Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്ലാ​സ്റ്റി​ക്...

പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം ന​മ്മെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു?

text_fields
bookmark_border
world environmental day
cancel

ജൈ​വ​വൈ​വി​ധ്യ​ത്തി​ന് നാ​ശം

ഏ​ക​ദേ​ശം 19 മു​ത​ൽ 23 ദ​ശ​ല​ക്ഷം ട​ൺ വ​രെ പ്ലാ​സ്റ്റി​ക് ജ​ല​ത്തി​ൽ ചേ​രു​ന്നു. പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം ന​മ്മു​ടെ ക​ട​ലു​ക​ളി​ലും ന​ദി​ക​ളി​ലും ക​ര​യി​ലു​മു​ള്ള വി​വി​ധ ജീ​വ​ജാ​ല​ങ്ങ​ളി​ൽ വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു. മ​ലി​നീ​ക​ര​ണം മൂ​ലം പ​ക്ഷി​ക​ളു​ടെ​യും മ​ത്സ്യ​ങ്ങ​ളു​ടെ​യും വ​യ​റ്റി​ൽ ​​മൈ​ക്രോ പ്ലാ​സ്റ്റി​ക് ക​ണി​ക​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​കാ​ര​ണം ജീ​വി​ക​ളു​ടെ വ​ള​ർ​ച്ച മു​ര​ടി​ക്ക​ൽ, ദ​ഹ​ന ത​ക​രാ​റു​ക​ൾ എ​ന്നി​വ​ക്ക് കാ​ര​ണ​മാ​കു​ന്നു. ജ​ല​ജീ​വി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ ല​ഭി​ക്കു​ന്ന​തും വെ​ളി​ച്ച​വും ത​ട​യാ​ൻ പ്ലാ​സ്റ്റി​ക്കി​ന് ക​ഴി​യും.

കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി

പ്ലാ​സ്റ്റി​ക് ഉ​ൽ​പാ​ദ​നം ലോ​ക​ത്തി​ലെ ഏ​റ്റ​വും ഊ​ർ​ജം ആ​വ​ശ്യ​മാ​യ ഉ​ൽ​പാ​ദ​ന പ്ര​ക്രി​യ​ക​ളി​ലൊ​ന്നാ​ണ്, ആ​ഗോ​ള താ​പ​നി​ല വ​ർ​ധ​ന 1.5 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​നു​ള്ള പാ​രി​സ് ഉ​ട​മ്പ​ടി​യു​ടെ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ൽ ഇ​തൊ​രു ത​ട​സ്സ​മാ​ണ്.

മ​നു​ഷ്യ ആ​രോ​ഗ്യം

മൈ​ക്രോ പ്ലാ​സ്റ്റി​ക്സി​ന് ശ്വ​സ​ന​ത്തി​ലൂ​ടെ​യും ച​ർ​മ​ത്തി​ലൂ​ടെ​യും ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​നും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടാ​നും ക​ഴി​യും. * മൈ​ക്രോ പ്ലാ​സ്റ്റി​ക്സി​ലെ ചി​ല രാ​സ​വ​സ്തു​ക്ക​ൾ പൊ​ണ്ണ​ത്ത​ടി, പ്ര​മേ​ഹം, മ​സ്തി​ഷ്ക ആ​രോ​ഗ്യ​പ്ര​ശ്നം, അ​ർ​ബു​ദം എ​ന്നി​വ​ക്ക് കാ​ര​ണ​മാ​കു​ന്നു. മൈ​ക്രോ പ്ലാ​സ്റ്റി​ക് മ​നു​ഷ്യ​നെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ഗ​വേ​ഷ​ണം ന​ട​ക്കു​ന്നു.

ലോ​ക​ത്തെ മാ​ലി​ന്യ​ത്തി​ന്റെ 40 ശ​ത​മാ​ന​വും ക​ത്തി​ക്കു​ന്നു. അ​തി​ൽ 12 ശ​ത​മാ​ന​വും പ്ലാ​സ്റ്റി​ക്കാ​ണ്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​ത് ഹൃ​ദ്രോ​ഗ, ശ്വാ​സ​കോ​ശ പ്ര​ശ്ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plasticWorld Environment Dayplastic pollution
News Summary - How does plastic pollution affect us
Next Story