Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകശ്മീർ നൽകുന്ന...

കശ്മീർ നൽകുന്ന മുന്നറിയിപ്പ്

text_fields
bookmark_border
jammu-kashmir
cancel
camera_alt?????? ???????, ???? ??? ???????, ????? ??????????

ആഗസ്​റ്റ് അഞ്ചിനുശേഷം കെട്ടഴിഞ്ഞുവീണ സംഭവവികാസങ്ങൾ, ജമ്മു–കശ്മീരി​െൻറ ഇത$പര്യന്തചരിത്രവുമായി ചേർത്തുവായി ക്കുമ്പോൾ താഴ്വരയുടെ ഭാവിയെ കുറിച്ച് ഗൗരവതരമായ മുന്നറിയിപ്പുകൾ ലഭിക്കുന്നുണ്ട്. മുഖ്യധാരാ രാഷ്​​ട്രീയപാർട ്ടി നേതാക്കളെ മുഴുവൻ തടങ്കലിൽ അടച്ചുപൂട്ടി, ടെലിഫോൺ–ഇൻറർനെറ്റ് സംവിധാനങ്ങൾ അറുത്തുമാറ്റി, മാധ്യമങ്ങളുടെ പ ്രവർത്തനം പൂർണമായി സ്​തംഭിപ്പിച്ച്, ഒമ്പതു ലക്ഷം വരുന്ന സൈനിക ഭടന്മാർക്ക് പുറമെ, 75,000 അർധസൈനിക വിഭാഗത്തെകൂടി ജന വാസ കേന്ദ്രങ്ങളിൽ വിന്യസിച്ച് പൂർത്തീകരിച്ച ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനവുമായ അട്ടിമറിയെ ശക്തമായ ഭാഷയി ൽ അപലപിക്കാനോ അടിയന്തര ഇടപെടൽ ആവശ്യപ്പെടാനോ ഒരു കോണിൽനിന്നും നീക്കമുണ്ടായില്ലെന്നത് നടുക്കമുളവാക്കുന്ന താണ്. അമേരിക്കയടക്കമുള്ള വൻശക്തികളുടെ മൗനസമ്മതത്തോടെയാവണം കശ്മീരികളെ രായ്ക്കുരാമാനം അർധപൗരന്മാരാക്കി തരം താഴ്ത്തിയത്.

ഇന്നലെ വരെ, പ്രത്യേക പദവിയുള്ള കശ്മീരിനെ കേന്ദ്രസർക്കാറി​െൻറ ദയാദാക്ഷിണ്യത്തിന് എറിഞ്ഞുകെ ാടുത്ത പ്രസിഡൻറി​െൻറ ഉത്തരവും പാർലമ​െൻറ് ചുട്ടെടുത്ത ഭരണഘടനാ ഭേദഗതികളും വഴി ഒരു ജനതയോട് കാട്ടിയ കൊടുംവഞ്ച ന അതർഹിക്കുംവിധം ചർച്ച ചെയ്യപ്പെടുന്നില്ല എന്നിടത്താണ് വൻദുരന്തം പതിയിരിക്കുന്നത്. ആർ.എസ്​.എസിനെ ആഹ്ലാദിപ്പിക്കുന്നതും ഇതു തന്നെ. സുന്ദരികളായ കശ്മീരി പെൺകുട്ടികളെ സ്വന്തമാക്കാനുള്ള അവസരം വന്നെത്തിയതിലെ സന്തോഷം പങ്കുവെക്കാൻ ആർ.എസ്​.എസുകാരനായ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും യു.പിയിലെ ബി.ജെ.പി എം.എൽ.എ വിക്രം സൈനിക്കും ധൈര്യം പകരുന്ന ചേതോവികാരമുണ്ടല്ലോ, വരുദിവസങ്ങളിൽ താഴ്വരയിൽ ഉരുത്തിരിയാൻ പോകുന്ന രാഷ്​ട്രീയത്തി​െൻറ പ്രഭവകേന്ദ്രം അടയാളപ്പെടുത്തേണ്ടത് ഇത്തരം പരിഹാസം ചുരത്തുന്ന രോഷത്തിലാവണം.

കശ്മീരികളോടുള്ള വഞ്ചന ഒരു തുടർക്കഥ
കശ്മീർ വിഷയം ഇത്രകണ്ട് സങ്കീർണമാക്കുന്നതിലും കശ്മീരികളുടെ ജീവിതം ഇമ്മട്ടിൽ ദുഷ്​കരമാക്കുന്നതിലും വലിയ പങ്കുവഹിച്ചത് വൻ ശക്തികളാണെന്ന ചരിത്രയാഥാർഥ്യം വിസ്​മരിക്കേണ്ടതില്ല. ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നപരിഹാരം ഉണ്ടാവട്ടെ എന്ന സ്​ഥിരം പല്ലവി അർഥശൂന്യമായ അധരവ്യായാമമാണെന്ന് ആഗസ്​റ്റ് അഞ്ചി​െൻറ കൊടുംവഞ്ചന തെളിയിച്ചു. ഒന്നാം ആംഗ്ലോ–സിഖ് യുദ്ധാനന്തരം ഏഴുവയസ്സുകാരനായ സിഖ് രാജാവ് മഹാരാജ ദുലീപ് സിങ്ങുമായി ബ്രിട്ടീഷ് ഈസ്​റ്റ് ഇന്ത്യ കമ്പനി 1846 മാർച്ച് ഒമ്പതിന് ഒപ്പുവെച്ച ലാഹോർ ഉടമ്പടിയോടെയാണ് ഇന്നത്തെ ജമ്മു–കശ്മീർ പ്രദേശങ്ങൾ കോളനിവാഴ്ചക്കാരുടെ കൈകളിലെത്തുന്നത്. ഈ പ്രദേശങ്ങൾ 75ലക്ഷം രൂപ കൊടുത്ത് ദോഗ്ര രാജാവ് മഹാരാജ ഗുലാബ് സിങ് ബ്രിട്ടീഷ്കാരിൽനിന്ന് കൈക്കലാക്കി; അവരുടെ മേൽക്കോയ്മ അംഗീകരിക്കണമെന്ന വ്യവസ്​ഥയോടെ. 1925ൽ ഗുലാബ് സിങ്ങിൽനിന്ന് മഹാരാജ ഹരിസിങ് അധികാരമേറ്റെടുക്കുമ്പോ
ഴേക്കും, നിഖില മേഖലകളിലും അവഗണിക്കപ്പെട്ട കശ്മീരി മുസ്​ലിംകളെ പ്രക്ഷോഭവഴിയിൽ നയിക്കാൻ ശൈഖ് മുഹമ്മദ് അബ്​ദുല്ല എന്ന അലീഗഢ്​ മുസ്​ലിം യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദമെടുത്ത യുവാവ് വളർന്നുകഴിഞ്ഞിരുന്നു. 1930ൽ രാജാവിനെതിരെ അദ്ദേഹം മുഴക്കിയ ‘കശ്മീർ വിടുക’ എന്ന മുദ്രാവാക്യമാണ് 1932ൽ (മുസ്​ലിം ) നാഷനൽ കോൺഫറൻസ്​ എന്ന പാർട്ടിയുടെ പിറവിക്ക് നിദാനമാകുന്നത്.

1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇരുരാജ്യങ്ങളിലും ലയിക്കാതെ, ‘കിഴക്കി​െൻറ സ്വിറ്റ്സർലൻഡായി’ സ്വയം വളർന്നു വികസിക്കുകയാണ് ഹരിസിങ് സ്വപ്നം കണ്ടത്. പക്ഷേ, നേരം പുലർന്നപ്പോഴേക്കും അതിർത്തിക്കപ്പുറത്തുനിന്നുള്ള സായുധരായ പഠാണി ഗോത്രവർഗക്കാർ ശ്രീനഗർ ലക്ഷ്യമിട്ട് അതിക്രമിച്ചുകടന്നു. ഡൽഹിഭരണകൂടത്തോട് സൈനിക സഹായം തേടുക മാത്രമേ രാജാവിനു മുന്നിൽ പോംവഴി ഉണ്ടായിരുന്നുള്ളൂ. ഗവർണർ ജനറൽ മൗണ്ട്ബാറ്റൺ പ്രഭു ആണ​െത്ര, കശ്മീരിനെ ഇന്ത്യയുമായി ലയിപ്പിക്കാനുള്ള കരാറിൽ (ഇൻസ്​ട്രുമ​െൻറ് ഓഫ് അക്സഷൻ) ആദ്യമായി ഒപ്പിടട്ടെ, എന്നിട്ടുമതി സൈനിക സഹായം എന്ന് നിർദേശിച്ചത്. ഹരിസിങ്ങിനെ പ്രധാനമന്ത്രി നെഹ്റുവിനോ ആഭ്യന്തര മന്ത്രി പട്ടേലിനോ വിശ്വാസമുണ്ടായിരുന്നില്ല. ഗതികെട്ടാൽ അദ്ദേഹം പാകിസ്​താനുമായി കരാറുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഇവർക്ക് അറിയാമായിരുന്നു. ഈ ഘട്ടത്തിലാണ് ശൈഖ് അബ്​ദുല്ലയെ നെഹ്റുവും പട്ടേലും ചേർന്ന് കളത്തിലിറക്കുന്നത്. ഗാന്ധിജിക്കും നെഹ്റുവിനും ശൈഖ് അബ്​ദുല്ല മതേതരത്വത്തി​െൻറ പ്രതീകമായിരുന്നു; കശ്മീർ ‘മതേതരത്വത്തി​െൻറ കിരീടവും’.

കശ്മീർ പ്രശ്നം ഐക്യരാഷ്​ട്ര സഭയിൽ എത്തിച്ചത് ഇന്ത്യയാണ്, 1948 ജനുവരി ഒന്നിന്. അതോടെയാണ് വിഭജനം കഴിഞ്ഞും ശേഷിക്കുന്ന സമസ്യയായി കശ്മീർ മാറുന്നതും ഇന്ത്യ–പാക് തർക്കമായി രൂപാന്തരപ്പെടുന്നതും. 1950 ഫെബ്രുവരിയിൽ ഇരുരാജ്യത്തോടും കശ്മീരിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ യു.എൻ രക്ഷാസമിതി ആവശ്യപ്പെട്ടു. കോമൺവെൽത്തി​െൻറ മേൽനോട്ടത്തിൽ ഹിതപരിശോധന ആവാം എന്ന് നിർദേശിച്ചത് ആസ്​േട്രലിയൻ പ്രധാനമന്ത്രി സർ റോബർട്ട് മെൻസീസ്​ ആയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമ​െൻറ് ആറ്റ്​ലി അനുകൂലിച്ചു. നെഹ്റു അപ്പോൾ പറഞ്ഞത്, എന്തു തീരുമാനവും ശൈഖ് അബ്​ദുല്ലയുടെ സമ്മതത്തോടെ മാത്രമേ ആകാവൂ എന്നാണ്. ഒടുവിൽ 1952ൽ നെഹ്റുവും ശൈഖ് അബ്​ദുല്ലയും ചേർന്ന് ഒപ്പിട്ട കരാറോടു കൂടി ഒത്തുതീർപ്പിലെത്തി. ജമ്മു–കശ്​മീരി​​െൻറ സ്വയംഭരണാവകാശവും പ്രത്യേക പദവിയും ഉറപ്പ് നൽകുന്ന 370ാം വകുപ്പം കശ്മീരികൾക്ക് ഭൂമിയുടെയും തൊഴിലി​െൻറയും അവസരങ്ങളുടെയും മേൽ പൗരാണികാവകാശം വ്യവസ്​ഥ ചെയ്യുന്ന 35എ വകുപ്പും ഭരണഘടനയിൽ എഴുതിച്ചേർത്ത പശ്ചാത്തലമിതാണ്. ഒന്നും ഇവിടംകൊണ്ടവസാനിക്കില്ലെന്നും ‘സ്​പാനിഷ് അൾസറായി’ കശ്മീർ എക്കാലത്തേക്കും ശല്യമാവുമെന്നും ബ്രിട്ടീഷ് ജനറൽ അന്ന് പ്രവചിച്ചു. എത്ര ഭയാനകമായാണ് അത് യാഥാർഥ്യമായത്.

തീവ്രവാദികളെ സൃഷ്​ടിക്കുകയോ?
കശ്മീർ പ്രശ്നത്തെ വർഗീയവത്കരിച്ചതും കോൺഗ്രസിനു മുന്നിൽ വെല്ലുവിളിയായി ഉയർത്തിക്കൊണ്ടുവന്നതും ഭാരതീയ ജനസംഘമാണ്. അതിനു നേതൃത്വം കൊടുത്തതാവട്ടെ, നെഹ്റു മന്ത്രിസഭയിൽ അംഗമായിരുന്ന ജനസംഘം സ്​ഥാപകനും ഹിന്ദുമഹാസഭ നേതാവുമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖർജിയും. ഹിന്ദുഭൂരിപക്ഷ ഇന്ത്യയിൽ ഒരു മുസ്​ലിം ഭൂരിപക്ഷ സംസ്​ഥാനത്തിന് സവിശേഷപദവിയും വിപുലമായ സ്വയംഭരണാവകാശവും വകവെച്ചുനൽകുന്നതിലുള്ള കലിപ്പാണ് ഡോ. മുഖർജിയെ പ്രക്ഷോഭത്തിന് േപ്രരിപ്പിച്ചത്​. അവിടുന്നിങ്ങോട്ട് കശ്മീരിനെ നെഹ്റു ഭരണകൂടംപോലും നിഷ്പക്ഷമായോ നീതിപൂർവകമോ അല്ല കൈകാര്യം ചെയ്തത്. ആദ്യം നാഷനൽ കോൺഫറൻസിൽ ഭിന്നതയുണ്ടാക്കി ശൈഖ് അബ്​ദുല്ലയുടെ കരങ്ങളെ ദുർബലപ്പെടുത്തി.

രണ്ടാമതായി ശൈഖ് അബ്​ദുല്ലയെ പ്രധാനമന്ത്രിപദത്തിൽനിന്ന് താഴെ വലിച്ചിട്ട് ബക്​ഷി ഗുലാം മുഹമ്മദിനെ തൽസ്​ഥാനത്ത് പ്രതിഷ്ഠിച്ചു. വൈകാതെ, ശൈഖിനെ അറസ്​റ്റ് ചെയ്തു ജയിലിലടച്ചു. അതിന് ബക്​ഷി പറഞ്ഞ കാരണം, വൻശക്തിയുമായി ഗൂഢാലോചന നടത്തി സ്വതന്ത്ര കശ്മീർ എന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ചു എന്നാണ്. ജമ്മു-കശ്മീർ സ്വതന്ത്ര രാജ്യമാവുകയാണെങ്കിൽ അതി​െൻറ നിലനിൽപിന്നും വികസനത്തിനും അമേരിക്ക സർവവിധ പിന്തുണയും രഹസ്യമായി വാഗ്ദാനം ചെയ്തിരുന്നുവ​െത്ര. 1960 പിന്നിട്ടപ്പോഴേക്കും കശ്മീരികൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും കോൺഗ്രസ്​ ഭരണകൂടം വിഴുങ്ങി. ഇന്ദിരയുടെ കാലത്തോടെ ചരിത്രം പൂർണമായി അവഗണിച്ച്, ഷിംല കരാറിൽ തൂങ്ങിയായി സംവാദം. അതിനിടയിൽ, എൺപതുകളുടെ അന്ത്യത്തോടെ, താഴ്വരയിൽ ജനാധിപത്യം പുഷ്​പിക്കാൻ പാടില്ലെന്ന് ഡൽഹി ഭരിക്കുന്നവരുടെ ദുശ്ശാഠ്യം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നതിൽ കലാശിച്ചു. ‘ആസാദി’( സ്വാതന്ത്ര്യം ) എന്ന മുദ്രാവാക്യം ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയതും തീവ്രവാദത്തി​െൻറ തപിക്കുന്ന പാതയിലേക്ക് യുവത എടുത്തുചാടിയതും താഴ്വരയിൽ ജനഹിതം പുലരില്ലെന്നും തങ്ങൾ സദാ വഞ്ചിക്കപ്പെടാൻ വിധിക്കപ്പെട്ടവരാണെന്നുമുള്ള ചിന്ത കടുത്ത നൈരാശ്യത്തിലെത്തിയപ്പോഴാണ്.

ചരിത്രവും വർത്തമാനവും കശ്മീരികളോട് നീതി കാണിച്ചില്ല. വ്രണിത ഹൃദയങ്ങളെ വീണ്ടും കുത്തിനോവിക്കുന്നത് അവരെ പൊതുധാരയിൽ നിന്നു കൂടുതൽ അകറ്റാനേ ഉപകരിക്കുകയുള്ളൂ. ഇസ്രായേലി​െൻറ ‘വിദഗ്ധ ഉപദേശത്തോടെ’ മറ്റൊരു ഫലസ്​തീൻ പണിയാനോ ‘അന്തിമ പരിഹാരം’ നടപ്പാക്കാനോ മോദി സർക്കാർ തുനിയുകയാണെങ്കിൽ കശ്മീർ ചരിത്രത്തിൽ രക്തപങ്കിലമായ പുതിയൊരു അധ്യായമാവും തുറക്കുക. ആർ.എസ്​. എസി​െൻറ മേൽനോട്ടത്തിൽ അരങ്ങേറുന്ന പ്രതികാരനടപടികളാണ് മോദിസർക്കാരി​െൻറ നയനിലപാടായി തുടരുന്നതെങ്കിൽ താഴ്വരയിലേക്ക് സമാധാനം തിരിച്ചുവരില്ലെന്ന് തറപ്പിച്ചുപറയാം.
(​െഎ.എൻ.എൽ സംസ്​ഥാന ജനറൽസെക്രട്ടറിയാണ്​ ലേഖകൻ)

Show Full Article
TAGS:Jammu Kashmir Crisis Raja Hari Singh nehru Sheikh Abdullah Article 2370 Malayalam Article 
News Summary - Kashmir turmoil Jammu Kashmir Crisis Article 2370 -Malayalam Article
Next Story