Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുസ്​ലിമാണെന്ന്​...

മുസ്​ലിമാണെന്ന്​ തെളിയിക്കാൻ സാക്ഷ്യപത്രവും നൂറു രൂപ ഫീസും!

text_fields
bookmark_border
മുസ്​ലിമാണെന്ന്​ തെളിയിക്കാൻ സാക്ഷ്യപത്രവും നൂറു രൂപ ഫീസും!
cancel

1937ലെ മുസ്​ലിം വ്യക്തിനിയമത്തി​​​​െൻറ നാലാം വകുപ്പിന് 80 വർഷത്തിനു ശേഷം സംസ്​ഥാന സർക്കാർ കൊണ്ടുവന്ന ചട്ടം മു സ്​ലിം സമുദായത്തെ ഒന്നടങ്കം പ്രതികൂലമായ സ്​ഥിതിവിശേഷത്തിലെത്തിക്കുന്നതാണ്. മുസ്​ലിം വ്യക്തിനിയമം ഒരു സമുദാ യാംഗത്തിന് ബാധകമാകാൻ അയാൾ മുസ്​ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നൽകണം. 50 രൂപയുടെ മുദ്രപത്രത്തിൽ സത്യവാ ങ്മൂലം നോട്ടറി സാക്ഷ്യപ്പെടുത്തുകയും നൂറു രൂപ ഫീസടക്കുകയും വേണം. ഈ നടപടിക്രമങ്ങൾ പാലിച്ചാൽ മാത്രമേ പുതിയ ചട ്ടങ്ങൾ പ്രകാരം അയാൾക്ക് മുസ്​ലിം വ്യക്തിനിയമം ബാധകമാവുകയുള്ളൂ. 2018 ഡിസംബർ 22ന്​ അസാധാരണ ഗസറ്റിലൂടെ 920/2018 നമ്പറായി എസ്​.ആർ.ഒ പ്രസിദ്ധപ്പെടുത്തുകയും നിയമസഭയുടെ അംഗീകാരം ലഭിക്കുകയും ചെയ്തതോടെ പുതുക്കിയ ചട്ടത്തിന് നിയമപ്രാബ ല്യം കൈവന്നിരിക്കുകയാണ്. സമുദായാംഗങ്ങൾക്കുണ്ടായ വിഷമസന്ധിയെക്കുറിച്ച് ഭരണ നിയമനിർമാണ സഭാതലങ്ങളിൽ വേണ്ടതുപ ോലെ ഉന്നയിച്ചിട്ടും സംസ്​ഥാന സർക്കാർ പ്രസ്​തുത നീക്കവുമായി മുന്നോട്ടുപോകുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ഇൗ ഗുരുതരവിഷയം വിവിധ തലങ്ങളിൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്.

ഇഷ്​ടദാനം, ഒസ്യത്ത്, ദത്തെടുക്കൽ തുടങ്ങിയ വ്യവഹ ാരങ്ങൾക്കായി നൽകുന്ന സത്യവാങ്മൂലത്തിൽ മുസ്​ലിമാണെന്ന് തെളിയിക്കുന്ന രേഖകൾക്കു പുറമെ, ശരീഅത്ത് നിയമപ്രകാരം ഭരിക്കപ്പെടാൻ പ്രസ്​തുത വ്യക്തി താൽപര്യപ്പെടുന്നുവെന്ന സമ്മതപത്രവും കൂടി നൽകണമെന്നാണ് സർക്കാർ വ്യവസ്​ഥചെയ്തിട്ടുള്ളത്. തദേവൂസ്​ എന്ന അബൂത്വാലിബ് v/s കേരള സർക്കാർ കേസി​​​െൻറ വിധി ചൂണ്ടിക്കാണിച്ചാണ് എട്ടു പതിറ്റാണ്ടുകളിലധികം പഴക്കമുള്ള വ്യക്തിനിയമത്തിന് ചട്ടങ്ങൾ കൊണ്ടുവന്നത്. ഹൈകോടതി നിർദേശപ്രകാരം ചട്ടം രൂപവത്​കരിക്കുമ്പോൾ നിലവിലെ സാമൂഹിക, സാമുദായിക സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തേണ്ടതായിരുന്നു. ഇനിമേൽ ഒരാൾ മുസ്​ലിമാണെന്ന് തെളിയിക്കാൻ അയാളുടെ മഹല്ല് കമ്മിറ്റി നൽകുന്ന സാക്ഷ്യപത്രം, റവന്യൂ അധികാരികളിൽനിന്നുള്ള സാക്ഷ്യപത്രം അനുബന്ധമായ മറ്റു രേഖകൾ എന്നിവ ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കായി ഹാജരാക്കേണ്ടിവരും.

വിചിത്രമായ മറ്റൊരു കാര്യം മുസ്​ലിമാണെന്ന് തെളിയിക്കാൻ സർട്ടിഫിക്കറ്റിനായി സർക്കാറിന് 100 രൂപ ഫീസ്​ നൽകണമെന്നതാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്​ൾ 27 പ്രകാരം മതവിശ്വാസത്തി​​​​െൻറ പേരിൽ ഒരു പൗരനിൽനിന്നും പ്രത്യേക നികുതിയോ, ഫീസോ ഈടാക്കാൻ പാടില്ല. അതിനാൽ ഇൗ ചട്ടം ഭരണഘടനക്കും നിയമത്തിനുമെതിരാണ്. 1963ലെ മുസ്​ലിം വ്യക്തിനിയമം (ശരീഅത്ത്) കേരള ഭേദഗതി ആക്ട് പ്രകാരം 1937 ലെ കേന്ദ്ര ആക്ടിലെ രണ്ടാം വകുപ്പിനു ബദലായി പുതിയ വകുപ്പുകൂടി സംസ്​ഥാനം കൂട്ടിച്ചേർക്കുകയാണ് ചെയ്തത്. ഈ കൂട്ടിച്ചേർക്കലി​​​​െൻറ അനന്തരഫലമായാണ് പിന്തുടർച്ചാവകാശം, വിവാഹം തുടങ്ങി എല്ലാ വ്യവഹാരങ്ങളിലും കേരളത്തിലെ മുസ്​ലിംകൾക്ക് മുസ്​ലിം വ്യക്തിനിയമം ബാധമാക്കിയത്.

ഏതു വ്യക്തിക്കും താൻ മുസ്​ലിമാണെന്ന് ബോധ്യപ്പെടുത്തുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം അയാളുടെ വ്യവഹാരങ്ങൾ മുസ്​ലിം വ്യക്തി നിയമത്തി​​​​െൻറപരിധിയിൽ ഉൾപ്പെടുമെന്നാണ് 1937ലെ നിയമത്തി​​​​െൻറ മൂന്നാം വകുപ്പ് വ്യക്തമാക്കുന്നത്. Any Person (ഏതു വ്യക്തിയും) എന്ന് രേഖപ്പെടുത്തിയ നിയമത്തി​​​​െൻറ ചട്ടത്തിൽ ഇപ്പോൾ പകരം Any Muslim (ഏതു മുസ്​ലിമും) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് ഇത്രയും കാലം മുസ്​ലിം സമുദായാംഗങ്ങൾക്ക് ഉണ്ടായിരുന്ന നിയമപരിരക്ഷക്ക്​ കുരുക്കായിത്തീർന്നത്. ചട്ടത്തിലെ വ്യവസ്​ഥകൾപ്രകാരം ഒസ്യത്ത്, ഇഷ്​ടദാനം, ദത്തെടുക്കൽ തുടങ്ങിയ വ്യവഹാരങ്ങളിൽ ഇനിമേൽ ഓരോ മുസ്​ലിം വ്യക്തിയും സത്യവാങ്മൂലം നൽകി സർക്കാർ നിശ്ചയിച്ച ഫീസ്​ അടച്ച് നോട്ടറി മുഖേനയുള്ള രേഖകൾ റവന്യൂ ഉദ്യോഗസ്​ഥർക്ക് നൽകി സമ്പാദിക്കുന്ന സാക്ഷ്യപത്രം കൂടി ഹാജരാക്കണമെന്ന സ്​ഥിതി വന്നു ചേർന്നിരിക്കുന്നു. ഭാവിയിൽ റവന്യൂ ഉദ്യോഗസ്​ഥരുടെ മനോധർമവും വ്യാഖ്യാനവുമനുസരിച്ച് മറ്റു പല വ്യവഹാരങ്ങൾക്കും സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിർബന്ധിതാവസ്​ഥകൂടി പുതിയ ചട്ടമനുസരിച്ച് സമുദായാംഗങ്ങൾക്ക് ഉണ്ടായേക്കാം.

കേരളീയ സാമൂഹിക ജീവിതത്തിലും കുടുംബ സാഹചര്യങ്ങളിലും ഒട്ടേറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പുതിയ ചട്ടത്തിലെ ഈ വിവേചന നടപടി കേരള സർക്കാറി​​​െൻറയും നിയമസഭയുടേയും ശ്രദ്ധയിൽ കൊണ്ടുവരുകയുണ്ടായി. സമുദായസംഘടന നേതാക്കളും മതപണ്ഡിതരും രാഷ്​ട്രീയ നേതൃത്വവും സർക്കാറിന്​ നിവേദനം നൽകി. ചട്ടം ഭേദഗതി ചെയ്ത് പുനർ വിജ്ഞാപനം പുറപ്പെടുവിച്ച് ആശങ്കകൾ ദുരീകരിക്കുമെന്ന് മന്ത്രിമാർ വിശദീകരിച്ചു. ശരീഅത്ത് നിയമത്തി​​​​െൻറ പരിധിയിൽ ഉൾപ്പെടാനാഗ്രഹിക്കാത്ത വ്യക്തികൾ മാത്രം വിസമ്മതപത്രം നൽകിയാൽ മതിയെന്ന് വ്യവസ്​ഥ ഏർപ്പെടുത്താമെന്ന് സർക്കാർ വ്യക്തമാക്കി. ഏറ്റവും ഒടുവിൽ ഈ വാഗ്ദാനത്തിൽനിന്നും സർക്കാർ പിന്നോട്ടു പോകുകയും നിയമസഭയിൽ പാസാക്കിയ ചട്ടം അതേപടി നിലനിർത്തുകയും ചെയ്തു. സർക്കാറി​​​​െൻറ വഞ്ചനപരമായ ഈ നിലപാട് പൊതു സമൂഹം ചർച്ചചെയ്യേണ്ടതുണ്ട്. ചട്ടം ഭേദഗതി ചെയ്യുമെന്ന് ജനുവരി ഒമ്പതിന് മുസ്​ലിം നേതാക്കൾക്ക് മുമ്പാകെ വ്യക്തമാക്കിയ സർക്കാർ നിയമസഭയിൽ അംഗങ്ങളുന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ഭേദഗതിക്ക്​ ഉദ്ദേശ്യമില്ലെന്ന് അസന്ദിഗ്​ധമായി വ്യക്തമാക്കുകയാണ് ചെയ്തത്.

ഇതിനിടെ, നിയമവകുപ്പ് 22577 നമ്പറായി ഒരു സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നു. ഒരു നിയമ പിൻബലവുമില്ലാത്ത ഈ സർക്കുലർ സമുദായത്തെ കബളിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു. പ്രാബല്യത്തിൽ വന്ന ചട്ടത്തിന് നിയമ സെക്രട്ടറി ഒപ്പിട്ടിറക്കിയ വിശദീകരണ സർക്കുലറിന് കടലാസ്​ വിലമാത്രമാണെന്ന് ആർക്കാണറിയാത്തത്? ചട്ടം ഭേദഗതിചെയ്യുമെന്ന് വിശദീകരിച്ച് തെറ്റിദ്ധരിപ്പിക്കുകയും ഭേദഗതി ചെയ്യാത്ത ചട്ടം ജനുവരി 30ന് നിയമസഭയുടെ മേശപ്പുറത്തുവെച്ച് അംഗീകരിക്കുകയും ചെയ്ത സർക്കാറി​​​​െൻറഇരട്ടത്താപ്പ് തുറന്നു കാണിക്കേണ്ടതുണ്ട്.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടങ്ങളിലെ വകുപ്പും കൗൾ ആൻഡ്​ ശാക്​ത്ധറി​​​​െൻറ പാർലമ​​​െൻററി പ്രാക്ടീസ്​ ആൻഡ്​ െപ്രാസീജിയറി​​​െൻറയും 1946ലെ സ്​റ്റാറ്റ്യൂട്ടറി ഇൻസ്​ട്രുമ​​​െൻറ്​ ആക്ടിലേയും 1948ലെ Laying of document before Parliament (Interpretation) Act ലേയും വ്യവസ്​ഥകൾ പ്രകാരം ഒരു ചട്ടം നിയമസഭ അംഗീകരിച്ചാൽ അത് നിയമമായി നിലനിൽക്കുമെന്നാണ്. അത്തരം അംഗീകരിക്കപ്പെട്ട ചട്ടങ്ങളോ അതിലെ വ്യവസ്​ഥകളോ മാറ്റം വരുത്തണമെങ്കിൽ പുതിയ ചട്ടം രൂപവത്​കരിക്കണം. നിയമനിർമാണം സംബന്ധിച്ച അടിസ്​ഥാനപരമായ ഇൗ വസ്​തുത അറിഞ്ഞുകൊണ്ടുതന്നെയാണ് നിയമവകുപ്പ് ഒരു നിയമപ്രാബല്യവുമില്ലാത്ത വിശദീകരണ സർക്കുലർ പുറത്തിറക്കിയത്.

ലോക്​സഭ പാസാക്കിയ പൗരത്വ ഭേദഗതിബില്ലിന് സമാനമായ വ്യവസ്​ഥകളാണ് പുതിയ ചട്ടം സംസ്​ഥാനത്ത് നടപ്പാക്കിത്തുടങ്ങുമ്പോൾ ഉണ്ടാവുക. സംസ്​ഥാന ജനസംഖ്യയിൽ 40 ലക്ഷത്തോളം വരുന്ന വലിയ ജനവിഭാഗത്തി​​​​െൻറ ജീവിതവ്യവഹാരങ്ങളെ സൂക്ഷ്മമായി വിലയിരുത്താനോ പ്രത്യാഘാതങ്ങൾ മുൻകൂട്ടി കാണാനോ തയാറാകാതെ വഞ്ചനപരമായ നിലപാടാണ് ഇപ്പോഴും സർക്കാർ അനുവർത്തിക്കുന്നത്. കേവലം ജാതി സർട്ടിഫിക്കറ്റുകൾ പോലുള്ളതിന്​ ഒരു ഫീസും ഈടാക്കാത്ത കേരളത്തിൽ മുസ്​ലിമാണെന്ന് തെളിയിക്കാൻ മുസ്​ലിമായി ജനിച്ചവർ സർക്കാറിന് ഫീസ്​ നൽകേണ്ട സങ്കീർണാവസ്​ഥയാണ് ഇതുവഴി ഉണ്ടായിട്ടുള്ളത്. കേരളത്തിലേതുപോലുള്ള മതേതര ജനാധിപത്യ പുരോഗമന സമൂഹത്തിൽ സാമൂഹികസംഘർഷങ്ങൾക്ക് വഴിമരുന്നിടുന്ന ഇത്തരം നടപടികൾ ഒട്ടും ആശാസ്യമല്ല.

1937 മുതൽ ഇക്കാലമത്രയും മുസ്​ലിം സമൂഹം ഒരു തടസ്സവുമില്ലാതെ അനുഭവിച്ചുവന്ന അവകാശമാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന സമത്വാവകാശത്തിന് കോട്ടം തട്ടാതിരിക്കാനും ഇപ്പോഴുണ്ടായിട്ടുള്ള അനിശ്ചിതത്വത്തിന് വിരാമമിടാനും നിലവിലുള്ള ചട്ടം പിൻവലിക്കേണ്ടത് അനിവാര്യമാണ്. മതപണ്ഡിതരേയും സമുദായ സംഘടനാ പ്രതിനിധികളെയും ചർച്ചക്ക് ക്ഷണിച്ച് അവരുടെ അഭിപ്രായം കൂടി വിശ്വാസത്തിലെടുത്ത് സർക്കുലറിലെ വ്യവസ്​ഥകൾകൂടി ഉൾക്കൊള്ളിച്ച് സ്വീകര്യമായ പുതിയ ചട്ടം പുറപ്പെടുവിക്കുന്നതിന് സർക്കാർ തയാറാവണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian muslimsMalayalam Articlemuslim reservation
News Summary - Indian Muslims muslim reservation -Malayalam Article
Next Story