പണഹിതത്തിെൻറ അന്ത്യം
text_fieldsഅധികാര പ്രമത്തത ശീലമാക്കിയ ഡൽഹിയിലെ രക്ഷാകർത്താക്കളും പ്രകൃതിയെ കുത്തി കവർച്ചചെയ്ത ഖനി മാഫിയയുടെ കള്ളപ്പണവും ഉണ്ടെങ്കിൽ അസാധ്യമായതും സാധ്യമാക്കാമെന്ന് വ്യാമോഹിച്ച ബി.ജെ.പിയുടെ മോഹങ്ങളാണ് കർണാടകയിൽ മൂക്കുകുത്തി വീണത്. 222 അംഗ സഭയിൽ 104 പേരെ െവച്ച് ഭൂരിപക്ഷം തരപ്പെടുത്താമെന്നാണ് മോദി-അമിത് ഷാ ദ്വയങ്ങൾ കണക്കുകൂട്ടിയത്. രാജി പ്രഖ്യാപിക്കും മുമ്പ് വിധാൻസഭയിൽ നടത്തിയ പ്രസംഗത്തിലും ആ രണ്ടു പേരും കർണാടകത്തിൽ വഹിച്ച പങ്കിനെപ്പറ്റി യെദിയൂരപ്പ സൂചിപ്പിക്കുകയും ചെയ്തു. ഗോവയിലും, മണിപ്പൂരിലും, മേഘാലയത്തിലും വിജയകരമായി പരീക്ഷിച്ച ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കുന്ന മോദി മാജിക് കർണാടകയിലും നേട്ടം കൊയ്യുമെന്നായിരുന്നു അവർ സ്വപ്നം കണ്ടത്. ബി.ജെ.പി ഭരണ ചെങ്കോലേന്തുന്ന 19ാമത്തെ സംസ്ഥാനമാക്കി കർണാടകത്തെ മാറ്റാൻ അവർ ബംഗളൂരുവിലെ രാജ്ഭവനിൽ അടെവച്ച മുട്ടകളെല്ലാം ചീമുട്ടകളായിപ്പോയി.
ആർ.എസ്.എസും ബി.ജെ.പിയും രചിച്ച തിരക്കഥ പ്രകാരം കാര്യങ്ങൾ നീങ്ങുമായിരുന്നെങ്കിൽ ഭൂരിപക്ഷം തെളിയിക്കാൻ അവർക്ക് 15 ദിവസം കിട്ടുമായിരുന്നു. കൂറുമാറുന്നവർക്കായി അവർ ആവശ്യപ്പെടുന്നത്ര കോടികളും മന്ത്രി പദവിയും ഒരുക്കിെവച്ച ബി.ജെ.പിക്ക് അത്രയും ദിവസം മതിയാകുമായിരുന്നു. അതിനുള്ള ‘എക്സ്പീരിയൻസ്’ അവർക്ക് വേണ്ടുവോളമുണ്ടല്ലോ. ബി.ജെ.പി ധർമത്തിെൻറയും സത്യത്തിെൻറയും പാർട്ടിയാണെന്ന് വാജ്പേയ് കൂടക്കൂടെ പറയുമായിരുന്നു. അതു പറയാനല്ലാതെ നടപ്പാക്കാനുള്ളതല്ലെന്ന് നല്ലവണ്ണം അറിയുന്നവരാണ് ഇന്ന് ആ പാർട്ടിയെ നയിക്കുന്നത്. പ്രചാരണപരമായ ആവശ്യങ്ങൾക്കായി സ്വരുക്കൂട്ടി വെക്കുന്ന നല്ലവർത്തമാനങ്ങൾ ആവശ്യം കഴിഞ്ഞാൽ ചവറ്റുകൊട്ടയിൽ തള്ളണമെന്ന പാഠം അവർ ഹിറ്റ്ലറുടെ സ്കൂളിൽനിന്ന് പഠിച്ചിട്ടുണ്ട്. അതിനാൽ ‘ഓപറേഷൻ താമര’ക്കുവേണ്ടി അവർ ഒരുക്കിയ റോഡ്മാപ്പിൽ 15 ദിവസമായിരുന്നു നിർവഹണ കാലപരിധി!
ബി.ജെ.പി മനസ്സിൽ കാണുന്ന കാര്യങ്ങൾ മരത്തിൽ കാണുന്നയാളാണ് കർണാടക ഗവർണർ. സ്വയം സേവകനാണെന്ന് ഊറ്റത്തോടെ പറയുന്ന അദ്ദേഹം ഗുജറാത്തിൽ ബി.ജെ.പി സർക്കാറിൽ ധനമന്ത്രിയും സ്പീക്കറുമൊക്കെയായിരുന്നു. കർണാടകത്തിലെ തെൻറ അവതാരോദ്ദേശ്യം അറിയുന്നതിനാലാണ് അദ്ദേഹം ഭൂരിപക്ഷമുള്ള കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ കണ്ടില്ലെന്നു നടിച്ച്, 103 പേരുടെ പിൻബലം മാത്രമുള്ള യെദിയൂരപ്പ യെ മുഖ്യമന്ത്രിയാക്കിയത്. പ്രോ ടെം സ്പീക്കർ തിരഞ്ഞെടുപ്പിലും കീഴ്വഴക്കങ്ങൾ മാറ്റിക്കുറിക്കാൻ ആ സ്വയം സേവകൻ ഔത്സുക്യം കൊണ്ടു. കാസ്റ്റിങ് വോട്ടു കൊണ്ടാണെങ്കിലും ബി.ജെ.പി സർക്കാറിനെ വാഴിക്കുകയായിരുന്നു ലക്ഷ്യം.
സുപ്രീംകോടതി ഈ ‘കൊലച്ചതി’ ചെയ്യുമെന്ന് ബി.ജെ.പിയിൽ ആരും സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചില്ല. കാളച്ചന്തയിലെപ്പോലെ എം.എൽ.എമാർക്കു വിലപറയാൻ കളമൊരുക്കരുെതന്നാണ് നീതിപീഠം തീരുമാനിച്ചത്. രാഷ്ട്രീയ യജമാനന്മാരുടെ മുന്നിൽ ‘കവാത്ത്’ മറക്കുന്ന പ്രവണത ജുഡീഷ്യറി ചിലപ്പോൾ കാണിക്കുമെങ്കിലും എല്ലായ്പോഴും അങ്ങനെ മുട്ടുകുത്താതിരിക്കാനും തങ്ങൾക്കറിയാമെന്ന് അവർ തെളിയിച്ചു. ജനാധിപത്യത്തിെൻറ മൂല്യങ്ങൾ കർണാടകയിൽ മുറിവേറ്റുവീഴാതിരിക്കാൻ കാണിച്ച സന്ദർഭോചിതമായ മുൻകൈയിലൂടെ സുപ്രീംകോടതി അതിെൻറതന്നെ അന്തസ്സാണ് ഉയർത്തിപ്പിടിച്ചത്. ജനാധിപത്യ ഭാരതം അതിെൻറ പേരിൽ അവരെ അഭിനന്ദിക്കുകതന്നെ ചെയ്യും.
കോൺഗ്രസ്-ജനതാദൾ സഖ്യത്തിെൻറ നേതാവ് കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഉദ്വേഗപൂർണമായ കർണാടക രാഷ്ട്രീയത്തിലെ ഒരു ഘട്ടമാണ് പൂർത്തിയാകുന്നത്. വിശ്വാസ വോട്ടെടുപ്പുവേളയിൽ മുറിവേറ്റ ബി.ജെ.പി കുമാരസ്വാമിയോട് എന്തുചെയ്യുമെന്ന് ആശങ്കപ്പെടുന്നുണ്ട്. ചില കേന്ദ്രങ്ങൾ കോൺഗ്രസ്- ജെ.ഡി.എസ് പാർട്ടികളിലെ ചില എം.എൽ.എമാരെ സഭയിൽ എത്തിക്കാതിരിക്കുന്നതിലൂടെ തങ്ങൾക്കേറ്റ അപമാനത്തിനു ബി.ജെ.പി പകരം വീട്ടുമോ എന്നാണ് അവർ ആരായുന്നത്. ജനഹിതത്തെ,(ചീത്ത) പണഹിതം വിഴുങ്ങാൻ വരുന്ന ഈ കാലത്ത് ബി.ജെ.പിയെപ്പോലൊരു പാർട്ടി എന്തെല്ലാം ചെയ്യില്ല എന്ന് ആർക്കു പറയാൻ കഴിയും? സഭയിൽ ഹാജരാകുന്നവരുടെ ഭൂരിപക്ഷമാണല്ലോ നിർണായകം. 2008ൽ യെദിയൂരപ്പക്കുതന്നെ മുഖ്യമന്ത്രിയാകാനായി മറുചേരിയിലെ എം.എൽ.എമാരെ രാജിവെപ്പിച്ച് എണ്ണത്തിെൻറ കളിയിൽ വിജയം കണ്ട പാർട്ടിയാണ് ബി.ജെ.പി. സ്വന്തം കൂട്ടത്തിലെ ആടുകൾ ആരും ബി.ജെ.പി കൂടാരത്തിലെ കുതിരകൾ ആകില്ലെന്ന് ഉറപ്പാക്കാൻ കുമാരസ്വാമി ക്യാമ്പ് കണ്ണിൽ എണ്ണയൊഴിച്ച് കാവൽ നിൽക്കേണ്ടി വരും. എത്രയും വേഗം വിശ്വാസവോട്ട് നേടുന്നുവോ അത്രയും അവർക്ക് നല്ലതായിരിക്കും.
പ്രവചനാതീതമായ ഏറ്റിറക്കങ്ങൾ സാക്ഷ്യം വഹിച്ച ഈ ദിനങ്ങളിൽ കോൺഗ്രസ് നേതൃത്വം നടത്തിയ ചടുലമായ രാഷ്ട്രീയനീക്കങ്ങൾ ശ്രദ്ധേയമാണ്. ഗവർണറെ ചട്ടുകമാക്കി മോദി സർക്കാർ കളിച്ച കള്ളക്കളികൾ ആ പാതിരാവിൽതന്നെ സുപ്രീംകോടതിയിൽ എത്തിച്ചതു മുതൽ ആരംഭിച്ചതാണ് ആ ചടുലത. അടുത്ത കാലത്തെങ്ങും അത്തരമൊരു ജാഗ്രത ആ പാർട്ടി കാണിച്ചിട്ടില്ല. ഗോവയിലും മണിപ്പൂരിലും മറ്റും ബി.ജെ.പി നടത്തിയ നെറികെട്ട നീക്കങ്ങളുടെ മുന്നിൽ കൂർക്കം വലിച്ചുറങ്ങിയ കോൺഗ്രസ് ഇങ്ങനെ ഉണർന്നെഴുന്നേൽക്കുമെന്ന് ആരും കരുതിക്കാണില്ല. എത്രകാലം അവർ അത് തുടരുമെന്നതാണ് ഇനിയുള്ള ചോദ്യം. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ വിളിച്ച കർണാടക മാതൃക ചൂണ്ടി ഗോവയിലും മണിപ്പൂരിലും ബിഹാറിലും തുടങ്ങിെവച്ച നിയമനടപടികൾ അവർ മുേന്നാട്ടു കൊണ്ടുപോകുമോ?
സർവ പ്രധാനമായ രാഷ്ട്രീയ ചോദ്യം 2019 മുന്നിൽക്കണ്ട് കോൺഗ്രസ് കൈക്കൊള്ളുന്ന നടപടികളെ സംബന്ധിച്ചാണ്. മുഖ്യ വിപത്താണെന്ന് മതേതരശക്തികളാകെ തിരിച്ചറിഞ്ഞു കഴിഞ്ഞ ബി.ജെ.പിയെ തടയാൻ വിശാലമായ രാഷ്ട്രീയ അണിചേരലാണ് ഇന്നത്തെ അടിയന്തരാവശ്യം. രാജ്യവ്യാപകമായ സാന്നിധ്യമുള്ള മതേതര പാർട്ടിയായ കോൺഗ്രസ് ഈ കടമയോട് എങ്ങനെയായിരിക്കും പ്രതികരിക്കുക? കർണാടകയിൽ തുടക്കത്തിൽ കാണിച്ച തൻപ്രമാണിത്തത്തിെൻറ രാഷ്ട്രീയം ആത്മഹത്യാപരമാണെന്ന് തെളിഞ്ഞിരിക്കുന്നു. മതേതരത്വത്തോടും ജനാധിപത്യത്തോടും രാഷ്ട്ര പരമാധികാരത്തോടും സോഷ്യലിസ്റ്റ് ലക്ഷ്യത്തോടും യുദ്ധം പ്രഖ്യാപിച്ച ബി.ജെ.പിയെ പിടിച്ചുകെട്ടാൻ വിശാലമായ മതേതര-ജനാധിപത്യ-ഇടതുപക്ഷ വേദി കെട്ടിപ്പടുത്തേതീരൂ. അതിലേക്കു നയിക്കുന്ന ചർച്ചകൾ എല്ലാ പാർട്ടികളിലും ആരംഭിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു. ആ ശക്തികൾക്ക് ഊർജം പകരുന്ന പാഠങ്ങളാണ് കർണാടക നൽകുന്നത്. ഒന്നിക്കേണ്ടവരെല്ലാം ഒന്നിച്ചാൽ അതിനു മുന്നിൽ ബി.ജെ.പിക്കു മുട്ടുകുേത്തണ്ടി വരുമെന്ന പാഠമാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
