Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകൂട്ടിലെ കിളി എന്നാണ്...

കൂട്ടിലെ കിളി എന്നാണ് മോചനം നേടുക?

text_fields
bookmark_border
cbi
cancel

പരേതർക്ക്​ നീതിതേടി നിലവിളിക്കാനാവില്ല, അവർക്കുവേണ്ടി അതു നിർവഹിക്കൽ ജീവിച്ചിരിക്കുന്നവരുടെ കടമയാണ്​- ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കേസിൽ ഒരു വ്യക്​തിയെ തെളിവുകളില്ലെന്നു​ കണ്ട്​ കോടതി കുറ്റമുക്​തനാക്കിയപ്പോൾ ഈ ചൊല്ലാണ്​ മനസ്സിലെത്തിയത്​. എന്താണ്​ അതിൽനിന്ന്​ മനസ്സിലാക്കേണ്ടേത്​​? നമ്മുടെ പൊലീസും സി.ബി.ഐയും മറ്റ്​ അന്വേഷണ സംഘങ്ങളുമൊന്നും നേരാംവണ്ണമല്ലേ പ്രവർത്തിക്കുന്നത്​? അതോ മറ്റാരുടെയോ നിർദേശങ്ങൾക്കനുസരിച്ചാണോ​? രാഷ്​ട്രീയ പകപോക്കലി​നുള്ള ചട്ടുകങ്ങളായി അവ ഉപയോഗിക്കപ്പെടുന്നുണ്ടോ?

കോൺഗ്രസ്​ ലോക്​സഭാംഗം ശശി തരൂരി​െൻറ സംഭവമാണ്​ ഞാൻ പറഞ്ഞുവന്നത്​. 2014 ജനുവരി 17ന്​ അദ്ദേഹത്തി​െൻറ ഭാര്യ സുനന്ദ പുഷ്​കറിനെ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസി​െൻറ പ്രാഥമിക അന്വേഷണങ്ങൾക്കുശേഷം 2015 ജനുവരി ഒന്നിന്​ അജ്ഞാത വ്യക്തികൾക്കെതിരെ കൊലക്കുറ്റത്തിന്​ കേസ്​ രജിസ്​റ്റർ ചെയ്​തു. പിന്നാലെ തരൂരിനെതിരെയും കേസെടുത്തു- ആത്​മഹത്യ ​​​പ്രേരണയാണ്​ ചുമത്തിയ കുറ്റം. ഏറെ പ്രശസ്​തനാണ്​ തരൂർ എന്നതിനാൽ കേസ്​ പൊതുമണ്ഡലത്തിൽ സജീവ ചർച്ചയായി. അദ്ദേഹത്തിന്​ വില്ലൻ പരിവേഷം ചാർത്തിക്കൊടുക്കുവാനും പലരും മുന്നിട്ടിറങ്ങി. പക്ഷേ, അദ്ദേഹം അക്ഷോഭ്യനായി പതറാതെ ഉറച്ചുനിന്നു.

ഈ കാലഘട്ടത്തിൽ അദ്ദേഹം നേരിട്ട മാനസിക പീഡനങ്ങൾ എത്രയായിരിക്കും​? എന്തായാലും 97 സാക്ഷികളെ വിസ്​തരിച്ച്​ പരിശോധിച്ച ശേഷം ഡൽഹി സ്​പെഷൽ ജഡ്​ജി ഗീതാഞ്​ജലി ഗോയൽ വിധി പറഞ്ഞു- തരൂരിനെതിരായ ആരോപണങ്ങളെല്ലാം അടിസ്​ഥാന രഹിതമാണെന്ന്​. ഈ പൊലീസ്​ എന്തു കണ്ടിട്ടാണ്​ കുറ്റപത്രം നൽകിയത്​? സാക്ഷികളെ വിസ്​തരിക്ക​ു​േമ്പാൾ അദ്ദേഹത്തെ കുറ്റക്കാരനാക്കാനുള്ള തെളിവുകൾ കോടതി കണ്ടെത്തിക്കൊള്ളുമെന്നോ? ഈ വിധി പ്രസ്​താവ്യം ഡൽഹി പൊലീസി​െൻറയും രാജ്യത്തെ അന്വേഷണ ഏജൻസികളുടെയും പ്രവർത്തനങ്ങളെക്കുറിച്ചും ചോദ്യങ്ങളുയർത്തുന്നു.

2ജി കേസി​െൻറ കാര്യം നോക്കാം നമുക്ക്​. കോൺഗ്രസി​െൻറയും ഡി.എം.കെയുടെയും നേതാക്കൾ അഴിമതിയുടെ സകല അതിരുകളും ലംഘിച്ചുവെന്നാണ്​ അന്ന്​ പറഞ്ഞുകേട്ടിരുന്നത്​. കേന്ദ്രമന്ത്രിയായിരുന്ന രാജയും പാർലമെൻറംഗവും അന്നത്തെ തമിഴ്​നാട്​ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളുമായ കനിമൊഴിയും മാസങ്ങളോളം ജയിലിലടക്കപ്പെട്ടു. വിഷയം തെരഞ്ഞെടുപ്പ്​ ഫലങ്ങളെ കാര്യമായി സ്വാധീനിച്ചു. തമിഴ്​നാട്ടിൽ ഡി.എം.കെയുടെ അധികാരം നഷ്​ടപ്പെട്ടു. പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ദയനീയമായി തോറ്റു. എന്നി​ട്ടോ​? പ്രത്യേക സി.ബി.ഐ കോടതി കുറ്റാരോപിതരെ മുഴുവൻ കുറ്റമുക്​തരെന്നു കണ്ട്​ വെറുതെവിട്ടു. ഈ കാലഘട്ടത്തിലെല്ലാം ഈ മനുഷ്യർ നേരിട്ട അപമാനങ്ങൾക്ക്​ ആരാണ്​ നഷ്​ടപരിഹാരം നൽകുക?

ബൊഫോഴ്​സി​െൻറ കഥയും സമാനമാണ്​. രാജ്യത്തി​െൻറ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന രാജീവ്​ ഗാന്ധി വമ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന കാലത്താണീ സംഭവം. ഇന്ത്യയിലെ യുവജനങ്ങൾക്ക്​ അദ്ദേഹത്തെപ്പറ്റി വലിയ പ്രതീക്ഷകളായിരുന്നു. ബൊഫോഴ്​സ്​ അഴിമതി ആരോപണങ്ങളുടെ ഫലമായി 1989ലെ പൊതു തെരഞ്ഞെടുപ്പിൽ രാജീവി​ന്​ അധികാരം നഷ്​ടമായി. അതോടെ കേസും ​പൊതുശ്രദ്ധയിൽനിന്ന്​ മാഞ്ഞുപോയി. രാജീവിൽ രാജ്യത്തിന്​ പുതു ഉദയം പ്രതീക്ഷിച്ച ജനങ്ങളുടെ കാര്യമോ?

സ്വാതന്ത്ര്യലബ്​ധിക്കുശേഷം സകല സർക്കാറുകളും രാജ്യത്തെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്​തിട്ടുണ്ടെന്ന്​ പറയാതിരിക്കാനാവില്ല. അതുകൊണ്ടാണ്​ കൂട്ടിൽനിന്ന്​ പുറത്തുവരാൻ മദ്രാസ്​ ഹൈകോടതി കഴിഞ്ഞയാഴ്​ച സി.ബി.ഐയോട്​ ആവശ്യപ്പെട്ടത്​. സുപ്രീംകോടതിയും സി.ബി.ഐ വിശേഷിപ്പിച്ചത്​ 'കൂട്ടിലടയ്​ക്കപ്പെട്ട തത്ത'യെന്നാണ്​.

രണ്ടു മനുഷ്യരെക്കുറിച്ചു കൂടി പറയാം. ഒന്ന്​ ഒരു റിക്ഷാവലിക്കാരനാണ്​- പേര്​ ജുമ്മൻ ഖാൻ, ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ ആഗ്രയിലെ ജയിലിൽ കഴിയുകയായിരുന്നു. ശിക്ഷ നടപ്പാക്കപ്പെടുന്നതിന്​ ഏതാനും ദിവസം മുമ്പ്​​ സന്ദർശിച്ച റിപ്പോർട്ടറോട്​ പ്രതീക്ഷ വറ്റിയ ആ മനുഷ്യൻ പറഞ്ഞു- 'സർ, ഞാനാ പെൺകൊച്ചിനെ കൊന്നിട്ടില്ല'; മരിക്കാൻ പോകുന്ന മനുഷ്യൻ നുണപറയില്ലെന്ന്​ ഒരു ചൊല്ലുണ്ട്​.

ഒരു കുറ്റവും ചെയ്യാതെ ജയിലിലടക്കപ്പെട്ട ദീപ്​ചന്ദ്​ എന്നൊരു മനുഷ്യൻ പത്രവാർത്തകളുടെ ഫലമായി 1980ൽ മോചിതനാക്കപ്പെട്ടു, സമാധാനത്തിന്​ ഭംഗം വരുത്തിയെന്ന സംശയത്തിൽ ബ്രിട്ടീഷ്​ ഭരണകാലത്ത്​ പിടിയിലായതാണയാൾ. ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു അത്​, പക്ഷേ അത്​ നേടിയെടുക്കാനുള്ള മാർഗം അദ്ദേഹത്തിനില്ലായിരുന്നു. അദ്ദേഹത്തെ കാൺപൂരിൽനിന്ന്​ നൈനി ജയിലിലേക്ക്​ മാറ്റിയെന്ന അറിവ്​ പോലും കുടുംബത്തിൽ ഒരാൾക്കും ഇല്ലായിരുന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞുപോയി, അദ്ദേഹം ജയിലിൽ തന്നെ തുടർന്നു. ഒരു പത്രത്തിൽ വന്ന വാർത്തയെ തുടർന്ന്​ അധികൃതരും കോടതിയും സ്വമേധയാ താൽപര്യമെടുത്താണ്​ വിഷയത്തിൽ ഇടപെട്ടത്​. അപ്പോഴേക്ക്​ ഒരുപാട്​ വൈകിപ്പോയിരുന്നു. ദീപ്​ ചന്ദിന്​ ത​െൻറ വീട്ടുവിലാസമോ, വീട്ടിൽ ആരൊക്കെയുണ്ടെന്ന വിവരമോ ഒന്നും തന്നെ ഓർക്കുന്നുണ്ടായിരുന്നില്ല. തടവറ മാത്രമായിരുന്നു അദ്ദേഹത്തി​െൻറ ആശ്രയവും ആലയവും. മോചിതനാക്കപ്പെട്ട ശേഷവും അവിടവിടങ്ങളിൽ ആശയറ്റ്​ ചുറ്റിക്കറങ്ങി നടന്നു. ഒടുക്കം താൻ പാർത്തിരുന്ന ജയിൽ മുറിയുടെ മതിലിൽ തല ആഞ്ഞിടിച്ചാണ്​ കരുണയറ്റ, നീതി കെട്ട ലോകത്ത്​ നിന്ന്​ അദ്ദേഹം രക്ഷപ്രാപിച്ചത്​.

ഈ സംഭവങ്ങളെല്ലാം നമ്മോട്​ പറയുന്നതെന്താണ്​? ബ്രിട്ടീഷ്​ കാലത്തെ കെട്ട നിയമങ്ങളെയെല്ലാം ഇപ്പോഴും നമ്മൾ കെട്ടിപ്പൂട്ടി പരിപാലിച്ച്​ ഉപയോഗിക്കുന്നു. ഭരണത്തിലിരിക്കുന്നവർ അന്വേഷണ ഏജൻസികളെ തങ്ങളുടെ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു.അത്​ ഇനിയെങ്കിലും മാറിയേ പറ്റൂ. ഒരു പരമാധികാര ജനാധിപത്യ രാജ്യത്തെ പൗരജനങ്ങൾക്ക്​ വിവേചനമില്ലാത്ത ജീവിതം നയിക്കാൻ മൗലിക അവകാശമുണ്ട്​. എന്നാണ്​ അ​െതാക്കെ സാധ്യമാവുക? ഞാൻ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്​.

(ഹിന്ദുസ്​ഥാൻ ഹിന്ദി ദിനപത്രത്തി​െൻറ എഡിറ്റർ ഇൻ ചീഫ്​ ആണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajiv gandhishashi tharoorCBIcaged birds
News Summary - How to get freedom of caged birds?
Next Story