Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആശയറ്റവർക്ക്​ ആരാണ്​...

ആശയറ്റവർക്ക്​ ആരാണ്​ തുണ?

text_fields
bookmark_border
ആശയറ്റവർക്ക്​ ആരാണ്​ തുണ?
cancel

ഇന്ത്യൻ മുസ്​ലിം എന്നനിലയിൽ കഴിഞ്ഞ നാലര വർഷമായി അനുഭവപ്പെടുന്ന നിരാശ ഇതിനുമുമ്പ്​ ഒരിക്കലുമുണ്ടായിട്ടില് ലെന്ന്​ ചൂണ്ടിക്കാണിക്കാതിരിക്കാൻ വയ്യ. ഒാരോ ദിവസവും ഇതി​​​​െൻറ അളവ്​ കൂടിക്കൊണ്ടിരിക്കുകയാണ്​. ആൾക്കൂട്ട കൊലപാതകങ്ങൾ ഹൃദയത്തെ പിടിച്ചുകുലുക്കുന്നു. കുറ്റവാളികൾക്ക്​ ഭരണകൂടത്തി​​​​െൻറ സംരക്ഷണം ലഭിക്കുന്നതും പലപ്പോഴും ഇരകളുടെ ബന്ധുക്കളെ പൊലീസ്​ പിടികൂടുന്നതും ആധി വർധിപ്പിക്കുന്നു. സർവകലാശാലകളിലും കോളജുകളിലും മാത്രമല്ല, സ്​കൂളുകളിൽവരെ മുസ്​ലിംവിദ്യാർഥികൾ അവഹേളിക്കപ്പെടുന്നു. യു.ജി.സി നെറ്റ്​ പരീക്ഷക്ക്​ ശിരോവസ്​ത്രം ധരിച്ച രണ്ടു വിദ്യാർഥിനികൾക്ക്​ വിലക്കേർപ്പെടുത്തിയ രണ്ടു സംഭവങ്ങൾ ഉണ്ടായത്​ ഇൗയിടെയാണ്​. ഇവ റിപ്പോർട്ട്​ ചെയ്യപ്പെട്ട സംഭവങ്ങൾ. മുസ്​ലിംകളോട്​ പുലർത്തുന്ന വിവേചനത്തി​​​​െൻറ അറിയാക്കഥകൾ നൂറുകണക്കിനുണ്ടെന്നതാണ്​ വസ്​തുത.

നോയ്​ഡയിലെ ഒരു പ്രത്യേക പാർക്കിൽ നമസ്​കാരം നിർവഹിക്കുന്നതിന്​ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്​ സർക്കാർ വിലക്കേർപ്പെടുത്തിയത്​ സംസ്​ഥാന ഭരണകൂടം നടത്തുന്ന സാമുദായിക ധ്രുവീകരണ തന്ത്രങ്ങളുടെ പുതിയ ഉദാഹരണങ്ങളിൽ ഒന്നുമാത്രം. നോയ്​ഡയിലെ ഏതെങ്കിലും കമ്പനിയിലെ മുസ്​ലിം ജീവനക്കാരൻ പാർക്കിലോ പരിസരത്തോ പ്രാർഥന നിർവഹിച്ചാൽ ഇതി​​​​െൻറ ഉത്തരവാദിത്തം സ്​ഥാപനത്തിനായിരിക്കുമെന്ന്​ പൊലീസ്​ പ്രഖ്യാപിച്ചുകഴിഞ്ഞു. യോഗി സർക്കാറി​​​​െൻറ ഇൗ തീരുമാനം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നുറപ്പ്​. അതായത്​, മുസ്​ലിംകളെ ജോലിക്കെടുക്കാൻ നോയ്​ഡയിലെ സ്​ഥാപനങ്ങൾ നൂറുവട്ടം ചിന്തിക്കും. മുസ്​ലിംകൾ നിർവഹിക്കുന്ന നമസ്​കാരം അപകടകരമോ അതിലെക്കാളുപരി ​ക്രിമിനൽ കുറ്റമോ ആണെന്ന കാഴ്​ചപ്പാടിലേക്കാണ്​ ഇത്​ നയിക്കുക. അതേസമയം, ആർ.എസ്​.എസി​​​​െൻറയും മറ്റും പരിപാടികളും ഡ്രില്ലുകളും മാർച്ചുകളും പൊതുപാർക്കുകളിൽ നടക്കുന്നുമുണ്ട്​. മതപരമായ അനുഷ്​ഠാനങ്ങൾ തീർച്ചയായും വ്യക്തിപരമായ കാര്യങ്ങൾതന്നെ; വീട്ടിനുള്ളിലോ

ആരാധനാലയങ്ങളിലോ നടത്താവുന്നത്​. എന്നാൽ, തൊഴിലി​​​​െൻറ ഭാഗമായും മറ്റും പുറത്തുപോകുന്നവരുടെ കാര്യവും പരിഗണിക്കേണ്ടതല്ലേ? നോയ്​ഡയിൽ പള്ളിയിൽ പോകണമെങ്കിൽ ജോലിസ്​ഥലത്തുനിന്ന്​ കിലോമീറ്ററുകൾ താണ്ടേണ്ടതുണ്ട്​. പത്തോ പതിനഞ്ചോ മിനിറ്റ്​ വരുന്ന പ്രാർഥനകൾക്കാണ്​ തൊഴിലാളികൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്നത്​. പാർക്കുകളിൽ പ്രാർഥിക്കുന്നത്​ ഒരിക്കലും ​ക്രിമിനൽ കുറ്റമായി കണക്കാക്കരുത്​.
പ്രചാരകരും മഹാപ്രചാരകരുമൊക്കെയാണ്​ ഇപ്പോഴത്തെ ഭരണാധികാരികളെന്ന്​ മുസ്​ലിംകൾ തിരിച്ചറിയുന്നുണ്ട്​. അതുകൊണ്ടുതന്നെ പ്രാർഥനകൾ അനുവദിക്കുന്നതിലെ ഇരട്ടത്താപ്പ്​ വ്യക്തമാവുന്നു. പാർക്കുകളിലെ നമസ്​കാരം ക്രിമിനൽ കുറ്റമാവു​േമ്പാൾതന്നെ സർക്കാർ സ്​ഥാപനങ്ങളിലും പൊലീസ്​ കേന്ദ്രങ്ങളിലും മന്ത്രിതല ഒാഫിസുകളിലും ഒ​േട്ടറെ മിനി ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നു.എന്തിന്​ ആർ.എസ്​.എസ്​ ശാഖകളും പരിശീലന കേന്ദ്രങ്ങളും അവിടെ നടത്തുന്നതിന്​ ഒരു തടസ്സവുമില്ല.

ഇത്തരം ഇരട്ടത്താപ്പ്​ മുസ്​ലിംകളെ ഒരുതരം മാനസികാവസ്​ഥയിൽ എത്തിക്കുന്നുവെന്നു പറയേണ്ടിയിരിക്കുന്നു. ന്യൂനപക്ഷത്തി​​​​െൻറ മൗലികാവകാശത്തെ നി​േഷധിക്കുകയാണിവിടെ. മുസ്​ലിംകളെ കഴിയുന്നത്ര ദ്രോഹിക്കുന്ന പുതിയ നിയമങ്ങൾ സൃഷ്​ടിക്കപ്പെടുന്നു. ലോക്​സഭ പാസാക്കിയ മുത്തലാഖ്​ ബിൽ ഉദാഹരണം. മൂന്നു ത്വലാഖ്​ ഉച്ചരിച്ച്​ ഭാര്യയെ ഉപേക്ഷിച്ച ഒരു മുസ്​ലിംപുരുഷനെയും എനിക്കറിയില്ല. അപൂർവങ്ങളിൽ അപൂർവമാണ്​ ഇത്തരം നടപടികൾ. ദാരിദ്ര്യത്തിലും കഷ്​ടപ്പാടുകളിലും കഴിയുന്ന, മതനിയമങ്ങളെക്കുറിച്ച്​ തീർത്തും അജ്ഞരായ വല്ലവരും ഇതിനു തുനിഞ്ഞേക്കാം. ഒരു സമുദായത്തെ മുഴുവൻ ഇതി​​​​െൻറ പേരിൽ ആക്രമിക്കുകയാണ്​.

ഗുജറാത്തിലും മറ്റും വംശഹത്യകൾ അരങ്ങേറിയപ്പോൾ സ്​മൃതി ഇറാനിയോ മീനാക്ഷി ലേഖി യോ മറ്റോ മുസ്​ലിംസ്​ത്രീകളുടെ രക്ഷക്കുവേണ്ടി ശബ്​ദമുയർത്തിയോ? അവിടെയൊക്കെ സ്​ത്രീകളെ ബലാത്സംഗം ചെയ്യുകയും മാനഭംഗപ്പെടുത്തുകയും ചെയ്​തത്​ വലതുപക്ഷ ഗുണ്ടകളാണ്​. എന്നിട്ടും മുസ്​ലിം സ്​ത്രീകളുടെ സംരക്ഷണത്തിനു വേണ്ടിയാണ്​ മുത്തലാഖ്​ ബിൽ കൊണ്ടുവരുന്നതെന്ന്​ ഇക്കൂട്ടർ വീമ്പിളക്കുന്നു. വലതുപക്ഷ ഗുണ്ടകളിൽനിന്ന്​ മുസ്​ലിം സ്​ത്രീകളെ രക്ഷിക്കാൻ ഇവർ എന്തു ചെയ്യുന്നു? അവരെ സാമ്പത്തികമായും സാമൂഹികമായും ശക്ത​ിപ്പെടുത്താൻ രാജ്യത്ത്​ എന്തെങ്കിലും നടപടിയു​േണ്ടാ? അവർക്ക്​ വിദ്യാഭ്യാസവും തൊഴിലും നൽകാൻ എന്തു പദ്ധതികളാണുള്ളത്​? ഭരണകൂട സംവിധാനത്തിൽ മുസ്​ലിം സ്​ത്രീകൾ വി​േവചനത്തിന്​ ഇരയാവുകയാണ്​.

മുസ്​ലിംകൾക്ക്​ അവരുടെ വിശ്വാസം സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ല. ഡൽഹിയിലെ ജഅ്​ഫറാബാദിൽ ഭീകരപദ്ധതി ആവിഷ്​കരിച്ചുവെന്നാരോപിച്ച്​ എൻ.​െഎ.എ നിരവധി മുസ്​ലിംകളെ കസ്​റ്റഡിയിലെടുത്തു. അതേക്കുറിച്ച്​ ചോദ്യങ്ങൾ ഉയരുന്നുണ്ട്​. മാധ്യമങ്ങളും അഭിഭാഷകരും ശ്രദ്ധവെക്കുകയാണെങ്കിൽ പൊലീസി​​​​െൻറ ഗൂഢത​ന്ത്രങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ്​ അറസ്​റ്റിലായവരുടെ രക്ഷിതാക്കളും അയൽവാസികളും എന്നോടു പറഞ്ഞത്​. ഒരാൾ വെളിപ്പെടുത്തിയത്​ ഉദ്ധരിക്ക​െട്ട, ‘‘ആഗസ്​റ്റ്​ 15ഒാടെയും ജനുവരി 26ന്​ മുമ്പും മുസ്​ലിംകളെ ഭീകരമുദ്ര ചുമത്തി പൊലീസ്​ പിടിച്ചുകൊണ്ടുപോകുന്നത്​ വിചിത്രമായ നിയമമായി മാറിയിരിക്കുന്നു. മാധ്യമങ്ങൾക്ക്​ ഇതി​​​​െൻറ സത്യാവസ്​ഥ പുറത്തുകൊണ്ടുവരാൻ കഴിയില്ലേ?’’

Show Full Article
TAGS:minority smrithi irani OPNION malayalam news 
News Summary - Indian minority issue-Opnion
Next Story