Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകർഷകർ പുറത്ത്​; ...

കർഷകർ പുറത്ത്​; കോർപറേറ്റുകൾ അകത്ത്

text_fields
bookmark_border
farmer-19-07-19
cancel

​ബാങ്ക്​ ദേശസാത്​കരണം സമ്പദ് വ്യവസ്ഥക്ക് വലിയ കൈത്താങ്ങായിരുന്നു. സ്വകാര്യബാങ്കുകൾ തിരിഞ്ഞുനോക്കാത്ത പല മേഖലകളിലേക്കും ശ്രദ്ധ തിരിക്കാൻ ഇതിലൂടെ സർക്കാറിന്​ സാധിച്ചു. ഗ്രാമീണ മേഖലകളിൽ കൂടുതൽ ബാങ്ക്​ ശാഖകൾ തുറക്കാ നും സാധാരണക്കാരിൽ നിക്ഷേപശീലം വളർത്താനും സഹായകമായി. വൻകിടക്കാർക്കും കുത്തകകൾക്കും മാത്രമായിരുന്നു 1969 വരെ ബാങ ്കിങ് മേഖലയിൽ സ്വാധീനം. അതിനെല്ലാം അറുതിവരുത്തിയ ദേശസാത്​കരണം പഞ്ചവത്സര പദ്ധതികൾക്കും പൊതുമേഖലയിലെ മറ്റ് വ ികസന സംരംഭങ്ങൾക്കും വലിയ തോതിൽ പിൻബലമേകി. എന്നാൽ, സേവനത്തി​​െൻറ പാതയിൽനിന്ന്​ എസ്.ബി.ഐയടക്കമുള്ള ബാങ്കുകൾ ദേശസാത്കരണത്തിന് മുമ്പുള്ള കാലത്തേക്കാണ് തിരിച്ചുപോകുന്നത്​. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം മുതൽ അമേരിക്കയിൽ മാത്രം 530നടുത്ത് ബാങ്കുകൾ തകർന്നപ്പോഴും ഇന്ത്യൻ ബാങ്കുകൾ പിടിച്ചുനിന്നത് അവ പൊതുമേഖലയിൽ തുടർന്നതിനാലാണെന്ന യാഥാർഥ്യം ഇപ്പോൾ ആരും ഓർക്കുന്നില്ല. സ്വകാര്യവത്കരണത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഭരണകൂടത്തിന് ഇപ്പോഴും അത്​ ബോധ്യമായിട്ടുമില്ല.

കർഷകരെ
ആർക്കുവേണം

കർഷക ആത്മഹത്യകളുടെ വാർത്തകൾ പുതുമയല്ലാതായിത്തീർന്ന ഇന്ത്യയിൽ ഇക്കാര്യത്തിൽ ബാങ്കുകളുെട പങ്കും നിരന്തര ചർച്ചവിഷയമാണ്. വായ്പ തിരിച്ചടക്കാനാകാതെയാണ് മിക്ക കർഷകരും ജീവനൊടുക്കുന്നത്. എന്നാൽ, കോർപറേറ്റുകളുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളുന്ന ബാങ്കുകൾ കർഷകവായ്പകളിൽ ഒരു ദയയും കാണിക്കുന്നില്ല. കിട്ടാക്കടങ്ങളിൽ 70 ശതമാനവും കോർപറേറ്റുകളുടേതാണെന്നും ഒരു ശതമാനം മാത്രമാണ്​ കർഷകരുടേതെന്നും പാർലമ​െൻറി​െൻറ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിതന്നെ കണ്ടെത്തിയിരുന്നു. കോർപറേറ്റ് വായ്പകൾ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാറിനും ബാങ്കുകളിലെ ഉന്നതർക്കും ഒരേ മനസ്സാണ്. അത് സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുപോക്കിനെ സഹായിക്കുമെന്ന വ്യാജ പ്രചാരണത്തിലാണവർ. എന്നാൽ, കർഷകവായ്പകൾ എഴുതിത്തള്ളുന്ന കാര്യം വരുേമ്പാൾ ഇവരുടെ ഇരട്ടത്താപ്പ് പുറത്തുവരുന്നു. എസ്.ബി.ഐ ചെയർപേഴ്സനായിരുന്ന അരുന്ധതി ഭട്ടാചാര്യ ഒരിക്കൽ പറഞ്ഞത്, കർഷക വായ്പകൾ എഴുതിത്തള്ളുന്നത് തെറ്റായ സാമ്പത്തിക

ശാസ്ത്രമാണെന്നാണ്.
അംബാനിക്ക്​ പരവതാനി

രാജ്യത്തെ അതിസമ്പന്നനായ മുകേഷ്​ അംബാനിയുടെ ജിയോ കമ്പനിയും എസ്​.ബി.ഐയും തമ്മിൽ പുതിയ കരാറിലേർപ്പെട്ടിരിക്കുകയാണ്​. സാധാരണക്കാരുടെ സമ്പാദ്യം വളഞ്ഞവഴിയിലൂടെ കോർപറേറ്റ്​ കുത്തകക്ക്​ കൈപ്പിടിയിലൊതുക്കാൻ വഴിയൊരുക്കുന്നതാണ്​ പദ്ധതിയെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. ജിയോ അടക്കമുള്ള കമ്പനികൾക്കു വേണ്ടി പൊതുമേഖലയിലെ ബി.എസ്​.എൻ.എൽ കമ്പനിയുടെ മൊബൈൽ ടവറുകൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. ജിയോ വളർന്നു​ പന്തലിച്ചു. ബി.എസ്​.എൻ.എൽ ശമ്പളം കൊടുക്കാൻ കഴിയാത്ത സ്​ഥാപനമായി പ്രതിസന്ധിയിലാഴ്​ന്നു. സമാനമായ സ്​ഥിതി ബാങ്ക്​ രംഗത്തും വരുമെന്നാണ്​ ആശങ്ക ഉയരുന്നത്​. എസ്.ബി.ഐ അടക്കം സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് പലിശ കുറക്കുന്നതിലൂടെ സാധാരണക്കാരുടെ ചെറിയ നിക്ഷേപങ്ങൾ സ്വകാര്യ ബാങ്കുകളിലേക്ക്​ വഴിമാറും. കഴിഞ്ഞ സാമ്പത്തികവർഷം സ്വകാര്യബാങ്കുകളുടെ നിക്ഷേപത്തിൽ പൊതുമേഖല ബാങ്കുകളെ അപേക്ഷിച്ച് ഗണ്യമായ വർധനയാണുണ്ടായത്​. പൊതുമേഖല ബാങ്കുകളിലെ നിക്ഷേപത്തിലുണ്ടാകുന്ന കുറവ് വായ്പകളെ ബാധിക്കുകയും ക്രമേണ സ്വകാര്യ മേഖലയിലേക്ക് ജനം കൂടുതൽ ആകർഷിക്കപ്പെടുകയും ചെയ്യുമെന്നതാണ്​ ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യം.

ചെറുകിടക്കാർ വിലസും
ചെറുകിട ബാങ്കുകൾക്ക് (സ്മാൾ ഫിനാൻസ് ബാങ്കുകൾ) വ്യാപകമായി അനുമതി നൽകാനുള്ള നീക്കത്തിലാണ് സർക്കാർ. ചില്ലറ വായ്പകളും കാർഷിക-മൈക്രോ വായ്പകളും ചെറുകിട ബാങ്കുകളെയും ബാങ്ക്​ ഇതര ധനകാര്യ സ്ഥാപനങ്ങളേയും ഏൽപിക്കാനാണ് നീക്കം. ഇതു​ പൊതുമേഖല ബാങ്കുകളെ ദോഷകരമായി ബാധിച്ചേക്കും. ഈ രീതി വ്യാപകമായാൽ സാധാരണ വായ്​പകൾക്ക്​ 18, 20 ശതമാനം പലിശ നൽകേണ്ടി വരുമെന്ന് ജീവനക്കാർ പറയുന്നു. ചെറുകിട ബാങ്കുകളിൽ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാണെന്നതും നിക്ഷേപകരെ കൂടുതലായി അവിടേക്ക്​ ആകർഷിക്കും. ജീവനക്കാരുടെ പ്രതിഷേധം വിളിച്ചുവരുത്തിയ മറ്റൊരു നടപടി ബാങ്കുകളുടെ ലയനമാണ്. ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ ഇതിനെതിരെ രംഗത്തുവന്നിരുന്നു. അസോസിയേറ്റ് ബാങ്കുകൾ സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചതി​െൻറ ഗുണഫലം ഇതുവരെ പ്രകടമല്ലെന്നും എസ്.ബി.ഐ പുറത്തുവിടുന്ന നഷ്​ടക്കണക്കുകൾ ഇതിനുദാഹരണമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. നിരവധി പേർക്ക് തൊഴിൽ നഷ്​ടമാകുന്നതും ഇടപാടുകൾ കെട്ടിക്കിടക്കുന്നതുമാണ് മറ്റൊരു തിരിച്ചടി. മാത്രമല്ല, ലയനവിഷയം യൂനിയനുകളുമായി ചർച്ച ചെയ്തില്ലെന്ന പരാതിയും ശക്തമാണ്.

നഷ്​ടക്കണക്കിലും കളി
പുത്തൻ തലമുറ ബാങ്കുകളുൾപ്പെടെ പല ബാങ്കുകളിലും ജീവനക്കാർ തൊഴിൽനഷ്​ട ഭീതിയിലാണ്. വ്യാപകമായി ജീവനക്കാരെ കുറക്കുകയാണ്​ ബാങ്കുകൾ. അതേസമയം, വേതനപരിഷ്കരണ കാര്യത്തിൽ തീരുമാനം അനിശ്​ചിതമായി നീളുകയും ചെയ്യുന്നു. 2017 ഒക്ടോബറിൽ വേതനക്കരാർ കാലാവധി അവസാനിച്ച സമയത്ത്​ പരിഷ്കരണ നടപടികൾ തുടങ്ങാൻ ഇന്ത്യൻ ബാങ്ക് അസോസിയേഷനോട് (െഎ.ബി.എ) കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. യൂനിയനുമായി പലതവണ ചർച്ച നടന്നെങ്കിലും പുതിയ കരാർ പ്രാവർത്തികമായിട്ടില്ല. ഒന്നു മുതൽ ഏഴുവരെ ബാൻറുകളിൽ വേതനം പരിഷ്കരിക്കണമെന്ന നിലപാടിലാണ് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷനും നാഷനൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫിസേഴ്സും. പൊതുമേഖല ബാങ്കുകൾ ഭൂരിഭാഗവും നഷ്​ടത്തിലാണെന്നതിനാൽ വലിയ വേതന വർധന സാധ്യമല്ലെന്നാണ് െഎ.ബി.എ അറിയിച്ചിരിക്കുന്നത്. നഷ്​ടമെന്ന്​ പറയുന്നത്​ കിട്ടാക്കടത്തിലേക്ക് മാറ്റിെവക്കപ്പെടുന്ന സംഖ്യയാണെന്ന്​ ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. ഈ രീതിയിൽ നഷ്​ടക്കണക്കു കാണിക്കാൻ ആരാണ് പൊതുമേഖല ബാങ്കുകളെ നിർബന്ധിക്കുന്നതെന്നാണ് ജീവനക്കാരുടെ ചോദ്യം.
(അവസാനിച്ചു)

Show Full Article
TAGS:Banking crisis corporate Sector opinion 
News Summary - Indian Banking crisis-Opinion
Next Story