Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

കു​ഞ്ഞു​കു​ലു​ക്ക​ങ്ങ​ൾ

text_fields
bookmark_border
കു​ഞ്ഞു​കു​ലു​ക്ക​ങ്ങ​ൾ
cancel

പാ​ലാ​രി​വ​ട്ട​ത്തെ 'ക​മ്പി​യി​ല്ലാ പാ​ലം' പൊ​ളി​ക്കു​ന്ന​തിനു​ മു​മ്പാ​യി ന​ട​ന്ന പൂ​ജ​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ പു​കി​ൽ ഒാ​ർക്കുന്നില്ലേ? ഇ​ട​തു​മ​തേ​ത​ര സ​ർ​ക്കാ​റി​െ​ൻ​റ മ​തം പു​റ​ത്തു​ചാ​ടി​യേ എ​ന്നാ​യി​രു​ന്നു സ​ർ​വ​ർ​ക്കും പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. മ​ത​മി​ല്ലാ​ത്ത ജീ​വ​നി​ല്ല എ​ന്ന​തു​പോ​ലെ​ത​ന്നെ മ​ത​മി​ല്ലാ​​ത്തൊ​രു സ​ർ​ക്കാ​റു​മി​ല്ലെ​ന്ന്​ ആ​ർ​ക്കാ​ണ​റി​യാ​ത്ത​ത്! അന്നു വാസ്​തവത്തി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്​ പൂ​ജ​യു​ടെ മെ​റി​റ്റി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു. കേ​വ​ല​മൊ​രു 'സം​ഹാ​രപൂ​ജ'​യാ​യി​രു​ന്നോ അ​തെ​ന്ന്​ അ​പ്പോ​ഴേ സം​ശ​യി​ച്ച​വ​രു​ണ്ട്. വി​ഘ്​​ന​ങ്ങ​ളെ​ല്ലാം മാ​റ്റി എ​ട്ടു​ മാ​സ​ത്തി​നു​ള്ളി​ൽ ​മെ​ട്രോമാ​​ൻ ഇ. ​ശ്രീ​ധ​ര​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ കു​ലു​ക്ക​മി​ല്ലാ​ത്തൊ​രു പാ​ലം സാ​ധ്യ​മാ​കാ​നു​ള്ള മ​ന്ത്രോച്ചാ​ര​ണ​ങ്ങ​ളൊ​ന്നും അ​വി​ടെ കേ​ട്ടില്ല. പൊ​ന്നി​ൻ ചി​ങ്ങ മാ​സ​ത്തി​ൽ ന​ട​ന്ന​ത്​ ശ​രി​ക്കു​മൊ​രു ശ​ത്രുസം​ഹാ​രപൂ​ജതന്നെ​യാ​യി​രു​ന്നു എ​ന്ന്​ അ​ട​ക്കംപ​റ​ഞ്ഞ​വ​രുണ്ട്​. അവരുടെ വാ​ക്കു​ക​ൾ പുലർന്നി​രി​ക്കു​ന്നു. കൃ​ത്യം 52ാം നാ​ളി​ൽതന്നെ ഫ​ല​വും കണ്ടു- പ്​ധും... പാ​ലം പ​ണി​ക​ഴി​പ്പി​ച്ച ഇ​ബ്രാ​ഹിംകു​ഞ്ഞ്​ വീണിതല്ലോ കിടക്കുന്നു എന്ന പരുവമായി.

അ​ല്ലെ​ങ്കി​ലും തെര​ഞ്ഞെ​ടു​പ്പ്​ കാലമാകു​േമ്പാൾ ചി​ലപ്പോഴൊക്കെ ശ​നി​ദ​ശ വന്നുപെടാറുണ്ട്​ ലീഗിന്​. 'കു​ന്ന്​ കു​ലു​ങ്ങി​യാ​ലും കു​ഞ്ഞാ​പ്പ കു​ലു​ങ്ങി​ല്ല' എന്നതൊക്കെ കുറ്റിപ്പുറം പാലം കടക്കേ നിളയിൽ ഒലിച്ചുപോയി. 'പാ​ലം കു​ല​ു​ങ്ങി​യാ​ലും കേ​ള​ൻ കു​ലു​ങ്ങി​ല്ല' എ​ന്ന ധൈര്യ​വും പാലാരിവട്ടത്തെ പഞ്ചവടിപ്പാലത്തിലെ വിള്ളലുകളിൽ ഉൗർന്നുപോയി. വി​ജി​ല​ൻ​സ്​ ചെ​റു​താ​യൊ​ന്നു കു​ലു​ക്കി​യ​പ്പോ​ഴേ​ക്കും യു.ഡി.എഫിൽ ഭൂമികുലുക്കം. കടപുഴകി വീണവരേക്കാൾ വീഴാനുള്ളവരാരെന്ന ജിജ്ഞാസയിലാണ് കേരളം.

'പ​ഞ്ച​വ​ടി​പ്പാ​ല'ത്തിനു മീ​ന​ച്ചി​ലാ​റ്റി​ൽ സെ​റ്റി​ട്ട​പ്പോ​ൾ ഷൂ​ട്ടി​ങ്​ ഇ​ട​വേ​ള​ക​ളി​ൽ നാ​ട്ടു​കാ​ർക്ക്​ അ​സ്സ​ൽ പാ​ല​മാ​യി ഉ​പ​യോ​ഗിക്കാനുള്ള ബലം അതിനുണ്ടായിരുന്നുവ​ത്രേ. ക്ലൈ​മാ​ക്​​സി​ൽ അ​ത്​ പൊ​ളി​ക്കാ​ൻ കെ.​ജി. ജോ​ർ​ജും സം​ഘ​വും ഒ​രു​ങ്ങി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞെന്നും ഒ​ടു​വി​ൽ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ സ്ഥ​ല​ത്തെ രാ​ഷ്​​ട്രീ​യ​ക്കാ​ർ ഇ​ട​പെ​ട്ടു​വെ​ന്നുമാ​ണ്​ ക​ഥ. ആ പാലവും പാലാരിവട്ടം പാലവും ത​മ്മി​ൽ ആ​കെ​യു​ള്ള സാ​മ്യം പാ​ലംപൊ​ളി രാ​ഷ്​​ട്രീ​യ വി​ഷ​യ​മാ​യി പ​രി​ണ​മി​ച്ചു എ​ന്ന​ത്. ആ​വ​ശ്യ​ത്തി​ന്​ ക​മ്പി​യും സി​മ​ൻ​റു​മി​ല്ലാ​ത്ത പാ​ലം നി​ർ​മി​ച്ചു​വെ​ന്ന​തു മാ​ത്ര​മ​ല്ല ഇ​ബ്രാ​ഹിംകു​ഞ്ഞി​നെ​തി​രാ​യ ആ​രോ​പ​ണം. പാ​ല​ത്തി​െ​ൻ​റ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​തു മു​ത​ൽ നി​ർ​മാ​ണം വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ക്ര​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നു​കൂ​ടി​യാ​ണ്. ഇൗ ​വ​ക​യി​ൽ സ​ർ​ക്കാ​റി​ന്​ 20 കോ​ടി​യു​ടെ ന​ഷ്​​ട​വും വ​രു​ത്തി​വെ​ച്ചു. കേ​സി​ൽ അ​ഞ്ചാം പ്ര​തി​യാ​ണ്. ആ​ദ്യ നാ​ലുപേ​ർ കു​റ​ച്ചു മു​മ്പ്​ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്. നാ​ലാം പ്ര​തി ടി.​ഒ. സൂ​ര​ജി​െ​ൻ​റ മൊ​ഴി​യി​ൽ ക​ല്ലു​ക​ടി ക​ണ്ട​തോ​ടെ​യാ​ണ്​ ഇ​ബ്രാ​ഹിംകു​ഞ്ഞി​നും കാ​രാ​ഗൃ​ഹ​യോഗം തെളിഞ്ഞത്​. എന്നാൽ, വി​ജി​ല​ൻ​സ്​ വാ​റണ്ടു​മാ​യി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ ആൾ ചികിത്സയിലാണെന്നറിയുന്നത്​. രോ​ഗം അ​ൽ​പം സീ​രി​യ​സാ​ണെ​ന്നും കേ​ൾ​ക്കു​ന്നു. അ​തി​നാ​ൽ, അ​റ​സ്​​റ്റ്​ വേ​ഗ​ത്തി​ലു​ള്ള തു​ട​ർ​പ​രി​പാ​ടി​ക​ൾ ഉ​ട​നു​ണ്ടാ​വി​ല്ല. അറസ്​റ്റ്​ വന്ന വഴി നോക്കു​േമ്പാൾ അ​തി​െ​ൻ​റ ആ​വ​ശ്യ​വു​ം തോന്നുന്നി​ല്ല. സ്വ​ർ​ണ​ക്ക​ട​ത്ത്​, സ്പ്രിൻ​ഗ്​​ളർ, കി​ഫ​്​ബി​ അങ്ങനെ അവസാനത്തെ നൂൽബന്ധവും ഉൗർന്നുപോകുന്ന ഭരണകക്ഷിക്കും മുന്നണിക്കും തൽക്കാലം മറക്കാനുള്ളത്​ ഒത്തിട്ടുണ്ട്​.

അതറിഞ്ഞുതന്നെയാണ്​ പി​ണ​റാ​യി വി​ജ​യ​നും കൂ​ട്ടർക്ക​ുമെതിരെ കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും വെടി പൊട്ടിച്ചത്​. സ​ർ​ക്കാ​റി​നെ​തി​രാ​യ അ​ഴി​മ​തിക്കേ​സു​ക​ളി​ൽ​നി​ന്ന്​ ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​മാണെന്നു കുഞ്ഞാലിക്കുട്ടി. ആ ​നിരീ​ക്ഷ​ണ​ത്തി​ൽ തെ​റ്റു പ​റ​യാ​നാ​കി​ല്ല. 120 കോ​ടി​യി​ൽ പ​രം ക​ൺ​സ​ൽ​റ്റ​ൻ​സി​ക്കാ​യി മാ​ത്രം ചെ​ല​വ​ഴി​ച്ചൊ​രു സ​ർ​ക്കാ​റി​ന്​ ഇ​തൊ​ക്കെ ക്ഷ​മി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. എ​ന്നി​ട്ടും കേ​സെ​ടു​ത്ത്​ പി​ന്നാ​ലെ​ കൂ​ടു​കയാണ്. ഇ​തി​പ്പോ​ൾ ര​ണ്ടാ​മ​ത്തെ അ​റ​സ്​​റ്റാണ്​ ലീഗിന്​. സ​ഭ​യി​ലേ​തു​പോ​ലെ അ​ക​ത്തോ പു​റ​ത്തോ എ​ന്ന​റി​യാ​തെ മൂ​ന്നാ​മ​തൊ​രാളെ ​വട്ടം കറക്കുന്നുമുണ്ട്​. ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള കോ​ൺ​​ഗ്ര​സു​കാ​രെ​യും പി​ണ​റാ​യി ക​ണ്ണു​വെ​ച്ചി​ട്ടു​ണ്ട്. സ്വ​ന്തം മു​ന്നണി​യി​ലു​ള്ള ചി​ല എം.​എ​ൽ.​എ​മാ​ർ ഇ​തി​നേ​ക്കാ​ൾ അ​പ്പു​റ​മു​ള്ള വേ​ണ്ടാ​തീ​നം കാ​ണി​ച്ചി​ട്ടും ക​ണ്ണ​ട​ച്ചി​രി​ക്കു​േ​മ്പാ​ഴാ​ണ്​ ക​ക്ഷ​ത്തി​ലു​ള്ള വി​ജി​ല​ൻ​സി​നെ​ വെ​ച്ചു​ള്ള ഇൗ ​ക​ളി. അ​തി​നാ​ൽ, രാ​ഷ്​​ട്രീ​യ​മാ​യി നേ​രി​ടാ​ൻ​ത​ന്നെ​യാ​ണ്​ വ​ല​തു​മു​ന്ന​ണി തീ​രു​മാ​നം.

ആ ​പോ​രാ​ട്ടം വി​ജ​യി​ച്ചാ​ലും 'ക​മ്പി​യി​ല്ലാ പാ​ല'​ത്തെ​ക്കു​റി​ച്ച്​ ജ​ന​ങ്ങ​ളോ​ട്​ എന്തോ പ​റ​യേ​ണ്ടി​വ​രും. പ​ണ്ട്​ സോ​ളാ​ർ കേ​സ്​ ക​ത്തി​നി​ൽ​ക്കു​ന്ന കാ​ല​ത്താ​ണ്​ ഇ​ബ്രാ​ഹിം​കു​ഞ്ഞ്​ ആ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്​: 400 ദി​വ​സ​ത്തി​നു​ള്ളി​ൽ 100 പാ​ല​ങ്ങ​ൾ പ​ണി​ക​ഴി​പ്പി​ക്കു​മെ​ന്ന്. അ​തി​ലൊ​രു പാ​ല​മാ​ണി​ത്. ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ 'അ​തി​വേ​ഗ' സി​ദ്ധാ​ന്ത​ത്തി​​ന​നു​സ​രി​ച്ചു​ള്ള ഒാ​ട്ട​പ്പാ​ച്ചി​ലി​നി​ടെ 'നി​ർ​മാ​ണ ചേ​രു​വ' വി​ട്ടു​പോ​യി. 440 മീ​​​​​റ്റ​​​​​ർ നീ​​​​​ള​​​​​മു​​​​​ള്ള പാ​​​​​ല​​​​​ത്തി​ലെ​ 102 ഗ​​​​​ർ​​​​​ഡ​​​​​റു​​​​​ക​ളി​ൽ 97ലും ​കാ​ര്യ​മാ​യി സി​മ​ൻ​റ്​ പി​ടി​ച്ചി​ട്ടി​ല്ല; ക​മ്പി ഘ​ടി​പ്പി​ച്ചി​ട്ടു​മി​ല്ല. ഇ​​​​​വ​​​​​യ​​​​​ത്ര​​​​​യും പൊ​​​​​ളി​​​​​ച്ചാ​​​ൽ ന​ല്ലൊ​രു ക​​​ട​​​ൽ​​​ഭി​​​ത്തി നി​​​ർ​​​മി​​​ക്കാ​​​മെ​​​ന്നാ​​​ണ്​ ശ്രീ​​​ധ​​​ര​​​ൻ ​പ​​​റ​​​യു​​​ന്ന​​​ത്. ആ ​​​ക​​​ട​​​ൽ​​​ഭി​​​ത്തി​​​യു​​​ടെ പേ​​​രി​​​ൽ വേ​​​ണ​​​മെ​​​ങ്കി​​​ൽ ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി​​​ക്കും ഇ​​​ബ്രാ​​​ഹിംകു​​​ഞ്ഞി​​​നും അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മു​​​ന്ന​​​യി​​​ക്കാം.

2001 മു​ത​ൽ നി​യ​മ​സ​ഭ​യി​ലു​ണ്ട് കുഞ്ഞ്​. ആ​ദ്യ ര​ണ്ടു ത​വ​ണ മ​ട്ടാ​ഞ്ചേ​രി​യു​ടെ​യും പി​ന്നീ​ട്​ ക​ള​മ​ശ്ശേ​രി​യു​ടെ​യും ജ​ന​​പ്രതി​നി​ധി​. അ​തി​നു​മു​േ​മ്പ, അ​ന​ന്ത​പു​രി​യി​ലെ​യും ഹ​ജു​ർ​ക​ച്ചേ​രി​യി​ലെ​യും വ​ഴി​ക​ള​റി​യാ​മാ​യി​രു​ന്നു. 198​0ൽ ​മ​ട്ടാ​ഞ്ചേ​രി​യി​ൽ​നി​ന്ന്​ വി​ജ​യി​ച്ച്​ ഡെ​പ്യൂ​ട്ടി സ്​​പീക്ക​റാ​യി​രു​ന്ന കെ.​എം. ഹം​സ​ക്കു​ഞ്ഞി​െ​ൻ​റ പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫി​ലു​ണ്ടാ​യി​രു​ന്നു. അ​വി​ടു​ന്ന​ങ്ങോ​ട്ട്​ വെ​ച്ച​ടി ക​യ​റ്റം. ആ​​​ദ്യം പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​പ​​​ന​​​മാ​​​യ എ​​​ഫ്.​​​ഐ.​​​ടി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​ൻ. മെ​​​ല്ലെ പാ​​​ർ​​​ട്ടി​​​യി​​​ലും ശ​​​ക്ത​​​നാ​​​യി. അ​​​തു​​​വ​​​രെ ജി​​​ല്ല ക​​​മ്മി​​​റ്റി​​​യി​​​ൽ ചോ​​​ദ്യം​​ചെ​​​യ്യ​​​പ്പെ​​​ടാ​​​ത്ത നേ​​​താ​​​വാ​​​യി​​​രു​​​ന്ന അ​​​ഹ​​​മ്മ​​​ദ്​ ക​​​ബീ​​​റി​​​നെ​​​തി​​​രെ ഒ​​​രു സം​​​ഘ​​​ത്തെ വ​​​ള​​​ർ​​​ത്തി ജി​​​ല്ല സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി. 1996ൽ ​​ക​​​ബീ​​​ർ മ​​​ട്ടാ​​​ഞ്ചേ​​​രി​​​യി​​​ൽ തോ​​​റ്റു. തൊ​ട്ട​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ബീ​റി​നു പ​ക​രം മ​ത്സ​രി​ച്ച്​ വി​ജ​യി​ച്ച​ത്​ ഇ​ബ്രാ​ഹിം​കു​ഞ്ഞാ​യി​രു​ന്നു. ​െഎ​സ്​​ക്രീം വി​വാ​ദ​ത്തി​ൽ​പെ​ട്ട്​ കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വെ​ച്ച​പ്പോ​ൾ ആ ​ടേ​മി​ൽ കു​റ​ച്ചു​കാ​ലം മ​ന്ത്രി​യു​മാ​യി. 2011ൽ ​ഉ​മ്മ​ൻ​ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ലും അം​ഗ​മാ​യി. ര​​​ണ്ടു​ പ​​​തി​​​​റ്റാ​​​ണ്ടോ​​​ളം പാ​​​ർ​​​ട്ടി​​​യു​​​ടെ എ​റ​ണാ​കു​ളം ജി​​​ല്ല​ സെ​​​ക്ര​​​ട്ട​​​റി. കു​​​സാ​​​റ്റി​െ​​​ൻ​​​റ സി​​​ൻ​​​ഡി​​​ക്കേ​​​റ്റി​ൽ, അ​​ങ്ക​​മാ​​ലി​​യി​​ലെ ടെ​​ൽ​​ക്, ഉ​​ദ്യോ​​ഗ​​മ​​ണ്ഡ​​ലി​​ലെ ടി.​​സി.​​സി ഓ​​ഫി​​സേ​​ഴ്​​​സ്​ ഫോ​​റം, കേ​​ര​​ള മി​​ന​​റ​​ൽ​​സ്​ ആ​​ൻ​​ഡ്​ മെ​​റ്റ​​ൽ​​സ്​ എം​​പ്ലോ​​യീ​​സ്​ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​​ൻ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ത​​ല​​പ്പത്തൊക്കെ ഇ​രു​​ന്നി​​ട്ടുണ്ട്. ഇ​പ്പോ​ൾ വയസ്സ്​ 68. എ​​​ട​​​യാ​​​റി​​​ലെ ബി​​​നാ​​​നി സി​​​ങ്ക്​ എ​​​ന്ന ക​​​മ്പ​​​നി​​​യി​​​ലെ സാ​​​ധാ​​​ര​​​ണ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യി​​ തു​ട​ങ്ങി എ​സ്.​ടി.​യു​വി​ലൂ​ടെ ആ​രം​ഭി​ച്ച രാ​ഷ്​​ട്രീ​യ ജീ​വി​ത​മി​പ്പോ​ൾ എ​ത്തി​നി​ൽ​ക്കു​​ന്ന​ത്​ വി​ജ​ില​ൻ​സും സ​ർ​ക്കാ​റും തീ​​ർ​ത്തൊ​രു പാ​ല​ത്തി​ലാ​ണ്. അ​തൊ​രു 'പാ​ലാ​രി​വ​ട്ടം പാ​ല'​മാ​യാ​ൽ കാ​ര്യ​ങ്ങ​ൾ ​അ​ത്ര ശു​ഭ​ക​ര​മാ​വി​ല്ല.

Show Full Article
TAGS:Palarivattom bridge
News Summary - ibrahimkunhu and palarivattom bridge
Next Story