Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവെടി​െവച്ച്​,...

വെടി​െവച്ച്​, ആത്​മഹത്യ ചെയ്യിച്ച്​,  പിന്നെ ചവിട്ടി... 

text_fields
bookmark_border
വെടി​െവച്ച്​, ആത്​മഹത്യ ചെയ്യിച്ച്​,  പിന്നെ ചവിട്ടി... 
cancel

‘‘വൺ, ടൂ, ത്രീ... ഒ​ന്നി​നെ വെ​ടി​െ​വ​ച്ചു​​കൊ​ന്നു, ഒ​ന്നി​നെ കു​ത്തി​ക്കൊ​ന്നു, ഒ​ന്നി​നെ ത​ല്ലി​ക്കൊ​ന്നു...​മ​ന​സ്സി​ലാ​യി​ല്ലേ, ഒന്നാം പേരുകാരനെ വെടി​െവച്ച്​, രണ്ട​ാം പേരുകാരനെ തല്ലി, മൂന്നാം പേരുകാരനെ കുത്തിയു​ം കൊന്നു.’’ ആറു വർഷം മുമ്പ്​ അന്നത്തെ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയും ഇപ്പോഴത്തെ  മ​ന്ത്രിയുമായ എം.എം. മണി നടത്തിയ പ്രസംഗമാണിത്​. ഇ​ടു​ക്കി ജി​ല്ല​യി​ൽ പാ​ർ​ട്ടി വ​ള​ർ​ത്താ​നും സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും സി.​പി.​എം അ​നു​ഭ​വി​ച്ച ക​ഷ്​​ട​പ്പാ​ടു​ക​ളും ദു​രി​ത​ങ്ങ​ളും അ​തി​നി​ടെ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലു​ക​ളു​മാ​ണ്​  ഇൗ ​വെ​ളി​പ്പെ​ടു​ത്ത​ലി​ലൂ​ടെ ന​ട​ത്തി​യ​തെ​ന്നാ​ണ്​ ഇ​തു​വ​രെ എ​ല്ലാ​വ​രും കരുതിയിരുന്നത്​.

എന്നാൽ, ഭാവിയിൽ താൻ അംഗമാവുന്ന  പിണറായി വിജയൻ മന്ത്രിസഭയുടെ പൊലീസ്​ നയംകൂടിയാണ്​ അദ്ദേഹം അന്ന്​  പ്രവചിച്ച​െതന്ന്​ വരാപ്പുഴയിൽ  ശ്രീജിത്തെന്ന ചെറുപ്പക്കാര​നെ പൊലീസ്​ ചവിട്ടിയോ  ഉരുട്ടി​യോ കൊന്നപ്പോഴാണ്​ എല്ലാവർക്കും മനസ്സിലായത്​. ശ്രീജിത്തിനെ കൊല്ലുന്നതിനു മുമ്പ്​ വിനായകൻ എന്ന  യുവാവിനെ ആത്​മഹത്യ ചെയ്യിച്ചിരുന്നു. മതിയായ രേഖകളില്ലാതെ വാഹനം ഒാടിച്ചതിനാണ്​ 19കാരനായ ഇൗ ദലിത്​ യുവാവിനെ പൊലീസ്​ പിടിച്ചത്​. നയപ്രകാരം വിനായകനെ അടി​ച്ചോ ചവിട്ടിയോ ഒക്കെയാണ്​ കൊല്ലേണ്ടത്. എന്നാൽ, അതു ചെയ്യാതെ സമാധാനം കെടുത്തി  ആത്​മഹത്യ ചെയ്യിച്ചു. അങ്ങനെ,  കേരള പൊലീസി​​​െൻറ സ്​പെഷൽ മുറ അവിടെ പുറ​െത്തടുത്തു. അതിനുംമുമ്പ്​ നിലമ്പൂരിൽ കരുളായി വനം മേഖലയിൽ മ​ാവോവാദികളായിരുന്ന ഒരു സ്​ത്രീയടക്കം രണ്ടു പേരെ കൊന്നത്​ വെടി​െവച്ചാണ്​. മണി പറഞ്ഞ ക്രമത്തിൽ വെടി​െവച്ചുകൊല്ലൽ നടന്നുവെങ്കിലും പിന്നെ നടക്കേണ്ടിയിരുന്നത്​ തല്ലിയും കുത്തിയു​മൊക്കെയായിരുന്നു. അതിനു പകരം  ആത്​മഹത്യചെയ്യിക്കലും ചവിട്ടിക്കൊല്ലലുമാണ്​ നടന്നത്​. ഇതിനിടയിൽ സബ്​സിഡിയറിയായി നടന്ന സംഭവങ്ങൾ നിരവധിയും. െബഹ്​റ-ശ്രീവാസ്​തവ ദ്വയം പൊലീസ്​ തലപ്പത്ത്​ മേധാവിയും ഉപദേശകനുമായി തുടരവെ പട്ടികയിൽ വിട്ടുപോയതൊക്കെ  ഇനിയും നടക്കാവുന്നതേയുള്ളൂ. ഇരുവരുടെയും ട്രാക്ക്​ റെ​േക്കാഡ്​ അത്രക്ക്​ മെച്ചവുമാണ്​.

ശ്രീജിത്തി​​​െൻറ ചവിട്ടിക്കൊല കത്തിനിൽക്കെ, പൊലീസ്​ വകുപ്പി​​​െൻറ ചുമതലയുള്ള മുഖ്യമന്ത്രിയുടെ  പഞ്ചഗുഡ സന്ദർശനവും നടന്നു. രാജ്യത്തെ മികച്ച രണ്ടാമത്തെ പൊലീസ്​ സ്​റ്റേഷനാണ്​ പഞ്ചഗുഡ. ഹൈദരാബാദിലെ പാർട്ടി കോൺഗ്രസ്​ തിരക്കിനിടയിലും അവിടം സന്ദർശിക്കാൻ പിണറായി വിജയൻ സമയം കണ്ടെത്തിയത്​ അദ്ദേഹത്തി​​​െൻറ ഉദ്ദേശ്യശുദ്ധികൊണ്ടു മാത്രമാണ്​​. സി.സി.ടി.വി സംവിധാനം, വനിത വിശ്രമസ്​ഥലം, ടെൻഷൻ ഫ്രീ സോൺ തുടങ്ങിയവയൊക്കെയാണ്​ അവിടത്തെ പ്രത്യേകതകൾ. അതൊക്കെ കേരളത്തിലും നടപ്പിൽ വരുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നത്​ സ്വാഭാവികം. സ്​റ്റേഷനിൽ നടക്കുന്നതൊക്കെ ലൈവായി ജനത്തിന്​ എത്തിച്ചുകൊടുത്താൽ മുഖ്യമന്ത്രിയെപ്പോലെ പത്ര, ചാനലുകളിൽനിന്ന്​ ജനത്തെ അകറ്റിനിർത്തുകയും ചെയ്യാം. അടുത്തത്​ ഇടിയോ ചവി​​േട്ടാ ഉരു​േട്ടാ എന്നു കാണാനായി ജനം കാത്തിരുന്നുകൊള്ളും. ചാനലുകളുടെ റേറ്റിങ്​​ കണക്കിൽ രാത്രിയിലെ കൊള്ള, കൊല, പീഡനവിവരണ സമയമാണത്രെ ‘പ്രൈം ടൈം’.

അടിയന്തരാവസ്​ഥക്കാലത്ത്​ ലോക്കപ്പിൽ കിടന്ന്​ പൊലീസി​​​െൻറ അടിവാങ്ങി, അന്നൊഴുകിയ ചോര പുരണ്ട ഉടുപ്പുമായി നിയമസഭയിൽ എത്തി ചരിത്രം സൃഷ്​ടിച്ചയാളാണ്​ പിണറായി. അത്തരമൊരു ഭൂതകാലം പേറുന്ന അദ്ദേഹം  പൊലീസ്​ നന്നാകണമെന്ന്​ ആഗ്രഹിക്കാതിരുന്നാൽ മാത്രമേ അത്ഭുതമുള്ളൂ. പൊലീസിനെ അറിയുന്ന, അവരെ ഉപദേശിക്കാൻ  അദ്ദേഹത്തേക്കാൾ  അർഹതയുള്ള ആരും ഇന്ന്​ കേരളഭരണത്തിൽ ഇല്ലതാനും. അധികാരസ്​ഥാനത്ത്​ വരു​​േമ്പാഴാണ്​  മുമ്പ്​​ എതിർത്തതൊക്കെ  എത്ര ബാലിശങ്ങളായിരുന്നുവെന്ന തിരിച്ചറിവ്​ എല്ലാവർക്കും ഉണ്ടാവുന്നത്​. അത്തരത്തിൽ ത​​​െൻറയൊക്കെ കൈയിലിരിപ്പിന്​  പൊലീസ്​   ചെയ്യേണ്ടതൊക്കെത്തന്നെയാണ്​ അന്ന്​ ചെയ്​തതെന്ന ബോധ്യം വന്നതുകൊണ്ടാണോ എന്തോ ഇപ്പോൾ പൊലീസ്​ ചെയ്യുന്നതിനെയൊക്കെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്​.

പൊലീസിനെ നന്നാക്കാനാണ്​ പിണറായി വിജയൻ പഞ്ചഗുഡ സന്ദർശനവും ഉദ്​ബോധനവും ഒക്കെ നടത്തുന്നതെങ്കിലും  മുഖ്യമന്ത്രി പഞ്ചഗുഡ എന്നു പറഞ്ഞാൽ പഞ്ചഗുസ്​തി എന്നും ചക്ക്​ എന്നു പറഞ്ഞാൽ കൊക്ക്​ എന്നുമാണ്​ പൊലീസ്​ മേധാവിയുൾ​െപ്പടെയുള്ളവർ  മനസ്സിലാക്കുന്നത്​. പൊലീസ്​ മേധാവി സ്​ഥാനത്തുനിന്ന്​ പുറത്തുചാടിക്കാൻ ശ്രമിച്ച ടി.പി. സെൻകുമാറി​​​െൻറ ശാപമാണോ  എന്നറിയില്ല, സംഭവിക്കുന്നത്​ അതാണ്​.

‘‘ജനങ്ങളെ ഒപ്പം നിർത്തി, അവരുടെ മനസ്സ്​ കണ്ട്​, മനസ്സറിഞ്ഞ്​ ​ പ്രവർത്തിക്കണ’’മെന്ന്​ പിണറായി   പൊലീസുകാരെ ഉപദേശിച്ചത്​ ഏപ്രിൽ അഞ്ചിനാണ്​. പൊലീസ്​ ഒാഫിസേഴ്​സ്​ അസോസിയേഷൻ സംസ്​ഥാന സമ്മേളനത്തിലായിരുന്നു ഇത്​. തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ ജ​ന​ത്തി​െ​ൻറ മ​ന​സ്സ​റി​യാ​നു​ള്ള ശ്ര​മം പൊ​ലീ​സ്​ തു​ട​ങ്ങി. ആദ്യ പരീക്ഷണശാല മലപ്പുറം ജില്ലയായിരുന്നു. ജനങ്ങൾ കൂട്ടമായിറങ്ങു​േമ്പാഴാണല്ലോ അവരെ ഒപ്പം നിർത്താനും മനസ്സറിയാനും  എളുപ്പം. അവിടെ ദേശീയപാത സർവേക്കെതിരെ ജനം സംഘടിച്ചതോടെ ജോലി എളുപ്പമായി. തടയാൻ വന്നവർ പൊലീസിനുനേരെ കല്ലെറിഞ്ഞു. അതോടെ  അതിനേക്കാൾ വലിയ കല്ലുകൊണ്ട്​ തിരിച്ചുമെറിഞ്ഞു. സുരക്ഷാസാന്നിധ്യമായി 
പൊലീസ്​ മാറണമെന്നും  ഉപദേശമുണ്ടായിരുന്നു. അ​തു​കൊ​ണ്ട്​ ക​ല്ല്​ ക​ള​ഞ്ഞ്​ അ​ടു​ത്ത പ​ടി​യാ​യി  വീ​ടു​ക​ളി​ലേ​ക്കാ​യി ക​യ​റ്റം. അകത്തേക്ക്​ ഒാടിക്കയറിയവർക്ക്​ പിറകേ ചെന്ന്​  വാതിൽ ചവിട്ടിത്തുറന്നും സുരക്ഷാസാന്നിധ്യമായി.

 ഇങ്ങനെ മലപ്പുറം ഒാപറേഷൻ സക്​സസ്​ഫുൾ ആയതോടെ, അടുത്തത് ​തങ്ങളുടേതാവണമെന്ന്​  എറണാകുളം ജില്ല തീരുമാനിച്ചു. ആദ്യത്തെ രണ്ട്​ ഉപദേശങ്ങൾ മലപ്പുറത്ത്​ നടപ്പാക്കിയതിനാൽ ​  ‘‘ആർക്കും  നീതി നിഷേധിക്കരുത്​, സ്​ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്തണം’’ തുടങ്ങിയവ ഏറ്റെടുക്കാനായി എറണാകുളത്തി​​​െൻറ  തീരുമാനം. അങ്ങനെയാണ്​  വരാപ്പുഴ ദേവസ്വംപാടം രാമകൃഷ്​ണ​​​െൻറ മകൻ ശ്രീജിത്തി​​​​െൻറ ഭാര്യ അഖിലയുടെയും  കുഞ്ഞി​​​െൻറയും സംരക്ഷണം ഏറ്റെടുക്കാൻ തീരുമാനിക്കുന്നത്​. ശ്രീജിത്ത്​ കുടുംബം നോക്കുന്നതിനാൽ ‘‘സ്​ത്രീയുടെയും കുഞ്ഞി​​​െൻറയും സംരക്ഷണം ഉറപ്പുവരുത്താൻ’’ അയാളെ കൊല്ലുകയല്ലാതെ മറ്റു മാർഗമൊന്നുമില്ലാതായി പാവം പൊലീസിന്​. മനസ്സറിയണമെന്നാണ്​ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതെങ്കിലും ഒരു പടികൂടി കടന്ന്​ വയറും കുടലുംകൂടി അറിയാനും  നിശ്ചയിച്ചു. അങ്ങനെയാണ്​ ശ്രീജിത്തി​​​​െൻറ വയറും കുടലുമൊക്കെ ചവിട്ടിപ്പൊട്ടിച്ച്​ അതുംകൂടി അറിഞ്ഞത്​. അച്ഛനെയും അമ്മയെയും അനുജനെയും ഒന്നും വെറുതേവിട്ടില്ല. അവർക്കും കൊടുത്തു ആവശ്യത്തിന്. ചേട്ടനെ കൈകാര്യം ചെയ്​തത്​ അനുഭവിക്കാൻ അനുജനെ  ക്ഷണിച്ചും മഹാമനസ്​കത കാട്ടി... അങ്ങനെ മലപ്പുറത്തെ കടത്തിവെട്ടി എറണാകുളം ഒാപറേഷനും വിജയം. ജനമൈത്രി, കുട്ടി പൊലീസി​​​െൻറ കാലത്താണ്​ അവിടെ ഒരു എസ്​.പി കടുവാസേനയുണ്ടാക്കിയത്​. കടുവക്ക്​ കടിച്ചുകീറാനല്ലേ അറിയൂ.

എറണാകുളം കഴിഞ്ഞ്​ അടുത്ത ജില്ല ഏതാണെന്ന്​ കാത്തിരിക്കു​േമ്പാഴാണ്​ ​ തലസ്​ഥാന ജില്ലയിൽ നിന്നുതന്നെയുള്ള വിശേഷം പുറത്തുവന്നിരിക്കുന്നത്​. അവിടെ നാട്ടുകാരെ വിട്ട്​ വിദേശിക​ളെയാണ്​ പിടിച്ചത്​. വിദേശവനിതയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന ഭർത്താവിനെയും സഹോദരിയെയും പരിഗണിച്ചില്ലെന്നും അന്വേഷണത്തിൽ ഗുരുതര വീഴ്​ച ഉണ്ടായെന്നുമാണ്​ ആക്ഷേപമുയർന്നിരിക്കുന്നത്​. അങ്ങനെ പൊലീസ്​കീർത്തി കേരളം വിട്ട്​ അന്യമാം ദേശങ്ങളിലേക്കും പടരുകയുമാണ്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policearticlemalayalam news
News Summary - Its Kerala Police - Article
Next Story