Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅടഞ്ഞ കശ്​മീർ​ ;...

അടഞ്ഞ കശ്​മീർ​ ; എല്ലാം പോയി; ദൃഢനിശ്ചയം ബാക്കി

text_fields
bookmark_border
Kashmir
cancel

അഭൂതപൂർവമായ അടച്ചുപൂട്ടലിലാണ്​ കശ്​മീർ. സീറോ ബ്രിഡ്​ജ്​ മുതൽ എയർപോർട്ട്​ വരെ ഏതാനും വാഹനങ്ങൾ ഒാടുന്നതു കണ ്ടു. മറ്റിടങ്ങൾ പൂർണമായും ഒറ്റപ്പെട്ടുകിടക്കുകയാണ്​. രോഗികൾക്കും കർഫ്യൂ പാസ്​ ഉള്ളവർക്കും മാത്രമാണ്​ പുറത് തിറങ്ങാനാവുന്നത്​. ഉമർ അബ്​ദുല്ല, മഹ്​ബൂബ മുഫ്​തി, സജ്ജാദ്​ ലോൺ എന്നിവരെ കാണാനോ സന്ദേശങ്ങളയക്കാനോ സാധിച്ച ില്ല. മറ്റു ജില്ലകളിൽ കർഫ്യൂ കൂടുതൽ കർശനമാണ്​. എൺപതു ലക്ഷം ജനത മു​െമ്പങ്ങുമില്ലാത്തവിധം തടവിലാണ്​.
ഇപ്പോൾ തൽക്കാലം ഭക്ഷണത്തിനോ മറ്റു അത്യാവശ്യങ്ങൾക്കോ ക്ഷാമമില്ല. ഉദ്യോഗസ്​ഥർക്ക്​ സാറ്റലൈറ്റ്​ ഫോണുകൾ ലഭ്യമാക് കിയത്​ സിവിൽ സപ്ലൈസ്​ ഏകോപനത്തിനു കൂടിയാണെന്നു ഭരണവിഭാഗവുമായി ബന്ധ​െപ്പട്ട വൃത്തങ്ങൾ പറഞ്ഞു. മറ്റൊരു വാർത്താവിനിമയ മാർഗവും ലഭ്യമല്ല. ഡിഷ്​ ടി.വി ഉള്ളവർക്ക്​ വാർത്ത കിട്ടും. കേബിൾ സർവിസുകൾ നിലവിലില്ല. എന്താണ്​ സംഭവിച്ചത്​ എന്നതിനെക്കുറിച്ച്​ സാധാരണക്കാർക്ക്​ വ​ളരെ അവ്യക്​തമായ വിവരമേയുള്ളൂ. ഏതാനും മണിക്കൂർ മുമ്പുവരെ റേഡിയോ ലഭ്യമായിരുന്നു. മിക്കവർക്കും അവലംബം ദൂരദർശൻ തന്നെ. ദേശീയമാധ്യമങ്ങൾക്കും ഉൾപ്രദേശങ്ങളിലേക്ക്​ പ്രവേശനമില്ല.

എൽ.ഡി ആശുപത്രിയിൽ അവരുടെ ശേഷിക്കൊതുങ്ങാത്ത വിധം രോഗികളെത്തുന്നു. അവസാനമണിക്കൂറിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്​ത്രീകൾ ദിനങ്ങൾക്കു മു​േമ്പ ആശുപത്രിയിലെത്തുകയാണ്​. ചിലരൊക്കെ അവിടെ താൽക്കാലിക അടുക്കളകൾ തുടങ്ങിയിരിക്കുന്നു. ഒൗദ്യോഗികമായി അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. രാംബാഗ്​, നാടിപോറ, ഡൗൺടൗൺ, കുൽഗാം, അനന്തനാഗ്​ എന്നിവിടങ്ങളിൽ ചില്ലറ കല്ലേറുണ്ടായതായി റിപ്പോർട്ടുണ്ട്​. ​എന്നാൽ, ആളപായമൊന്നുമില്ല.

ജനങ്ങളാകെ സ്​തബ്​ധരാണ്​. എന്തു ഇടിത്തീയാണ്​ വന്നുപതിച്ചതെന്ന്​ അവർക്ക്​ ഉൾക്കൊള്ളാനായിട്ടില്ല. എല്ലാവരും നഷ്​ട​മായതിനെക്കുറിച്ച്​ വേവലാതിപ്പെടുന്നു. ആളുകളുമായി സംസാരിച്ചപ്പോൾ വ്യക്​തമായത്​, 370 നിർവീര്യമാക്കിയതിനേക്കാൾ സംസ്​ഥാനപദവി നഷ്​ടപ്പെട്ടതാണ്​ അവരെ വേദനിപ്പിച്ചതെന്നാണ്​. കഴിഞ്ഞ എഴുപതു വർഷത്തിനിടെ കേന്ദ്രത്തി​​െൻറ ഭാഗത്തുനിന്നുണ്ടായ കൊടുംചതിയായാണ്​ അവരതിനെ കാണുന്നത്​. തടവിലാകാതെ രക്ഷപ്പെട്ട ചില നേതാക്കൾ ജനങ്ങളോട്​ ചാനലുകളിലൂടെ ശാന്തമാകാൻ ആഹ്വാനം ചെയ്യുന്നുണ്ട്​. എണ്ണായിരം മുതൽ പതിനായിരം വരെ ആളപായത്തിനു ഒരുങ്ങിയാണ്​ സർക്കാർ എന്നും അതിനാൽ കൂട്ടക്കൊലക്ക്​ അവർക്ക്​ അവസര​െമാരുക്കാതെ സമചിത്തത പാലിക്കണമെന്നുമാണ്​ അവരുടെ ആഹ്വാനം. എനിക്കും പറയാനുള്ളത്​ അതുതന്നെ. നമുക്ക്​ തുടർന്നും ജീവിക്കണം. എങ്കിലേ പോരാടാൻ കഴിയൂ.

ഇത്തവണ സൈന്യത്തി​​െൻറ ശരീരഭാഷ അങ്ങേയറ്റം കടുപ്പമാണ്. ജമ്മു-കശ്​മീർ പൊലീസിനെ പൂർണമായി ഒതുക്കിയിരിക്കുന്നു. പരിചയത്തിലുള്ള ഒരാൾ പറഞ്ഞത്​, ആളുകൾക്ക്​ സ്​ഥലം ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന പണി​യൊക്കെയേ ഇപ്പോൾ ഉള്ളൂ എന്നാണ്​. ഇത്തരം കഥകൾ പലയിടത്തുനിന്നായി കേട്ടു. കശ്​മീരികൾ എല്ലാം അടക്കിയൊതുക്കി കഴിയുന്നത്​ ഹൃദയത്തിൽതൊടുന്ന കാഴ്​ചയാണ്​. കശ്​മീരിലേക്ക്​ യാത്ര ചെയ്യാനുദ്ദേശിക്കുന്നവർ അൽപകാലത്തേക്ക്​ അത്​ മാറ്റിവെക്കണം. കർഫ്യൂ നീക്കിയാൽ തന്നെ സാഹചര്യം കലുഷവും അസ്​ഥിരവുമായിരിക്കും.

വിമാനത്താവളത്തിൽ തകർന്ന മനസ്സുമായി നിന്ന ചെറുപ്പക്കാർക്ക്​ ചോദിക്കാനുണ്ടായിരുന്നത്​ നമ്മൾ ഇനി എന്തു ചെയ്യും എന്നായിരുന്നു. നമ്മൾ ഒന്നിച്ച്​ സുപ്രീംകോടതിയെ സമീപിക്കും, ഇൗ അനീതി പിൻവലിക്കാൻ ആവശ്യപ്പെടും. നമ്മുടെ ചരിത്രവും സ്വത്വവും തകർത്ത ഇൗ ഭരണഘടനാവിരുദ്ധമായ നിയമനിർമാണങ്ങളെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി ഒരുമിച്ചെതിർക്കും. ഇപ്പോൾ അതുമാത്രമാണ്​ പ്രതീക്ഷ. അന്താരാഷ്​ട്രസമൂഹം കണ്ണടച്ചിരിക്കുകയാണ്​. അവിടെനിന്ന്​ ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല. പട്ടാപ്പകൽ ഞങ്ങളിൽ നിന്ന്​ അപഹരിച്ചെടുത്ത സമ്പത്ത്​ ഇനിയൊരുനാൾ തിരിച്ചുതരാൻ നരേന്ദ്ര മോദിക്കും അമിത്​ ഷാക്കും മാത്രമേ കഴിയൂ എന്നതാണ്​ സങ്കടകരമായ യാഥാർഥ്യം. ഏതായാലും ​േപായതു പോയതു തന്നെ. ഒരു പക്ഷേ, എല്ലാം അപ്പടി നഷ്​ട​മായിരിക്കുന്നു. പൊരുതാനുള്ള ദൃഢനിശ്ചയം മാത്രമാണ്​ ബാക്കി. അത്​ നാം കാത്തുസൂക്ഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issuearticleSha Faizal
News Summary - Kashmir issue - Sha Faizal speak- Article
Next Story