ജ​​ന​​ര​​ക്ഷാ​​യാ​​ത്ര  ആ​​ൻ​​റി ക്ലൈ​​മാ​​ക്​​​​സി​​ലേ​​ക്ക്​ 

janaraksha-yatra

ബി.​​ജെ.​​പി സം​​സ്​​​ഥാ​​ന പ്ര​​സി​​ഡ​​ൻ​​റ്​  കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​െ​​ൻ​​റ ‘ജ​​ന​​ര​​ക്ഷാ​യാ​​ത്ര’ ക​​ണ്ണൂ​​ർ ക​​ട​​ന്നു.  ക​​ണ്ണൂ​​ർ ക​​ട​​ന്നു​​വെ​​ന്ന്​ പ​​റ​​യു​​േ​​മ്പാ​​ൾ യാ​​ത്ര ഏ​​റ​​ക്കു​​റെ   ക​​ഴി​​ഞ്ഞു​െ​​വ​​ന്നു​ത​​ന്നെ മ​​ന​​സ്സി​​ലാ​​ക്ക​​ണം. ഒ​​ക്​​​ടോ​​ബ​​ർ മൂ​​ന്നു മു​​ത​​ൽ 17 വ​​രെ 14 ദി​​ന​​മാ​​ണ്​  യാ​​ത്ര.  അ​​തി​​ൽ ആ​​ദ്യ​​ത്തെ നാ​​ലു ദി​​ന​​വും ക​​ണ്ണൂ​​രി​​ൽ. ക​​ണ്ണൂ​​രി​​ൽ മാ​​​ത്ര​​മാ​​ണ്​ പ​​ദ​​യാ​​​ത്ര. മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ കു​​മ്മ​​ന​​വും കൂ​​ട്ട​​രും  വാ​​ഹ​​ന​​ത്തി​​ലാ​​ണ്​ യാ​​ത്ര ന​​യി​​ക്കു​​ക.  ബി.​​ജെ.​​പി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത്​ ഷാ​​യും യു.​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥും പോ​​ലു​​ള്ള തീപ്പൊരി നേതാക്കൾ ക​​ണ്ണൂ​​രി​​ലാ​​ണ്​ യാ​​​ത്ര​​യു​​ടെ ഭാ​​ഗ​​മാ​​യ​​ത്.  മാ​​ത്ര​​മ​​ല്ല, ‘ചു​​വ​​പ്പ്​ - ജി​​ഹാ​​ദി ഭീ​​ക​​ര​​ത​​ക്കെ​​തി​െ​​​​ര’ എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​വു​​മാ​​യി  ന​​ട​​ത്തു​​ന്ന ജ​​ന​​ര​​ക്ഷാ യാ​​ത്ര​​യി​​​ൽ ബി.​​ജെ.​​പി ഉ​​ന്ന​​യി​​ക്കു​​ന്ന മു​​ഖ്യ​​വി​​ഷ​​യം ക​​ണ്ണൂ​രി​​ലെ സി.​​പി.​​എം അ​​​ക്ര​​മ​രാ​​ഷ്​​​ട്രീ​​യ​​മാ​​ണ്. അ​​ങ്ങ​​നെ എ​​ല്ലാം​കൊ​​ണ്ടും ക​​ണ്ണൂ​​ർ കേ​​ന്ദ്ര വി​​ഷ​​യ​​മാ​​ക്കി ഒ​​രു​​ക്കി​​യ​​താ​​ണ്​ ജ​​ന​​ര​​ക്ഷാ​യാ​​ത്ര. എ​​ന്നാ​​ൽ, യാ​​ത്ര ക​​ണ്ണൂ​​ർ ക​​ട​​ക്കു​േ​​മ്പാ​​ഴേ​​ക്ക്​ ക​​ഥ ക​​ഴി​​ഞ്ഞ മ​​ട്ടാ​​ണ്.  

അ​​മി​​ത്​ ഷാ ​​ര​​ണ്ടു ദി​​വ​​സം ക​​ണ്ണൂ​​രി​​ൽ കു​​മ്മ​​ന​​ത്തി​​നൊ​​പ്പം പ​​ദ​​യാ​​ത്ര​​യി​​ൽ ന​​ട​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു സം​​ഘാ​​ട​​ക​​രു​​ടെ പ്ര​​ഖ്യാ​​പ​​നം. പ​​യ്യ​​ന്നൂ​​രി​​ൽ യാ​​ത്ര ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​ത അ​​മി​​ത്​ ഷാ  ​​ആ​​ദ്യ​​ദി​​നം  പി​​ലാ​​ത്ത​​റ വ​​രെ ഒ​​മ്പ​​ത്​ കി.​​മീ ന​​ട​​ക്കു​​ക​​യും ചെ​​യ്​​​തു. എ​​ന്നാ​​ൽ, മ​​മ്പ​​റ​​ത്തു​നി​​ന്ന്​ പി​​ണ​​റാ​​യി വ​​ഴി ത​​ല​​ശ്ശേ​​രി​​യി​​ലേ​​ക്ക്​  ന​​ട​​ന്ന മൂ​​ന്നാം​ദി​​നം കു​മ്മ​​ന​​ത്തി​​നൊ​​പ്പം​കൂ​​ടാ​​ൻ അ​​മി​​ത്​ ഷാ ​​എ​​ത്തി​​യി​​ല്ല. കേ​​ര​​ള​​ത്തി​​ൽ ക​​മ്യൂ​​ണി​​സ്​​​റ്റ്​  പാ​​ർ​​ട്ടി പി​​റ​​ന്ന മ​​ണ്ണി​​ൽ, സി.​​പി.​​എം സം​​സ്​​​ഥാ​​ന ഘ​​ട​​ക​​ത്തി​​ൽ ചോ​​ദ്യം​ചെ​​യ്യ​​പ്പെ​​ടാ​​ത്ത നേ​​താ​​വ്​ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​െ​​ൻ​​റ സ്വ​​ന്തം നാ​​ട്ടി​​ൽ  സി.​​പി.​​എ​​മ്മി​​നെ വെ​​ല്ലു​​വി​​ളി​​ച്ച്​ അ​​മി​​ത്​ ഷാ  ​​എ​​ത്തു​​ന്നു എ​​ന്ന​​താ​​യി​​രു​​ന്നു ജ​​ന​​ര​​ക്ഷാ യാ​​ത്ര​​യു​​ടെ ഹൈ​​ലൈ​​റ്റ്. എ​​ന്നാ​​ൽ, അ​​മി​​ത്​ ഷാ ​​ഇ​​ല്ലാ​​തെ​​യാ​​ണ്​ ജ​​ന​​ര​​ക്ഷാ​യാ​​ത്ര പി​​ണ​​റാ​​യി ക​​ട​​ന്നു​​പോ​​യ​​ത്.  അ​​മി​​ത്​ ഷാ ​​മു​​ങ്ങി​​യ​​തോ​​ടെ കാ​​റ്റു​​പോ​​യ ബ​​ലൂ​​ൺ പോ​​ലെ​​യായി യാ​ത്രയെന്ന വി​​ശേ​​ഷ​​ണം എ​​തി​​രാ​​ളി​​ക​​ളു​​ടെ പ​​രി​​ഹാ​​സം മാ​​ത്ര​​മ​​ല്ല. ജ​​ന​​ര​​ക്ഷാ​യാ​​ത്ര​​യു​​ടെ ഇ​​പ്പോ​​ഴ​​ത്തെ നി​​ല​കൂ​​ടി​​യാ​​ണ്. 

Amit-shah-in-Yatra

കേ​​ന്ദ്ര​​ത്തി​​ൽ ന​​രേ​​ന്ദ്ര ​മോ​​ദി, പ്ര​​മു​​ഖ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ മി​​ക്ക​​തി​​ലും ബി.​​ജെ.​​പി മു​​ഖ്യ​​മ​​ന്ത്രി​​മാ​​ർ. അ​​ങ്ങ​​നെ രാ​​ജ്യം കൈ​​യി​​ലൊ​​തു​​ക്കി​​യ ബി.​​ജെ.​​പി​​യെ ഏ​​റ​​ക്കു​​റെ ഒ​​റ്റ​​ക്ക്​ നി​​യ​​ന്ത്രി​​ക്കു​​ന്ന വ്യ​​ക്​​​തി​​യാ​​ണ്​ അ​​മി​​ത്​ ഷാ. ​​ഇ​​ന്ന്​ രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും പ​​വ​​ർ​​ഫു​​ൾ രാ​​ഷ്​​​ട്രീ​​യ​​ക്കാ​​ര​​ൻ. അ​​ങ്ങ​​നെ​​യൊ​​രാ​​ൾ കേ​​ര​​ള​​ത്തി​​ൽ പ​​ദ​​യാ​​ത്ര​​ക്ക്​ ര​​ണ്ടു ദി​​നം നീ​​ക്കി​​വെ​​ച്ച​​ത്​ ഒ​​ന്നും കാ​​ണാ​​തെ​​​യ​​ല്ലെ​​ന്ന്​ ഉ​​റ​​പ്പ്.  ആ​​ഴ്​​​ച​​ക​​ൾ മു​േ​​​ന്ന ത​​യാ​​റാ​​ക്കു​​ന്ന പ​​രി​​പാ​​ടി പൊ​​ടു​​ന്ന​​നെ വേ​​ണ്ടെ​​ന്നു​വെ​​ച്ച​​തി​​നു​ പി​​ന്നി​​ൽ കു​​മ്മ​​നം വി​​ശ​​ദീ​​ക​​രി​​ച്ച​​തു​​പോ​​ലെ ജി.​​എ​​സ്.​​ടി സം​​ബ​​ന്ധി​​ച്ച്​ ച​​ർ​​ച്ച​​ക്ക്​ പ്ര​​ധാ​​ന​​മ​​ന്ത്രി വി​​ളി​​ച്ച ഒ​​രു യോ​​ഗ​​ത്തി​​നു വേ​​ണ്ടി​​യ​​ല്ലെ​​ന്ന്​ അ​​തി​​ലേ​​റെ ഉ​​റ​​പ്പ്.  പ​​യ്യ​​ന്നൂ​​രി​​ൽ യാ​​ത്ര തു​​ട​​ങ്ങി​​യ​​തു​ മു​​ത​​ലു​​ള്ള സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ വി​​ശ​​ക​​ല​​നം ചെ​​യ്യു​േമ്പാ​​ൾ കാ​​ര്യ​​ങ്ങ​​ൾ വ്യ​​ക്​​​ത​​മാ​​ണ്.  ജി​​ഹാ​​ദി - ചു​​വ​​പ്പ്​ ഭീ​​ക​​ര​​ത എ​​ന്ന​ പ്ര​​യോ​​ഗ​​ത്തി​​ൽ ത​​ന്നെ ബി.​​ജെ.​​പി​​ക്ക്​ പി​​ഴ​​ച്ചു. കേ​​ര​​ള​​ത്തി​​ൽ​നി​​ന്ന്​ ഏ​​താ​​നൂം പേ​​ർ സി​​റി​​യ​​യി​​ൽ പോ​​യി എ​​ന്ന​​താ​​ണ്​ കേ​​ര​​ള​​ത്തെ ജി​​ഹാ​​ദി​​ക​​ളു​​ടെ നാ​​ടാ​​യി മു​​ദ്ര​​കു​​ത്താ​​ൻ ബി.​​ജെ.​​പി പ​​റ​​യു​​ന്ന​​ത്. 

ജ​​ന​​സം​​ഖ്യ​​യി​​ൽ  26 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ വ​​രു​​ന്ന മു​​സ്​​​ലിം​​ക​​ളി​​ൽ സി​​റി​​യ​​യി​​ലേ​​ക്ക്​ പോ​​യ​​ത്​ വി​​ര​ലി​​ലെ​​ണ്ണാ​​വു​​ന്ന​​വ​​ർ മാ​​ത്ര​​മാ​​ണ്. ​​െഎ.​​എ​​സ്​ അ​​ല്ല ഇ​​സ്​​​ലാം എ​​ന്ന​​ത്​ കേ​​ര​​ള​​ത്തി​​ലെ മു​​സ്​​​ലിം​​ക​​ളു​​ടെ ഉ​​റ​​ച്ച നി​​ല​​പാ​​ടാ​​ണ്.  മു​​സ്​​​ലിം സം​​ഘ​​ട​​ന​​ക​​ളെ​​ല്ലാം ​​അ​​ക്കാ​​ര്യം വ്യ​​ക്​​​ത​​മാ​​ക്കി രം​​ഗ​​ത്തു​​വ​​ന്നി​​ട്ടു​​ണ്ട്. സി​​റി​​യ​​യി​​ലേ​​ക്ക്​ പോ​​​യെ​​ന്ന്​ ക​​രു​​തു​​ന്ന​​വ​​രെ​​ക്കു​​റി​​ച്ചു​​ള്ള ​അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ പൊ​​ലീ​​സി​​നെ സ​​ഹാ​​യി​​ക്കു​​ന്ന​​ത്​ അ​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ത​​ന്നെ​​യാ​​ണ്​ എ​​ന്നി​​രി​​ക്കെ, കേ​​ര​​ളം ജി​​ഹാ​​ദി​​ക​​ളു​​ടെ ഭീ​​ഷ​​ണി​​യി​​ലാ​​ണെ​​ന്ന വാ​​ദം മ​​ല​​യാ​​ളി​​ക്ക്​ മു​​ന്നി​​ൽ വി​​ല​​പ്പോ​​വു​​ന്ന ഒ​​ന്ന​​ല്ല.  ‘ജി​​ഹാ​​ദി’ പ​​ദ​​​പ്ര​​യോ​​ഗ​​ത്തി​​ലൂ​​ടെ മു​​സ്​​​ലിം വി​​രോ​​ധം ക​​ത്തി​​ച്ച്​ ഹി​​ന്ദു​​​ധ്രു​​വീ​​ക​​ര​​ണ​​മാ​​ണ്​ ആ​​ർ.​​എ​​സ്.​​എ​​സ്​ ല​​ക്ഷ്യ​​മെ​​ന്ന്​ ജ​​ന​​ത്തി​​ന്​ പ​​ക​​ൽ​പോ​​ലെ വ്യ​​ക്​​​ത​​മാ​​ണ്. ചു​​വ​​പ്പ്​ ഭീ​​ക​​ര​​ത​​യാ​​ണ്​ ജ​​ന​​ര​​ക്ഷാ​യാ​​ത്ര​​യു​​ടെ മു​​​ദ്രാ​​വാ​​ക്യ​​ത്തി​​ലെ മു​​ഖ്യ​​ഭാ​​ഗം.  കേ​​ര​​ള​​ത്തി​​ൽ 120ലേ​​റെ ആ​​ർ.​​എ​​സ്.​​എ​​സ്​ - ബി.​​ജെ.​​പി പ്ര​​വ​​ർ​​ത്ത​​ക​​രെ സി.​​പി.​​എ​​മ്മു​​കാ​​ർ വ​​ക​​വ​​രു​​ത്തി​​യെ​​ന്നും അ​​തി​​ൽ  84ഉം ​​ക​​ണ്ണൂ​​രി​​ലാ​​ണെ​​ന്ന​​തു​​മാ​​ണ്​ ബി.​​ജെ.​​പി ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടു​​ന്ന ചു​​വ​​പ്പു ഭീ​​ക​​ര​​ത.  അ​​തു​​നേ​​രാ​​ണ്- ആ​​ർ.​​എ​​സ്.​​എ​​സു​​കാ​​ർ സി.​​പി.​​എ​​മ്മി​െ​​ൻ​​റ കൊ​​ല​​ക്ക​​ത്തി​​ക്ക്​ ഇ​​ര​​യാ​​കു​​ന്ന​​ത്.  ആ​​ർ.​​എ​​സ്.​​എ​​സു​​കാ​​രു​​ടെ കൊ​​ല​​ക്ക​​ത്തി​​ക്ക്​ സി.​​പി.​​എ​​മ്മു​​കാ​​രും ഇ​​ര​​യാ​​കു​​ന്നു​​ണ്ട്.  

ജ​​ന​​ര​​ക്ഷാ​യാ​​ത്ര പി​​ണ​​റാ​​യി വ​​ഴി പോ​​കു​േ​​മ്പാ​​ൾ അ​​മി​​ത്​ ഷാ​​ക്ക്​ കാ​​ണാ​​നാ​​യി ആ​​ർ.​​എ​​സ്.​​എ​​സു​​കാ​​രാ​​ൽ  കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ പേ​​രും പ​​ട​​വും ഇം​​ഗ്ലീ​​ഷി​​ൽ എ​​ഴു​​തി​​യ ബോ​​ർ​​ഡു​​ക​​ൾ സി.​​പി.​​എ​​മ്മു​​കാ​​ർ വ​​ഴി​​യി​​ലു​​ട​​നീ​​ളം സ്​​​ഥാ​​പി​​ച്ചി​​രു​​ന്നു.  കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​ർ മാ​​ർ​​ച്ച്​ ന​​യി​​ച്ച സി.​​പി.​​എ​​മ്മി​െ​​ൻറ കേ​​ന്ദ്ര ​ഒാ​​ഫി​സി​​ന്​ മു​​ന്നി​​ലു​​മു​​ണ്ട്​ ഇ​​തേ പോ​​സ്​​​റ്റ​​റു​​ക​​ൾ.  ക​​ണ്ണൂ​​രി​​െ​​ൻ​​റ ക​​ലാ​​പ രാ​​ഷ്​​​ട്രീ​​യം പ​​തി​​റ്റാ​​ണ്ടു​​ക​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​ണ്. ക​​ണ്ണൂ​​രി​​നെ ​ക​​ലാ​​പ​​രാ​​ഷ്​​​ട്രീ​​യ​​ത്തി​െ​​ൻ​​റ ഇ​​ട​​മാ​​ക്കി മാ​​റ്റി​​യ​​ത്തി​
െൻ​​റ ചോ​​ര​​ക്ക​​റ സി.​​പി.​​എ​​മ്മി​​നും ​ആ​​ർ.​​എ​​സ്.​​എ​​സി​​നും കോ​​ൺ​​ഗ്ര​​സി​​നും ഒ​​രു​​പോ​​ലെ അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണ്.  ച​​ത്തും​ കൊ​​ന്നു​​മു​​ള്ള രാ​​ഷ്​​​ട്രീ​​യ യു​​ദ്ധം ഇ​​പ്പോ​​ൾ സി.​​പി.​​എ​​മ്മും ആ​​ർ.​​എ​​സ്.​​എ​​സും ത​​മ്മി​​ലാ​​ണ്.  അ​​തി​െ​​ന ചു​​വ​​പ്പു​ഭീ​​ക​​ര​​ത എ​​ന്നു​​വി​​ളി​​ക്കാ​​മെ​​ങ്കി​​ൽ  കാ​​വി​ഭീ​​ക​​ര​​ത എ​​ന്നും വി​​ളി​​ക്കാം.  പാ​​ർ​​ട്ടി ഗ്രാ​​മ​​ങ്ങ​​ളി​​ൽ മ​​റ്റു​​ള്ള​​വ​​ർ​​ക്ക്​ പ്ര​​വ​​ർ​​ത്ത​​ന സ്വാ​​ത​​ന്ത്ര്യം അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ൽ സി.​​പി.​​എ​​മ്മി​​നോ​​ളം ത​​ന്നെ അ​​സ​​ഹി​​ഷ്​​​ണു​​ക്ക​​ളാ​​ണ്​ ആ​​ർ.​​എ​​സ്.​​എ​​സും.   ചോ​​ര​മ​​ണ​​മു​​ള്ള കൈ​​ക​​ളു​​യ​​ർ​​ത്തി  ഇ​​താ ചു​​വ​​പ്പു ഭീ​​ക​​ര​​ർ ഞ​​ങ്ങ​​ളെ കൊ​​ന്നൊ​​ടു​​ക്കു​​ന്നു​വെ​​ന്ന​്​​ നി​​ല​​വി​​ളി​​ക്കു​േ​​മ്പാ​​ൾ അ​​തും മ​​ല​​യാ​​ളി​​ക്ക്​ മു​​ന്നി​​ൽ വി​​ല​​പ്പോ​​വി​​ല്ല. 

Yogi-in-Yatra

അ​​മി​​ത്​ ഷാ​​യു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ടാ​​യി​​ട്ടും  പ​​യ്യ​​ന്നൂ​​രി​​ലെ പ​​ദ​​യാ​​ത്ര വ​​ലി​​യ ജ​​ന​​ക്കൂ​​ട്ട​​​മാ​​യി മാ​​റാ​​തെ പോ​​യ​​ത്​ അ​​തു​​കൊ​​ണ്ടാ​​ണ്.  25,000 പേ​​രെ പ​െ​​ങ്ക​​ടു​​പ്പി​​ക്കു​​മെ​​ന്ന്​ അ​​വ​​കാ​​ശ​​പ്പെ​​ട്ട ബി.​​ജെ.​​പി​​ക്ക്​ അ​​തി​െ​​ൻ​​റ പ​​കു​​തി​​യി​​ലും താ​​ഴെ പേ​​രെ മാ​​ത്ര​​മാ​​ണ്​ പ​​യ്യ​​ന്നൂ​​രി​​ൽ എ​​ത്തി​​ക്കാ​​നാ​​യ​​ത്. ര​​ണ്ടാം​ദി​​ന പ​​ദ​​യാ​​ത്ര​​യി​​ൽ സം​​ഘ്​​​പ​​രി​​വാ​​ര​​ത്തി​െ​​ൻ​​റ പു​​തി​​യ തീ​​പ്പൊ​​രി യു.​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്​ ഉ​​ണ്ടാ​​യി​​ട്ടും  അം​​ഗ​​ബ​​ലം 5000 ക​​ട​​ന്നി​​ല്ല.  അ​​മി​​ത്​ ഷാ എ​​ത്താ​​നി​​രു​​ന്ന പി​​ണ​​റാ​​യി വ​​ഴി യാ​​ത്ര ക​​ട​​ന്നു​​പോ​​കു​േ​​മ്പാ​​ഴും ഇ​​തു​​ത​​ന്നെ​​യാ​​യി​​രു​​ന്നു അ​​വ​​സ്​​​ഥ. ഉ​​ത്ത​​രേ​​ന്ത്യ​​ൻ ന​​ഗ​​ര​​ങ്ങ​​ളി​​ൽ വ​​ൻ​​ജ​​ന​​ക്കൂ​​ട്ട​​​ത്തി​​ന്​ മു​​ന്നി​​ൽ മാ​​ത്രം സം​​സാ​​രി​​ക്കാ​​റു​​ള്ള അ​​മി​​ത്​ ഷാ ​​കേ​​ര​​ള​​ത്തി​​ലെ ത​​ണു​​പ്പ​​​ൻ പ്ര​​തി​​ക​​ര​​ണ​​ത്തി​​ൽ  അ​​തൃ​​പ്​​​ത​​നാ​​യ​​ത്​ സ്വാ​​ഭാ​​വി​​കം.  അ​​മി​​ത്​ ഷാ ​​പി​​ന്മാ​​റി​​യ​​തി​െ​​ൻറ  നി​​രാ​ശ​​യി​​ൽ ജി​​ല്ല​​യി​​ലെ സ​​മാ​​പ​​ന ദി​​ന​​മാ​​യ വെ​​ള്ളി​​യാ​​ഴ്​​​ച അ​​ത്ര​​പോ​​ലു​​മു​​ണ്ടാ​​യി​​ല്ല ആൾകൂട്ടം.  മ​​ല​​യാ​​ളി​​ക​​ളു​​ടെ രാ​​ഷ്​​​ട്രീ​​യ ബോ​​ധ​​ത്തി​​ന്​ നി​​ര​​ക്കാ​​ത്ത മു​​​​ദ്രാ​​വ​ാ​ക്യം കേ​​ര​​​ള​​ത്തി​​ന്​ ​അ​​പ​​മാ​​ന​​ക​​ര​​മെ​​ന്ന നി​​ല​​യ​ി​​ലേ​​ക്ക്​ ച​​ർ​​ച്ച​​യാ​​യ​​പ്പോ​​ൾ ജ​​ന​​ര​​ക്ഷാ​​യാ​​ത്ര ആ​​ൻ​​റി ക്ലൈ​​മാ​​ക്​​​സി​​ലേ​​ക്കാ​​ണ്​ മു​​ന്നേ​​റു​​ന്ന​​ത്. 

ത​​മ്മി​​ൽ​​ത​​ല്ലി​​ൽ മു​​ഴു​​കി, മെ​​ഡി​​ക്ക​​ൽ കോ​​ഴ​​യി​​ൽ മു​​ഖം ന​​ഷ്​​​ട​​പ്പെ​​ട്ട സം​​സ്​​​ഥാ​​ന നേ​​താ​​ക്ക​​ളെ മാ​​റ്റി​നി​​ർ​​ത്തി, കേ​​ര​​ള​​ത്തി​​ൽ ബി.​​ജെ.​​പി വ​​ള​​ർ​​ത്താ​​നു​​ള്ള ദൗ​​ത്യം അ​​മി​​ത്​ ഷാ ​​സ്വ​​യം ഏ​​റ്റെ​​ടു​​ത്ത​​തി​െ​​ൻ​​റ പ്ര​​ഖ്യാ​​പ​​ന​​മാ​​യി​​രു​​ന്നു ജ​​ന​​ര​​ക്ഷാ​യാ​​ത്ര.  വി​​ശ​​ദാം​​ശ​​ങ്ങ​​ള​​ട​​ക്കം എ​​ല്ലാം  ഡ​​ൽ​​ഹി​​യി​​ൽ​നി​​ന്ന്​ തീ​​രു​​മാ​​നി​​ച്ച്​ ത​​യാ​​റാ​​ക്കി​​യ തി​​ര​​ക്ക​​ഥ​​യ​​നു​​സ​​രി​​ച്ചാ​​ണ്​ ജ​​ന​​ര​​ക്ഷാ​യാ​​ത്ര  മു​​ന്നേ​​റു​​ന്ന​​ത്.  എ​​ന്നാ​​ൽ, ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ അ​​ദ്​​​​ഭു​​തം കാ​​ണി​​ച്ച അ​​മി​​ത്​ ഷാ​​ക്ക്​ കേ​​ര​​ള​​ത്തി​​ൽ തു​​ട​​ക്കം പി​​ഴ​​ച്ചു​​വെ​​ന്നാ​​ണ്​​ ജ​​ന​​ര​​ക്ഷാ​​യാ​​ത്ര വിളിച്ചുപ​​റ​​യു​​ന്ന​​ത്.  കേ​​ര​​ള​​ത്തി​​ൽ താ​​മ​​ര വി​​രി​​യി​​ക്കു​​ക ത​​ന്നെ ചെ​​യ്യു​​മെ​​ന്ന അ​​മി​​ത്​ ഷാ​​യു​​ടെ പ്ര​​ഖ്യാ​​പ​​നം പു​​ല​​രാ​​ൻ  ഉ​​ത്ത​​രേ​​ന്ത്യ​​ൻ അ​​ട​​വും തൊ​​ഴി​​യും മ​​തി​​യാ​​കി​​ല്ലെ​​ന്ന​​താ​​ണ്​ ജ​​ന​​ര​​ക്ഷാ​യാ​​ത്ര  സം​​ഘ്​​​പ​​രി​​വാ​​റി​​ന്​ മു​​ന്നി​​ൽ​​വെ​​ക്കു​​ന്ന  പാ​​ഠം. 
 

COMMENTS