Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇൗ തെറ്റ്​ ഞാൻ...

ഇൗ തെറ്റ്​ ഞാൻ ആവർത്തിക്കും 

text_fields
bookmark_border
ഇൗ തെറ്റ്​ ഞാൻ ആവർത്തിക്കും 
cancel

ഒവുമണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നല്‍കി എന്നെ ആദരിച്ചതിന് നന്ദിയുണ്ട്. അതെനിക്ക് കരുത്ത് നല്‍കും. കഠ്​വ കേസ് ഏറ്റെടുത്തതോടെ ഒരു പാട് കാര്യങ്ങളാണ് എ​​​െൻറ ജീവിതത്തില്‍ സംഭവിച്ചത്. നാട് എന്നോടൊപ്പം നിന്നു. വിദേശ സമൂഹങ്ങള്‍ പിന്തുണ നല്‍കി. ദേശീയ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. അതേസമയം, ദേശവിരുദ്ധയായി ഞാന്‍ മുദ്രചാര്‍ത്തപ്പെടുകയും ചെയ്തു. ഒരു പെണ്‍കുഞ്ഞിനെ പിന്തുണക്കുന്നത് ദേശവിരുദ്ധമാണെങ്കില്‍ ആ മുദ്ര ഞാന്‍ അലങ്കാരമായെടുക്കുകയാണ്. ഞാന്‍ ഒരു അഭിഭാഷകയാണ്. സാമൂഹിക പ്രവത്തകയുമാണ്. അതിനാല്‍ എനിക്കു മതമില്ല. കേസുകള്‍ തെരഞ്ഞെടുക്കുന്നതില്‍ വിവേചനം കാണിക്കാനാകില്ല. ഉത്തരവാദിത്തം അര്‍പ്പിക്കപ്പെട്ടവളാണ്. എല്ലാവരോടും സമാധാനം പറയേണ്ടവളുമാണ്. ഇര മുസ്​ലിം ആയതിനാല്‍ കേസില്‍ ഇടപെടില്ലെ​േന്നാ ദലിതായതിനാല്‍ തൊട്ടുകൂടെന്നോ പറഞ്ഞുകൂടാ. അത് ആ കേസിനെ തന്നെ ഇല്ലാതാക്കും. ആ കൂട്ടത്തില്‍ ഞാനില്ലെന്ന് വ്യക്തമാക്കിക്കൊള്ളട്ടെ. 

നാടാകെ നമ്മള്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ എല്ലായ്​പ്പോഴും ബലാത്സംഗങ്ങള്‍ നടക്കുന്നത്? എന്തുകൊണ്ടാണ് എല്ലായ്​പ്പോഴും ആൾക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നത്? എന്തുകൊണ്ടാണ് കൊലപാതകങ്ങള്‍ നടക്കുന്നത്? എവിടെയാണ് പിഴച്ചത്? നാം എപ്പോഴെങ്കിലും ഇതേകുറിച്ച് ആലോചിച്ചിട്ടുണ്ടോ? ആഡംബര മുറികളിലിരുന്ന് കീബോര്‍ഡില്‍ വിരല്‍പായിച്ച് ഫേസ്ബുക്​ ചുവരുകളില്‍ പ്രതികരിച്ചാല്‍ മാത്രം പോരാ. മണ്ണി​ലിറങ്ങി നമുക്ക്​ ഏറെ ചെയ്യാനുണ്ട്. അത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അരുതായ്​മകളെല്ലാം പൂർണമായും നാട്ടില്‍നിന്ന് തുടച്ചുനീക്കപ്പെടുമ്പോഴേ എ​​​െൻറ പ്രവൃത്തിക്കുള്ള യഥാര്‍ഥ ബഹുമതിയാവുകയുള്ളൂ. ശരിയല്ലേ? ഇത്തരം അപമാനങ്ങളില്‍നിന്ന് നാടിനെ മുക്തമാക്കേണ്ടത് നമ്മുടെ ഓ​രോരുത്തരുടെയും ഉത്തരവാദിത്തമാണ്. നാവില്ലാത്തവരുടെ നാവായി നാം മാറണം. എ​​​െൻറ നാട്ടുകാര്‍ പോലും എന്നെ വില്ലനായി കാണുന്ന സമയത്ത് ഈ പുരസ്കാരം എനിക്കുള്ള അംഗീകാരമാണ്. 

കഠ്്​വ കേസ് ഏറ്റെടുക്കുകയും ഇരയുടെ മാതാപിതാക്കള്‍ക്ക് ഒപ്പംനില്‍ക്കുകയും ചെയ്തതോടെ ജനിച്ചുവളര്‍ന്ന നാട്ടില്‍ പോലും ഞാന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ആരും എന്നോട് മിണ്ടുന്നില്ല. കേസ് ഏറ്റെടുത്ത ശേഷം ഞാനെ​​​െൻറ ഓഫീസി​​​െൻറ വാടക പുതുക്കാന്‍ അതി​​​െൻറ ഉടമയെ കാണാന്‍ ചെന്നു. ‘‘ഇത്ര മതി. ധാരാളം. നന്ദി’’ എന്നു പറഞ്ഞ് മടക്കി. ഇത്രയൊക്കെ അനുഭവിക്കാന്‍ എന്ത് പാതകമാണ് ഞാന്‍ ചെയ്തതെന്ന് അറിയില്ല. എനിക്കതിന് ഉത്തരമില്ല. കൊടും പീഡനത്തിന് ഇരയായി ​െകാല്ലപ്പെട്ട എട്ടു വയസ്സുകാരിക്ക് നീതിക്കായി നിന്നതാണ് ഞാന്‍ ചെയ്ത പാതകമെങ്കില്‍ ഞാന്‍ ഒരു കാര്യം ഉറപ്പിച്ചുപറയുന്നു ഞാന്‍ ആ പാതകം എ​​​െൻറ ജീവിതകാലം മുഴുവന്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും. ഇതെ​​​െൻറ വാക്കാണ്. 

2018 ഫെബ്രുവരിയിലാണ് കഠ്്വ കേസ് ഞാന്‍ ഏറ്റെടുക്കുന്നത്. അതുവരെ ആര്‍ക്കും അതേകുറിച്ച് അറിയുമായിരുന്നില്ല. ഇരയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം നിൽക്കേണ്ടതുണ്ടെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. 2018 ഏപ്രിലില്‍ വിഷയം രാജ്യമാകെയും അന്താരാഷ്​ട്ര സമൂഹങ്ങളിലും ചൂടുപിടിച്ചു. ദേശീയ മാധ്യമങ്ങളില്‍ വിഷയം നിറഞ്ഞു. അതുവരെ ആരുമായിരുന്നില്ലാത്ത ഞാന്‍ ശ്രദ്ധിക്കപ്പെട്ടു. അതോടൊപ്പം ഞാന്‍ തകര്‍ക്കപ്പെടുകയും ചെയ്തു. എനിക്ക് എതിരെ ഭീഷണികളായി. എ​​​െൻറ അഭിഭാഷക സമൂഹത്തിലും ഞാന്‍ ഒറ്റപ്പെട്ടു. എന്നെ ഒരു പാഠം പഠിപ്പിക്കണമെന്നമട്ടിലായിരുന്നു പിന്നീട് അവരുടെ ഇടപെടല്‍. എ​​​െൻറ ഫേസ്ബുക്​ ചുവരുകളില്‍ അസഭ്യവര്‍ഷവും ഭീഷണിയും വ്യക്തിഹത്യയും നിറഞ്ഞു. ആര്‍ക്കും ആരെയും തകര്‍ക്കാവുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്ത്. ആര്‍ക്കും ആരുടെയും പ്രതിച്ഛായ തകര്‍ക്കാം. ഞാനത് നേരിട്ടനുഭവിക്കുന്നു. എന്നിട്ടും മേര ഭാരത് മഹാന്‍ എന്ന് നമ്മള്‍ ഘോഷിക്കുന്നു.  

നിര്‍ബന്ധാവസ്ഥയിലല്ല ഞാന്‍ കേസ് ഏറ്റെടുക്കുന്നത്. അതെ​​​െൻറ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവാണ് അതിനു പ്രേരകം. ഞാന്‍ ഒരു അഭിഭാഷകയാണ്. ഒരു അമ്മയണ്. ഒരു ആക്ടിവിസ്​റ്റാണ്. ഇത്തരം കേസുകള്‍ ഏറ്റെടുക്കേണ്ടത്, നീതിക്കായി ശബ്​ദിക്കേണ്ടത് എ​​​െൻറ കര്‍ത്തവ്യമാണ്. അവിടെ മതം നോക്കിയല്ല ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത്. അത് ഞാന്‍ നിര്‍വഹിക്കുന്നു. ഭീഷണികളും വ്യക്തിഹത്യയും എന്നെ തെല്ലും നിരാശപ്പെടുത്തിയിട്ടില്ല. എന്നെ അവ ഭയപ്പെടുത്തുന്നുമില്ല. എന്നെ അപകീര്‍ത്തിപ്പെടുത്തുന്നവരോടും ഭീഷണിപ്പെടുത്തുന്നവരോടും സഹതാപമേയുള്ളൂ. അവരെ കുറിച്ച് ദുഃഖമാണുള്ളില്‍ തോന്നുന്നത്. 

ജമ്മു-കശ്മീരില്‍ മാത്രമല്ല, രാജ്യത്തി​​​െൻറ പല കോണുകളിലും കുഞ്ഞുങ്ങള്‍ മാനഭംഗത്തിന് ഇരയാകുന്നുണ്ട്. നിര്‍ഭയ പോലുള്ള ഏതാനും ചില സംഭവങ്ങളേ ശ്രദ്ധിക്കപ്പെടുന്നുള്ളൂ. ദലിതുകൾക്കിടയില്‍ എന്താണ് സംഭവിക്കുന്നത്? പിഞ്ചു കുഞ്ഞുങ്ങള്‍ മാനഭംഗം ചെയ്യപ്പെടുന്നു. നമ്മള്‍ അതേക്കുറിച്ച് ശബ്​ദിക്കുമോ? കൃത്യമായ കേസെടുക്കുന്നുണ്ടോ? ഇരകളുടെ വൈദ്യ പരിശോധനകള്‍ മുറപ്രകാരം മാന്യതയോടെ നിര്‍വഹിക്കപ്പെടുന്നു​േണ്ടാ​? നമ്മള്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനൊക്കെ എതിരെ ആരെങ്കിലും ശബ്​ദിച്ചില്ലെങ്കില്‍ ഇതിലും മോശമായ അവസ്ഥയിലാണ് നാട് എത്തിച്ചേരുക.

(മുംബൈയിൽ ഇന്ത്യന്‍ മര്‍ച്ചൻറ്​ ചേമ്പര്‍ വനിതാ വിങ് നല്‍കിയ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്​കാരം ഏറ്റുവാങ്ങി നടത്തിയ മറുപടി പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsKathua RapeDeepika singh Rajawat
News Summary - I Should Repeat This Mistake - Article
Next Story