Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇത് ചരിത്രപരമായ...

ഇത് ചരിത്രപരമായ മറ്റൊരു മണ്ടത്തരം

text_fields
bookmark_border
no vote for bjp
cancel
ബംഗാളിൽ എന്താണ് സംഭവിച്ചത്? ഇടതുപക്ഷവും കോൺഗ്രസും ഇത്തവണ തെരഞ്ഞെടുപ്പി​​െൻറ യഥാർഥ രാഷ്​​ട്രീയ പ്രാധാന്യം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് നിരീക്ഷിക്കുന്നു സി.പി.ഐ-എം.എൽ ദേശീയ ജനറൽ സെക്രട്ടറിയായ ലേഖകൻ

ഇതൊരു അസാധാരണ തെരഞ്ഞെടുപ്പായിരുന്നു. ബംഗാളിനെ കീഴടക്കാൻ ബി.ജെ.പി സർവശ്രമവും നടത്തി. ആപത് സൂചന കണ്ടറിഞ്ഞ ബംഗാൾ ജനസമൂഹം സർവ വിധേനയും ബി.ജെ.പിയെ ചെറുക്കാൻ മുന്നോട്ടുവന്ന പോരാട്ടം. ഇത്ര അഗാധമായ എതിർപ്പും ജനങ്ങളുടെ കരുത്തുള്ള തീർപ്പും ബി.ജെ.പി ഒട്ടും പ്രതീക്ഷിച്ചതല്ല. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ അഭൂതപൂർവമായ നേട്ടങ്ങളാണ് സംസ്​ഥാനത്തെ ജാഗ്രത്താക്കിയത്. അതി​െൻറ പാഠങ്ങൾ ഉൾക്കൊള്ളാനും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാനുമുള്ള രാഷ്​​ട്രീയ കൂർമതയും ചുറുചുറുക്കും തൃണമൂൽ കോൺഗ്രസ്​ കാണിച്ചു. എന്നാൽ ബി.ജെ.പി തങ്ങളുടെ അധികാരവും വിഭവങ്ങളും എണ്ണയിട്ട തെരഞ്ഞെടുപ്പു യന്ത്രവും ഉപയോഗിച്ച് വൻതോതിൽ കൂറുമാറ്റങ്ങൾ സംഘടിപ്പിച്ചും ഉറച്ച നിലപാടില്ലാത്ത വോട്ടർമാരെ വശീകരിച്ച് സ്വാധീനിച്ചും വിജയം നേടുമെന്ന ഭീഷണിയാണുയർത്തിയത്. ഇവിടെയാണ് പശ്ചിമ ബംഗാളി​െൻറ സർവരെയും ഉൾക്കൊള്ളുന്ന പുരോഗമന പൈതൃകം ഇടപെട്ടതും, ബി.ജെ.പിക്ക് തകർക്കാനാവാത്ത പ്രതിരോധ മതിൽ ഉയർത്തിയതും. എല്ലാ കൂറുമാറ്റങ്ങളും നേരിട്ട ശേഷവും തൃണമൂൽ കോൺഗ്രസിെൻറ വോട്ടു വിഹിതം 2019ൽ നിന്നും അഞ്ചു ശതമാനം കൂടി.

ബംഗാളിനു വേണ്ടിയുള്ള പോരാട്ടത്തി​െൻറ അത്യസാധാരണ പ്രാധാന്യം ഇടതുപക്ഷവും കോൺഗ്രസും കാണേണ്ടതായിരുന്നു. അത് കണ്ടെത്തുന്നതിലുള്ള വീഴ്ചയെ സാഹചര്യങ്ങളുടെ ആത്്മനിഷ്ഠവും ഭാവനാത്്മകവുമായ വിലയിരുത്തലിൽ സംഭവിച്ച വൻപിഴവ് എന്നു മാത്രമെ വിളിക്കാനാവൂ. പ്രാധാന്യം മനസ്സിലാക്കിയിട്ടും അവർ ആ മുന്നറിയിപ്പ് സൂചനകളെ അവഗണിക്കാൻ ബോധപൂർവം തീരുമാനിക്കുകയുമായിരുന്നുവെങ്കിൽ അത് ചരിത്രപരമായ മറ്റൊരു മണ്ടത്തരം മാത്രമാണ്. അതും എപ്പോഴാണ്? ബംഗാളിലെ ആക്ടിവിസ്​റ്റുകളുടെയും ബുദ്ധിജീവികളുടെയും വലിയ വിഭാഗം, റാഡിക്കൽ വിദ്യാർഥി – യുവജന സംഘടനകൾ മുതൽ ലിറ്റിൽ മാഗസിൻ നടത്തുന്ന സാംസ്​കാരിക പ്രവർത്തകർ വരെ, ഡിജിറ്റൽ മീഡിയ, തിയറ്റർ ഗ്രൂപ്പുകൾ, ഫിലിം സൊസൈറ്റികൾ, മ്യൂസിക്കൽ സംഘങ്ങൾ, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പരിസ്​ഥിതി, ശാസ്​ത്രം, യുക്​തിബോധം മേഖലകളിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്​റ്റുകൾ, അരികുവത്കരിക്കപ്പെട്ട വിവിധ വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി എല്ലാവരും ഒത്തുചേർന്ന് ബി.ജെ.പി വിജയത്തി​െൻറ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ദുരന്തം ഒഴിവാക്കുന്നതിനും ഊർജസ്വലമായ കാമ്പയിൻ നടത്തുന്ന വേളയിലായിരുന്നു അത്.

സി.പി.എമ്മി​െൻറ പശ്ചിമ ബംഗാളിനെക്കുറിച്ച വിലയിരുത്തലിൽ സംഭവിച്ച അടിസ്​ഥാനപരമായ വീഴ്ച, മൊത്തം ദേശീയ പശ്ചാത്തലത്തിൽ നിന്ന്​ വേർപെടുത്തി കേവലം മറ്റൊരു സംസ്​ഥാന തെരഞ്ഞെടുപ്പ് മാത്രമായി പരിഗണിച്ചുവെന്നതാണ്. അതും നിലവിലുള്ള യാഥാർഥ്യങ്ങളെ നേരിടുന്നതിന് പകരം 2011, 2016 സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി സ്വീകരിച്ച നിലപാട് ആ സമയത്തിന് ചേർന്നതായില്ല. ഒരു മഹാമാരിയുടെ നിഴലിൽ, മോദി 2.0ന് അഥവാ വിവേചനപരമായ പൗരത്വ (ഭേദഗതി) നിയമം, വിനാശകരമായ കാർഷിക നിയമങ്ങൾ, ക്രൂരമായ ലോക്​ഡൗൺ, ദേശീയ ആസ്​തികളുടെ വിറ്റുതുലക്കൽ തുടങ്ങിയ ഫാഷിസ്​റ്റ്​ആക്രമണങ്ങൾക്കെതിരായ കരുത്തുറ്റ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന വസ്​തുത പാർട്ടി തീർത്തും വിസ്​മരിച്ചു. സിംഗൂരിനും നന്ദിഗ്രാമിനും 2011ലെ പരാജയത്തിനും തൃണമൂലുമായി കണക്ക് തീർക്കുകയെന്നതല്ല, ഇടത് വീക്ഷണത്തിൽ ഇന്ത്യയുടെയും പശ്ചിമ ബംഗാളിെൻറയും നിലവിലുള്ള യാഥാർഥ്യങ്ങളുടെ സമ്മർദങ്ങളെയാണ് അഭിമുഖീകരിക്കേണ്ടതെന്ന് മറന്നു. ശക്തികളുടെ മാറിയ സമതുലനത്തിൽ ഇടതുപക്ഷവും കോൺഗ്രസും ഐ.എസ്​.എഫും (അബ്ബാസ്​ സിദ്ദീഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ട്) ചേർന്ന സഖ്യത്തെ ഒരിക്കലും ബദൽ സർക്കാറായി കാണാൻ കഴിയുമായിരുന്നില്ല.

ലോകം ഒന്നാകെ ബി.ജെ.പിയെയും തൃണമൂൽ കോൺഗ്രസിനെയും രണ്ട് എതിരാളികളായി കണ്ടപ്പോൾ സി.പി.എം ആ രണ്ട് കക്ഷികളുടെയും സമാനതയും ഒത്തൊരുമയും സംബന്ധിച്ച സാങ്കൽപിക ധാരണകളിൽ മാത്രമാണ് ഊന്നിയത്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആദ്യം വേണ്ടത് തൃണമൂലിനെ പരാജയപ്പെടുത്തുകയാണെന്ന അസംബന്ധ സമീപനവും, ബി.ജെ.പിയെയും തൃണമൂലിനെയും ഒന്നിച്ചു ചേർത്ത് 'ബിജേമൂൽ' എന്ന വ്യാജ അസ്​തിത്വത്തെ കെട്ടിച്ചമച്ചതുമെല്ലാം അതിനാലാണ്. എപ്പോഴെങ്കിലും അവർ ബി.ജെ.പിയെ അഭിമുഖീകരിച്ചുവെങ്കിൽ തന്നെ അത് തൃണമൂലിെൻറ മറ്റൊരു പതിപ്പായി, മുൻ തൃണമൂലുകാരായ കൂറുമാറ്റക്കാരുടെ കക്ഷിയായി മാത്രമായിരുന്നു.

പശ്ചിമ ബംഗാളിൽ ബി.ജെ.പിയെ തടയാനുള്ള ഇടതുപക്ഷത്തിെൻറ ഉറച്ച നിലപാടും തയാറെടുപ്പും പ്രതിഫലിപ്പിക്കും വിധം കർഷക പ്രക്ഷോഭം, എൻ.ആർ.സി –സി.എ.എ വിരുദ്ധപ്രക്ഷോഭം, വിദ്യാർഥി പ്രക്ഷോഭങ്ങൾ തുടങ്ങിയവയുടെ നേതാക്കളെ ചേർത്തുപിടിച്ച് ഒരു ബ്രിഗേഡ് റാലി സംഘടിപ്പിച്ചിരു​െന്നങ്കിൽ അത് സൃഷ്​ടിക്കുന്ന സ്വാധീനം ഒന്നു വിഭാവനം ചെയ്തു നോക്കൂ. ഏകപക്ഷീയവും ദീർഘവീക്ഷണമില്ലാത്തതുമായ സമീപനങ്ങളിലൂടെ സി.പി.എം – കോൺഗ്രസ്​ സഖ്യം ആദ്യം തന്നെ ബി.ജെ.പിക്ക് തട്ടകം ഒഴിഞ്ഞുകൊടുത്തു. ഇപ്പോഴാവട്ടെ, ബി.ജെ.പി – തൃണമൂൽ കോൺഗ്രസ്​ ധ്രുവീകരണത്തിനിടെ സഖ്യം തട്ടകം തൃണമൂലിനു വിട്ടു കൈയൊഴിഞ്ഞു.

പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷത്തി​െൻറ ഇടം ഇനി പൂർണമായി ബി.ജെ.പി കൈയടക്കിയിരിക്കുന്നു. പശ്ചിമ ബംഗാളിലെ കോൺഗ്രസ്​ പൂർണമായും തൃണമൂൽ കോൺഗ്രസ്​ ആയി രൂപാന്തരം പ്രാപിച്ച് നിലവിലുണ്ട്. നിയമസഭയിൽ ഇല്ലാതാകുന്നത് ഇടതുപക്ഷമാണ്. ജനകീയ പ്രസ്​ഥാനങ്ങളുടെ ഉജ്വല മുഖമെന്ന നിലയിൽ ജനങ്ങളോടുള്ള അർപ്പണത്തിലൂടെ ഇടതുപക്ഷം സംസ്​ഥാനത്ത് സ്വയം കൂടുതൽ ഊർജസ്വലത നേടുകയും പുനർനിർമിക്കുകയും വേണം. ഇന്ത്യയിൽ ഉടനീളമുള്ള ജനാധിപത്യ ശക്​തികൾക്കും പ്രതിപക്ഷ കക്ഷികൾക്കും ഇപ്പോൾ ഒരു 'ബംഗാൾ ആശ്വാസം' ലഭിച്ച സമയമാണിത്. പ്രതിപക്ഷനിരയിലെ എല്ലാ കക്ഷികൾക്കുമിടയിൽ ഐക്യം രൂപപ്പെടേണ്ടതി​െൻറ ആവശ്യകതയും അടിയന്തര പ്രാധാന്യവും സംബന്ധിച്ച കൂടുതൽ ധാരണ പകരാൻ ഈ സമയം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ബംഗാളിലെ തുടക്കം തുടർന്നുവരുന്ന തങ്ങളുടെ പ്രക്ഷോഭങ്ങൾ ഊർജിതമാക്കുന്നതിന് കർഷകർക്കും തൊഴിലാളികൾക്കും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രചോദനം പകരണം. 2022ൽ ഉത്തർപ്രദേശിലും 2024ൽ ദേശീയതലത്തിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് പ്രതിപക്ഷത്തിന് കൂടുതൽ ഊർജദായകമാവണം.

(അവലംബം: ദി ടെലിഗ്രാഫ്)
മൊഴിമാറ്റം: പി.എ.എം. ഹാരിസ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCwest bengal election resultBJP
News Summary - its another historical blender
Next Story