ടി കേ​സ് ന​ട​ത്തി​പ്പ് ഏ​കോ​പി​പ്പി​ച്ച​ത്. കി​ട്ടാ​വു​ന്ന​തി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ അ​ഭി​ഭാ​ഷ​ക​രെ ല​ഭ്യ​മാ​ക്കി. സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​റ് മാ​റ്റാ​ൻ ശ്ര​മിച്ചു. കേ​സ് വാ​ദം കേ​ൾ​ക്കു​ന്ന ജ​ഡ്ജി​യു​ടെ ഭാ​ര്യ​ക്ക് ഹ​രി​യാ​ന​യി​ലെ ബി.​ജെ.പി ​സ​ർ​ക്കാ​ർ വി​വ​രാ​വ​കാ​ശ ക​മീഷ​ണ​റാ​യി നി​യ​മ​നം കൊ​ടു​ത്ത​തും അ​സ്വാ​ഭാ​വി​ക​ത ഉ​ണ​ർ​ത്തി. രാ​ജ്യ​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ന്മാ​ർ അ​ഭി​മാ​ന​പ്ര​ശ്ന​മാ​യി കേ​സി​നെ ക​ണ്ടു. ഇ​ര​ക​ൾ​ക്കെ​തി​രെ വേ​ട്ട​ക്കാ​ർ​ക്കൊ​പ്പം എ​ന്ന​ത് ഫാ​ഷി​സ​ത്തി​​​െൻറ ദു​ർവാ​ശി​യാ​ണ്.​ ഇ​ന്ത്യ​യി​ലെ ഭ​ര​ണ​പ്പാ​ർ​ട്ടി ദൗ​ത്യം നി​റ​വേ​റ്റി എ​ന്നുവേ​ണം പ​റ​യാ​ൻ.

വി​ധി എ​തി​രാ​യി​രു​ന്നെ​ങ്കി​ൽ തോ​ൽ​ക്കു​ന്ന​ത് ഒ​രു കേ​സ​ല്ല, ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലു​ള്ള പൗ​ര​​െൻറ, മ​തേ​ത​ര വി​ശ്വാ​സി​ക​ളു​ടെ, മ​നു​ഷ്യ​രു​ടെ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു. സ​മ്പൂ​ർ​ണ വി​ജ​യ​മ​ല്ലെ​ങ്കി​ൽകൂ​ടി ഈ ​വി​ധി സ്വാ​ഗ​തം ചെ​യ്യ​പ്പെ​ട്ട​തും അ​വി​ടെ​യാ​ണ്. കഠ്​​വ പെ​ൺ​കു​ട്ടി​ക്കുവേ​ണ്ടി ആ​ദ്യാ​വ​സാ​നം പ​ല ഘ​ട്ട​ങ്ങ​ളി​ൽ ധീ​ര​മാ​യി നി​ല​യു​റ​പ്പി​ച്ച​വർ ആരൊക്കെയാണ്​? അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ഭി​ഭാ​ഷ​ക​ർ, ര​മേ​ഷ് കു​മാ​ർ ജ​ല്ല, ശ്വേ​തം​ബ്രി ശ​ർമ, ദീ​പി​ക സിങ്​ രജാവത്​, ഇ​ന്ദി​ര ജയ്​സിങ്​, ജി.കെ. ചോ​പ്ര, എ​സ്.എ​സ്. ബ​സ്ര, കെ​.കെ. പു​രി, ഹ​ർ​ഭ​ജ​ൻ സിങ്​, പ​ങ്ക​ജ് തി​വാ​രി, പ​ങ്ക​ജ് കാ​ലി​യ, ഹ​ർ​വീ​ന്ദ​ർ സിങ്​, ഹ​ർ​ജി​ത് സിങ്​, വി​ശാ​ൽ ശ​ർമ. ഇ​വ​ർ​ക്കി​ട​യി​ൽ മു​ബീ​ൻ ഫാ​റൂ​ഖി എന്ന മു​സ്​ലിം അഭിഭാഷകനും. രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളെ മു​ഖാ​മു​ഖം നി​ർ​ത്തി ധ്രു​വീ​ക​ര​ണ രാ​ഷ്​ട്രീയം പ​യ​റ്റു​ന്ന​വ​ർ​ക്ക് ഇ​നി​യും അ​ന്തി​മവി​ജ​യം നേ​ടാ​നാ​യി​ല്ല എ​ന്ന് വി​ളി​ച്ചുപ​റ​യു​ന്നു ഇൗ കേസി​​െൻറ നാൾവഴികൾ. ഇ​വി​ടെ മു​ഖാ​മു​ഖം നി​ൽ​ക്കു​ന്ന​ത് വി​ശ്വാ​സി​ക​ളു​ടെ മ​ത​വും വ​ർ​ഗീ​യവാ​ദി​ക​ളു​ടെ മ​ത​വു​മാ​ണ്. ഈ ​രാ​ജ്യ​ത്തി​​​െൻറ ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളെ​യും വൈ​വി​ധ്യ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന​വ​രു​ടെ മ​ന​ഃസാ​ക്ഷി, ജൂ​ൺ പ​ത്തി​ന് വ​യ​ല​റ്റ് ഉ​ടു​പ്പ​ണി​ഞ്ഞ പെ​ൺ​കു​ട്ടി​യു​ടെ കൈ​പി​ടി​ച്ച് പ​ത്താ​ൻകോ​ട്ടി​ലെ കോ​ട​തിമു​റ്റ​ത്ത് ഹാ​ജ​രാ​യി​രു​ന്നു.​ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യി ആ ​കോ​ട​തി​യി​ലെ​ത്തി​യ മു​സ്​ലിം യൂ​ത്ത് ലീ​ഗി​​​െൻറ ദേ​ശീ​യ ക​മ്മി​റ്റി​ക്കും ഇൗ വിധിയിൽ അ​ഭി​മാ​നി​ക്കാ​നേ​റെ​യു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നുവേ​ണ്ടി സ്വ​കാ​ര്യ അ​ഭി​ഭാ​ഷ​ക​രെ നി​യോ​ഗി​ച്ച​തും ചെല​വ് ക​ണ്ടെ​ത്തി​യ​തും അ​വ​രാ​യി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നുവേ​ണ്ടി ദു​രു​പ​യോ​ഗം ചെ​യ്ത​വ​ർ​ക്കെ​തി​രെ എ​ല്ലാ കാ​ല​ത്തും മു​സ്​ലിം ലീ​ഗ് സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ ആ ​പാ​ർ​ട്ടി​യി​ലെ പു​തുത​ല​മു​റ​യും ഏ​റ്റെ​ടു​ക്കു​ന്ന​ത് മ​തേ​ത​ര വി​ശ്വാ​സി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കും. ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ഭീ​തി​യു​ടെ മോ​ദി​ക്കാ​ലംത​ന്നെ മുസ്​ലിം യൂത്ത്​ ലീഗ്​ തെ​ര​ഞ്ഞെ​ടു​ത്തു.
കഠ്​വ കേ​സ്, ബ​ിൽ​കീ​സ് ബാ​നു കേ​സ് എ​ന്നി​വ സ​മീ​പ​കാ​ല​ത്ത് ഫാ​ഷിസ്​റ്റ്​ വി​രു​ദ്ധ പോ​രാട്ടത്തെ ആ​വേ​ശം കൊ​ള്ളി​ച്ച നാ​ഴി​ക​ക്ക​ല്ലു​ക​ളാ​ണ്. രാ​ജ്യ​ത്തെ ഓ​രോ മ​തേ​ത​ര വി​ശ്വാ​സി​ക്കും പാ​ഠ​ങ്ങ​ളേ​റെ​യു​ണ്ട് പ​ഠി​ക്കാ​ൻ. ഇ​നി​യൊ​ര​ു അമ്പ​താ​ണ്ടുകൂ​ടി ഫാ​ഷിസ്​റ്റു​ക​ൾ രാ​ജ്യം ഭ​രി​ച്ചാ​ലും വെ​ട്ടി​മാ​റ്റാ​ൻ ക​ഴി​യാ​ത്ത​വ​ണ്ണം ഈ ​രാ​ജ്യ​ത്തി​​െൻറ ആ​ത്മാ​വി​ലേ​ക്ക് ആ​ഴ​ത്തി​ൽ വേ​രോ​ടി​യ​താ​ണ് മ​തേ​ത​ര​ത്വം. പോ​രാ​ട്ടം തു​ട​രു​ക. മ​തേ​ത​ര ഇ​ന്ത്യ​യു​ടെ പ്രാ​ർ​ഥ​നാപൂർണമായ മനസ്സ്​ രാജ്യത്തി​​െൻറ, മനുഷ്യരുടെ കൂ​ടെ​യു​ണ്ട്.
Show Full Article
TAGS:Kathua case rape case Deepika singh Rajawat Malayalam Article 
News Summary - kathua case analysis-article
Next Story