Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവളരുന്നത്​ അസഹിഷ്​ണുത

വളരുന്നത്​ അസഹിഷ്​ണുത

text_fields
bookmark_border
വളരുന്നത്​ അസഹിഷ്​ണുത
cancel
ഉ​പ​രാ​ഷ്​​ട്ര​പ​തി​പ​ദ​ത്തി​ലെ പ​ത്തു​വ​ർ​ഷ​ത്തെ ശ്ലാ​ഘ​നീ​യ​സേ​വ​ന​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ പ​ടി​യി​റ​ങ്ങി​യ ഹാ​മി​ദ്​ അ​ൻ​സാ​രി ഒൗ​ദ്യോ​ഗി​കാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്നു. ഇന്ത്യക്ക്​ പരമ്പരാഗത മൂല്യങ്ങൾ കൈമോശം വന്നിരിക്കുകയാണെന്നും രാജ്യത്ത്​ അസഹിഷ്​ണുതയും അരക്ഷിതാവസ്ഥയുമാണ്​ വളർന്നു​െകാണ്ടിരിക്കുന്നതെന്നും അ​േദ്ദഹം വെളിപ്പെടുത്തുന്നു. രാ​ജ്യ​സ​ഭ ടി.​വി അ​വ​താ​ര​ക​ൻ ക​ര​ൺ ഥാ​പ്പ​ർ അ​ൻ​സാ​രി​യു​മാ​യി ന​ട​ത്തി​യ 
അ​ഭി​മു​ഖ​ത്തി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ...


ഒരു ലളിതചോദ്യം കൊണ്ടാവ​െട്ട ആരംഭം. 1937 ലെ വിഡ്​ഢിദിനത്തിലാണല്ലോ താങ്കളുടെ ജനനം. അതാണോ താങ്കളുടെ വിജയരഹസ്യം?
ജന്മദിനം ആഘോഷിക്കാൻ പാർട്ടികൾ സംഘടിപ്പിക്കുന്ന പതിവില്ലാതെയാണ്​ ഏറക്കുറെ ഞാൻ ജീവിതം പിന്നിടുന്നത്​. എന്നാൽ, രാജ്യസഭയിൽ അംഗമായശേഷം ആ പതിവ്​ ലംഘിക്കേണ്ടിവന്നു. പ്രധാനമന്ത്രി മൻമോഹൻസിങ്ങും സഹധർമിണിയും ജന്മദിനാശംസകളുമായി എന്നെ സന്ദർശിക്കാനെത്തി. ആ സന്ദർഭത്തിൽ അവരെ സ്വീകരിക്കുകയല്ലാതെ എന്തുചെയ്യും?
ഉപരാഷ്​​ട്രപതിപദവിയിൽ 10 വർഷം പൂർത്തീകരിച്ചത്​ താങ്കൾ മാത്രമായിരിക്കും. അനുഭവങ്ങൾ പങ്കിടാമോ?
എ​ല്ലാ പൗ​ര​ന്മാ​രും രാ​ഷ്​​ട്രീ​യ​ജീ​വി​ക​ളാ​ണ്. എ​ന്നാ​ൽ, ഉ​പ​രാ​ഷ്​​ട്ര​പ​തി​പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ൾ തി​ക​ച്ചും പു​തു​മ​യു​ള്ള​താ​യി​രു​ന്നു. രാ​ഷ്​​​ട്ര​ത്തി​െ​ൻ​റ പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലാ​കും എ​ല്ലാ യാ​ത്ര​ക​ളും. ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ചി​ല​പ്പോ​ൾ സ​മ്മ​ർ​ദം അ​നു​ഭ​വ​പ്പെ​ടാ​തി​രി​ക്കി​ല്ല. ചാ​ന്ദ്​​നി ചൗ​ക്ക്​ തെ​രു​വി​ലൂ​ടെ പ​ഴ​യ​മ​ട്ടി​ൽ ന​ട​ന്നു​പോ​കാ​ൻ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല.
സ്വാതന്ത്ര്യത്തി​​െൻറ 70ാം വാർഷികം ആഘോഷിക്കുകയാണ്​ നാം. ഇന്ത്യൻ രാഷ്​ട്രീയ വ്യവസ്​ഥിതി സുഗമമായാണോ പ്രവർത്തിച്ചുവരുന്നത്​ ?
ക​ഴി​ഞ്ഞ 70 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം കൂ​ടു​ത​ൽ ആ​ഴ​മാ​ർ​ജി​ച്ചെ​ന്ന്​ പ​റ​യാം. ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ​ക​ളി​ലെ ജ​ന​പ​ങ്കാ​ളി​ത്തം വ​ർ​ധി​ക്കു​ന്നു. രാ​ഷ്​​ട്രീ​യ​മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ അ​റി​യാ​ൻ പൗ​ര​ന്മാ​ർ കൂ​ടു​ത​ൽ ജി​ജ്​​ഞാ​സ പ്ര​ക​ടി​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം, ചി​ല രാ​ഷ്​​ട്രീ​യ​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ത്ര​യൊ​ന്നും മി​ക​വു​റ്റ​ത​ല്ല.
പ്രതിഭാ പാട്ടീൽ, പ്രണബ്​ മുഖർജി എന്നീ രണ്ട്​ പ്രസിഡൻറുമാർക്ക്​ കീഴിലായിരുന്നു താങ്കളുടെ സേവനം. ഇരുഘട്ടവും താരതമ്യം ചെയ്യാമോ?
ഇ​ല്ല. അ​ത്ത​ര​മൊ​രു താ​ര​ത​മ്യം ശ​രി​യ​ല്ലെ​ന്ന്​ ഞാ​ൻ ക​രു​തു​ന്നു. രാ​ഷ്​​ട്ര​സാ​ര​ഥി എ​ന്ന നി​ല​യി​ൽ ഒാ​രോ​രു​ത്ത​രും സ്വ​ന്തം ശൈ​ലി​ക്കി​ണ​ങ്ങു​ന്ന ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രി​ക്കും കാ​ഴ്​​ച​വെ​ക്കു​ക. പി​ന്നെ തു​റ​ന്നു​പ​റ​യു​ന്ന​പ​ക്ഷം രാ​ഷ്​​ട്ര​പ​തി​യു​മാ​യി ഒൗ​പ​ചാ​രി​ക​ബ​ന്ധം മാ​ത്ര​മാ​ണ്​ ഉ​പ​രാ​ഷ്​​ട്ര​പ​തി​മാ​ർ​ക്ക്​ ഉ​ണ്ടാ​വാ​റ്.
രാഷ്​ട്രപതിമാരുടെ സ്വഭാവമനുസരിച്ച്​ താങ്കളുടെ പ്രവർത്തനശൈലിയിലും മാറ്റമുണ്ടാകുമെന്നാണോ വിവക്ഷ​?
അ​തേ, ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ൾ പോ​ലും ചി​ല​പ്പോ​ൾ വ്യ​ത്യ​സ്​​ത​മാ​കും. ആ​ധു​നി​ക ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ച​രി​ത്ര​ത്തെ സം​ബ​ന്ധി​ച്ച്​ ഏ​റെ പ്ര​തി​പാ​ദി​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്ന വ്യ​ക്​​തി​യാ​ണ്​ പ്ര​ണ​ബ്. എ​ന്നാ​ൽ പ്ര​തി​ഭാ​ജി വ്യ​ത്യ​സ്​​ത വി​ഷ​യ​ങ്ങ​ളാ​കും കൈ​യാ​ളു​ക.
പുതിയ പ്രസിഡൻറ്​ രാംനാഥ്​ കോവിന്ദിന്​ കീഴിൽ രണ്ടാഴ്​ച പിന്നിടു​േമ്പാൾ എന്ത്​ തോന്നുന്നു?
പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നതിന്​ മു​േമ്പ തന്നെ രാംനാഥ്​ കോവിന്ദിനെ അറിയാം. അദ്ദേഹം ബിഹാർ ഗവർണറായിരുന്നപ്പോൾ പലതവണ പട്​ന സന്ദർശിച്ച്​ സംഭാഷണങ്ങൾ നടത്തുകയുണ്ടായി.
യോ​ഗ​ദി​ന​പ​രി​പാ​ടി​യി​ൽ താ​ങ്ക​ൾ​ ബോ​ധ​പൂ​ർ​വം സം​ബ​ന്ധി​ച്ചി​ല്ലെ​ന്ന്​ ബി.​ജെ.​പി നേ​താ​വ്​ മാ​ധ​വ്​ ട്വി​റ്റ​റി​ലൂ​ടെ ആ​രോ​പി​ച്ചു. പി​ന്നീ​ട​ത്​ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്​​തു. ഉ​പ​രാ​ഷ്​​ട്ര​പ​തി​​ക്കെ​തി​രെ ഒ​രു പാ​ർ​ട്ടി നേ​താ​വ്​  രം​ഗ​പ്ര​വേ​ശം ചെ​യ്​​ത​ത്​ അ​മ്പ​ര​പ്പി​ക്കു​ന്ന കാ​ര്യ​മ​ല്ലേ?

അ​തേ, ആ​ശ്ച​ര്യ​മു​ള​വാ​ക്കു​ന്ന കാ​ര്യം. യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ എ​​െൻറ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു. അ​വ​ർ ഉ​ചി​ത​മാ​യ വി​ശ​ദീ​ക​ര​ണ​വും ന​ൽ​കി.
താ​ങ്ക​ൾ പ്ര​ശ്​​നം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രു​േ​ന്നാ?
ഇ​ല്ല.
മാ​ധ​വ്​ പി​ന്നീ​ട്​ മാ​പ്പു​പ​റ​യാ​ൻ ത​യാ​റാ​യോ?
ന​മു​ക്ക്​ ആ ​വി​ഷ​യം വി​ടാം.
ഇ​ന്ത്യ​യി​ൽ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ​ക്കു​നേ​രെ കൈ​യേ​റ്റ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ ഘ​ട്ട​ത്തി​ലാ​യി​രു​ന്നു താ​ങ്ക​ളു​ടെ ആ​ഫ്രി​ക്ക​ൻ​പ​ര്യ​ട​ന​ങ്ങ​ൾ. ആ ​രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നോ?

ഇല്ല, അത്തരം അനുഭവങ്ങൾ ഒാർമിക്കുന്നില്ല. ആഫ്രിക്കൻ നേതാക്കളുമായി ഹൃദയം തുറന്ന സംഭാഷണങ്ങൾക്കാണ്​ അവസരം ലഭിച്ചത്​. എനിക്കും സഹധർമിണിക്കും എല്ലായിടത്തും ഉൗഷ്​മളമായ വരവേൽപ്​ ലഭിച്ചു.
സ​മ​കാ​ല ഇ​ന്ത്യ​യി​ലെ സ്​​ഥി​തി​വി​ശേ​ഷ​ങ്ങ​ൾ ഉ​ത്​​ക​ണ്​​ഠ​ജ​ന​ക​മാ​ണ്. ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ, ഭ​ക്ഷ​ണ​ത്തി​​െൻറ പേ​രി​ൽ പൗ​ര​ന്മാ​രെ അ​ടി​ച്ചു​കൊ​ല്ലു​ന്ന ജ​ന​ക്കൂ​ട്ടം, ബീ​ഫ്​ നി​രോ​ധ​നം, ഭാ​ര​ത്​ മാ​താ കീ ​ജ​യ്​ എ​ന്ന്​​ പ്ര​ഖ്യാ​പി​ക്കാ​ത്ത​വ​ർ രാ​ജ്യം വി​ട​െ​ട്ട എ​ന്ന പ​ര​സ്യാ​ഹ്വാ​ന​ങ്ങ​ൾ. താ​ങ്ക​ൾ ഇ​വ​യെ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു?

പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ​മൂ​ല്യ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യാ​ണി​ത്. സാ​ധാ​ര​ണ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക്​ ശേ​ഷി​യി​ല്ലാ​ത്ത അ​വ​സ്​​ഥ. അ​സ്വ​സ്​​ഥ​ജ​ന​ക​മാ​ണ്​ ഒാ​രോ പൗ​ര​​​െൻറ​യും ഭാ​ര​തീ​യ​ത ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന വ​ർ​ത്ത​മാ​നാ​വ​സ്​​ഥ.
എ​ന്തു​കൊ​ണ്ടാ​കും ഇൗ ​മൂ​ല്യ​ത്ത​ക​ർ​ച്ച?
നൂ​റ്റാ​ണ്ടു​ക​ളാ​യി നാം ​ബ​ഹു​സ്വ​ര​സ​മൂ​ഹ​മാ​യി തു​ട​രു​ന്ന​തു​കൊ​ണ്ടാ​കാം. സ്വാ​ത​ന്ത്ര്യ​ത്തി​​െൻറ എ​ഴു​പ​ത്​ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​േ​മ്പ​ത​ന്നെ നാം ​പ​ര​സ്​​പ​രാ​ശ്രി​ത​ത്വ​ത്തി​ലാ​യി​രു​ന്നു ജീ​വി​ച്ച​ത്.
ഇൗ ​പ​ര​സ്​​പ​ര​ബ​ന്ധ​ങ്ങ​ൾ അ​തി​വേ​ഗം മാ​റു​ന്നു​ണ്ടോ?
പ​ര​സ്​​പ​ര​ധാ​ര​ണ​യു​ടെ ആ ​ന​ല്ല ബ​ന്ധ​ങ്ങ​ൾ ഭീ​ഷ​ണി നേ​രി​ടു​ന്നു.
അ​സ​ഹി​ഷ്​​ണു​ത​യു​ടെ നാ​ടാ​യി രാ​ഷ്​​ട്രം പ​രി​ണ​മി​ച്ച​താ​യി പ​ത്ര​ത്താ​ളു​ക​ളും ചാ​ന​ൽ ച​ർ​ച്ച​ക​ളും പ​റ​യു​ന്നു. ഇ​ന്ത്യ​യി​ൽ അ​സ​ഹി​ഷ്​​ണു​ത വ​ള​രു​ക​യാ​ണോ?
അ​തേ, ഏ​താ​നും ദി​വ​സം മു​മ്പ്​ ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ അ​സ​ഹി​ഷ്​​ണു​ത​യെ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ഞാ​ൻ പ​രാ​മ​ർ​ശി​ച്ച​ത്.
താ​ങ്ക​ളു​ടെ പ്ര​ഭാ​ഷ​ണ​ഭാ​ഗം ഉ​ദ്ധ​രി​ക്കാ​ൻ എ​നി​ക്ക്​ സാ​ധി​ക്കും. എ​ന്നാ​ൽ, ആ​ശ​ങ്ക​ജ​ന​ക​മാ​യ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ താ​ങ്ക​ൾ പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നോ?
അ​േ​ത, അ​തേ. എ​ന്നാ​ൽ, ഉ​പ​രാ​ഷ്​​ട്ര​പ​തി​യും പ്ര​ധാ​ന​മ​​ന്ത്രി​യും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യി മാ​ത്ര​മ​ല്ല, മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളു​മാ​യി​വ​രെ ഞാ​ൻ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ സം​ഭാ​ഷ​ണം ന​ട​ത്തു​ക​യു​ണ്ടാ​യി.
-അവസാനഭാഗം നാളെ
Show Full Article
TAGS:hamid ansari Karan Thapar india vice president article malayalam news 
News Summary - India's Former Vice President Hamid Ansari Karan Thapar Interview -Article
Next Story