Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാഠപുസ്​തകങ്ങൾ...

പാഠപുസ്​തകങ്ങൾ വളച്ചൊടിക്കു​േമ്പാൾ

text_fields
bookmark_border
പാഠപുസ്​തകങ്ങൾ വളച്ചൊടിക്കു​േമ്പാൾ
cancel

ഉത്തർപ്രദേശിലെ സർവകലാശാലകളിൽ കോലാഹലം തുടരുകയാണ്​. ഒരുകാലത്ത്​ വളരെ ഖ്യാതിയുണ്ടായിരുന്ന ബനാറസ്​, ലഖ്​നോ സർവകലാശാലകൾക്കുശേഷം അലഹബാദ്​ സർവകലാശാലയും ഇപ്പോൾ പ്രശ്​നകലുഷിതമാണ്​. പഠന വകുപ്പുകളിലും ക്ലാസ്​മുറികളിലും ഹോസ്​റ്റലിലുമെല്ലാം രാഷ്​ട്രീയ മാഫിയ നുഴഞ്ഞു​ കയറുന്നു. വാടക രാഷ്​ട്രീയഗുണ്ടകൾ കാമ്പസുകളിൽ കയറി പ്രശ്​നങ്ങൾ സൃഷ്​ടിക്കുകയും അക്കാദമിക താൽപര്യങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ യുദ്ധസമാനമായ അവസ്​ഥയിലാണ്​ പല സർവകലാശാലകളും. അലീഗഢ്​​ മുസ്​ലിം സർവകലാശാലയിൽ മുഹമ്മദലി ജിന്നയുടെ ഛായാചിത്രത്തി​​​​െൻറ പേരിൽ സ്വന്തം താൽപര്യമുള്ള രാഷ്​ട്രീയ ഗ്രൂപ്പുകൾ ഉണ്ടാക്കിയ കോലാഹലം മറക്കാറായിട്ടില്ല.

സർവകലാശാലകളിൽ ചെറുപ്പക്കാരായ വിദ്യാർഥികളെ പ്രഹരിക്കുകയും വളഞ്ഞുപിടിച്ച്​ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. അക്കാദമിക, ഭരണവ്യവസ്​ഥതന്നെ പരാജയപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നാലു വർഷത്തിനിടയിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങളെ സർക്കാർ അങ്ങേയറ്റം പരിക്കേൽപിച്ചിരിക്കുകയാണ്​. നൂറുകണക്കിന്​ വിദ്യാർഥികളുടെ ഭാവിയാണ്​ അവതാളത്തിലായത്​. കുട്ടികളെ ഭരണകൂടം ക്രിമിനലുകളെപ്പോലെയാണ്​ നോക്കിക്കാണുന്നത്​.

എതിർശബ്​ദങ്ങളെ അടിച്ചമർത്തുന്ന നയം ഹൈദരാബാദ്​ കേന്ദ്ര സർവകലാശാലയിലും ജവഹർലാൽ നെഹ്​റു സർവകലാശാലയിലും ഡൽഹി സർവകലാശാലയിലുമൊക്കെ നാം കണ്ടിട്ടുള്ളതാണല്ലാ. രോഹിത്​ വെമുലയുടെ ആത്മഹത്യക്കുശേഷം, ഹൈദരാബാദ്​ സെൻട്രൽ യൂനിവേഴ്​സിറ്റിയിൽ വലതുപക്ഷ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ട്​​. ന്യൂഡൽഹിയിലെ ആർ.എസ്​.എസ്​ ആസ്​ഥാന മന്ദിരത്തിന്​ പുറത്ത്​ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ്​ മാത്രമല്ല, വലതുപക്ഷ ഗുണ്ടകളുമായി ബന്ധമുള്ള ‘അജ്​ഞാതരും’ ചേർന്നാണ്​ മർദിച്ചൊതുക്കിയത്​.

വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയശേഷം ബനാറസ്​ ഹിന്ദു സർവകലാശാലയിൽ ഗുണ്ടകൾ അഴിഞ്ഞാടിയത്​ ഒരുവർഷം മുമ്പാണ്​. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​​െൻറ അനുഗ്രഹാശിസ്സുകളോടെ പ്രവർത്തിക്കുന്ന പൂവാലവിരുദ്ധ ബ്രിഗേഡുകളായിരുന്നു ഇതിനു പിന്നിൽ. നിരാശ്രയരായ വിദ്യാർഥികളാണ്​ ഇവിടെ ബലിയാടായത്​.

മോർഫ്​ ചെയ്​ത വിഡിയോകളുടെയും ചിത്രങ്ങളുടെയും പേരിലും അഭിപ്രായം തുറന്നുപറയുന്നതി​​​​െൻറ പേരിലും വിദ്യാർഥികളെ പിടികൂടുന്നു. സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം പങ്കുവെക്കുന്നവരെയും വെറുതെ വിടുന്നില്ല. ഭരണാധികാരികൾക്കെതിരെ പ്രതികരിച്ചതിന്​ നിരവധി വിദ്യാർഥികളെ അറസ്​റ്റ്​ ചെയ്യുകയുണ്ടായി. നിയോഗി ബുക്​സ്​ പ്രസിദ്ധീകരിച്ച പ്രഫ. മുഷീറുൽ ഹസ​​​​െൻറ ‘ദ അവധ്​ പഞ്ച്​: വിറ്റ്​ ആൻഡ്​​ ഹ്യൂമർ ഇൻ കൊളോണിയൽ നോർത്ത്​ ഇന്ത്യ’ എന്ന പുസ്​തകത്തിലെ ചില വരികൾ ഒാർമയിൽ വരുന്നു. ബ്രിട്ടീഷ്​ കൊളോണിയൽ ഭരണാധികാരികൾക്കെതിരെ കാർട്ടൂണുകളിലൂടെയും മറ്റും മാത്രമേ വിമർശിക്കാൻ കഴിയുമായിരുന്നൂവെന്ന്​ അദ്ദേഹം എഴുതുന്നു. എന്നാൽ, ഇപ്പോൾ നാം എവിടെയെത്തിയിരിക്കുന്നു. കശ്​മീരി വിദ്യാർഥികളുടെ കാര്യമാണ്​ ഏറെ കഷ്​ടം. താഴ്​വരക്ക്​ പുറത്ത്​ വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ പഠിക്കുന്ന കശ്​മീരി വിദ്യാർഥികൾ അധിക്ഷേപിക്കപ്പെടുന്നു. ‘പുറത്തുനിന്ന്​ വന്നവർ’ എന്ന മുദ്ര ചാർത്തി അവരെ ആക്രമിക്കുന്നു. നാലുവർഷത്തിനിടയിൽ ഇത്തരം സംഭവങ്ങൾ ഒരുപാട്​ നടന്നു.

പാഠപുസ്​തകങ്ങൾ രാഷ്​ട്രീയപ്രേരിതമായി പൊളിച്ചെഴുതുന്ന സംഭവം രാജ്യത്ത്​ വ്യാപകമാണ്​. ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ്​ ഇതെന്ന്​ പറയേണ്ടതില്ലല്ലോ. സ്​കൂൾ പാഠപുസ്​തകത്തിൽനിന്ന്​ ആധുനിക ഇന്ത്യ ചരിത്രവും ജവഹർലാൽ നെഹ്​റുവി​​​​െൻറ സംഭാവനകളെക്കുറിച്ച ഭാഗവും മുഴുവനും ഒഴിവാക്കാനാണ്​ രാജസ്​ഥാൻ സർക്കാറി​​​​െൻറ നീക്കം. മഹാരാഷ്​ട്ര സർക്കാറാക​െട്ട മുസ്​ലിം ഭരണാധികാരികളെക്കുറിച്ചുള്ള ഭാഗമാണ്​ സിലബസിൽനിന്ന്​ നീക്കുന്നത്​. ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിന്​ (എൻ.സി.ഇ.ആർ.ടി) ആർ.എസ്​.എസ്​ ബന്ധമുള്ള, ദീനനാഥ്​ ബത്ര നേതൃത്വം നൽകുന്ന ശിക്ഷ സംസ്​കൃതി ഉത്തൻ ന്യാസ്​ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിക്കുന്നത്​ നന്നായിരിക്കും. പാഠപുസ്​തകങ്ങളിലെ ഇംഗ്ലീഷ്​, ഉർദു, അറബി വാക്കുകൾ മാറ്റണമെന്നാണ്​ ഒരു നിർദേശം.

പഷ്​ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പഞ്ചാബി വിപ്ലവകവി അവതാർസിങ്​ സന്ധുവി​​​​െൻറ കവിതയും മിർസ ഗാലിബി​​​​െൻറ പദ്യവും എം.എഫ്​. ഹുസൈ​​​​െൻറ ജീവചരിത്രത്തിലെ ഭാഗങ്ങളും രവീന്ദ്രനാഥ്​ ടാഗോറി​​​​െൻറ ചിന്താശകലങ്ങളും മാറ്റണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഇനിയുമുണ്ട്​ ഏറെ നിർദേശങ്ങൾ. മുഗൾ ഭരണാധികാരികളെ ഉദാരമതികളെന്നും ബി.ജെ.പിയെ ഹിന്ദു പാർട്ടിയെന്നും കശ്​മീരിലെ നാഷനൽ കോൺഫറൻസിനെ ​മതേതര പാർട്ടിയെന്നും വിശേഷിപ്പിക്കാൻ പാടില്ലത്രെ.

1984ലെ സിഖ്​ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട്​ മുൻ ​പ്രധാനമന്ത്രി മൻമോഹൻസിങ്​ ക്ഷമാപണം നടത്തിയതും ചരിത്ര പാഠപുസ്​തകങ്ങളിൽ വരാൻ പാടില്ല. ഗുജറാത്ത്​ വംശഹത്യയിൽ രണ്ടായിരത്തോളം മുസ്​ലിംകൾ കൊല്ലപ്പെട്ടു എന്ന വാചകവും ഒഴിവാക്കണമെന്ന്​ സംഘടന നിർദേശിക്കുന്നു. രാമായണവുമായി ബന്ധപ്പെട്ട എ.കെ. രാമാനുജ​​​​െൻറ ഒരു പ്രബന്ധം ഡൽഹി സർവകലാശാലയുടെ വായനാ പുസ്​തകപ്പട്ടികയിൽനിന്ന്​ ഒഴിവാക്കിയത്​ ശിക്ഷ സംസ്​കൃതി ഉത്തൻ ന്യാസി​​​​െൻറ നിർദേശപ്രകാരമായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ, വിദ്യാഭ്യാസ സ്​ഥാപനങ്ങളെയും വിദ്യാർഥികളെയും രാഷ്​ട്രീയ താൽപര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുകയാണ്​ ഫാഷിസ്​റ്റുകളുടെ ലക്ഷ്യം. വിദ്വേഷ രാഷ്​ട്രീയം പ്രചരിപ്പിക്കുന്നതിലൂടെ വോട്ട്​ നേടാനാണ്​ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsUP Universitiesstrike on Interpretation of education
News Summary - Interpret in Text Books - Article
Next Story