Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒരു കേസ്​ ​ഭ്രൂണത്തിൽ ...

ഒരു കേസ്​ ​ഭ്രൂണത്തിൽ  കുഴിച്ചുമൂടു​േമ്പാൾ   

text_fields
bookmark_border
ഒരു കേസ്​ ​ഭ്രൂണത്തിൽ  കുഴിച്ചുമൂടു​േമ്പാൾ   
cancel

‘എത്ര ഉന്നതരാണെങ്കിലും നിയമം നിങ്ങൾക്കു​ മീതെയാണ്’ എന്ന്​ 300 വർഷം​ മുമ്പ്​ ബ്രിട്ടീഷ്​ ബുദ്ധിജീവി ഡോ. തോമസ്​ ഫുള്ളറാണ്​ പറഞ്ഞത്​. ഇൗ വാക്കുകൾ 20ാം നൂറ്റാണ്ടിലെ പ്രശസ്​ത ഇംഗ്ലീഷ്​ ജഡ്​ജ്​ ഡെന്നിങ്​ ​പ്രഭു നിരവധി വിധിന്യായത്തിൽ സൂചിപ്പിച്ചു. ഇന്ത്യൻ കോടതികൾ എന്നും ഒാർമിപ്പിക്കുന്ന മേൽ ഉദ്ധരണി നിരർഥകമാക്കുന്നതാണ്​ സാക്ഷര കേരളത്തിലെ ഭരണകക്ഷി എം.എൽ.എ ഉ​ൾപ്പെട്ട ഒരു ക്രിമിനൽ കേസ്​ ഭ്രൂണാവസ്​ഥയിൽതന്നെ ‘ഒത്തുതീർപ്പെ’ന്ന പരിവേഷത്തിൽ അവസാനിപ്പിക്കുന്ന മാധ്യമവാർത്ത സൂചിപ്പിക്കുന്നത്​. ഉന്നതർ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ പ്രതികൾക്ക്​ ജാമ്യം നൽകരുതെന്ന്​ പബ്ലിക്​ പ്രോസിക്യൂട്ടർമാർ കോടതികളിൽ ഉന്നയിക്കുന്ന ഒരു പ്രധാനവാദമാണ്​ പ്രതി സ്വാധീന ശക്തിയുള്ളവനും സമ്പന്നനും ഉന്നത സ്​ഥാനീയനുമാണെന്നും ആയതിനാൽ പ്രതി ജാമ്യത്തിലിറങ്ങിയാൽ ഇരയെയും സാക്ഷികളെയും സ്വാധീനിച്ച്​ കേസ്​ ഇല്ലാതാക്കുമെന്നും. അല്ലാത്തപക്ഷം സ്വതന്ത്രമായ കേസന്വേഷണവും വിചാരണയും സാധ്യമാവി​​െല്ലന്നതാണ്​ കേസന്വേഷണവേളയിലെ പ്രോസിക്യൂഷൻ നിലപാട്​.

​കാ​റോ​ടി​ച്ചു​വ​ന്ന യു​വാ​വി​നെ ഒ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ മ​ർ​ദി​ക്കു​ക​യും കൂ​ടെ യാത്ര ചെയ്​ത മാതാവ്​ ചോദ്യംചെയ്​തപ്പോൾ സ്​ത്രീത്വത്തെ അപമാനിക്കുംവിധം കൈയേറ്റം ചെയ്യുകയും ചെയ്​തുവെന്നാ​േരാപിച്ച്​ ഭരണകക്ഷി​ എം.എൽ.എക്കെതിരെ പൊലീസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണത്തിലിരിക്കുന്ന കേസിൽ പ്രതി മാപ്പുപറഞ്ഞതിനാൽ​ കേസ്​ അവസാനിപ്പിക്കാൻ പോകുന്ന വാർത്ത ക്രിമിനൽ നീതിനിർവഹണ രംഗത്ത്​ വിചിത്രമായൊരു നടപടിയാണ്​. സ്​ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ കേസന്വേഷണം തന്നെ കുറ്റമറ്റതാക്കിക്കൊണ്ടിരിക്കുന്ന ഇൗ കാലത്ത്​ ഉന്നത സ്ഥാനീയനായൊരു വ്യക്തി ഉൾപ്പെട്ട കേസ്​ ഇൗവിധത്തിൽ കുഴിച്ചുമൂടാൻ നാട്ടിലെ നിയമം ഒരിക്കലും അനുവദിക്കുന്നില്ല. പ്രതിയുമായി ഉന്നത രാഷ്​ട്രീയ നേതാക്കന്മാരുടെയും സമുദായ നേതാക്കന്മാരുടെയും സാന്നിധ്യത്തിൽ ഉണ്ടാക്കിയെന്ന്​ പറയുന്ന ഒത്തുതീർപ്പ്​ വാർത്തയോടൊപ്പം തന്നെ  ഒത്തുതീർപ്പ്​ ഭയംമൂലം സമ്മർദത്തിനും പരപ്രേരണയാലും സമ്മതിക്കേണ്ടിവന്നതാണെന്ന്​ മർദനമേറ്റ യുവാവി​​​െൻറ മാതാവി​​​െൻറ പ്രസ്​താവനയും ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ടായിരുന്നു. സമ്മർദത്താലുള്ള ഒത്തുതീർപ്പ്​ നിയമപരമായി നിലനിൽക്കില്ല. അപ്രകാരമുള്ള ഒത്തുതീർപ്പിനെ അടിസ്​ഥാനപ്പെടുത്തി പൊ ലീസിന്​ ഇൗ കേസ്​ അവസാനിപ്പിക്കാനാവില്ല. പ്രതിസ്​ഥാനത്തുനിൽക്കുന്ന എം.എൽ.എക്കെതിരെ സ്​ത്രീ ഉന്നയിച്ച പരാതിയനുസരിച്ച്​ ഇന്ത്യൻ ശിക്ഷാനിയമം 323, 354, 509, 294 (ബി) കേരള പൊലീസ്​ ആക്​ട്​ 112(എ) വകുപ്പുകളനുസരിച്ച്​ ശിക്ഷാർഹമായ കുറ്റങ്ങൾ ചേർത്ത്​ ​േകസെടുക്കണം.

'സ്​ത്രീയെ മാനഭംഗപ്പെടുത്തണമെന്ന്​ ഉദ്ദേശ്യംവെച്ച്​ അവളുടെ ​നേരെ കൈയേറ്റം ചെയ്യുകയോ കുറ്റകരമായ ബലപ്രയോഗം നടത്തുന്നതിനെതിരെ അഞ്ചുവർഷം വരെ തടവുശിക്ഷ വിധിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ്​ ​െഎ.പി.സി 354. സ്​ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യംവെച്ചുള്ള വാക്കോ ആംഗ്യമോ ചെയ്​താൽ ഒരുവർഷം വരെ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്​ ​െഎ.പി.സി 509.​ കേൾക്കുന്നവർക്ക്​ അറപ്പും വെറുപ്പും വരുന്ന അസഭ്യം പറയുന്നതിനെതിരെയുള്ള കുറ്റമാണ്​ ​െഎ.പി.സി 294 (ബി). സ്വേച്ഛയാ ദേഹോപദ്രവം ഏൽപിക്കുന്ന കുറ്റമാണ്​ ​െഎ.പി.സി 323ാം വകുപ്പ്​. സ്​ത്രീയുടെ മാനത്തെ അപമാനിക്കുന്നതിനെതിരെ കഴിഞ്ഞ ഇടതുഭരണകാലത്ത്​ സുപ്രീംകോടതി വിധിയുടെ അടിസ്​ഥാനത്തിൽ നിയമസഭ പാസാക്കി നടപ്പാക്കിയ 2011ലെ കേരള പൊലീസ്​ ആക്​ട്​ 119 (എ) വകുപ്പനുസരിച്ച്​ സ്​ത്രീയുടെ മാനത്തെ അപമാനിക്കുംവിധം പൊതുസ്​ഥലത്ത്​ ഏത്​ പ്രവൃത്തി ചെയ്​താലും മൂന്നുവർഷം വരെയോ 10,000 രൂപ പിഴയോ ചുമത്താവുന്ന കുറ്റമാണ്​ മേൽ വിവരിച്ച കുറ്റങ്ങളെല്ലാം. കോടതിയുടെ അന​ുമതിയോടുകൂടിപോലും പ്രതിക്ക്​ ഇരയുമായി വിചാരണവേളയിൽപോലും ഒത്തുതീർപ്പാക്കാൻ പാടില്ലാത്തതും പൊലീസിന്​ കോടതിയുടെ വാറൻറില്ലാതെ പ്രതിയെ അറസ്​റ്റ്​ ചെയ്യാൻ അധികാരമുള്ള ​കൊഗ്​നൈസബിൾ ഗണത്തിൽപെട്ട കുറ്റമാണ്. ഏതെങ്കിലും പൊലീസ്​ ഉദ്യോഗസ്​ഥ​​​െൻറ മുമ്പാകെ ഒരു കൊഗ്​നൈസബിൾ ഗണത്തിൽപെട്ട കുറ്റം ചെയ്യുന്നത്​ തടയാൻ ത​​​െൻറ കഴിവി​​​െൻറ പരമാവധിക്കൊത്തവണ്ണം പ്രവൃത്തിക്കണമെന്ന ക്രിമിനൽ നടപടി നിയമസംഹിത 149ാം വകുപ്പ​ിലെ വ്യവസ്​ഥക്ക്​ വിപരീതമായി സംഭവസ്​ഥലത്തുണ്ടായിരുന്ന പൊലീസ്​ ഇൻസ്​​െപക്​ടറുടെ നടപടി പൊലീസി​​​െൻറ ഒൗദ്യോഗിക കൃത്യത്തിൽ വീഴ്​ചവരുത്തിയതിന്​ 2011ലെ കേരള പൊലീസ്​ ആക്​ട്​ 114 (എ) വകുപ്പനുസിച്ച്​ മൂന്നുമാസം വരെയോ പിഴയോ ചുമത്താവുന്ന കുറ്റമനുസരിച്ചും കേസെടുക്കേണ്ടതാണ്​. 

സ്​ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച എല്ലാ കേസുകളിലും അന്വേഷണത്തി​​​െൻറ ആരംഭത്തിൽ തന്നെ ക്രിമിനൽ നടപടി നിയമസംഹിത 164ാം വകുപ്പനുസരിച്ചും സംസ്​ഥാന പൊലീസ്​  മേധാവി അയച്ച സർക്കുലറി​​​െൻറ അടിസ്​ഥാനത്തിലും എം.എൽ.എക്കെതിരെയുള്ള മേൽ കേസിൽ പരാതിക്കാരിയായ ഇരയുടെ രഹസ്യമൊഴി ജുഡീഷ്യൽ മജിസ്​ട്രേറ്റി​​െൻറ മുമ്പാകെ രേഖപ്പെടുത്തിക്കഴിഞ്ഞു. കേസന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​െ​ട​യാ​ണ്​ പൊ​ടു​ന്ന​നെ ‘മ​ധ്യ​സ്​​ഥം’ ഉ​ണ്ടാ​യ​താ​യി അ​റി​യു​ന്നത്​. ജുഡീഷ്യൽ മജിസ്​ട്രേറ്റി​​​െൻറ മുമ്പാകെ ഇര മൊഴിനൽകുന്നതിന്​ മുമ്പ്​ കേസി​​​െൻറ ആവശ്യത്തിന്​ ഏറ്റവും യോജിച്ച രീതിയിൽ മാത്രം മൊഴി രേഖപ്പെടുത്തേണ്ടതാണെന്നും അപ്രകാരം രഹസ്യമൊഴി നൽകുന്ന വ്യക്തിയെ സത്യമായ മൊഴിയാണ്​ നൽകുന്നതെന്ന്​ ​ശപഥം ചെയ്യിപ്പിക്കണമെന്നും​ ക്രിമിനൽ നടപടി നിയമസംഹിത 164 (5)ാം വകുപ്പിൽ വ്യവസ്​ഥയു​ണ്ട്​. പിന്നീട്​ വിചാരണവേളയിൽ മജിസ്​ട്രേറ്റ്​ പ്രോസിക്യൂഷൻ സാക്ഷിയായി കോടതിയിൽ മൊഴിനൽകാനും ബാധ്യസ്​ഥനാണ്​. എം.എൽ.എമാർക്കും എം.പിമാർക്കുമെതിരെയുള്ള കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേകം നാമനിർദേശം ​െചയ്യപ്പെട്ട എറണാകുളത്തെ അഡീഷനൽ ചീഫ്​ ജുഡീഷ്യൽ മജിസ്​​േട്രറ്റ്​ കോടതിക്ക്​ മാത്രം വിചാരണ ചെയ്യാൻ അധികാരമുള്ളതാണ്​ ഇൗ കേസ്​. മജിസ്​ട്രേറ്റി​​െൻറ മുമ്പാകെ ഇര സ്വമേധയാ നൽകിയ മൊഴി-സമ്മർദ​െത്ത തുടർന്ന്​ പൊലീസി​​​െൻറ മുമ്പാകെ മധ്യസ്​ഥപ്രകാരം കേസ്​ അവസാനിച്ചതായ മൊഴിയുടെ അടിസ്​ഥാനത്തിൽ ഇൗ കേസ്​ കുഴിച്ചുമൂടാൻ നിയമപരമായി സാധ്യമല്ല. ഇത്​ ഭാവിയിൽ സ്വാധീന ശക്തിയുള്ളവർക്ക്​ ഏത്​ ഹീനകുറ്റം ചെയ്​താലും സമ്മർദം കൊണ്ടുള്ള ഒത്തുതീർപ്പി​​​െൻറ ബലത്തിൽ രക്ഷപ്പെടാനും സ്വാധീനശക്തിയില്ലാത്ത സാധാരണക്കാരന്​ വ്യാജ പരാതിയുടെപേരിൽ പോലും ശിക്ഷ ഏറ്റുവാങ്ങേണ്ട സ്​ഥിതി രാജ്യത്തുണ്ടാക്കും. 

(കേരള ഹൈകോടതി മുൻ സ്​റ്റേറ്റ്​ പബ്ലിക്​ പ്രോസിക്യൂട്ടറും കേരള ഡയറക്​ടർ ജനറൽ ഒാഫ്​ പ്രോസിക്യൂഷനുമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleKB Ganesh kumarmalayalam newsCase Against Ganesh KumarHush Up
News Summary - Hush Up The Case - Article
Next Story