Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകെ-​സ്റ്റോ​ര്‍:...

കെ-​സ്റ്റോ​ര്‍: ന​വ​കേ​ര​ള​ത്തി​ന്റെ റേ​ഷ​ന്‍ ഷോ​പ്

text_fields
bookmark_border
k store
cancel

മ​ല​യാ​ളി ജീ​വി​ത​ത്തി​ന്റെ അ​നി​വാ​ര്യ​ഭാ​ഗ​മാ​യി​രു​ന്ന റേ​ഷ​ന്‍ക​ട​ക​ള്‍ കെ​ട്ടി​ലും മ​ട്ടി​ലും പു​തു​മ​ക​ളോ​ടും വൈ​വി​ധ്യ​ങ്ങ​ളോ​ടും​കൂ​ടി ആ​ധു​നി​ക​വ​ത്ക​രി​ക്ക​പ്പെ​ട്ട് കേ​ര​ള സ്റ്റോ​ര്‍ (കെ-​സ്റ്റോ​ർ) എ​ന്ന നൂ​ത​ന​സം​രം​ഭ​മാ​യി മാ​റു​ന്നു. ഇ​ട​തു ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ​ർ​ക്കാ​റി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി മേ​യ്‌ 14ന് ​കെ-​സ്റ്റോ​റു​ക​ള്‍ മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ര്‍പ്പി​ക്കും.

ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മ​പ്ര​കാ​രം മു​ന്‍ഗ​ണ​ന-​മു​ന്‍ഗ​ണ​നേ​ത​ര വി​ഭാ​ഗ​ങ്ങ​ള്‍ക്ക് നി​ല​വി​ല്‍ റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ ല​ഭി​ച്ചു​വ​രു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ക്കും മ​ണ്ണെ​ണ്ണ​ക്കും പു​റ​മെ ശ​ബ​രി ബ്രാ​ന്‍ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ള്‍, മി​ല്‍മ ഉ​ൽ​പ​ന്ന​ങ്ങ​ള്‍, അ​ഞ്ച് കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള ചോ​ട്ടു ഗ്യാ​സ് എ​ന്നി​വ ന്യാ​യ​വി​ല​ക്ക് കെ. ​സ്റ്റോ​റി​ല്‍ ല​ഭി​ക്കും.

റേ​ഷ​ന്‍ കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് ബാ​ങ്കി​ലോ എ.​ടി.​എ​മ്മി​ലോ പോ​കാ​തെ 10,000 രൂ​പ​വ​രെ പ​ണം പി​ന്‍വ​ലി​ക്കാ​നു​ള്ള സൗ​ക​ര്യ​വും കെ-​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​കും. ബാ​ങ്കു​മാ​യി ബ​ന്ധി​പ്പി​ച്ച സ്മാ​ര്‍ട്ട്‌ റേ​ഷ​ന്‍ കാ​ര്‍ഡ് വ​ഴി​യാ​ണ് ഈ ​ചെ​റു​കി​ട ബാ​ങ്കി​ങ് സേ​വ​നം കെ-​സ്റ്റോ​റി​ല്‍ ല​ഭി​ക്കു​ക. വെ​ള്ള​ക്ക​ര​വും വൈ​ദ്യു​തി​ക്ക​ര​വും അ​ട​ക്ക​മു​ള്ള യൂ​ട്ടി​ലി​റ്റി ബി​ല്ലു​ക​ള്‍ അ​ട​ക്കാ​നും ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്.

ബാ​ങ്കി​ങ് സ​ർ​വി​സു​ക​ളും യൂ​ട്ടി​ലി​റ്റി പേ​യ്മെ​ന്റ് സം​വി​ധാ​ന​ങ്ങ​ളും ര​ണ്ട് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ല്‍ ല​ഭ്യ​മ​ല്ലാ​ത്ത ഗ്രാ​മ​ങ്ങ​ളി​ലാ​ണ് തു​ട​ക്ക​ത്തി​ല്‍ കെ-​സ്റ്റോ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 108 റേ​ഷ​ന്‍ക​ട​ക​ളെ​യും തു​ട​ർ​ന്ന് ഘ​ട്ടം ഘ​ട്ട​മാ​യി മു​ഴു​വ​ന്‍ ക​ട​ക​ളെ​യും കെ-​സ്റ്റോ​റാ​യി ഉ​യ​ർ​ത്തും.

റേ​ഷ​ന്‍ വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന് ഉ​യ​ർ​ന്ന വ​രു​മാ​ന​വും പൊ​തു​മേ​ഖ​ല​യി​ല്‍നി​ന്നും സൂ​ക്ഷ്മ-​ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ക​മേ​ഖ​ല​യി​ല്‍നി​ന്നു​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന സാ​ധ്യ​ത​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു. ഘ​ട്ടം​ഘ​ട്ട​മാ​യി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ റേ​ഷ​ന്‍ക​ട​ക​ളും സ്മാ​ർ​ട്ടാ​യി മാ​റ്റും.

പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തെ ഇ​ല്ലാ​യ്മ​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭ​ക്ഷ്യ​ധാ​ന്യ സ​ബ്സി‍ഡി ഡ​യ​റ​ക്ട് ബ​ന​ഫി​റ്റ് ട്രാ​ന്‍സ്ഫ​ർ സ​മ്പ്ര​ദാ​യ​ത്തി​ലൂ​ടെ ഗു​ണ​ഭോ​ക്താ​വി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ടെ​ത്തി​ക്കു​ന്ന സം​വി​ധാ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യ ച​ണ്ഡി​ഗ​ഢി​ലും പോ​ണ്ടി​ച്ചേ​രി​യി​ലും ഇ​ത് ന​ട​പ്പി​ലാ​യി. മ​ല​യാ​ളി​ക​ളാ​യ ന​മു​ക്ക് പോ​ണ്ടി​ച്ചേ​രി​യു​ടെ ഭാ​ഗ​മാ​യ മാ​ഹി​യി​ല്‍നി​ന്ന് ഈ ​വ​സ്തു​ത നേ​രി​ല്‍ ഗ്ര​ഹി​ക്കാം. അ​വി​ടു​ത്തെ റേ​ഷ​ന്‍ ക​ട​ക​ള്‍ ശാ​ശ്വ​ത​മാ​യി അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ന്നു.

സം​സ്ഥാ​ന​ത്തി​നു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​വി​ഹി​തം കേ​ന്ദ്ര​സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ണ്ണെ​ണ്ണ പൂ​ർ​ണ​മാ​യി നി​ർ​ത്താ​നും കേ​ന്ദ്രം ഉ​ദ്ദേ​ശി​ക്കു​ന്നു. ഭ​ക്ഷ്യ​ധാ​ന്യ​വി​ഹി​തം വെ​ട്ടി​ക്കു​റ​ക്കു​ക​യും പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തെ​ത​ന്നെ ഇ​ല്ലാ​യ്മ​ചെ​യ്യു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര​ന​യ​ത്തി​ന് ബ​ദ​ൽ ആ​വി​ഷ്ക​രി​ക്കു​ക​കൂ​ടി​യാ​ണ് കേ​ര​ള സ്റ്റോ​റി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration shopK Store
News Summary - K-Store- Ration Shop of New Kerala
Next Story