Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്വാർഥമോഹികൾ...

സ്വാർഥമോഹികൾ ഒന്നിച്ചു വെച്ചുവിളമ്പിയ ചാരക്കഥ

text_fields
bookmark_border
സ്വാർഥമോഹികൾ ഒന്നിച്ചു വെച്ചുവിളമ്പിയ ചാരക്കഥ
cancel


​െഎ.എസ്.​ആർ.ഒ ചാരവൃത്തിക്കേസ്​ വിവിധ മേഖലകളിലുള്ള പലരുടെയും കൂട്ടായതും അല്ലാത്തതുമായ സ്വാർഥതാൽപര്യങ്ങളുടെ സൃഷ്​ടിയായിരുന്നു. അന്നത്തെ വിവിധ രാഷ്​ട്രീയസംഘടനകൾക്കും ഉദ്യോഗസ്ഥർക്കും ചില പത്രങ്ങൾക്കും അവയുടെ ലേഖകർക്കും (അന്ന്​ സ്വകാര്യ ദൃശ്യമാധ്യമങ്ങൾ വാർത്താരംഗത്ത്​ കടന്നിട്ടില്ല) താൽപര്യങ്ങളുണ്ടായിരുന്നു എന്നു കരുതിയാൽ തെറ്റില്ല. ​െഎ.എസ്​.ആർ.ഒക്കുള്ളിലെ അപൂർവം ചിലർക്കും ചില താൽപര്യങ്ങളുണ്ടായിരുന്നുവെന്നുവേണം കരുതാൻ. രാഷ്​ട്രീയത്തിൽ സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലുമുണ്ടായിരുന്ന താൽപര്യങ്ങൾ ഇതിനകം വ്യക്തമായതാണ്​. ഇത്തരം താൽപര്യങ്ങളിൽ നമ്പി നാരായണനും ചന്ദ്രശേഖരനും അടക്കമുള്ള ചില വ്യക്തികൾ മാത്രമല്ല ബലിയാടായത്​. ​െഎ.എസ്.​ആർ.ഒ എന്ന ലോകോത്തര സ്ഥാപനത്തിനും അതുമൂലം രാജ്യത്തിനും ഏറ്റ തിരിച്ചടികളും നഷ്​ടവും വിലയിടാനാകാത്തതാണ്​. അതിനാലാണ്​ ജുഡീഷ്യൽ അന്വേഷണം അനിവാര്യമാകുന്നത്​.

കേസ്​ തുടങ്ങുന്നത്​ തമ്പാനൂരിലെ ഒരു ലോഡ്​ജിൽ നിന്നാണ്​. അനുവദിക്കപ്പെട്ട കാലാവധി കഴിഞ്ഞിട്ടും താമസിച്ച മറിയം റഷീദ എന്ന മാലദ്വീപ്​ യുവതിയെ 1994 ഒ​ക്​ടോബറിൽ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഇൗ അറസ്​റ്റും കേസും​ കാലാവധി കഴിഞ്ഞതി​​​െൻറ പേരിലാണെന്ന വാർത്തയാണ്​ പിറ്റേന്ന്​ ‘മാധ്യമ’ത്തിൽ വന്നത്​. എന്നാൽ, അവരുടെ ഡയറിയിൽനിന്ന്​ ചില കോഡുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അത്​ ചാരവൃത്തിയുമായി ബന്ധപ്പെട്ടതാണെന്നും അവർ ചാരവനിതയാണെന്നും വലിയ ചാരവൃത്തികളുടെ ചുരുളഴിയാൻ പോകുന്നുവെന്നും ആ ദിനത്തിൽ മറ്റൊരു പത്രത്തിൽ വാർത്തയുണ്ടായിരുന്നു​. പൊലീസിൽനിന്ന്​ ഇത്തരത്തിലാണ്​ വിവരം ലഭിച്ചതെങ്കിലും അനധികൃതമായി സംസ്ഥാനത്ത്​ തങ്ങിയതിനു മാത്രമാണ്​ അറസ്​റ്റ്​ എന്നറിഞ്ഞതിനാലാണ്​ ചാരക്കഥ അന്ന്​ ‘മാധ്യമം’ തമസ്​കരിച്ച​ത്​. മറ്റു പത്രങ്ങളിൽ ഇൗ വർത്തയേ ഉണ്ടായിരുന്നില്ല. പിറ്റേന്നാണ്​ മറ്റു പത്രങ്ങൾ വാർത്ത ഏറ്റുപിടിക്കുന്നത്​. തുടർന്ന്​ പൊലീസിലെ ചില ഉദ്യോഗസ്ഥർ ചില പത്രലേഖകരുടെ വാർത്താ സ്രോതസ്സുകളായി. പൊടിപ്പും തൊങ്ങലുമുള്ള വാർത്തകൾ മുളച്ചു പൊങ്ങി. ചാരവൃത്തിയുടെ പേരിൽ ഫൗസിയ ഹസൻ എന്ന സ്​ത്രീകൂടി പിടിയിലായി എന്ന ​െപാലീസ്​ ഭാഷ്യം കഥകൾക്ക്​ വിശ്വാസ്യതയുടെ പരിവേഷം നൽകി. കഥകളിൽനിന്ന്​ മാറിനിന്ന പത്രലേഖകർക്ക്​ അവസാനം ഒഴുക്കനുസരിച്ച്​ നീന്താ​െത നിവൃത്തിയില്ലാതായി. പത്രപ്രവർത്തനം അതി​​​െൻറ ഏറ്റവും നികൃഷ്​ടമായ വഴികളിലൂടെ അപഥസഞ്ചാരം നടത്തുന്നതാണ്​ പിന്നീട്​ കണ്ടത്​. നേരത്തേ പറഞ്ഞതുപോലെ ഇതിൽ വിവിധ മേഖലകളിലുള്ള തൽപരകക്ഷികൾ അവരവരുടെ താൽപര്യങ്ങൾക്കനുസൃതമായി ഇൗ അവസ്ഥ​െയ ഉപയോഗിക്കാൻ വൈദഗ്​ധ്യം കാട്ടി. തുടക്കത്തിൽ മാറിനിന്ന പത്രങ്ങൾക്കുപോലും പിന്നീ​ട്​ അതിലേക്ക്​ സാഹചര്യത്തി​​​െൻറ സമ്മർദത്താൽ ഒഴുകിയെത്തേണ്ടിവന്നു എന്നത്​ പാപബോധ​േത്താടെയും ആത്മനിന്ദയോടെയും സ്​മരിക്ക​ുകയേ ഇ​േപ്പാൾ നിവൃത്തിയുള്ളൂ.

പൊലീസിലെ വ്യക്തിഗത താൽപര്യങ്ങളിൽനിന്ന്​ കേസ്​​ വിവിധ മേഖലകളി​േലക്ക്​ റോക്കറ്റ്​ വേഗത്തിലാണ്​ വളർന്നത്. ഭരണപരവും രാഷ്​ട്രീയവുമായ ചില ലക്ഷ്യങ്ങൾ അതിൽ വന്നതോടെ വിഷയത്തി​ന്​ ഏറെ മാനങ്ങളുണ്ടായി. മറിയം റഷീദയെ ചാരവൃത്തിയിലേക്ക്​ ബന്ധ​െപ്പടുത്തിയത്​ കീഴ്​ത്തട്ടിലുള്ള ചില ​പൊലീസ്​ ഉദ്യോഗസ്ഥരുടെ സ്വകാര്യ താൽപര്യമായിരുന്നെങ്കിൽ, അതി​െന വളർത്തിയെടുക്കാൻ മുകൾത്തട്ടിൽ ഭാവനാപൂർണമായ നീക്കങ്ങളുണ്ടായി എന്നുവേണം പിന്നീടുണ്ടായ സംഭവങ്ങളിൽനിന്ന്​ മനസ്സിലാക്കാൻ. സ്​ഥാപനത്തിനകത്തെ തീർത്തും ഒൗദ്യോഗികമായ തർക്കങ്ങളിൽ പെട്ട്​ നമ്പി നാരായണൻ രാജി​െവച്ചത്​​​ അദ്ദേഹ​െത്ത സംശയദൃഷ്​ടിയിൽ ഉൾപ്പെടുത്താനുള്ള ഏറ്റവും മികച്ച കാരണമായിട്ടുണ്ടാകാം. ​െഎ.എസ്​.ആർ.ഒയിൽ ക്രയോജനിക്​​ സാ​േങ്കതികവിദ്യ വികസിപ്പിക്കുന്നതിന്​ പ്രത്യേക താൽപര്യം കാട്ടിയയാളാണ്​ നമ്പിനാരായണൻ. ഇൗ സാ​േങ്കതികവിദ്യ, ജി.എസ്.​എൽ.വി റോക്കറ്റുകളുടെ ആത്മാവാണ്​. ഇന്ത്യ അന്ന്​ വിദേശങ്ങളിൽനിന്ന്​ വലിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതിലൂടെ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്​ടം ഇല്ലാതാക്കാൻ സ്വന്തമായി ജി.എസ്.​എൽ.വി പോലുള്ള വലിയ വിക്ഷേപണ വാഹനങ്ങൾ ആഭ്യന്തരമായി ഉണ്ടാക്കണമെന്നാഗ്രഹിച്ച ശാ​സ്​ത്രജ്ഞരിൽ ഒരാളായിരുന്നു നമ്പി നാരായണൻ. എന്നാൽ, വിക്ഷേപണം മറ്റു രാജ്യങ്ങളിൽനിന്ന്​ മതിയെന്നും ഉപഗ്രഹ സാ​േങ്കതികവിദ്യയാണ്​ വികസിപ്പിക്കേണ്ട​െതന്നും ആഗ്രഹിക്കുന്ന മ​െറ്റാരു ശക്തമായ ഗ്രൂപ്പും ആ സ്ഥാപനത്തിനുള്ളിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച്​ തർക്കവിതർക്കങ്ങളും ഉണ്ടായി. പരസ്യമായ ആരോപണങ്ങൾ ചിലത് ​പുറത്തുവന്നിട്ടുമുണ്ട്​. അതിലൊന്ന്​ വിദേശത്ത്​ ഉപഗ്രഹം വിക്ഷേപിക്കു​േമ്പാൾ ഭീമമായ കമീഷൻ കിട്ടുമെന്നതായിരുന്നു. റഷ്യയിൽനിന്ന്​ ലഭിക്കുമെന്ന്​ കരുതിയിരുന്ന ക്രയോജനിക്​​ വിദ്യ നഷ്​ടമായതിനുപിന്നിൽ ഇത്തരം ലോബികളുടെ താൽപര്യങ്ങളുണ്ടായിരുന്നുവെന്നും അക്കാലത്ത്​ കേട്ടിരുന്നു. ആഭ്യന്തരമായി ഇത്​ വികസിപ്പിച്ച്​ പരീക്ഷിച്ച കാലഘട്ടത്തിലാണ്​ ചാരവൃത്തിക്കേസുണ്ടായ​െതന്നത്​ യാദൃ​ച്ഛികമായിരിക്കുമോ?

രമൺ ​ശ്രീവാസ്​തവ എന്ന പൊലീസ്​ ഉദ്യോഗസ്ഥൻ, ആഭ്യന്തര വകുപ്പി​​​െൻറ ചുമതലയുള്ള മുഖ്യമന്ത്രിയായിരുന്ന കരുണാകര​ന്​ പ്രിയ​െപ്പട്ടവനാ​െണന്ന്​ പൊലീസി​െല പ്രമുഖർ കരുതിയിരുന്ന കാലമാണത്. പാലക്കാട്​ സിറാജുന്നിസ എന്ന ബാലിക പൊലീസി​​​െൻറ വെടിയേറ്റുമരിച്ചതിനെ തുടർന്ന്​ രമൺ ശ്രീവാസ്​തവ പൊതുജനങ്ങൾക്കിടയിൽ സമ്മതനായിരുന്നില്ല. യു.ഡി.എഫിലെ മറ്റു കക്ഷികൾക്ക്​ ശ്രീവാസ്​തവയോട്​ എതിർപ്പ​ുമുണ്ടായിരുന്നു. പൊലീസി​​​െൻറ പിടിയിലായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവരുമായി യാദൃച്ഛികമായോ അല്ലാതെയോ രമൺ ​ശ്രീവാസ്​തവയെ ബന്ധപ്പെടുത്തി പൊലീസിൽനിന്ന്​ കഥകൾവരുന്നത്​ ഇൗ പശ്ചാത്തലത്തിലാണ്​. ബംഗളൂരുവിൽ ​െവച്ച്​ അവരുമായി രഹസ്യമായി നിരവധി കൂടിക്കാ​ഴ്​ചകളുണ്ടായി എന്നും മറ്റും അന്ന്​ കഥകൾ പ്രചരിച്ചിരുന്നു. കഥകളിൽ ചാരസുന്ദരിയായി മറിയം റഷീദ ചിത്രീകരിക്ക​െപ്പട്ടു. കഥകളുടെ പിൻബലത്തിൽ പൊലീസിൽ ഫൗസിയ ഹസനും മറിയം റഷീദയും മാനസികമായും ശാരീരികമായും ശാസ്​ത്രജ്ഞരായ നമ്പി നാരായണനെയും ചന്ദ്രശേഖരനെയും പോലെ തന്നെ പീഡിപ്പിക്കപ്പെട്ടു. ചന്ദ്രശേഖര​​​െൻറയും നമ്പി നാരായണ​​​െൻറയും കുടുംബാംഗങ്ങൾക്ക്​ പുറത്തിറങ്ങാൻ വയ്യാതായി. മക്കൾക്ക്​ വിദ്യാലയങ്ങളിൽ കയറാൻ വയ്യാതായി. രമൺ ശ്രീവാസ്​തവ ഒരു ലൈബ്രറിക്ക്​ സംഭാവന നൽകിയിരുന്ന ടെലിവിഷൻ, ജനം പരസ്യമായി തല്ലപ്പൊട്ടിച്ചതായി അന്ന്​ വാർത്ത വന്നു. ഇൗ പൊലീസുദ്യോഗസ്ഥൻ ജനങ്ങൾക്കും മറ്റുദ്യോഗസഥർക്കും മുന്നിൽ ഒറ്റ​െപ്പട്ടു. ​െഎ.എസ്​.ആർ.ഒ ജീവനക്കാരെയെല്ലാം ജനങ്ങൾ സംശയദൃഷ്​ടിയോടെ കാണുന്ന കാലം വന്നു. അവർ യാത്രചെയ്​ത വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി. പരസ്യമായി പുറത്തിറങ്ങാനാകാ​െത പലരും വിഷമിച്ചു. ചിലർ അവധിയെടുത്ത്​ സ്ഥലംവിട്ടു.

ശ്രീവാസ്​തവയോട്​ കരുണാകരനുണ്ടായിരുന്ന താൽപര്യമാണ്​ കോൺഗ്രസിൽ എതിർഗ്രൂപ്പിന്​താൽപര്യമുണ്ടാക്കിയത്. കരുണാകരനെ ഒതുക്കാനുള്ള ഏറ്റവും നല്ല ആയുധമായി എതിർഗ്രൂപ്പുകാർ ചാരക്കേസിനെ ഉപയോഗിക്കാൻ തീരുമാനിച്ചതോടെ കേസിന്​ ഏറെ രാഷ്​ട്രീയ മാനങ്ങളുണ്ടായി. ശ്രീവാസ്​തവക്കെതിരെ ആരോപണങ്ങൾ ഉയരുന്തോറും കരുണാകരൻ അദ്ദേഹത്തെ ചേർത്തുനിർത്തി. പൊതുവേ ജനപ്രിയനല്ലാത്ത, മുസ്​ലിംലീഗിന്​ പ്രത്യേകിച്ച്​ അതൃപ്​തിയുണ്ടായിരുന്ന രമൺ ശ്രീവാസ്​തവയോടുള്ള കരുണാകര​​​െൻറ ആഭിമുഖ്യം ഭരണത്തിൽ അസ്വസ്ഥതയുണ്ടാക്കാൻ കാരണമായി. കരുണാകര​​​െൻറ അധീശത്വത്തിൽ അതൃപ്​തിയുള്ള മറ്റു ഘടകകക്ഷികളെയും ചേർത്തുനിർത്താൻ കോൺ​ഗ്രസിലെ എതിർഗ്രൂപ്പിനു കഴിഞ്ഞു. അതിനിടെ, പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു എന്തുകൊണ്ടോ ഇൗ കേസിൽ പ്ര​ത്യേക താൽപര്യം കാട്ടിയത്​ പലർക്കും ആശ്ചര്യമുണ്ടാക്കി. അതുവരെ കേസ്​ കൈകാര്യം ചെയ്​തിരുന്ന കേന്ദ്ര ഇൻറലിജൻ​സ്​ വിഭാഗത്തിൽനിന്ന്​ കേസ്​ സി.ബി.​െഎയുടെ ചെന്നൈ ഘടകത്തിലേക്ക്​ മാറ്റിയത്​ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലി​െന തുടർന്നായിരുന്നു. അതുസംബന്ധിച്ചും കഥകൾ ഏറെ പരന്നു. നരസിംഹറാവുവി​​​െൻറ ബന്ധുക്കളും ​െഎ.എസ്.​ആർ.ഒ അധ്യക്ഷനുമൊക്കെ ആ കഥകൾക്ക്​ പാത്രങ്ങളായി.
നരസിംഹറാവുവി​​​െൻറ ഇടപെടൽ പാർട്ടിയിൽ കരുണാകര​​​െൻറ എതിരാളികൾക്ക്​ ഏറെ ഉൗർജം പകരുന്നതായിരുന്നു. അവർ ഘടകകക്ഷികളെ സംഘടിപ്പിച്ച്​ നേതാക്കളുമായി പല വട്ടം ഡൽഹിക്കു പറന്നു. മുഖ്യമന്ത്രിയോടുള്ള എതിർപ്പ്​ അറിയിച്ചു. ഇക്കാര്യത്തിൽ ഘടകകക്ഷികളുടെ ഒ​െത്താരുമ പിന്നെയും വാർത്തയും കഥകളുമുണ്ടാക്കി.

‘ഒരുമക്കായി ഉലക്ക തേടുന്ന’ ഘടകകക്ഷികളും അവരുടെ പരിദേവനങ്ങൾക്കു മുന്നിൽ ‘ആട്ടുകല്ലിനു കാറ്റുപിടിച്ച പോലെ’ ഇരിക്കുന്ന പ്രധാനമന്ത്രിയും ‘തനിക്കറിയാവുന്ന 14 ഭാഷകളിലും മിണ്ടാതിരുന്ന’ നരസിംഹറാവുവുമൊക്കെ കാർട്ടൂണിസ്​റ്റുകൾക്ക്​ വിഷയമായി. എങ്കിലും നരസിംഹറാവുവിന്​ കരുണാകരനിൽ അക്കാലത്തുണ്ടായ നീരസം നേരിട്ടറിയാവുന്ന ഗ്രൂപ്പുസംഘാടകർ അവസരം കളഞ്ഞില്ല. നിരന്തരമായ പരിശ്രമത്തിനുമുന്നിൽ കരുണാകരനോട്​ റാവു രാജി ആവശ്യ​െപ്പട്ടു. പകരം എ.കെ. ആൻറണിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക്​ കൊണ്ടുവന്നു. ഇത്തരമൊരു സ്ഥാനമാറ്റത്തിൽ ആൻറണി അതൃപ്​തനായിരുന്നുവെങ്കിലും ഗ്രൂപ്പ​ു സംഘാടകരുടെ ​ൈകയിലായിരുന്നു കടിഞ്ഞാൺ. പത്രലേഖകർക്ക്​ പിന്നെയും കഥകൾ ഏറെ കിട്ടി. അതിനിടയിൽ നിരവധി ജീവിതങ്ങൾ നീറിപ്പുകഞ്ഞു. വിശ്വാസ്യത നഷ്​ട​െപ്പട്ട ഉ​േദ്യാഗസ്ഥരിൽ പലരും വിഷാദത്തിനടിമകളായി. അവരുടെ കുടുംബങ്ങൾ സമൂഹത്തിൽ ഒറ്റ​െപ്പടലിനും ദുരിതത്തിനും ഇരകളായി. രാജ്യദ്രോഹികൾ എന്ന്​ മുദ്രകുത്ത​െപ്പട്ടു. നമ്പി നാരായണ​​​െൻറ വിജയം ഇത്തരം ആത്മാക്ക​ൾക്കു ലഭിച്ച കാവ്യ നീതിയാവാം.

Show Full Article
TAGS:isro spy case nambi narayan OPNION articles malayalam news 
News Summary - ISRO SPY CASE-Opinion
Next Story