Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാതിരാ കോടതിക്കി​െട...

പാതിരാ കോടതിക്കി​െട പടിയിറങ്ങിയ ന്യായാധിപൻ 

text_fields
bookmark_border
പാതിരാ കോടതിക്കി​െട പടിയിറങ്ങിയ ന്യായാധിപൻ 
cancel

കർണാടകയിലെ വിശ്വാസ വോ​െട്ടടുപ്പുമായി ബന്ധപ്പെട്ട അവസാന ഹരജി കേൾക്കാൻ​ പതിവ്​ തെറ്റിച്ച്​ ശനിയാഴ​്​ച സുപ്രീംകോടതി തുറന്ന് വാദമൊക്കെ ​േകട്ട്​ കേസ്​ തീർപ്പാക്കിയ ശേഷം ‘‘ഇനി പോയി അവധി ദിനം ആസ്വദിക്കൂ’’ എന്ന്​ മൂന്നംഗ ബെഞ്ചിന്​ നേതൃത്വം നൽകുന്ന ജസ്​റ്റിസ്​ എ.കെ. സിക്രി അഭിഭാഷക​േരാടായി പറഞ്ഞപ്പോൾ ‘‘ഞായറാഴ്​ചയും ഞങ്ങളെ വരുത്തുന്ന പണി ചെയ്യരുതെന്ന്​ അവരോട്​ പറയൂ’’ എന്നായിരുന്നു മുതിർന്ന അഭിഭാഷകൻ കപിൽ സിബലി​​​െൻറ മറുപടി. നരേന്ദ്ര മോദി സർക്കാറിനും ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാക്കും വേണ്ടി പതിവായി സുപ്രീംകോടതിയിൽ ഇറങ്ങാറുള്ള മുൻ അറ്റോണി ജനറൽ മുകുൾ രോഹത​ഗി, അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ, അഡീഷനൽ സോളിസിറ്റർ ജനറൽമാരായ തുഷാർ മേത്ത, മനീന്ദർ സിങ്​​ എന്നിവരെ നോക്കിയായിരുന്നു കപിൽ സിബലി​​​െൻറ ഇൗ മറുപടി. പോകാനെഴുന്നേറ്റ മൂന്ന്​ ജഡ്​ജിമാരോടും ശനിയാഴ്​ച അവധി ദിനത്തിൽ വിളിച്ചുവരുത്തിയതിന്​ സിബൽ ക്ഷമ ചോദിക്കുകയും ചെയ്​തു. പാതിരാത്രി സുപ്രീംകോടതി തുറന്ന്​ വാദം കേട്ട്​ തീർപ്പാക്കിയ വിഷയവുമായി ബന്ധപ്പെട്ടാണ്​ 72 മണിക്കൂർ തികയുന്നതിനു മുമ്പ്​ ഒരു അവധി ദിനത്തിൽകൂടി സുപ്രീംകോടതിക്ക്​ തുറന്നു പ്രവർത്തിക്കേണ്ടി വന്നത്​. 

ജനാധിപത്യ രാജ്യത്ത്​ അസാധാരണമായി തോന്നുന്നതെല്ലാം ഒരു ഫാഷിസ്​റ്റ്​ രാജ്യത്ത്​ സാധാരണമായി തോന്നുകയും ജനം ക്രമേണ അതിനോട്​ പൊരുത്തപ്പെട്ട്​ ഒടുവിലത്​ സംവിധാനത്തി​​​​െൻറത്തന്നെ ഭാഗമായി തീരുകയും ​ചെയ്യുന്നതി​​​െൻറ ഏറ്റവും മികച്ച ഉദാഹരണമാണിന്ന്​ സുപ്രീംകോടതി. നീതിക്കായി പാതിരാക്ക്​​ പരമോന്നത കോടതിയുടെ വാതിലുകൾ മുട്ടിത്തുറക്കുകയെന്നത്​ അത്യസാധാരണ നടപടിയാണ്​  ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്​ എന്നത്​ പഴയ വിശ്വാസമാണിന്ന്​. ഇന്ത്യ ജനാധിപത്യരാജ്യമാണെങ്കിലും ഭരണവർഗം ഫാഷിസ്​റ്റ്​ സ്വഭാവം പ്രകടിപ്പിച്ചു​ തുടങ്ങിയതോടെ പാതിരാക്കും അവധി ദിനത്തിലും പരമോന്നത കോടതി തുറന്നിരിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നു. കർണാടകയിലെ വിശ്വാസ വോട്ടുമായി ബന്ധപ്പെട്ട്​ ആറാം നമ്പർ കോടതിയിൽനിന്ന്​ പുറത്തുവരുന്ന വാർത്തകളുടെ ബഹളങ്ങൾക്കിടയിൽ കഴിഞ്ഞ ഒന്നു രണ്ട്​ ദിവസങ്ങളിലായി ഒന്നും രണ്ടും കോടതികളിൽ ഒരു യാത്രയയപ്പ്​ നടന്നുകൊണ്ടിരിക്കുകയായിരുന്നു. രാജ്യത്ത്​ നിലനിൽക്കുന്ന ഇൗ സാഹചര്യത്തെക്കുറിച്ച് മാസങ്ങൾക്ക്​ മുമ്പ്​​ സുപ്രീംകോടതി നിർത്തിവെച്ച്​ ഇറങ്ങിവന്ന്​ ജനങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകിയ ജസ്​റ്റിസ്​ ജെ. ചെലമേശ്വറി​േൻറതായിരുന്നു ആ യാത്രയയപ്പ്​. ആരവങ്ങളൊട്ടുമില്ലാതിരുന്നിട്ടും ഹൃദയംഗമമായ യാത്രയയപ്പ്​. 

ആരവങ്ങളില്ലാതെ ഒരു പടിയിറക്കം
ശരിക്ക​ും ജൂൺ 22ന്​  വിരമിക്കേണ്ടിയിരുന്ന ചെലമേശ്വറിന്​ കോടതി വേനലവധിക്ക്​ അടക്കുന്ന കാരണംകൊണ്ടാണ്​ നേരത്തേ യാത്രയയപ്പ്​ നൽകിയത്​.  ജസ്​റ്റിസ്​ ചെലമേശ്വർ സുപ്രീംകോടതിയിലെ അവസാന കാലയളവ്​ ചെലവിട്ട രണ്ടാം നമ്പർ കോടതിയിലെ അവസാന പ്രവൃത്തിദിവസമായ വ്യാഴാഴ്​ച കേസുകളവസാനിപ്പിച്ച ശേഷം ആദ്യംതന്നെ നന്ദിവാക്കുകളുമായി എഴുന്നേറ്റത്​ വയോധികനായ നിയമജ്ഞനും മുൻ നിയമമന്ത്രിയുമായ ശാന്തിഭൂഷണായിരുന്നു.  ജസ്​റ്റിസ്​ ചെലമേശ്വറി​​​െൻറ കോടതി നടപടികൾ നീതിയും അന്തസ്സും ഉയർത്തിപ്പിടിക്കുന്നതായിരുന്നുവെന്ന്​ ശാന്തി ഭൂഷൺ പറഞ്ഞു. സുപ്രീംകോടതിയുടെ ചുമരിൽ തൂക്കിയി​ടാനുള്ളതാണ്​ ജസ്​റ്റിസ്​ ചെലമേശ്വറി​​​െൻറ ഛായാചിത്രമെന്ന്​ പറഞ്ഞ്​​ ശാന്തിഭൂഷൺ വികാരഭരിതനായി. രണ്ടാം നമ്പർ കോടതിയിൽ തുങ്ങിക്കിടക്കുന്ന ജസ്​റ്റിസ്​ ഖന്നയുടെ ചിത്രത്തോടൊപ്പം ജസ്​റ്റിസ്​ ചെലമേശ്വറി​​​െൻറ ഛായാചിത്രവും തൂങ്ങുമെന്ന ആശയും പ്രതീക്ഷയും പ്രാർഥനയും തനിക്കുണ്ടെന്നും ജസ്​റ്റിസ്​ ചെലമേശ്വർ പറഞ്ഞു.  

ജനുവരി 12ന്​ മൂന്ന്​ സഹപ്രവർത്തകരെ കൂട്ടി വാർത്തസമ്മേളനം വിളിച്ച്​ ജനാധിപത്യം അപകടത്തിലാണെന്ന സത്യം വിളിച്ചുപറഞ്ഞതിൽ പിന്നെ സുപ്രീംകോടതിയിലെ സുപ്രധാന കേസുകളിലും ബെഞ്ചുകളിലും തന്നെയിരുത്താതെ പകരം വീട്ടിയ ചീഫ്​ ജസ്​റ്റിസി​​​െൻറ ബെഞ്ചിലിരിക്കുക എന്ന ചടങ്ങിനും ജസ്​റ്റിസ്​ ചെലമേശ്വർ ഇരുന്നുകൊടുത്തു. ​ചടങ്ങിന്​ മാത്രമായി ജസ്​റ്റിസ്​ ചെലമേശ്വറിനായി അന്നത്തെ ദിവസം മാറ്റിവെച്ച ചീഫ്​ ജസ്​റ്റിസ്​ പരിഗണിക്കാനായി ഒരു ഡസൻ കേസ്​ പോലും പട്ടികയിലുൾപ്പെടുത്തിയിരുന്നില്ല. 

മുതിർന്ന അഭിഭാഷകരായ പ്രശാന്ത്​ ഭൂഷൺ, രാജീവ്​ ദത്ത, ഗോപാൽ ശങ്കരനാരായണൻ തുടങ്ങി വിരലിലെണ്ണാവുന്നവരാണ്​​ ഒന്നാം നമ്പർ കോടതിയിൽ ജസ്​റ്റിസ്​ ചെലമേശ്വറിന്​ നന്ദിവാക്കുകൾ ചൊരിഞ്ഞത്​. അഭിഭാഷക സമൂഹത്തിനു​ വേണ്ടി താങ്കൾക്ക്​ മുന്നിൽ വന്നത്​ ആദരവും ആനന്ദവുമായി താൻ കാണുന്നുവെന്ന്​ പറഞ്ഞ്​ തുടങ്ങിയ പ്രശാന്ത്​ ഭൂഷൺ ജനാധിപത്യത്തിനും രാജ്യത്തിനും താങ്കൾ നൽകിയ സംഭാവന വരുംതലമുറ ഒാർമിക്കുമെന്ന്​ കൂട്ടിച്ചേർത്തു.  

വേറിട്ട വഴിയിലൂടെ നടന്ന ന്യായാധിപൻ
അബ്​ദുന്നാസിർ മഅ്​ദനിയുടെ ജാമ്യാപേക്ഷ തൊ​േട്ട നീതിയുടെ കാര്യത്തിൽ ജസ്​റ്റിസ്​ ചെലമേശ്വർ സുപ്രീംകോടതിയിൽ സ്വീകരിച്ച ധീരമായ തീര​ുമാനങ്ങൾക്ക്​ പലപ്പോഴും ദൃക്​സാക്ഷി​യാകേണ്ടി വന്നിട്ടുണ്ട്. ദേശീയ ന്യായാധിപ നിയമന കമീഷൻ നിയമം റദ്ദാക്കിയ സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ ബെഞ്ചിലെ മറ്റു​ നാല്​ അംഗങ്ങളിൽനിന്ന്​ വ്യത്യസ്​​തമായ നിലപാടെടുത്തു ചെലമേശ്വർ. അന്നത്തെ വിയോജനത്തിലൊതുക്കാതെ കൊളീജിയത്തിലെ കൊള്ളരുതായ്​മകൾക്കെതി​െര നിരന്തരം കലഹിച്ചുകൊണ്ടിരുന്നു.  

മഅ്​ദനിയെ അറസ്​റ്റ്​ ചെയ്യും മുമ്പുള്ള മുൻകൂർ ജാമ്യാപേക്ഷയും അറസ്​റ്റ്​ ചെയ്​ത ശേഷം സമർപ്പിച്ച നിരവധി ജാമ്യാപേക്ഷകളും കേൾക്കാൻ പോലും കൂട്ടാക്കാതെ സുപ്രീംകോടതി തള്ളിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ്​ ജസ്​റ്റിസ്​ ചെലമേശ്വർ മുമ്പാകെ അത്​ വരുന്നത്​. കർണാടക പൊലീസ്​ കൊണ്ടുവരുന്ന എന്ത്​ വാറോലയും രഹസ്യരേഖകളെന്ന മട്ടിൽ സ്വീകരിച്ച്​ മഅ്ദനിയുടെ ജാമ്യാപേക്ഷ ഏകപക്ഷീയമായി നിരാകരിച്ചുകൊണ്ടിരുന്ന മുൻ ജഡ്​ജിമാരുടെ സമീപനം ജസ്​റ്റിസ്​ ചെലമേശ്വർ തിരുത്തി. അതിനു​ പകരം മഅ്​ദനിയുടെ ചികിത്സരേഖകൾ സൂക്ഷ്​മമായി പരിശോധിക്കുകയും പൊലീസ്​ രേഖകൾ സത്യസന്ധമായി വിലയിരുത്തുകയും ചെയ്​തു. തടവിലായി മൂന്നു​ വർഷം കഴിഞ്ഞ്​ മഅ്​ദനിക്ക്​ ജാമ്യം ലഭിക്കുന്നത്​ അങ്ങനെയാണ്​. 

െഎ.ടി ആക്​ടിലെ വിവാദമായ 66 എ വകുപ്പിനെതിരെ കേരള ഹൈകോടതി അഭിഭാഷകനായ അഡ്വ. അനൂപ്​ കുമാരൻ അടക്കമുള്ളവർ സമർപ്പിച്ച ഹരജിയിൽ മാനുഷിക പക്ഷത്തുനിന്ന്​ അനുകൂലമായി പുറപ്പെടുവിച്ച വിധി സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുടെ പേരിൽ അരങ്ങേറിയ പൊലീസ്​ വേട്ടക്ക്​ ഒരുപരിധി വരെ അറുതിവരുത്തി. ഭരണഘടനയുടെ 19ാം അനുച്ഛേദം വകവെച്ചുതരുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തി​​​െൻറ ലംഘനമാണെന്ന്​ ജസ്​റ്റിസ്​ രോഹിങ്​​ടൺ നരിമാനു​െമാന്നിച്ച്​ പുറപ്പെടുവിച്ച വിധിയിൽ ജസ്​റ്റിസ്​ ചെലമേശ്വർ വ്യക്​തമാക്കി.  ചീഫ്​ ജസ്​റ്റിസിനെതിരെ ആരോപണമ​ുയർന്ന പ്രസാദ്​ മെഡിക്കൽ എജുക്കേഷൻ ട്രസ്​റ്റ്​ കേസിൽ ആരെയും ഭയക്കാതെ അന്വേഷണത്തിന്​ ഉത്തരവിട്ടു. പിന്നീട്​ ചീഫ്​ ജസ്​റ്റിസി​​​െൻറ ഏകപക്ഷീയമായ നിലപാടുകൾക്കും അതേ തുടർന്നുണ്ടായ ജഡ്​ജിമാരുടെ വാർത്തസമ്മേളനത്തിനും വഴിവെച്ചത്​ ഇൗ കേസായിരുന്നു.

ബാർ അസോസിയേഷ​​​െൻറ യാത്രയയപ്പ്​ നിരസിച്ച ജസ്​റ്റിസ്​ ചെലമേശ്വർ​ അഭിഭാഷകരുടെ കൂട്ടായ്​മ നൽകിയ യാത്രയയപ്പിൽ പ​െങ്കടുത്തുകൊണ്ട്​ വേറിട്ട വഴിയിലൂടെ താൻ മുന്നോട്ടുപോകുമെന്നു തന്നെയാണ്​ ജസ്​റ്റിസ്​ ചെലമേശ്വർ ആവർത്തിച്ചത്​. ജഡ്​ജിമാരുടെ വാർത്തസമ്മേളനങ്ങളിൽ അസാംഗത്യമൊന്നുമില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ‘‘അന്നത്തെ വാർത്തസമ്മേളനത്തിനു ശേഷം മുൻ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസുമാർ, ജഡ്​ജിമാർ, ഹൈകോടതി ചീഫ്​ ജസ്​റ്റിസുമാർ എന്നിവരെല്ലാം വിളിച്ച്​ തന്നോട്​ ഏറെ ആദരവുണ്ടെന്ന്​ അറിയിച്ചപ്പോൾ അവരോട്​ ഞാൻ പറഞ്ഞു, എങ്കിൽ നിങ്ങളും ഇക്കാര്യങ്ങൾ പറയൂ എന്ന്​. 

എന്നാൽ, അതിനവർ തയാറല്ലായിരുന്നു. എതിരഭിപ്രായമുള്ളവരുണ്ടാകും. അതി​ലൊരു പ്രശ്​നവുമില്ല. ആ എതിരഭിപ്രായവും ത​ുറന്നുപറയുകയാണ്​ വേണ്ടത്​’’. ആത്​മ പ്രശംസയിലും മുഖസ്​തുതിയിലും അഭിരമിക്കുകയല്ല, ജനാധിപത്യത്തിനായി നിരന്തരം ശബ്​ദിച്ചുകൊണ്ടേയിരിക്കുകയാണ്​ ചെയ്യേണ്ടത്​ എന്ന്​ ഒടുവിൽ കിട്ടിയ അവസരത്തിലും നമ്മെ ഒാർമപ്പെടുത്തുകയായിരുന്നു ജസ്​റ്റിസ്​ ചെലമേശ്വർ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlejusticemalayalam newsj chelameswarsupreme court
News Summary - Jasti Chelameswar - Article
Next Story