പ്രതിരോധരംഗത്തെ വൻ കുതിപ്പ്
text_fieldsപ്രതിരോധ ഗവേഷണ രംഗത്തെ വലിയൊരു മുന്നേറ്റമാണ് ഉപഗ്രഹവേധ സംവിധാനം പരീക്ഷിച്ചതി ലൂടെ രാജ്യം സ്വായത്തമാക്കിയിരിക്കുന്നത്. എ.പി.ജെ അബ്ദുൽ കലാം ദ്വീപിൽനിന്നു വിക്ഷേ പിച്ച ഉപഗ്രഹവേധ മിസൈൽ കൃത്യം മൂന്ന് മിനിറ്റുകൊണ്ട് ലക്ഷ്യത്തെ തകർത്തു. 300 കിലോമീറ്റർ ഉയരത്തിൽ ലോ എർത്ത് ഓർബിറ്റ്് എന്ന അന്തരീക്ഷത്തിനു തൊട്ടു മുകളിലുള്ള ഭ്രമണപഥത്ത ിൽ ഉണ്ടായിരുന്ന ഉപഗ്രഹത്തെയാണ് മിസൈൽ തകർത്തത്. എ സാറ്റ് എന്ന ആൻറി സാറ്റലൈറ്റ് വെ പ്പൺ വിപുലീകരിച്ച് പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.
1959/60 കാലത്ത് യു.എസും റ ഷ്യയും വളരെ നേരത്തേതന്നെ ഇത്തരം ആയുധങ്ങൾ വിപുലീകരിച്ച് പരീക്ഷിച്ചിരുന്നു. ശീതയുദ്ധക്കാലത്ത് ബഹിരാകാശത്തും സൈനികമായി മേൽക്കൈ നേടാനായി ഈ വൻശക്തികൾ പരീക്ഷണങ്ങൾ നടത്തി വിജയിപ്പിച്ചിരുന്നു. യു.എസ്.എസ്.ആറിെൻറ പതനത്തോടെ ഈ മേഖലയിലുള്ള ഗവേഷണം നിർജീവമായി. 2007ൽ ചൈന സ്വന്തം ഉപഗ്രഹത്തെ 860 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ െവച്ച് തകർത്ത ബഹിരാകാശത്താകെ ഏകദേശം 3000 അവശിഷ്ടങ്ങൾ പരത്താൻ ഇടയാക്കി. ബഹിരാകാശ മലിനീകരണം ഭയന്നാണ് വൻശക്തികൾ പിന്നീട് ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരാതിരുന്നത്. എന്നാൽ, ചൈനയുടെ പരീക്ഷണം ലോകരാജ്യങ്ങളെ, പ്രത്യേകിച്ച് ഉപഗ്രഹ വ്യൂഹങ്ങൾ സ്വന്തമായുള്ള രാജ്യങ്ങളെ ഞെട്ടിച്ചു . ഇന്ത്യക്കും ഈ പരീക്ഷണം വലിയൊരു ഭീഷണി ഉയർത്തി. അഗ്നി മിസൈലിെൻറ വിപുലീകരിച്ച രൂപങ്ങൾ ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ളവയാണെന്ന് പണ്ടുതന്നെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിെൻറ വക്താക്കൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ പ്രഖ്യാപിച്ച ഉപഗ്രഹവേധ മിസൈലിെൻറ വിജയകരമായ പ്രയോഗം ബഹിരാകാശശക്തി എന്ന സ്ഥാനം ഇന്ത്യക്കിനി അന്യമല്ല എന്നുറപ്പിച്ചിരിക്കുന്നു. യു.എസ്, റഷ്യ, ചൈന എന്നീ ബഹിരാകാശ ശക്തികളോട് ഒപ്പംനിൽക്കാൻ ഈ പരീക്ഷണം മതിയാകും. വാർത്തവിനിമയം, ഗതാഗതം, സൈനികാവശ്യങ്ങൾ, ചാരപ്രവർത്തനം, കാലാവസ്ഥ നിരീക്ഷണം, ശാസ്ത്ര നിരീക്ഷണം, പരീക്ഷണം, അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം പോലെയുള്ള ഇടങ്ങൾ, ബഹിരാകാശ പര്യവേക്ഷണത്തിനായുള്ള ഉപഗ്രഹങ്ങളും യാനങ്ങളും, ബഹിരാകാശ ടെലിസ്കോപ്പുകൾ തുടങ്ങിയ ആയിരക്കണക്കിന് ബഹിരാകാശ സംവിധാനങ്ങൾ വിവിധ ഭ്രമണപഥങ്ങളിൽ നിലനിൽക്കുന്നു. മാനവരാശിയുടെ ദൈനംദിന കാര്യങ്ങളിൽ ബഹിരാകാശത്തെ ഉപകരണങ്ങൾ കാതലായ പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യയുടെ 50 ഉപഗ്രഹങ്ങളെങ്കിലും പ്രവർത്തന നിരതമാണ്. യു.എസിെൻറയും റഷ്യയുടെയും ചൈനയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും നൂറുകണക്കിന് ഉപഗ്രഹങ്ങൾ ഇപ്പോൾ പ്രവർത്തന നിരതമാണ്. ചൈനയുടെ നീക്കങ്ങൾ ആശങ്കയോടെയാണ് ഇന്ത്യയും കണ്ടിരുന്നത്.
യു.എസിെൻറ ചാര ഉപഗ്രഹങ്ങളെ ലേസർ ഉപയോഗിച്ച് ചൈന പ്രതിരോധിച്ചതും ആശങ്കയുളവാക്കിയ ഒന്നാണ്. ഇത്തരം സൈനിക സംവിധാനങ്ങൾ ഭൂമിയിൽനിന്ന് നേരിട്ട് ബഹിരാകാശത്തേക്ക് തൊടുക്കാവുന്ന രീതിയിൽ ഉള്ളതാണ്. എന്നാൽ, ബഹിരാകാശത്തുതന്നെ ആയുധങ്ങൾ വഹിക്കുന്ന മിസൈലുകൾ വിന്യസിക്കുന്നതിെൻറ അടുത്തുവരെ വൻശക്തികൾ എത്തിയിരുന്നു. എന്നാൽ, സാഹചര്യങ്ങൾ മാറിമറിഞ്ഞതുമൂലം അവർ ഈ ഉദ്യമത്തിൽനിന്ന് പിന്മാറുകയായിരുന്നു. ബഹിരാകാശ മലിനീകരണം വലിയൊരു ഭീഷണിയാണ്. 1959 മുതൽ നാമയച്ച റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും അവശിഷ്ടങ്ങൾ ബഹിരാകാശത്തുണ്ട്. വലിയ വസ്തുക്കൾ ഏകദേശം 25,000 വരെയുണ്ടാകും. താരതമ്യേന ചെറിയവ 10 ലക്ഷത്തോളം വരും. ഇവയിൽ ചിലതൊക്കെ ഇപ്പോൾ ബഹിരാകാശത്തുള്ള ഉപകരണങ്ങൾക്ക് ഹാനിവരുത്താൻ കെൽപുള്ളവയാണ്. ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹവേധ മിസൈൽ 300 കി.മി ഉയരത്തിലുള്ള ഉപഗ്രഹത്തെ ലക്ഷ്യം െവച്ചായിരുന്നു എന്നതിനാൽ വലിയതോതിലുള്ള മലിനീകരണം ഭയക്കേണ്ടതില്ല എന്ന് തോന്നുന്നു. തകർന്ന ഉപഗ്രഹത്തിെൻറ ശകലങ്ങൾ കുറച്ചു ദിവസങ്ങൾക്കകം അന്തരീക്ഷത്തിലേക്ക് പതിച്ച് കത്തിയമരും എന്നു പ്രതീക്ഷിക്കുന്നു. ബഹിരാകാശയുദ്ധത്തിൽനിന്നും നക്ഷത്രയുദ്ധത്തിൽനിന്നും ലോകം കഷ്ടിച്ച് രക്ഷപ്പെട്ടത് രാഷ്ട്രീയ സാഹചര്യങ്ങൾ മൂലമാണ്. ആണവായുധം വഹിക്കുന്ന മിസൈലുകൾ വരെ ബഹിരാകാശത്ത് സജ്ജമാക്കാനുള്ള പദ്ധതിയിട്ടിരുന്നു. ചൈനയുടെ നീക്കങ്ങൾ കാണുമ്പോൾ വൻശക്തികൾ ആശങ്കാകുലരായി ആയുധപ്പുരകൾ സജ്ജമാക്കുന്നു. ഇന്ത്യയാകട്ടെ ഇത്തരം പരീക്ഷണങ്ങൾ സൈനികനീക്കത്തിനായല്ല, മറിച്ച്, പ്രതിരോധത്തിനും രാജ്യസുരക്ഷക്കും വേണ്ടിയാണ് നടത്തുന്നത്.
കുറച്ചുനാൾ മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയായി ബഹിരാകാശ വസ്തുക്കൾ നിലനിന്നിരുന്നത് ആശങ്കയുയർത്തിയിരുന്നു. മാനവരാശിയുടെ ഉന്നമനത്തിനായി ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികാസം കൂടിയേ മതിയാകൂ. ഉപഗ്രഹങ്ങളും പരീക്ഷണശാലകളും ഭൂമിയിലെ ജീവിതത്തെ സുഗമമാക്കുന്നു. ബഹിരാകാശത്തെ പരീക്ഷണശാലകളിൽ െവച്ച് നടത്തുന്ന പരീക്ഷണങ്ങൾ ആരോഗ്യരംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാക്കും. ബഹിരാകാശ ഫാക്ടറികളിൽ ഗുരുത്വാകർഷണം കുറവുള്ള അവസ്ഥയിൽ നിർമിക്കുന്ന ലോഹക്കൂട്ടുകൾ സാങ്കേതികതക്ക് പുതിയമാനം നൽകും. ഇപ്പോൾ ഏറ്റവും പ്രമുഖമായ പരീക്ഷണം നടക്കുന്നത് ആസ്ട്രോയിഡുകളുടെയും വാൽനക്ഷത്രങ്ങളുടെയും ഖനനം എന്ന മേഖലയിലാണ്. ഇന്ത്യയും ഈ മേഖലയിൽ ശ്രദ്ധ ചെലുത്തേണ്ട ആവശ്യമുണ്ട്.
സമാധാനം ഉയർത്തിപ്പിടിക്കുമെന്ന് പ്രത്യാശ –ചൈന
എല്ലാ രാജ്യങ്ങളും ബഹിരാകാശത്ത് സമാധാനവും ശാന്തിയും ഉയർത്തിപ്പിടിക്കുമെന്ന് പ്രത്യാശിച്ച് ചൈന. ഉപഗ്രഹ വേധ മിസൈൽ ശേഷി ഇന്ത്യ കൈവരിച്ച സാഹചര്യത്തിലാണ് പ്രതികരണം. ‘‘ഇന്ത്യയുടെ പ്രഖ്യാപനം ശ്രദ്ധയിൽപെട്ടു. എല്ലാ രാജ്യങ്ങളും സമാധാനം മുറുകെപ്പിടിക്കുമെന്നാണ് പ്രതീക്ഷ’’-ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2007 ജനുവരിയിൽ ചൈന ഉപഗ്രഹ വേധ മിസൈൽ ശേഷി കൈവരിച്ചിരുന്നു.
ബഹിരാകാശത്ത് ആയുധവാഴ്ചക്ക് എതിര് –പാകിസ്താൻ
ബഹിരാകാശത്ത് ആയുധവാഴ്ച നടത്തുന്നതിേനാട് തങ്ങൾക്ക് എതിർപ്പാണുള്ളതെന്ന് പാകിസ്താൻ. ഉപഗ്രഹങ്ങളെ മിസൈൽ ഉപയോഗിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കു ശേഷമാണ് പാകിസ്താെൻറ പ്രതികരണം.
‘ബഹിരാകാശം മാനവരാശിയുടെ പൊതുസമ്പത്താണ്. അവിടെ ആയുധപ്പന്തയം നടത്തുന്നത് ഒഴിവാക്കാൻ ഒാരോ രാജ്യത്തിനും ഉത്തരവാദിത്തമുണ്ട്. ബഹിരാകാശത്ത് ആയുധപ്രയോഗം തടയുന്ന ഐക്യരാഷ്ട്രസഭ പ്രമേയത്തിനൊപ്പം നിലകൊള്ളുന്ന രാജ്യമാണ് പാകിസ്താൻ. ഉപഗ്രഹം നശിപ്പിക്കുക എന്നത് കാറ്റാടി യന്ത്രത്തോട് പോരടിച്ച ഡോൺ ക്വിക്സോട്ടിനെയാണ് അനുസ്മരിപ്പിക്കുന്നതെന്നും പാക് വിദേശകാര്യ ഓഫിസ് വക്താവ് മുഹമ്മദ് ഫൈസൽ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
