Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോടതി മുറികളിൽ...

കോടതി മുറികളിൽ മുഴങ്ങിയ ആത്​മവിശ്വാസത്തിന്‍റെ ശബ്​ദം

text_fields
bookmark_border
കോടതി മുറികളിൽ മുഴങ്ങിയ   ആത്​മവിശ്വാസത്തിന്‍റെ ശബ്​ദം
cancel
camera_alt

അ​ഡ്വ. എം.​വി.​എ​സ്​ ന​മ്പൂ​തി​രി

എ​ന്തും പ​ഠി​ച്ച് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന അ​തേ രീ​തി ത​ന്നെ​യാ​യി​രു​ന്നു കോ​ട​തി മു​റി​ക​ളി​ൽ വാ​ദ​മു​ഖ​ങ്ങ​ളു​യ​ർ​ത്തി ത​ല​യു​യ​ർ​ത്തി നി​ന്ന കാ​ല​ത്തെ​യും അ​ഡ്വ. വി.​ഡി. സ​തീ​ശ​ൻ.

പ​ഠ​ന​കാ​ലം മു​ത​ലേ മു​ത​ൽ​ക്കൂ​ട്ടാ​യ ആ​ത്മ​വി​ശ്വാ​സ​വും ക​ണി​ശ​ത​യും കൃ​ത്യ​ത​യു​മാ​ണ് സ​തീ​ശ​നെ വി​ദ്യാ​ർ​ഥി നേ​താ​വ് മു​ത​ൽ മു​ഖ്യ​മ​ന്ത്രി പ​ദം വ​രെ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ങ്കി​ൽ നി​യ​മ മേ​ഖ​ല​യി​ൽ ക​രു​ത്ത​നാ​കാ​ൻ തു​ണ​യാ​യ​തും പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത ഇ​തേ ഗു​ണ​ങ്ങ​ൾ ത​ന്നെ. അ​തു​കൊ​ണ്ട് വി.​ഡി. സ​തീ​ശ​ൻ എ​ന്ന ക​രു​ത്ത​നാ​യ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി വ​രു​മെ​ന്ന കാ​ര്യ​ത്തി​ൽ ഹൈ​കോ​ട​തി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സീ​നി​യ​റും കോ​ൺ​ഗ്ര​സ് അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന നേ​താ​വു​മാ​യ എം.​വി.​എ​സ്. ന​മ്പൂ​തി​രി​ക്ക് ഒ​രു സം​ശ​യ​വു​മു​ണ്ടാ​യി​ല്ല. അ​ത് യാ​ഥാ​ർ​ഥ്യ​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം.

തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ൽ​നി​ന്ന് എ​ൽ​എ​ൽ.​എം എ​ടു​ത്ത ശേ​ഷ​മാ​ണ് 1991 മു​ത​ൽ എം.​വി.​എ​സ് ന​മ്പൂ​തി​രി​ക്ക് കീ​ഴി​ൽ ഹൈ​കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി സ​തീ​ശ​ൻ പ്രാ​ക്ടീ​സ് ചെ​യ്യാ​നെ​ത്തി​യ​ത്. കേ​സു​ക​ൾ കൃ​ത്യ​മാ​യി പ​ഠി​ച്ച് വ്യ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ക​ഴി​വ് തു​ട​ക്കം മു​ത​ൽ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഹൈ​കോ​ട​തി​ക്കൊ​പ്പം കേ​ന്ദ്ര അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി​ലും (സി.​എ.​ടി) സ​തീ​ശ​നെ വാ​ദി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​ട​തി​ക​ളി​ൽ സ​തീ​ശ​ൻ വാ​ദി​ക്കു​ന്ന രീ​തി​യും ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ത്തി​ലെ വ്യ​ക്ത​ത​യും ഏ​റെ ഇ​ഷ്ട​പ്പെ​ട്ട​താ​യി പി​ന്നീ​ട് ക​ണ്ട​പ്പോ​ൾ അ​ക്കാ​ല​ത്തെ ന്യാ​യാ​ധി​പ​ൻ​മാ​രി​ൽ ഒ​ട്ടേ​റെ പേ​ർ ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് അ​ഡ്വ. എം.​വി.​എ​സ് ന​മ്പൂ​തി​രി പ​റ​യു​ന്നു.

‘നി​ങ്ങ​ൾ സ​തീ​ശ​നെ സി.​എ.​ടി​യി​ലേ​ക്ക് വി​ട്ടാ​ൽ മ​തി, അ​യാ​ൾ നോ​ക്കി​ക്കൊ​ളും’, കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന സി.​എ.​ടി വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്ന ജ​സ്റ്റി​സ് ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ​നാ​യ​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ എം.​വി.​എ​സ്. ന​മ്പൂ​തി​രി​യോ​ട് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. സ​തീ​ശ​ൻ അ​ന്ന് പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ചി​ട്ടേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നി​ട്ടു​പോ​ലും സ​തീ​ശ​ന്‍റെ ക​ഴി​വി​ൽ ന്യാ​യാ​ധി​പ​ൻ​മാ​ർ​ക്ക് അ​ത്ര​യേ​റെ വി​ശ്വാ​സ​മാ​യി​രു​ന്നു എ​ന്ന​തി​ന് തെ​ളി​വാ​ണി​ത്. കേ​സ് ന​ൽ​കി​യാ​ൽ എ​ന്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കാ​നി​ട​യു​ണ്ടോ​യെ​ന്ന് ഇ​ഴ​കീ​റി പ​രി​ശോ​ധി​ക്കു​മാ​യി​രു​ന്നു. കേ​സ് കൊ​ടു​ത്താ​ലും ഗു​ണ​മു​ണ്ടാ​കി​ല്ലെ​ങ്കി​ൽ അ​ത് അ​ങ്ങി​നെ ത​ന്നെ ക​ക്ഷി​യോ​ട് തു​റ​ന്നു​പ​റ​യാ​ൻ സ​തീ​ശ​ൻ മ​ടി​കാ​ട്ടി​യി​രു​ന്നി​ല്ല.

പ്ര​കൃ​തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ർ​ക്കി​ട​യി​ൽ നി​ല​നി​ന്നി​രു​ന്ന സം​ഘ​ട​ന​യി​ലെ പ്ര​ധാ​ന മു​ഖ​മാ​യി​രു​ന്നു സ​തീ​ശ​ൻ. പ​ല​പ്പോ​ഴും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ലും മ​റ്റും വി​ഷ​യാ​വ​താ​ര​ക​നു​മാ​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​യാ​യി രാ​ഷ്ട്രീ​യ​ത്തി​ൽ തി​ര​ക്കി​ലാ​യ​പ്പോ​ഴും പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ൽ ​ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു ഈ ‘​ഹ​രി​ത എം.​എ​ൽ.​എ’. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​വും അ​ഭി​ഭാ​ഷ​ക വൃ​ത്തി​ക്കൊ​പ്പം കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ 2001ലാ​ണ്​ സ​തീ​ശ​ൻ പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് അ​ഭി​ഭാ​ഷ​ക വൃ​ത്തി​യി​ൽ സ​ജീ​വ​മാ​യി​ല്ല. എ​ങ്കി​ലും ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​മ്പോ​ൾ സീ​നി​യ​റാ​യി​രു​ന്ന ത​ന്നെ സ​തീ​ശ​ൻ മ​റ​ക്കാ​റി​ല്ലെ​ന്ന് അ​ഡ്വ. എം.​വി.​എ​സ്. ന​മ്പൂ​തി​രി പ​റ​യു​ന്നു. .

അ​ഭി​ഭാ​ഷ​ക​നാ​യി മാ​ത്ര​മ​ല്ല, കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ സ്പ്രിം​ഗ്ല​റു​മാ​യു​ണ്ടാ​ക്കി​യ ക​രാ​റി​ലൂ​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ള​ട​ക്കം ചോ​ർ​ന്ന​ത്​ ചോ​ദ്യം ചെ​യ്തും കെ -​ഫോ​ൺ ന​ട​ത്തി​പ്പി​ലും എ.​ഐ ക്യാ​മ​റ പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ട്​​ ആ​രോ​പി​ച്ചും സ​തീ​ശ​ൻ ഹൈ​കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു. പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സ​മ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ വ​ഴി​ത​ട​യ​ലും പൊ​തു​സ്വ​ത്ത്​ ന​ശി​പ്പി​ക്ക​ലു​മ​ട​ക്കം കേ​സു​ക​ൾ സ​തീ​ശ​നെ​തി​രെ ​വി​വി​ധ കോ​ട​തി​ക​ളി​ൽ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlesConfidenceVoicecourtroom
News Summary - The voice of confidence echoed in the courtrooms
Next Story