Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിദ്വേഷമില്ലാത്ത...

വിദ്വേഷമില്ലാത്ത ഇന്ത്യക്കായി ഞാൻ പ്രാർഥിക്കുന്നു

text_fields
bookmark_border
വിദ്വേഷമില്ലാത്ത ഇന്ത്യക്കായി ഞാൻ പ്രാർഥിക്കുന്നു
cancel

‘‘ഭഗവാൻ വിഷ്​ണുവി​​​െൻറ നാഭിയിൽനിന്ന്​ ഒരു താമര വിടർന്നുനിൽക്കുന്നു, അതിൽ ബ്രഹ്​മാവിരിക്കുന്നു. ബ്രഹ ്​മാവ്​ താമരയെ മൂന്നു ഭാഗങ്ങളാക്കി: സ്വർഗം, ഭൂമി, ആകാശം. ഏകനായിരിക്കു​േമ്പാൾ ബ്രഹ്​മാവ്​ അദ്ദേഹത്തെ സ്വയം രണ്ട ായി പകുത്ത്​, അതിൽനിന്ന്​ ആണും പെണ്ണുമുണ്ടായി, അവരിൽനിന്ന്​ ഈ കാണുന്നതെല്ലാം സൃഷ്​ടിക്കപ്പെട്ടു.’’
താമരയു ടെ ആകൃതിയിലുള്ള വലിയ ഹാളി​​​െൻറ നടുവിൽ, ഇസ്രായേലി സെനറ്റർക്കരികെയായിരുന്നു ഞാനിരുന്നത്​. ‘ഒരു ജൂതസ്​ത്രീയുട െ കണ്ണീർ’ (Tears of a Jewish Woman) എന്ന കൃതിയുടെ കർത്താവുകൂടിയാണവർ. അന്നോളം ജൂതരെന്നനിലയിൽ ഞാൻ ആരെയും കണ്ടിട്ടില്ല. ഇവർ സയണി സ്​റ്റും ഇസ്രായേലി പാർല​മ​​െൻറ്​ അംഗവുംകൂടിയായിരുന്നു. ഉള്ളിൽ ജിജ്ഞാസയുണർന്നെങ്കിലും ഞാൻ അടങ്ങിനിന്നു. ബംഗ ളൂരുവിലെ ആ ആശ്രമത്തിൽ യോഗയെക്കുറിച്ച്​ അറിയാൻ വന്നവരെന്നനിലക്ക്​ ഞങ്ങൾ തമ്മിൽ​ ഹ്രസ്വമായി സംസാരിച്ചു. പിന് നീട്, തന്നെ​ കാണാൻ അവർ എന്നെ ക്ഷണിച്ചു, വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ പിരിഞ്ഞു.

യോഗ പരിശീലിക്കാൻവേണ ്ടി മാത്രം ലോകത്തി​​​െൻറ പല ഭാഗത്തുനിന്നും അവിടെ എത്തിയവരെ കണ്ട്​ ഞാൻ വിസ്​മയിച്ചു. അവിടത്തെ താമസത്തിനിടയിൽ ഞങ്ങൾ സസ്യാഹാരികളായി. അത്​ എനിക്ക്​​ അത്ര വിഷമകരമായിരുന്നില്ല, കാരണം, ഞാൻ ധാരാളം മാംസാഹാരം കഴിക്കുന്നയാളല്ല. ഇഷ്​ടവിഭവങ്ങളായ ധാന്യപ്പൊടി ചേർത്ത പാലും ചെമ്മീൻ കോക്ക്​ടെയിലും നഷ്​ടമായതിൽ മാത്രം അൽപം വിഷമം തോന്നി. എ​​ ​െൻറ സുഹൃത്തായ ഹാർവഡിലെ ഗ്രാജ്വേറ്റ്​ ഡോക്​ടറുമൊത്ത്​ സാരി മാർക്കറ്റിലും സിന്ദൂരം വിൽക്കുന്ന കടകളിലും പേ ായി സമയം ചെലവഴിച്ചു.

എ​ന്നെ പരിചയപ്പെടുത്തു​േമ്പാഴെല്ലാം ആളുകൾ ചിരിയോടെയാണ്​ പ്രത്യഭിവാദ്യം ചെയ്​തിരു ന്നതെന്ന്​ ഞാൻ ഓർക്കുന്നു. ഹിന്ദ്​ എന്നുപേരായ ഒരു അറബ്​ രാജകുമാരിയെ കണ്ടതിൽ അവർക്ക്​ ഹരം. ‘ജയ്​ ഹിന്ദ്​ പോലെ’ എന്ന്​ അവർ പറയും, ഞാൻ അതേ എന്ന അർഥത്തിൽ പുഞ്ചിരിക്കും. നേരം പുലരുംമു​​േമ്പ ഞങ്ങൾ എഴുന്നേറ്റ്​ ഹാളിലെത്തി യോഗ തുടങ്ങും. അതൊരു തീർഥാടനംപോലെയായിരുന്നു, എത്രമാത്രം ലളിതമായി ജീവിക്കാം എന്ന്​ കാണിച്ചുതരുന്ന ഒരു യാത്ര. ഇളംനിറത്തിലുള്ള കോട്ടൺ വസ്​ത്രങ്ങളും സാധാരണ ചെരിപ്പുകളുമാണ്​ ഞങ്ങൾ ധരിച്ചിരുന്നത്​. കണ്ണെഴുതി പൊട്ടുംതൊട്ട്​ അറബ്​ പെർഫ്യൂം പൂശിയാണ്​ ഞാൻ വരുക. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ്​ ഈ ഗ്രാമത്തിലുള്ളത്. യോഗ പരിശീലിക്കാൻ വരുന്നവർ നൽകുന്ന സംഭാവനകൊണ്ട്​ നടത്തുന്ന ഒരു അനാഥാലയം, ഐ.ടി വിഭാഗങ്ങൾ, റിസോർട്ട്​, സ്​പാ എന്നിവയും ഇവിടെയുണ്ട്​.

ആധുനിക കാലത്തെ ഉ​ട്ടോപ്യ

എ​​​െൻറ അമേരിക്കൻ സുഹൃത്തും ഞാനും പലതരക്കാരെ കണ്ടു, അവരുടെ കഥകൾ പങ്കിട്ടു. വിവേചനത്തി​​​െൻറ നേരിയ അംശംപോലും ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല. പുതിയ കാലത്തെ ഉ​ട്ടോപ്യയുമായി സംശയകരമായ ഒരു സാദൃശ്യമുണ്ടായിരുന്നു അതിന്​. ഗുരുവുമായും അദ്ദേഹത്തി​​​െൻറ പ്രതിനിധികളുമായും അവരുടെ ഭാര്യമാരുമായുള്ള കൂടിക്കാഴ്​ച ആഹ്ലാദകരമായിരുന്നു. മതം ഒരു വിഷയമേ അല്ല എന്ന്​ അവർ പറഞ്ഞു, സഹവർത്തിത്വ ജീവിതത്തി​​​െൻറ ലളിതമായ വീണ്ടെടുപ്പായിരുന്നു അത്​. നിങ്ങളുടെ വംശത്തിൽനിന്നും മതത്തിൽനിന്നും രാജ്യത്തുനിന്നും ഏറെ ഭിന്നരായവർക്കൊപ്പം ഒന്നിച്ചുജീവിക്കുക എന്നത്​ ഒരു വെളിപാടിനു തുല്യമാണ്​. പുതിയ ഗ്ലാസ്​ സ്ലിപ്പറുകൾ ധരിച്ച്​ സിൻഡ്രെല്ലയെപ്പോലെ ഞാൻ ​ഒരു നൃത്തശാലയിലെത്തി. ഒരിക്കലെങ്കിലും ഏവരും അനുഭവിക്കേണ്ട ഒരുതരം വിമോചനത്തിലേക്ക്​, പക്ഷപാതങ്ങളോ വിദ്വേഷമോ ഇല്ലാതെ ഒരു ദിവസമെങ്കിലും ജീവിക്കാൻ.

നിങ്ങളുടെ ഹൃദയം തുറക്കു​േമ്പാൾ, വിദ്വേഷത്തിന്​ അവി​െട ഇടമില്ലാതാകുന്നു. ദേഷ്യമൊക്കെ കടന്നുവരാം, പ​േക്ഷ, അവിടെ കുടികിടക്കുകയില്ല. പോരിനു പിറകിൽ​ തീർച്ചയായും ചില നിലപാടുകളുണ്ട്​. എന്നാൽ, സ്വന്തം കഴിവിൽ വിശ്വാസമുള്ളയാളെന്നനിലക്ക്​ ഞാൻ പരിഹാരങ്ങളാണ്​ അന്വേഷിക്കുക, വെറു​പ്പിനെ മാറ്റിവെക്കും, അതിനെ നിരുത്സാഹപ്പെടുത്തും. ഉത്തരം കണ്ടെത്താൻ എനിക്ക്​ ഇഷ്​ടമാണ്​. കോപവും ആഴത്തിലുള്ള മു​ൻധാരണകളും മുങ്ങുന്ന കപ്പലി​​​െൻറ നങ്കൂരംപോലെയാണ്​.

‘വികസ്വരരാജ്യങ്ങളിലെ സുസ്​ഥിരത’ എന്ന വിഷയത്തിൽ ഞാൻ പിഎച്ച്​.ഡി ചെയ്യുകയാണ്. തങ്ങളുടെ കരുത്ത്​ എവിടെ​, സ്വന്തം ദൗർബല്യങ്ങൾ തിരുത്താനുള്ള മൂലധനമാക്കി അതിനെ എങ്ങനെ മാറ്റാം, അവസരങ്ങൾ കണ്ടറിഞ്ഞ്​, ഭീഷണികളെ നിർവീര്യമാക്കുന്നതെങ്ങനെ തുടങ്ങിയ തിരിച്ചറിവുകളിലേക്ക്​ രാജ്യങ്ങൾ നടത്തുന്ന സത്യാന്വേഷണയാത്രകളാണ്​ അതി​​​െൻറ പ്രതിപാദ്യം. ദരിദ്ര കർഷക കോളനിയിൽനിന്ന്​ സൂപ്പർ പവറായി മാറിയ ഇന്ത്യയാണ്​ ഇതിൽ ഒരു രാജ്യം. സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജർമനി, ജപ്പാൻ എന്നിവയും എ​​​െൻറ പ്രിയ മാതൃരാജ്യമായ യു.എ.ഇ​െക്കാപ്പമുണ്ട്​. മുത്തുവാരുന്ന ഏതാനും ഗ്രാമങ്ങളുടെ കൂട്ടമായിരുന്ന യു.എ.ഇ എണ്ണസമ്പത്തിലൂടെ സമ്പന്നരാഷ്​ട്രമായി മാറുകയും 30​ ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക്​ അവസരമൊരുക്കുകയും ചെയ്യുന്നു, അവർ വർഷത്തിൽ നാട്ടിലെ കുടുംബങ്ങളിലേക്ക്​ 17 ബില്യൺ ഡോളർ അയക്കുന്നു.

മതസൗഹാർദത്തി​​​െൻറ ശ്രേഷ്​ഠത

മുകളിൽ പറഞ്ഞ രാജ്യങ്ങൾ ഒരു നേതൃത്വമില്ലെങ്കിൽ വളരുമായിരുന്നില്ല. ഓരോ രാജ്യത്തിനും വിവേകശാലികളായ നേതാക്കന്മാരുണ്ട്​, അവർ നട്ട വിത്താണ്​ രണ്ടു തലമുറകൾക്കുശേഷം നാം ഇന്ന്​ കൊയ്യുന്നത്​, നമ്മുടെ അധ്വാനത്തി​​​െൻറ ഫലങ്ങളായി. മതസൗഹാർദമാണ്​ ഈ രാജ്യങ്ങളിൽ ഇത്തരമൊരു വളർച്ച സാധ്യമാക്കിയതെന്ന്​ ചിലർ പറയാറുണ്ട്​. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക മൂലധനം, സുരക്ഷ, അവസരങ്ങൾ, സമ്പദ്​വ്യവസ്​ഥ, സംരംഭകത്വം എന്നിവയെല്ലാം ഓരോ രാജ്യത്തി​​​െൻറയും വിജയതന്ത്രങ്ങളാണ്​.

ഗാന്ധി മ്യൂസിയം സന്ദർശിച്ചവേളയിൽ, യുദ്ധം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്​ അദ്ദേഹം ഹിറ്റ്​ലർക്ക്​ എഴുതിയ കത്ത്​ വായിച്ചു, അദ്ദേഹത്തി​​​െൻറ ജീവചരിത്രവും വാങ്ങി. സ്​ത്രീകളുടെ ആരോഗ്യവും സുരക്ഷിതത്വവുമായി നേരിട്ട്​ ബന്ധപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസത്തി​​​െൻറയും ശൗചാലയത്തി​​​െൻറയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. ഇറക്കുമതി ചെയ്യുന്ന വസ്​ത്രങ്ങൾക്കുപകരം ഇന്ത്യൻ പരുത്തിവസ്​ത്രങ്ങൾ ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതെല്ലാം സംരംഭകത്വത്തെ വളർത്തുകയും സമ്പദ്​വ്യവസ്​ഥയെ ഉത്തേജിപ്പിക്കുകയും ചെയ്​തു. ആ ദീർഘവീക്ഷണത്തിന്​ അഭിവാദ്യം. ഭരണനിർവഹണത്തി​​​െൻറ ഗുണനിലവാരമാണ്​ ഇതി​​​െൻറ തുടർച്ച ഉറപ്പുനൽകുന്ന ഘടകം. റോം ഒരു ദിവസം​കൊണ്ട്​ കെട്ടിപ്പടുത്തതല്ല, ഗാന്ധിയൻ പ്രവർത്തനത്തി​​​െൻറ ഫലം ഒരു തലമുറക്കുശേഷമായിരിക്കും കാണാൻ കഴിയുക. സമാധാനപാതയിൽ ഗാന്ധിയൻ ആദർശത്തി​​​െൻറ പിന്തുടർച്ചക്കാരനായിരുന്നു നെൽസൻ മണ്ടേലയും എന്ന കാര്യം മറക്കരുത്​. ഗാന്ധിയാണ്​ ഇന്ത്യയുടെ വിമോചകൻ എന്ന കാര്യം ആർക്കും നിഷേധിക്കാൻ കഴിയില്ല. ഇന്ത്യയെക്കുറിച്ച്​ ഇത്രമേൽ അഭിനിവേശത്തോടെ സംസാരിക്കുന്നതിൽ എന്നോട്​ ക്ഷമിക്കുക, ഇത്​ പാലി​​​െൻറയും തേനി​​​െൻറയും ഭൂമിയാണ്​, ഞങ്ങൾ പറയാറുണ്ട്​, ഇന്ത്യയിലെ പാൽ നിങ്ങൾ കുടിക്കുന്നുവെങ്കിൽ ഇന്ത്യ നിങ്ങളുടെ മാതാവായി തീരും.
യു.എ.ഇക്കാരും ഇന്ത്യക്കാരും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്​, അത്​ മറ്റുള്ളവർക്ക്​ മനസ്സിലാകണമെന്നില്ല. കുട്ടികളായിരിക്കു​േമ്പാൾ ഞങ്ങൾ വളർന്നത്​ ഇന്ത്യക്കാർക്കിടയിലാണ്​, അറബികൾക്കിടയിലല്ല. അതുകൊണ്ടുതന്നെ അനിഷേധ്യമായ ഒരു ബന്ധം ഞങ്ങളുടെ ഡി.എൻ.എയിൽതന്നെയുണ്ട്​. ഞങ്ങളുടെ ഭാഷയും ആചാരങ്ങളും ഇന്ത്യക്കാരിൽനിന്ന്​ പലതും കടമെടുത്തിട്ടുണ്ട്​. ഞങ്ങൾക്ക്​ ഇത്രമേൽ പരിചിതമായ ഇന്ത്യ ശത്രുതയി​ലേക്കും ഇസ്​ലാമോഫോബിയയിലേക്കും രക്തച്ചൊരിച്ചിലിലേക്കും മാറുന്നത്​ സ്​തോഭജനകമാണ്​, ഇപ്പോഴിതാ, കോവിഡ്​ മഹാമാരിയും. ആ ഭീമൻ താമരയുടെ ആകൃതിയിലുള്ള ഹാളിൽനിന്ന്​​ സമാധാനത്തി​​​െൻറ സത്തയുമായി തിരിച്ചുപോന്നതുപോലെയാണ്​ എ​​​െൻറ അനുഭവം.

ലോകത്തിന്​ മറ്റൊരു ഹിറ്റ്​ലറെ ആവശ്യമില്ല

വിജയികളായി മാറിയ ശക്തരെന്നറിയപ്പെടുന്ന ഇൗ ലക്ഷപ്രഭുക്കൾക്കറിയില്ലേ വംശഹത്യയുടെ മുന്നോടിയാണ്​ വിദ്വേഷപ്രസംഗമെന്ന്​? നാസിസം ഒറ്റ ദിവസംകൊണ്ട്​ ഉണ്ടായതല്ല.​ ജനങ്ങൾക്കിടയിൽ നിശ്ശബ്​ദത എന്ന സവിശേഷ ദൗർബല്യം പുഷ്​ടിപ്പെട്ടപ്പോഴാണ്​ ഒരു കളപോലെ നാസിസം വന്യമായി വളർന്നത്​. 18.2 കോടി മുസ്​ലിംകളുള്ള ഒരു രാജ്യത്ത്​ മുസ്​ലിംകൾക്കെതിരെ വി​േദ്വഷം തുറന്നു പ്രകടിപ്പിക്കുന്നു. 2021 ഡിസംബറോടെ മുസ്​ലിംകളെയും ക്രിസ്​ത്യാനികളെയും ഇന്ത്യയിൽനിന്ന്​ തുടച്ചുനീക്കണമെന്ന്​ ഇന്ത്യയുടെ ഭരണകക്ഷിയായ ബി.ജെ.പിയുടെയും ആർ.എസ്​.എസി​​​െൻറയും നേതാവായ രാജേശ്വർ സിങ്​ വിദ്വേഷപ്രസംഗം നടത്തുന്നു. ​
ലോകത്തിന്​ മറ്റൊരു ഹിറ്റ്​ലറെ ആവശ്യമില്ല, എന്നാൽ, മാർട്ടിൻ ലൂഥറിനെപ്പോലെ, നെൽസൻ മ​ണ്ടേലയെപ്പോലെ, ഗാന്ധിയെപ്പോലെ ഒരു നേതാവിനെ ആവശ്യമുണ്ട്​. സഹോദരങ്ങളെ കൊന്നാൽ നിങ്ങൾ നായകനാകില്ല, അത്​ നിങ്ങളെ ഒരു സ്വേച്ഛാധിപതിയോ കൊലയാളിയോ ആക്കുകയേയുള്ളൂ. ഇത്തരം വ​ിദ്വേഷജൽപന​ങ്ങളോട്​ ഒരു പ്രതിവികാരം അറബ്​ലോകത്തെങ്ങും വ്യാപിച്ചുവരുകയാണ്​. റമദാനാണിത്​, മുസ്​ലിംകളുടെ ഹൃദയങ്ങൾ പ്രാർഥനാനിരതമാണ്​​, ഒരു രാജ്യത്തെ എരിച്ചുകളയുന്ന​ തീപ്പൊരി പടർത്താൻ അവർ അനുവദിക്കില്ല. അക്ഷന്തവ്യമായ ഈ വിദ്വേഷം ഇപ്പോൾതന്നെ അവസാനിപ്പിക്കണം.
യു.എ.ഇയിൽ വിദ്വേഷപ്രകടനം നിയമവിരുദ്ധമാണ്​. ഇത്തരമൊരു നിയമം ജനങ്ങൾക്ക്​ തമാശയായി തോന്നാം, എന്നാൽ, സംഘർഷഭരിതമായ ഒരു കാലത്ത്​ ഇത്​ സമാധാനം നൽകും. നിങ്ങൾക്ക്​ സൃഷ്​ടിക്കാൻ കഴിയുന്ന ഒരു രാജ്യത്തെ എന്തിനാണ് വെറുതെ കത്തിച്ചുകളയുന്നത്​​? ത​​​െൻറ രാജ്യത്ത്​ പുരോഗതി വരണമെന്നാഗ്രഹിക്കുന്ന ഏതു നേതാവിനും ഈ നിയമം ഗുണകരമായിരിക്കുമെന്ന്​ എനിക്ക്​ ഉറപ്പുണ്ട്​.
ഇന്ത്യൻ സമൂഹത്തി​​​െൻറ ഏറ്റവും പ്രധാന ധാർമികമൂല്യങ്ങളിൽ ഒന്നാണ്​ ‘വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബമാണ്) എന്ന ആശയം​. ഇന്ത്യൻ പാർലമ​​െൻറി​​​െൻറ കവാടത്തിൽ ഇൗ ഉപനിഷദ്​വാചകം​ കൊത്തിവെച്ചിട്ടുണ്ട്​. പ്രധാനമന്ത്രി നരേന്ദ്ര മോദി അത്​ ഉദ്ധരിച്ചു. ഗാന്ധി ഇത്​ നടപ്പാക്കി. ഇന്ത്യയിൽ സമാധാനം പുലരണമെന്നാണ്​ എ​​​െൻറ പ്രാർഥന, പ്രത്യേകിച്ച്​ മരണത്തി​​​െൻറയും മുടന്തുന്ന സാമ്പത്തികസ്​ഥിതിയുടെയും നിഴൽ കൂടുതൽ വ്യാപിക്കാതെ പിടിച്ചുനിർത്തുന്നതിന്​ ഒറ്റപ്പെട്ടുകഴിയാൻ ജനത്തെ ബോധവത്​കരിക്കേണ്ടിവരുന്ന ഈ മഹാമാരിയുടെ കാലത്ത്​.

Show Full Article
TAGS:india Hatespeech malayalam articles Madhyamam articles 
News Summary - I pray for an India without hate -Madhyamam articles
Next Story