Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതദ്ദേശ തെരഞ്ഞെടുപ്പ്​...

തദ്ദേശ തെരഞ്ഞെടുപ്പ്​ വരു​േമ്പാഴും കശ്​മീ​ർ അശാന്തം

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ്​ വരു​േമ്പാഴും കശ്​മീ​ർ അശാന്തം
cancel

ഇൗ ശരത്​കാലത്ത്​ കശ്​മീരിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട്​ കശ്​മീരികൾക്കുള്ള താൽപര ്യമില്ലായ്​മ ആസ്​ഥാന വിദഗ്​ധരും സർക്കാർ ഫോറങ്ങളും ശരിയായി മനസ്സിലാക്കിയിട്ടില്ലെന്ന്​ തോന്നുന്നു. താഴ്​വരയിലെ രാഷ്​ട്രീയ സ്​ഥിതിഗതികൾ മാറിയിട്ടില്ലെന്നും അടിസ്​ഥാന യാഥാർഥ്യം കൂടുതൽ ഇരുണ്ടിരിക്കുകയാണെന്നും കശ്​മീരികൾ മനസ്സിലാക്കിയിട്ടുണ്ടെന്നതാണ്​ വസ്​തുത. കൊലപാതകങ്ങളും പ്രതികൊലപാതകങ്ങളും ഇതി​​​െൻറ പ്രത്യാഘാതങ്ങളുമൊക്കെ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. സൈന്യത്തിനും തീവ്രവാദികൾക്കുമിടയിൽ ഞെരിഞ്ഞമരുകയാണ്​ കശ്​മീരിലെ ജനങ്ങൾ.

2002ലെ കശ്​മീർ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്​ റിപ്പോർട്ട്​ ചെയ്യാൻ അവസരം ലഭിച്ചിരുന്നു. അന്ന്​ ഉയർന്ന തോതിലായിരുന്നു പോളിങ്​​. പൗര​​​െൻറ അടിസ്​ഥാന സൗകര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു കശ്​മീരികൾ. എന്നാൽ, തങ്ങൾ വിജയിപ്പിച്ച ജനപ്രതിനിധികളിൽനിന്ന്​ ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന്​ അവർതന്നെ പറയുന്നത്​ കേൾക്കാനിടയായി. അനധികൃതമായി തടവിലിടൽ, പീഡനം തുടങ്ങി ദിനേന അവർ നേരിടുന്ന പ്രശ്​നങ്ങൾ തുടരുകയായിരുന്നു. 2008ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനഃസ്​ഥിതിയിൽ നേരിയ വ്യത്യാസം കാണാൻ കഴിഞ്ഞുവെങ്കിലും സ്​ഥിതിഗതികൾ മെച്ചപ്പെട്ട വിധത്തിലായിരുന്നില്ല. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ വൻതോതിൽ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ചിരുന്നു. തെരഞ്ഞെടുപ്പ്​ പ്രക്രിയ തുടങ്ങുന്നതിനുമുമ്പുതന്നെ ഉപരോധത്തി​​​െൻറ അവസ്​ഥയിലായിരുന്നു താഴ്​വര. സൈനിക മേധാവിത്വത്തിനിടയിൽ സ്വാതന്ത്ര്യവാദികളുടെ കരച്ചിൽ കേൾക്കാമായിരുന്നു.

മനുഷ്യാവകാശലംഘനങ്ങൾ ധാരാളം റിപ്പോർട്ട്​ ചെയ്യപ്പെട്ടു. വിമതസ്വരങ്ങളും വോ​െട്ടടുപ്പിൽനിന്ന്​ വിട്ടുനിൽക്കാനുള്ള ത്വരയും അട്ടിമറിക്കപ്പെട്ടു. നിരവധി വിമത നേതാക്കൾ വീട്ടുതടങ്കലിലായി. ഡൽഹിയിൽനിന്ന്​ ലഭിക്കുന്ന ഉത്തരവുകളിലാണ്​ താഴ്​വര ഭരിക്കുന്നതെന്ന ആരോപണം വ്യാപകമായി ഉയർന്നു. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ രാജ്യത്തി​​​െൻറ തലസ്​ഥാനനഗരിയിലെ ഉത്തരവുകൾക്ക്​ കാതോർക്കുകയാണെന്നാണ്​ എവിടെയും പറഞ്ഞുകേട്ടിരുന്നത്​. അമേരിക്കയുടെയും ഇസ്രായേലി​​​െൻറയും താൽപര്യങ്ങൾ കശ്​മീരിൽ നടപ്പാക്കുകയാണെന്നും പ്രചാരണമുണ്ടായി.

ഇന്ന്​ താഴ്​വരയിൽ സ്​ഥിതിഗതികൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്​. ജനങ്ങൾക്ക്​ ഒന്നിലും ഒരു പ്രതീക്ഷയുമില്ല. ഭരണതലത്തിൽ അരങ്ങേറിയ രാഷ്​ട്രീയ വഞ്ചനയുടെ ഫലം അനുഭവിക്കേണ്ടിവന്നതും ജനങ്ങളാണ്​. കശ്​മീർ പ്രശ്​നത്തി​​​െൻറ രാഷ്​ട്രീയ പരിഹാരം അകന്നുപോവുകയാണ്​. നിരപരാധികളെ കൊലപ്പെടുത്തുകയും കസ്​റ്റഡിയിലെടുക്കുകയും ചെയ്യുന്ന അവസ്​ഥയിൽ ഹൈവേകളും തുരങ്കങ്ങളും നിർമിക്കുന്നതിന്​ എന്തു പ്രസക്​തി? താഴ്​വരയിൽ രക്​തം ചിന്തു​േമ്പാൾ സർക്കാറ​ി​​​െൻറ വെള്ളപൂശൽ ശ്രദ്ധിക്കപ്പെടാതെയായി.

കേന്ദ്ര സർക്കാറി​​​െൻറ കശ്​മീർ നയത്തിൽ ഇപ്പോഴും ഒരു സുതാര്യതയുമില്ല. പൊതുവേയുള്ള അരക്ഷിതാവസ്​ഥ ഒന്നുകൂടി രൂക്ഷമായിട്ടുണ്ട്​. ജനങ്ങളുടെ പരാധീനത പരിഗണിക്കണമെന്ന ആവശ്യത്തിന്​ എവിടെനിന്നും ഒരു മറുപടിയുമില്ല. രാജ്യത്തി​​​െൻറ ഇതരഭാഗങ്ങളിൽ പഠനത്തിനും ജോലിക്കുമായി പോവേണ്ടിവരുന്ന കശ്​മീരികളെ പീഡിപ്പിക്കുന്നത്​ തടയാൻ സർക്കാറിനാവുന്നില്ല. അറിയപ്പെടുന്ന വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ പഠിക്കുന്ന കശ്​മീരി വിദ്യാർഥികളെ ആക്രമിക്കുന്ന സംഭവങ്ങൾ കുറച്ചുവർഷങ്ങളായി പത്രത്താളുകളിൽ നിരന്തരം ഇടംപിടിക്കുന്നു. വർഗീയതലത്തിൽ അവരെ ചിത്രീകരിക്കുന്നു. ഗോമാംസം കൈയിൽവെച്ചതി​​​െൻറയും പാചകം ചെയ്​തതി​​​െൻറയും പേരിൽ പീഡനം അനുഭവിക്കേണ്ടിവരുന്നു. പൊലീസും വിവേകശൂന്യരായ വലതുപക്ഷവും കശ്​മീരികളെ ഉന്നംവെക്കുകയാണ്​. ഇതിനെതിരെ ശബ്​ദിക്കാൻ അവർക്ക്​ ഒരു വേദിപോലുമില്ലെന്നതാണ്​ യാഥാർഥ്യം.

ലോക അൽഷൈമേഴ്​സ്​ ദിനം
ലോക അൽഷൈമേഴ്​സ്​ ദിനമായിരുന്നു സെപ്​റ്റംബർ 21. മറവിരോഗത്തിനെതിരായ ബോധവത്​കരണ പരിപാടികൾ രാജ്യത്ത്​ തുലോം തുച്ഛമാണ്​. അതുകൊണ്ടുതന്നെ വൃദ്ധജനങ്ങൾക്കിടയിൽ ഇൗ രോഗം ധാരാളമായി കണ്ടുവരുന്നു. സ്​മൃതികോശങ്ങൾ ക്ഷയിച്ച്​ നാശോന്മുഖമാവുന്ന രോഗമാണിത്​. രോഗിയുടെ ഒാർമയെ മാത്രമല്ല, വ്യക്​തിത്വത്തെതന്നെ ഇത്​ ബാധിക്കുന്നു. ദൈനംദിന ചര്യകൾ ചെയ്യാനോ അടുത്ത ബന്ധുക്കളെ തിരിച്ചറിയാൻപോലുമോ ഇവർക്ക്​ കഴിയുന്നില്ല. സംസാരശേഷിയെയും ചലനങ്ങളെയും ഇത്​ ബാധിക്കുന്നു. ചിലർ അക്രമസ്വഭാവം കാണിക്കുന്നതും കാണാം. ഇത്തരം വ്യക്​തികളെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്​. അൽഷൈമേഴ്​സിന്​ ഇനിയും മരുന്ന്​ ​കണ്ടുപിടിച്ചിട്ടില്ലെങ്കിലും നല്ല പരിചരണം ഇവർക്ക്​ ആവശ്യമാണ്​. വീടുകളിൽനിന്ന്​ രോഗികളെ അകറ്റി പാർപ്പിക്കുന്നത്​ സ്​ഥിതിഗതികൾ കൂടുതൽ വഷളാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirarticlemalayalam newsCivic Poll in Kashmir
News Summary - Kashmir - Article
Next Story