ഫ്ലോറന്‍സ് നൈറ്റിംഗേലിനേയും സിസ്​റ്റർ ലിനിയേയും മറക്കാനാവില്ലൊരിക്കലും

  • ഇന്ന് ലോക നഴ്‌സ് ദിനം

ധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ‘വിളക്കേന്തിയ വനിത’ യെന്ന ഫ്ലോറന്‍സ് നൈറ്റിംഗേലിൻെറ 200ാം ജന്മദിനമാണ് ഇന്ന്. ലോകമെമ്പാടും നഴ്സസ് ദിനമായി ആചരിച്ച് പോരുന്നതും ഇതേ ദിവസമാണ്.1820 മേയ് 12 ഇറ്റലിയിലെ സമ്പന്ന കുടുംബത്തിൽ പിറന്ന ഫ്ലോറന്‍സ് സുഖ സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായി ജീവിതം ഉഴിഞ്ഞ് വെക്കുകയായിരുന്നു അക്കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി പൊതു സമൂഹം കരുതിയിരുന്ന നഴ്സിങ് തിരഞ്ഞെടുത്ത അവർ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി താൻ തന്നെ പരിശീലനം നല്‍കിയ 38 നേഴ്‌സുമാരോടൊന്നിച്ച്‌ മിലിട്ടറി ക്യാമ്പിലേക്ക് പോയി. പകല്‍ ജോലി കഴിഞ്ഞാല്‍ രാത്രി റാന്തല്‍ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവര്‍ സുഖാന്വേഷണം നടത്തി. അങ്ങനെയാണ് വിളക്കേന്തിയ വനിത എന്ന പേര് ലഭിച്ചത്. 1883ല്‍ വിക്ടോറിയ രാജ്ഞി ഫ്ലോറന്‍സിന് റോയല്‍ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി. 1910 ആഗസ്റ്റ് 13നായിരുന്നു ഈ മഹദ് വനിതയുടെ അന്ത്യം.

നഴ്സിങ്ങ് മേഖലയിലെ സമഗ്രസംഭാവനക്ക് പുരസ്ക്കാരം നൽകാൻ 1973 ൽ ഭാരതസർക്കാർ തീരുമാനിച്ചപ്പോൾ അത് ഫ്ളോറൻസ് നൈറ്റിംഗേലി​െൻറ പേരിൽ തന്നെയായിരുന്നു. കഴിഞ്ഞ വർഷം ഈ അവാർഡ് മരണാനന്തര ബഹുമതിയായി മലയാളികളുടെ പ്രിയപ്പെട്ട നഴ്സ് ലിനിക്കാണ് ലഭിച്ചത്. നിപ എന്ന മാരകവൈറസ് മനുഷ്യ ജീവനുകൾ അപഹരിക്കുേമ്പാൾ സ്വജീവനെ കാര്യമാക്കാതെ രോഗികൾക്കിടയിൽ പ്രവർത്തിക്കാൻ വിശാല മനസ് പ്രകടിപ്പിച്ച ലിനിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല തന്നെ.

സിസ്​റ്റർ ലിനിയെ സ്മരിക്കാതെ ഒരു നഴ്സസ് ദിനവും ഇനിയുള്ള കാലം ഉണ്ടാകുയുമില്ല. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും കഴിഞ്ഞ നഴ്സസ് ദിനത്തിൽ ലിനിയുടെ പ്രിയ ഭർത്താവ് സജീഷ് പുത്തൂരാണ് ഫ്ളോറൻസ് നൈറ്റിംഗേലി​െൻറ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. ലിനിയോടുള്ള ആദര സൂചകമായി സംസ്ഥാന സർക്കാരും പുരസ്ക്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.

ആഗോളതലത്തിലെ മുക്കാല്‍ ഭാഗം നഴ്‌സുമാരും മലയാളികളാണ്. അവരുടെ സ്ഥിരോത്സാഹവും അർപ്പണമനോഭാവവും തന്നെയാണ് തൊഴിലിൽ ശ്രേഷ്ഠരാക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം നഴ്സുമാരും മലയാളികൾ തന്നെയാണ്. കോവിഡ് നാളുകളിൽ പൊതു സമൂഹം അവരുടെ ത്യാഗമനോഭാവത്തെ നന്ദിയോടെ സ്മരിക്കുകയാണ്. കാലങ്ങളായി ആതുര ശുശ്രൂഷാ മേഖലയിൽ സജീവ സാന്നിദ്ധ്യമാണെങ്കിലും നഴ്സുമാരുടെ ത്യാഗ സന്നദ്ധതയെ മനസ്സിലാക്കാൻ കോവിഡ് പോലൊരു മഹാമാരി വേണ്ടി വന്നുവെന്നത് വലിയൊരു ദുരവസ്ഥ തന്നെയാണ്.

നിരവധി കോടതി വിധികളും അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും നിലനിൽക്കുേമ്പാഴും നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ ഒട്ടും ആകർഷകമാണെന്ന് പറയാതെ വയ്യ. വൈദ്യശാസ്ത്രത്തെ അക്കാദമികമായി പഠിക്കുന്ന ബൗദ്ധികമായി ഉയർന്ന നിലവാരമുള്ള നഴ്സുമാർക്ക് അർഹതപ്പെട്ട പ്രതിഫലം സർക്കാർ -സ്വകാര്യ മേഖലയിൽ ലഭിക്കുന്നില്ലെന്ന് തന്നെ പറയണം. വിദേശ രാജ്യങ്ങളിലേക്ക് നഴ്സുമാർ തൊഴിൽ തേടി പോകാൻ നിർബന്ധിതമായതും നിലവിലെ ഇത്തരം സാഹചര്യങ്ങൾ ഒന്ന് മാത്രമാണ്.

സിവിൽ സർവീസിലേക്ക് അടുത്ത കാലത്ത് തിരഞ്ഞെടുക്കപ്പെടുന്നവരിൽ നഴ്സിങ് പ്രഫഷണലുകളായ നിരവധി പേരുണ്ടെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. കേരളത്തിലെ ആതുരശുശ്രൂഷ രംഗത്തി​െൻറ വിജയ ചരിത്രം നഴ്സിങ് സമൂഹത്തി​െൻറ കൂടി പങ്കാളിത്തം കൊണ്ടാണ് സാധ്യമായതെന്ന കാര്യം പലരും വിസ്മരിക്കുകയാണ്.

 

Loading...
COMMENTS