Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകരിപ്പൂർ ദുരന്തം:...

കരിപ്പൂർ ദുരന്തം: നടുക്കുന്ന ഓർമകൾക്ക് ഒരാണ്ട്

text_fields
bookmark_border
Karipur plane crash
cancel

2020 ആഗസ്​റ്റ്​ 7. കേരളംഅ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ത്ത​രി​​ച്ച ദി​നം! കോ​വി​ഡ്​ ഭീ​തി​യു​ടെ ആ​ദ്യ​നാ​ളു​ക​ളി​ലെ ആ ​രാ​ത്രി​യി​ൽ ഇ​ടി​മു​ഴ​ക്ക​ത്തി​ന് സ​മാ​ന​മാ​യ ശ​ബ്​​ദ​ത്തോ​ടെ ദു​ബൈ​യി​ൽ​നി​ന്നെ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ക​രി​പ്പൂ​രി​ലെ മ​ണ്ണി​ൽ ലാ​ൻ​ഡി​ങ്ങി​നി​ടെ ത​ല​കു​ത്തി വീ​ണു. അ​പ​ക​ട​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​നാ​യി ദു​ര​ന്ത ഭൂ​മി​യി​ലേ​ക്ക് ഒ​രു നാ​ട് ഇ​ര​മ്പി​യ​ടു​ക്കു​ന്ന കാ​ഴ്ച​യാ​ണ് ലോ​കം പി​ന്നാ​ലെ ക​ണ്ട​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​യ​മ​ങ്ങ​ൾ മാത്രമല്ല, സ്വ​ന്തം പ്രാ​ണ​നെത്തന്നെ മ​റ​ന്ന്​ ഒ​രു ജ​ന​ത ഒ​ന്ന​ട​ങ്കം മ​നു​ഷ്യ​സ്​​നേ​ഹ​ത്തി​‍െൻറ ചി​റ​കി​ലേ​​റി അ​വി​ടെ പ​റ​ന്നി​റ​ങ്ങി. ഔ​ദ്യോ​ഗി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഏ​ജ​ൻ​സി​ക​ൾ എ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ​യും കൊ​ണ്ട് അ​വ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പാ​ഞ്ഞു. സു​ര​ക്ഷാ​ഭ​ട​ന്മാ​ർ, പൊ​ലീ​സ്, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ നാ​ട്ടു​കാ​രെ​യും ഡ്രൈ​വ​ർ​മാ​രെ​യും പ​രി​ച​ര​ണ​ങ്ങ​ൾ ന​ൽ​കി​യ ഡോ​ക്ട​ർ​മാ​രെ​യും ആരോഗ്യപ്രവർത്തകരെയും മ​റക്കാനാവി​ല്ല.

കൊ​ണ്ടോ​ട്ടി​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ​ക​ല സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രും അ​ന്നവി​ടെ സന്നിഹിതരായിരുന്നു. സം​ഭ​വം ന​ട​ന്ന ഉ​ട​നെ​ത്ത​ന്നെ അ​പ​ക​ട സ്ഥ​ല​ത്തും ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി അ​വ​രോ​ടൊ​പ്പം ചേ​രാ​നും പ്ര​വ​ർ​ത്തി​ക്കാ​നും എ​നി​ക്കും സാ​ധി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഒ​രു ദേ​ശം മു​ഴു​വ​ൻ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന മ​ഹാ​മാ​തൃ​ക​ക്ക് ഞാ​നും ദൃ​ക്സാ​ക്ഷി​യാ​യി. മാ​ന​വ സ്നേ​ഹ​ത്തി‍െൻറ​യും കാ​രു​ണ്യ​ത്തി‍െൻറ​യും മ​ല​പ്പു​റം മാ​തൃ​ക രാജ്യത്തിനാകമാനം പ്രതീക്ഷയേകുന്നതാ​യി​രു​ന്നു .

കോ​വി​ഡ് വാ​ഹ​ക​രെ​ന്ന് മു​ദ്ര​കു​ത്തി പ്ര​വാ​സി​ക​ളെ ആ​ട്ടി​പ്പാ​യി​ക്കു​വാ​ൻ ഒ​രു​െ​മ്പ​ട്ടി​രു​ന്ന ഒ​രു കാ​ല​ത്ത്​ മു​റി​വേ​റ്റ​ മനുഷ്യരെ കോ​രി​യെ​ടു​ത്ത്​ അവർ നെ​ഞ്ചോ​ട്​ ചേ​ർ​ത്തു​പി​ടി​ച്ചു,​ ആ​തു​ര ശു​ശ്രൂ​ഷാ രം​ഗ​ത്തും ഗ​താ​ഗ​തം അ​ട​ക്ക​മു​ള്ള ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളി​ലും കൊ​ണ്ടോ​ട്ടി​ക്ക്​ ഏ​റെ പ​രി​മി​തി​ക​ളു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ഇ​വി​ടെ നാം ​ക​ണ്ട മ​നു​ഷ്യ​സ്​​നേ​ഹ​ത്തി​ന്​ പ​രി​ധി​യില്ലാ​യി​രു​ന്നു.

വിമാനത്താവളം അ​ടു​ത്തു​ള്ള പ്ര​ദേ​ശ​മാ​യി​ട്ടും കൊ​ണ്ടോ​ട്ടി​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി ഇ​ല്ലാ​ത്ത​തി​‍െൻറ പ്ര​യാ​സം ന​മ്മ​ൾ ശ​രി​ക്കും മ​ന​സ്സി​ലാ​ക്കി. പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളു​ള്ള കൊ​ണ്ടോ​ട്ടി ഗ​വ​ൺ​മെൻറ് ആ​ശു​പ​ത്രി ഒ​രു പ്ര​ത്യേ​ക പാ​ക്കേ​ജ് സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കേ​ര​ള ഗ​വ​ൺ​മെൻറ് നേ​രി​ട്ട് ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്. എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള റ​ഫ​റ​ൽ ആ​ശു​പ​ത്രി​യാ​യി കൊ​ണ്ടോ​ട്ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യെ മാ​റ്റാ​ൻ ഇ​നി ഒ​ട്ടും അ​മാ​ന്തി​ച്ചു കൂ​ട. അ​തു​പോ​ലെ​ വ​ൺ​വേ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ത്തോ​ടു​കൂ​ടി എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടോ​ട്ടി​യെ നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കു​ന്ന ബൈ​പ്പാ​സും ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. എ​ന്തെ​ങ്കി​ലു​മൊ​ക്കെ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ മാ​ത്ര​മാ​ണ് ന​മ്മ​ൾ ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പു​ന​രാ​ലോ​ച​ന ന​ട​ത്താ​റ്.

ദു​ര​ന്ത​ത്തി‍െൻറ ബാ​ക്കി​പ​ത്ര​മാ​യി തീ​രാ വേ​ദ​ന​യി​ലും തീ​രാ​ന​ഷ്​​ട​ത്തി​ലും ക​ഴി​യു​ന്ന അ​നേ​ക​ർ ഇ​പ്പോ​ഴു​മു​ണ്ട്. അ​ധി​കൃ​ത​രു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​‍െൻറ​യും ഭാ​ഗ​ത്തു​നി​ന്ന്​ അ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ഇ​നി​യും ഉ​ണ്ടാ​വേ​ണ്ടി​യി​രി​ക്കു​ന്നു.

Show Full Article
TAGS:Karipur tragedy Karipur air tragedy Karipur plane crash 
News Summary - Karipur tragedy: A year of trembling memories
Next Story