Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅണയാതെ സൂക്ഷിക്കണം ആ...

അണയാതെ സൂക്ഷിക്കണം ആ ദീപശിഖയെന്നും

text_fields
bookmark_border
T Prakasham, Muhammed Abdurahiman, k kelappan
cancel
camera_alt

ടി. പ്രകാശം,  മുഹമ്മദ്​ അബ്​ദുറഹ്​മാൻ, കെ. കേളപ്പൻ

ദേശീയ പ്രസ്​ഥാനം കെട്ടിപ്പടുക്കുന്നതിലും സ്വാതന്ത്ര്യപ്പോരാട്ടത്തിന്​ ഗതിവേഗം പകരുന്നതിലും നിർണായ പങ്കുവഹിച്ച പ്രഥമ കെ.പി.സി.സി സമ്മേളനം ഒറ്റപ്പാലത്ത്​ നടന്നിട്ട്​​ നൂറ്റാണ്ട്​ പിന്നിടവെ, സമകാലിക ഇന്ത്യൻ അവസ്​ഥയിലൂന്നി ആ കൂട്ടായ്​മയുടെ പ്രസക്​തി എടുത്തുപറയുകയാണ്​ ഗാന്ധിയനും മുൻ രാജ്യസഭാംഗവുമായ ലേഖകൻ. അന്നത്തേതിനേക്കാൾ അപകടകരമായ രാഷ്​ട്രീയ-സാമ്പത്തിക അവസ്​ഥയിലാണ്​ രാജ്യമെന്നും അതിനു​ മാറ്റമുണ്ടാക്കാൻ പുതുതലമുറ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു

കേരള രാഷ്​ട്രീയത്തി​നും ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടങ്ങൾക്കും വഴിത്തിരിവ്​ തീർത്ത, കെ.പി.സി.സിയുടെ ഒറ്റപ്പാലം സമ്പൂർണ സമ്മേളനത്തിന് ഇന്ന്​ നൂറ്റാണ്ട്​ തികയുന്നു. ആ മഹാ സമ്മേളനത്തി​െൻറ ആശയവും പ്രമേയവും മു​െമ്പന്നത്തേക്കാളേറെ പ്രസക്​തമായ കാലത്താണ്​ നമ്മളുള്ളത്​.

രാജ്യമാകെ ഭിന്നിപ്പി​െൻറ, തരംതിരിക്കലി​െൻറ, മാറ്റിനിർത്തലി​െൻറ അന്തരീക്ഷം നിലനിൽക്കെ ഐക്യത്തി​െൻറയും കൂടിച്ചേരലി​ന്‍റെയും സാഹോദര്യത്തി​െൻറയും സന്ദേശം പ്രസരിപ്പിച്ചാണ്​ ​ നിസ്വാർഥരും ധീരരും സ്വാതന്ത്ര്യദാഹികളുമായ ഒരു പറ്റം മനുഷ്യ സ്​നേഹികൾ 1921 ഏപ്രിൽ 23മുതൽ 26 വരെ നിളാ തീരത്ത് ഒരുമിച്ചിരുന്നത്.

കേരളത്തി​െൻറ രാഷ്​​ട്രീയ ഗതിവിഗതികളെ മാറ്റിമറിച്ച സംഭവമായി സമ്മേളനം മാറി. മദ്രാസ് സംസ്ഥാനത്തി​െൻറ ഭാഗമായിരുന്ന ഒറ്റപ്പാലത്ത് നടന്ന ഈ ഒത്തുചേരലാണ് ഐക്യകേരളമെന്ന ആശയത്തിന്​ വിത്തുപാകിയത്. ഭാഷാടിസ്​ഥാനത്തിൽ പ്രസ്​ഥാനത്തെ കെട്ടിപ്പടുക്കണമെന്ന നാഗ്​പുർ കോൺഗ്രസ്​ സമ്മേളനത്തി​െൻറ തീരുമാനപ്രകാരമായിരുന്നു കേരളാപ്രദേശ്​ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്​. മലബാർ ജില്ല കോൺഗ്രസ്​ കമ്മിറ്റിയുടെ ​പ്രവർത്തകർക്കു​ പുറമെ കൊച്ചിയിലെയും തിരുവിതാംകൂറിലെയും പ്രതിനിധികൾ കൂടിയെത്തിയ സമ്മേളനത്തിലുടനീളം നമ്മളൊന്ന്​ എന്ന ആശയം നിലനിന്നിരുന്നു.

എല്‍.എ. സുബ്ബരാമ അയ്യര്‍ ചെയര്‍മാനും പെരുമ്പിലാവില്‍ രാവുണ്ണി മേനോന്‍ സെക്രട്ടറിയും ചെങ്ങളത്ത് മാധവമേനോന്‍ വളൻറിയര്‍ ക്യാപ്റ്റനും ഹമീദ് ഖാന്‍ ഖിലാഫത്ത് സമ്മേളന സെക്രട്ടറിയുമായ സംഘത്തിനായിരുന്നു മഹാസമ്മേളനത്തി​െൻറ​ ആതിഥ്യച്ചുമതല. സമ്മേളനത്തിന്​ അധ്യക്ഷത വഹിക്കാനെത്തിയ എ.ഐ.സി.സി പ്രസിഡൻറ്​ ആ​ന്ധ്ര സിംഹം ബാരിസ്​റ്റർ ടി. പ്രകാശത്തെ സ്വീകരിച്ച്​ ഒറ്റപ്പാലം റെയിൽവേ സ്​റ്റേഷനിൽ നിന്ന്​ ചുനങ്ങാട്​ കുഞ്ഞിക്കാവമ്മ ഉൾപ്പെടെയുള്ള വനിതകൾ നടത്തിയ പ്രകടനം ഇന്ത്യയിൽ അവ്വിധത്തിൽ ആദ്യത്തേതായിരുന്നു.

മുൻനിര നേതാക്കളായ എം.പി. നാരായണ മേനോൻ, കെ.പി. കേശവമേനോൻ, കെ.എം. മൗലവി, കട്ടിലശ്ശേരി എം.വി. മുഹമ്മദ്​ മൗലവി, വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി,ആലി മുസ്​ലിയാർ, മോഴിക്കുന്നത്ത്​ ബ്രഹ്​മദത്തൻ നമ്പൂതിരി,പ​ത്രാധിപർ ജോർജ്​​ ജോസഫ്​, സയ്യിദ്​ മുർത്തസാ, കേരളഗാന്ധി കെ. കേളപ്പൻ തുടങ്ങിയവരുടെ സാന്നിധ്യവും സംഭാഷണങ്ങളും അന്നവിടെ ഒത്തുചേർന്നവർക്കും അവരിൽ നിന്ന്​ സമ്മേളന സന്ദേശം ഏറ്റെടുത്തവർക്കും എത്രമാത്രം ഊർജം പകർന്നുവെന്നതിന്​​ തുടർനാളുകളിലെ സ്വാതന്ത്ര്യസമര ചരി​തം സാക്ഷി. ഒറ്റപ്പാലം സമ്മേളനം രാഷ്​ട്രീയ കേരളത്തിന്​ നൽകിയ ഉപഹാരമായിരുന്നു വീരപുത്രൻ മുഹമ്മദ് അബ്​ദുറഹ്മാൻ സാഹിബ്​.

അലിഗഢിൽ പ്രവർത്തിച്ചിരുന്ന ജാമിഅ മില്ലിയ്യ സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന മുഹമ്മദ്​ അബ്​ദുറഹ്​മാ​ൻ നാഗ്​പൂർ കോൺഗ്രസ്​ സമ്മേളനത്തിൽ ആദ്യാവസാനം പങ്കുകൊണ്ടിരുന്നു. ഐക്യകേരളം സംബന്ധിച്ച്​ കെ. മാധവൻ നായർ നൽകിയ നിവേദനത്തെ പിൻതാങ്ങിയതും അദ്ദേഹമാണ്​. സമ്മേളന ശേഷം മലബാറിലേക്ക്​ പുറപ്പെടുവാൻ ഖിലാഫത്ത്​ നായകൻ മൗലാന മുഹമ്മദലി അബ്​ദുറഹ്​മാനോട്​ ആവശ്യപ്പെടുകയായിരുന്നു. മതമൈത്രിയുടെയും മാനവികതയുടെയും മഹാപ്രചാരകനായ സാബി​െൻറ പ്രവർത്തന മണ്ഡലം കേരളമാവാൻ ആ സമ്മേളനം നിമിത്തമായെന്നു വേണം കരുതാൻ. ഒറ്റപ്പാലത്ത്​ ഒത്തുചേർന്ന സേനാനികളെ മർദിച്ചൊതുക്കി ചോരയിൽ മുക്കുവാനുള്ള വെള്ളപ്പട്ടാളത്തി​െൻറ ശ്രമങ്ങൾക്കും അദ്ദേഹം സാക്ഷിയായി.

അന്നും ഇന്നും എന്നും പ്രസക്​തം

അന്നത്തെ സമ്മേളനത്തി​െൻറ ചരിത്രം ഇന്ന്​ ഇരുന്നു വായിക്കുകയും പങ്കുവെക്കുകയും ചെ​യ്യേണ്ടത്​ അത്യാവശ്യമാണെന്ന്​ വാദിക്കുവാൻ ഒരുപാട്​ കാരണങ്ങളുണ്ട്​. ജീവിത സ്വാസ്​ഥ്യം തകർത്തിരുന്ന കള്ള് ഷാപ്പുകൾക്കെതിരെ ആഹ്വാനമുയർന്നത്​ ഒറ്റപ്പാലം സമ്മേളനത്തിലായിരുന്നു. കാർഷികാധിഷ്​ഠിതമായിരുന്ന കേരള സമ്പദ്​ വ്യവസ്​ഥയുടെ നിലനിൽപി​െൻറ ആധാരമായി മദ്യവിപണിയിൽനിന്നുള്ള വരുമാനം പ്രതിഷ്​ഠിക്കപ്പെടുന്ന കാലത്ത്​ മദ്യവർജന സമ്മേളന പ്രമേയം പുനർവായനക്ക് വിധേയമാക്കേണ്ടതു തന്നെയാണ്. മദ്യം സൃഷ്​ടിക്കുന്ന സാമൂഹിക വിപത്ത് അക്കാലത്തേതിൽനിന്ന്​ എത്രയോ ഇരട്ടിയായി വർധിച്ചിരിക്കുന്നു എന്നും മറന്നുപോകരുത്​. ​

രാഷ്​​ട്രീയ പ്രവർത്തനം കൊല്ലും, കൊലക്കുമുള്ള വേദിയാവുകയും ഭരണസംവിധാനം ധനസമ്പാദനത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമുള്ള മറയുമായി മാറിയിരിക്കെ നൂറ്റാണ്ട് മുമ്പ് സംശുദ്ധമായ ആശയങ്ങളിലൂന്നി, ലാഭേച്ഛയില്ലാതെ രാജ്യത്തി​െൻറ ഐക്യത്തിനായുള്ള കാഹളം മുഴക്കിയ മഹാരഥന്മാരുടെ പിന്മുറക്കാരാണ്​ നമ്മളെന്ന്​ അഭിമാനം കൊള്ളാനുള്ള അവകാശം നമുക്കുണ്ടോ എന്ന്​ ഓരോ രാഷ്​​ട്രീയ പ്രവർത്തകനും ആലോചിക്കുക തന്നെ വേണം.

ജന്മിത്വത്തിനെതിരായ ഗാന്ധിമാർഗത്തിലൂന്നിയ യുദ്ധപ്രഖ്യാപനമായിരുന്നു സമ്മേളനം. ഫ്യൂഡലിസത്തിനെതിരെ, കുടിയാന്മാരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന സമ്മേളന പ്രമേയത്തി​െൻറ കരുത്തിലാണ് ജന്മിത്വ വാഴ്ചയുടെ അടിവേരറുക്കപ്പെട്ടത്. സാ​ങ്കേതികമായി ജന്മിത്വം ഇല്ലായ്മ ചെയ്യപ്പെ​ട്ടെങ്കിലും നവയുഗ ജന്മിത്വം വീണ്ടും ഉയർന്നുവന്നു. സാമ്പത്തിക അസമത്വമാണ്​ അതിന്​ വിത്തുംവളവും നൽകിയത്​. ഡോ. ബി.ആർ. അംബേദ്​കറും ജവഹർലാൽ നെഹ്റുവും ഉൾപ്പെടെയുള്ള മഹാരഥന്മാർ വിഭാവനം ചെയ്​ത സാമൂഹിക നീതിയും സമത്വവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിൽ ദരിദ്ര ജനകോടികൾക്കുപോലും സുസ്ഥിര വളർച്ചയും വികസന പ്രക്രിയകളിൽ തുല്യപങ്കാളിത്തവും സാധ്യമായിരുന്നു. ദൗർഭാഗ്യവശാൽ ആ വികസന സങ്കൽപം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം സ്വാതന്ത്ര്യലബ്​ധിക്ക്​ മുമ്പുള്ളതിനേക്കാൾ വർധിച്ചു വന്നിരിക്കുന്നു. ഭരണവർഗത്തി​െൻറ അടുപ്പക്കാരായ ധനികർ അതിസമ്പന്നരും രാജ്യത്തി​െൻറ ഭരണഗതി നിശ്ചയിക്കാൻ കെൽപുള്ളവരുമായി മാറിയിരിക്കുന്നു.

രാജ്യത്തി​െൻറ വിശപ്പകറ്റുവാൻ പണിപ്പെടുന്ന കർഷക സമൂഹം തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി മഞ്ഞത്തും വെയിലത്തും മാസങ്ങളോളം സമരമിരിക്കുന്നതിനും അവരെ അവഗണിച്ചും ആക്രമിച്ചും ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുന്നതിനും സാക്ഷികളാകു​േമ്പാൾ ജന്മിത്വം പുനർജനിക്കുന്നുവെന്ന്​ പറയാതിരിക്കാനാവില്ല. നിസ്സഹകരണ പ്രസ്​ഥാനത്തി​െൻറ കാലികപ്രസക്​തിയാണത്​ ബോധ്യപ്പെടുത്തുന്നത്​.

പ്രഥമ പരിഗണന മനുഷ്യ സൗഹാർദത്തിന്​

ഹിന്ദുവും മുസൽമാനും സിഖ്​ വീരരും ക്രൈസ്​തവ സമൂഹവുമുൾപ്പെടെ നാനാ ജാതി മത വിശ്വാസികൾ ഒരുമിച്ച്​ ചേർന്ന്​ ജീവനും ജീവിതവും നൽകി പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യവും പരമാധികാരവും ചോദ്യം ചെയ്യപ്പെടുന്നുവെന്നതും മനുഷ്യർ അതി ഭീതിദമാം വിധം വിഭജിക്കപ്പെട്ടുവെന്നതുമാണ്​ രാജ്യത്തെ സ്​നേഹിക്കുന്ന ഓരോ മനുഷ്യനെയും സമകാലിക ഇന്ത്യയിൽ ആകുലപ്പെടുത്തുന്നത്​. സ്വാതന്ത്ര്യലബ്​ധിക്കുശേഷം രാഷ്​ട്രവും രാഷ്​ട്രീയവും ഓരോ മനസ്സിലും പ്രതീക്ഷയുടെ നാളങ്ങൾ കൊളുത്തിയെങ്കിലും പിന്നീട് രാഷ്​ട്രീയ അപചയവും ഗാന്ധിയൻ ദർശനങ്ങളിൽ നിന്നുള്ള പിന്തിരിയലും രാജ്യത്തെ ഇരുട്ടിലേക്കാണ് തള്ളിയത്​.

വർഗീയതയിലും വിഭാഗീയതയിലുമൂന്നിയ രാഷ്​ട്രീയ പ്രവർത്തനം ശീലമാക്കിയ ഭരണകൂടമാക​ട്ടെ ലോകത്തിനു മുന്നിൽ നാണംകെടുത്തിക്കൊണ്ട്​ ബഹുസ്വര ഇന്ത്യയെ മതാന്ധതയുടെ കൂരിരുൾക്കാട്ടിലേക്കാണ്​ നയിച്ചുകൊണ്ടിരിക്കുന്നത്​.

ജനങ്ങളെ ഭിന്നിപ്പിച്ച്​ ഇന്ത്യയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ച സാമ്രാജ്യത്വ ശക്​തികളെ സൗഹാർദവും സ്​നേഹവും ഉയർത്തിപ്പിടിച്ച്​ മുട്ടുകുത്തിച്ച പൂർവസൂരികളെ മാതൃകയാക്കി ഛിദ്രശക്​തികളുടെ ഉരുക്കുമുഷ്​ഠിയിൽനിന്ന്​ രാജ്യത്തെ വീണ്ടെടുക്കുവാൻ ഏവരും ഒരുമിച്ചിറങ്ങേണ്ട സമയമാണിത്​. അതിനുള്ള ഊർജമാവ​ട്ടെ ഒറ്റപ്പാലം സമ്മേളനത്തെക്കുറിച്ചുള്ള ഓർമകൾ.

തയാറാക്കിയത്:നൗഷാദ് പുത്തൻപുരയിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccKPCC Ottapalam plenary session
News Summary - hundred years to the KPCC Ottapalam plenary session
Next Story