Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലൈ​ഫി​ലു​യ​രു​മോ സ്വ​ന്തം വീ​ട്​
cancel
camera_alt

photos: ബൈജു കൊടുവള്ളി

Homechevron_rightOpinionchevron_rightArticleschevron_right'ലൈ​ഫി'​ലു​യ​രു​മോ...

'ലൈ​ഫി'​ലു​യ​രു​മോ 'സ്വ​ന്തം വീ​ട്​'

text_fields
bookmark_border

20 മു​​ത​​ൽ 30 വ​​ർ​​ഷം വ​​രെ തോ​​ട്ടം മേ​​ഖ​​ല​​യി​​ൽ ജോ​​ലി ചെ​​യ്​​​ത്​ തൊ​​ഴി​​ലാ​​ളി​​ക​​ൾ വി​ര​മി​​ക്കു​േ​​മ്പാ​​ൾ അ​​വ​​ർ​​ക്ക്​ സ്വ​​ന്തം വീ​​ടോ മ​​ണ്ണോ ഇ​​ല്ലാ​​ത്തി​​നാ​​ൽ അ​​വ​​ർ എ​​സ്​​​റ്റേറ്റി​​ൽനി​​ന്നുത​​ന്നെ പു​​റ​​ത്താ​​ക്ക​​​പ്പെ​​ടു​​ക​​യും താ​​മ​​സി​​ക്കാ​​ൻ ഇ​​ട​​മി​​ല്ലാ​​തെ അ​​നാ​​ഥ​​രാ​​കു​​ന്ന അ​​വ​​സ്​​​ഥ പ്ലാ​േ​​ൻ​​റ​​ഷ​​ൻ മേ​​ഖ​​ല​​യി​​ലെ ഗൗ​​ര​​വ​​മു​​ള്ള സാ​​മൂ​ഹികപ്ര​​ശ്​​​ന​​മാ​​യി സ​​ർ​​ക്കാ​​ർ പ​​ഠ​​ന​​ങ്ങ​​ൾത​​ന്നെ വ്യ​ക്ത​​മാ​​ക്കു​​ന്നു. ​​വി​​ര​​മി​​ക്കു​ന്ന ​െതാ​ഴി​ലാ​ളി അ​​തുവ​​രെ താ​​മ​​സി​​ച്ച ല​​യ​​ങ്ങ​​ൾ തി​​രി​​ച്ചുന​​ൽ​​കി​യാ​ൽ പ്ലാ​േ​​ൻ​​റ​​ഷ​​നോ​​ട്​ ചേ​​ർ​​ന്ന്​ ഉ​​ട​​മ​​ക​​ൾ സൗ​​ജ​​ന്യ​​മാ​​യി ഭൂ​​മി അ​​നു​​വ​​ദി​​ക്കും എ​​ന്ന കാ​​ത്തി​​രി​​പ്പി​​ലാ​​യി​​രു​​ന്നു സ​​ർ​​ക്കാ​​ർ. മി​ക്ക പ്ലാ​േ​​ൻ​​റ​​ഷ​​ൻ ഹൗ​​സിങ്​​ പ​​ദ്ധ​​തി​​ക​ൾ​ക്കും രൂ​​പംന​​ൽ​​കി​​യ​​ത് ഇ​ത്​ മു​ൻനി​ർ​ത്തി​യാ​ണ്. തോ​​ട്ടം ഉ​​ട​​മ​​ക​​ളും സ​​ർ​​ക്കാ​​റും ത​​മ്മി​​ലു​​ള്ള ത​​ർ​​ക്ക​ം എ​​ങ്ങു​​മെ​​ത്താ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ ​ഇ​വ​ർ​ക്കു​ള്ള വീ​​ട്​ നി​ർ​മാ​ണം സ​​മ്പൂ​​ർ​​ണ പാ​​ർ​​പ്പി​​ടപ​​ദ്ധ​​തി​​യാ​​യ ലൈ​​ഫ്​ മി​​ഷ​​ൻ മു​​ഖേ​​ന ന​​ട​​പ്പാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.​​ പ്രാ​​ഥ​​മി​​ക സ​​ർ​​വേപ്ര​​കാ​​രം ക​​ണ്ടെ​​ത്തി​​യ 32,591 ഭൂ​​ര​​ഹി​​ത​​രും ഭ​​വ​​നര​​ഹി​​ത​​രു​​മാ​​യ ഗു​​ണ​​ഭോക്താ​​ക്ക​​ളു​​ടെ ലി​​സ്​​​റ്റ്​ ലൈ​​ഫ്​ മി​​ഷ​​നു സ​​മ​​ർ​​പ്പി​​ക്കു​ക​യും ചെ​യ്​​തു. ​​പ്ര​​സ്​​​തു​​ത പ​​ദ്ധ​​തി​​പ്ര​​കാ​​രം തോ​​ട്ടം മേ​​ഖ​​ല​​യി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന​​തും സ്വ​​ന്ത​​മാ​​യി സ്​​​ഥ​​ല​​മു​​ള്ള​​തും ഭ​​വ​​ന​​ര​​ഹി​​ത​​രു​​മാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക്​ നാലു ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ൽ 400 ച​​തു​​ര​​ശ്ര​​ അ​​ടി വി​​സ്​​​തീ​​ർ​​ണ​​മു​​ള്ള സ്വ​​ത​​ന്ത്ര​​ഭ​​വ​​ന​​ങ്ങ​​ളും സ്വ​​ന്ത​​മാ​​യി ഭൂ​​മി ഇ​​ല്ലാ​​ത്ത​​വ​​ർ​​ക്ക്​ 400 ച​​തു​​ര​​ശ്ര അ​​ടി വി​​സ്​​തീ​​ർ​​ണ​​മു​​ള്ള അ​​പ്പാ​​ർ​ട്​​​മെ​​ൻ​​റ്​ കോം​​പ്ല​​ക്​​​സു​​ക​​ളും നി​​ർ​​മി​​ച്ചുന​​ൽ​​കു​മെ​ന്നാ​യി​രു​ന്നു.


നേ​​ര​​​േത്ത സ്വ​​ന്ത​​മാ​​യി സ്​​​ഥ​​ല​​മോ വീ​​ടോ ഇ​​ല്ലാ​​ത്ത​​വ​​ർ​​ക്കാ​​യി രൂ​പം ന​ൽ​കി​യ 'Own Your Housing Scheme' അ​​ഥ​​വാ 'സ്വ​​ന്തം വീ​​ട് പ​​ദ്ധ​​തി', സം​​സ്​​​ഥാ​​ന സ​​ർ​​ക്കാ​​റി​െ​​ൻ​​റ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള 'ഭ​​വ​​നം ഫൗ​​ണ്ടേ​​ഷ​​ൻ ഒാ​​ഫ്​ കേ​​ര​​ള ന​​ട​​ത്തി​​വ​​ന്ന​​ത്​ അ​​തേപ​​ടി ലൈ​​ഫ്​ പ​​ദ്ധ​​തി​​യു​​മാ​​യി ചേ​ർ​ത്തുവെ​ച്ചു​ എ​ന്ന​താ​ണ്​​ ഏ​​ക മാ​​റ്റം. ​​ലൈ​​ഫ്​ മി​​ഷ​​ൻ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​ള്ള ലി​​സ്​​റ്റി​​ൽ മു​​ഴു​​വ​​ൻ പേ​​രെ​യും ഇ​​തുവ​​രെ ഉ​​ൾ​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ലി​​സ്​​​റ്റ്​ പ്ര​​ത്യേ​​ക​​മാ​​യി പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന്​ ചീ​​ഫ്​ ഇ​ൻ​​സ്​പെ​​​ക്​​​ട​​ർ ഒാ​​ഫ്​ പ്ലാ​േ​​ൻ​​റ​​ഷ​​ൻ​​സ്​ സ​​ർ​​ക്കാ​​റി​​നോ​​ട്​ ശി​​പാ​​ർ​​ശ ചെ​​യ്​​​തി​​രു​​ന്നു​​വെ​​ങ്കി​​ലും ഇ​തു​വ​രെ പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ട്ടി​​ല്ല.


ലൈ​ഫ്​ മി​ഷ​െ​ൻ​റ സ​ഹാ​യ​ത്തോ​ടെ ​'Own Your Housing' പ​ദ്ധ​തി​യു​ടെ ആ​ദ്യ പ്രോ​ജ​ക്​​ട്​ ഇ​ടു​​ക്കി ജി​​ല്ല​​യി​​ലെ കെ.​ഡി.​എ​ച്ച്​ വി​ല്ലേ​ജി​െ​ല കു​​റ്റി​​യാ​​ർ​വാ​​ലി​​യിലാ​ണ്​ തു​ട​ക്കംകു​റി​ച്ചി​ട്ടു​ള്ള​ത്. ​​ലൈ​​ഫ്​ ഗു​​ണ​​ഭോ​​ക്​​​തൃ ല​ി​സ്​​​റ്റി​​ൽ ആകെ ഇ​ടം ല​ഭി​ച്ച 10 പേ​ർ​ക്കാ​ണി​ത്. 1958ൽ ഇ.​എം.​എസി​െ​ൻ​റ ഭ​ര​ണകാ​ല​ത്ത്​ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നീ​ക്കിവെ​ച്ച സ്​​ഥ​ല​മാ​യി​രു​ന്നു കെ.​ഡി.​എ​ച്ച്​ വി​ല്ലേ​ജി​ലെ കു​റ്റി​യാ​ർ​വാ​ലി. ഇ​തുവ​രെ അ​​ഞ്ചു​ വീ​​ടു​​ക​​ളു​​ടെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി ന​​ൽ​​കാ​​നേ സാ​​ധി​​ച്ചി​​ട്ടു​​ള്ളൂ. 400 ച​​തു​​ര​​ശ്ര​​യ​​ടി വീ​​ടി​​ന് 4.83 ല​​ക്ഷം രൂ​​പ​​യാ​​ണ് ചെ​ല​വുവ​ന്ന​ത്​. സം​​സ്ഥാ​​ന സ​​ർ​​ക്കാറി​​െൻറ നാ​​ലു ല​​ക്ഷ​​വും അ​​മേ​​രി​​ക്ക​​ൻ മ​​ല​​യാ​​ളി സം​​ഘ​​ട​​ന​​യാ​​യ ഫൊ​​ക്കാ​​ന​യു​​ടെ 75,000 രൂ​​പ​​യും 13,000 രൂ​​പ ഗു​​ണഭോ​​ക്തൃ​​വി​​ഹി​​ത​​വും ല​ഭി​ച്ചു.​ വ​​യ​​നാ​​ട് ജി​​ല്ല​​യി​​ൽ തോ​​ട്ടം തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് കേ​​ര​​ള സം​​സ്ഥാ​​ന ബി​​വ​​റേ​​ജ​​സ് കോ​​ർ​​പ​​റേ​​ഷ​െൻറ സാ​​മൂ​​ഹി​​ക ഉ​​ത്ത​​ര​​വാ​​ദിത്ത ഫ​​ണ്ട് വി​​നി​​യോ​​ഗി​​ച്ച് 100 വീ​​ടു​​ക​​ൾ നി​​ർ​​മി​​ക്കാ​നു​ള്ള ഭ​​വ​​നപ​​ദ്ധ​​തി​​ക്കാ​​യി ഭൂ​​മി ക​​ണ്ടെ​​ത്താ​​നു​​ള്ള ന​​ട​​പ​​ടി ആ​രം​ഭി​ച്ചി​േ​ട്ട​യു​ള്ളൂ.

''വ്യാജ രേഖകള്‍ ചമച്ച് ഭൂമി മുഴുവന്‍ കൈയ്യടക്കി വെച്ചിരിക്കുന്നവര്‍ക്ക് നല്ല പേരും മേല്‍വിലാസവുമുണ്ട്. ഈ മണ്ണില്‍ വിയര്‍ത്തൊലിച്ച് പണിയെടുക്കുന്നവര്‍ക്ക് പേരോ വിലാസമോ ഇല്ല. എന്തൊരു വിരോധാഭാസമാണ് ഈ നാട്ടില്‍ നടക്കുന്നത്''
-സുശീല ഭട്ട് (മുന്‍ കേരള ഗവ. റവന്യൂ പ്ലീഡര്‍)

സുശീല ഭട്ട്

2014ൽ ​​പ്ലാ​േ​​ൻ​​റ​​ഷ​​ൻ ഹൗ​​സിങ്​​ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി പൊ​​തു​​മേ​​ഖ​​ല സ്​​​ഥാ​​പ​​ന​​ങ്ങ​​ളാ​​യ റീ​​ഹാ​​ബി​​ലേ​​ഷ​​ൻ പ്ലാ​േ​​ൻ​​റ​​ഷ​​ൻ ലി​​മി​​റ്റ​​ഡ്​ (ആ​​ർ.​​പി.​​എ​​ൽ) പു​​ന​​ലൂ​​ർ, പ്ലാ​േ​​ൻ​​റ​​ഷ​​ൻ കോ​​ർപ​​റേ​​ഷ​​ൻ കേ​​ര​​ള (പി.​​സി.​​കെ) ഹെ​​ഡ്​ ഒാ​​ഫി​സ്​ കോ​​ട്ട​​യം എ​​ന്നീ പൊ​​തു​​മേ​​ഖ​​ല സ്​​​ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി സ​​ഹ​​ക​​രി​​പ്പി​​ച്ച്​ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക്​ ഭ​​വ​​ന​​പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​ൻ​ ശ്ര​​മി​​ച്ചെ​ങ്കി​ലും പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.​​ ആ​​ർ.​​പി.​​എ​​ല്ലി​​ന്​ കേ​​ന്ദ്ര ഗ​​വ​​ൺ​​മെ​​ൻ​​റി​െ​​ൻ​​റ ഷെ​യ​​ർ ഉ​​ള്ള​​തി​​നാ​​ൽ കേ​​ന്ദ്ര​​ സ​​ർ​​ക്കാ​​റി​െ​​ൻ​​റ അ​നു​വാ​ദം വാ​​ങ്ങ​​ണ​​മെ​ന്ന​റി​​യി​​ക്കു​​ക​​യും കൂ​​ടാ​​തെ പ​​ലി​​ശ സ​​ബ്​​​സി​​ഡി ആ​​യി​േ​​ട്ടാ ലാ​​ൻഡ്​​ ഡെ​​വ​​ല​​പ്​​​​മെ​​ൻ​​റി​​നോ എ​​​ന്തെ​​ങ്കി​​ലും ന​​ൽ​​കു​​ന്ന​​ത്​ സം​​ബ​ന്ധി​ച്ചോ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. ​​ഭ​​വ​​നം ഫൗ​​ണ്ടേ​​ഷ​​ൻ ആറു ല​​ക്ഷം രൂ​​പ​​ക്കു​​ള്ള ര​​ണ്ട്​ ബെ​​ഡ്റൂം ​​വീ​​ടാ​​യി​​രു​​ന്നു അ​​ന്ന്​ ഡി​​സൈ​ൻ ചെ​​യ്​​​ത​​ത്. ​​അ​​തി​​ൽ ഒ​​രു ല​​ക്ഷം രൂ​​പ ഗ്രാ​​ൻ​​റാ​​യും ബാ​​ക്കി​​യു​​ള്ള തു​​ക അഞ്ചു ശ​​ത​​മാ​​നം പ​​ലി​​ശ​​ക്കു ന​ൽ​കു​ന്ന​തി​നു​​മാ​​യി​​രു​​ന്നു തീ​​രു​​മാ​​നി​​ച്ച​​ത്.​ ഉ​​പ​​ഭോക്താ​​വി​​ൽനി​​ന്ന്​ 15 വ​ർ​ഷംകൊ​​ണ്ട്​ 2500 രൂ​​പ പ്ര​​തി​​മാ​​സം ​​തി​​രി​​ച്ച​​ട​​വ്​ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന പ​​ദ്ധ​​തികൂ​​ടി​​യാ​​യി​​രു​​ന്നു ഇ​​ത്. ​ആ​​കെ 18 ഗു​​ണ​​ഭോക്താ​​ക്ക​​ൾ മാ​​ത്ര​​മാ​​ണ്​ അ​​ന്ന്​ ത​​യാ​​റാ​​യ​​തും. പി.​​സി.​​കെ ലി​​മി​​റ്റ​​ഡ്​ കാ​​സ​​ർ​​കോ​​ട്​ ക​​ശു​​മാ​​വ്​ പ്ലാ​േ​​ൻ​​റ​​ഷ​​നി​​ൽ ഇ​​ത്​ ന​​ട​​പ്പാ​​ക്കാ​​മെ​​ന്ന്​ അ​​റി​​യി​​ച്ചെ​​ങ്കി​​ലും 15 പേ​​രാ​​ണ്​ മേ​​ൽവ്യ​​വ​​സ്​​​ഥ​​യി​​ൽ ത​​യാ​​റാ​​യ​​ത്. തൊ​​ഴി​​ലാ​​ളി യൂ​നി​​യ​​നു​​ക​​ൾ പ​​ലി​​ശ​ സ​ബ്​​​സി​​ഡി ഇ​​ന​​ത്ത​​ലും ഗ്രാ​​ൻ​​റി​​നും വേ​​ണ്ടി പി.​​സി.​​കെ മാ​​നേ​​ജ്​​​മെൻ​റി​​നോ​​ട്​ ആ​​വ​​ശ്യ​​പ്പെ​െ​​ട്ട​​ങ്കി​​ലും അ​​ത്​ മാ​​നേ​​ജ്​​​െ​മ​ൻ​റ്​ ​നി​​ര​​സി​ക്കു​​ക​​യും ചെ​​യ്​​​തു.​ ​അ​​തോ​​ടെ ​പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ച്ചു.


അ​​​ച്യു​​​ത​​​മേ​​​നോ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ കാ​​​ല​​​ത്താ​​​ണ്​ വീ​​​ടി​​​ല്ലാ​​​ത്ത പാ​​​വ​​​പ്പെ​​​ട്ട ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ല​​​ക്ഷം വീ​​​ട്​ പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. മ​​​ന്ത്രി എം.​​​എ​​​ൻ. ഗോ​​​വി​​​ന്ദ​​​ൻ നാ​​​യ​​​ർ ആ​​​ണ് ഈ ​​​പ​​​ദ്ധ​​​തി കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ഒ​േ​​​ട്ട​​​റെ പേ​​​ർ​​​ക്ക്​ ക​​​യ​​​റിക്കി​​ട​​​ക്കാ​​​ൻ സ്വ​​​ന്ത​​​മാ​​​യൊ​​​രു അ​​​ത്താ​​​ണി​​​യാ​​​യി മാ​​​റി ഇ​​​ത്. ഇ​​​ക്കാ​​​ല​​​മ​​​ത്ര​​​യാ​​​യി​​ട്ടും തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വീ​​​ട്​ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി വി​​വി​​ധ സ​​ർ​​ക്കാ​​റു​​ക​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​തി​​രി​​ക്കാ​​ൻ മു​​ഖ്യ​​കാ​​ര​​ണം ഭൂ​​മി ല​​ഭി​​ക്കാ​​ത്തതാ​​ണ്.​ ​തു​​ട​​ർ​​ന്നും സ​​ർ​​ക്കാ​​ർ അ​​ഭി​​മു​​ഖീ​​കരി​​ക്കാ​​ൻ പോ​​കു​​ന്ന​​തും ഇതുതന്നെയാണ്​​​. റ​​​വ​​​ന്യൂ വ​​​കു​​​പ്പോ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ സ്​​​ഥ​​ലം ന​​ൽ​​കി​​യാ​​ലേ ലൈ​​ഫ്​ പ​​ദ്ധ​​തി​​യും ഇ​​വ​​ർ​​ക്ക്​ ഗു​​ണ​​കര​​മാ​​കൂ. ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യിത​​ന്നെ തോ​​​ട്ടം മേ​​​ഖ​​​ല​​​യു​​​ടെ സ​​​മ​​​ഗ്ര പു​​​​രോ​​​ഗ​​​തി ല​​​ക്ഷ്യ​​​മി​​​ട്ട്​ കേ​​ര​​ളം രൂ​​പംനൽകിയ പ്ലാ​േ​​​ൻ​​​റ​​​ഷ​​​ൻ ന​​​യ​​​ത്തി​​​ലും തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു​​ള്ള വീ​​ട്​ മു​​ഖ്യവി​​ഷ​​യ​​മാ​​യി പ​​രാ​​മ​​ർ​​ശി​​ക്കു​​ന്നു​​ണ്ട്.​​

ഇ​ന്നും കേ​ര​ള​ത്തി​ൽ ഭൂ​ര​ഹി​ത​രാ​യ ഒ​രു​ സ​മൂ​ഹ​മു​ണ്ടെ​ങ്കി​ൽ അ​ത്​ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ്. ​തോ​​ട്ടം ഉ​​ട​​മ​​ക​​ൾ അ​​ന​​ധി​​കൃ​​ത​​മാ​​യി കൈ​​വ​​ശംവെ​​ച്ച ഭൂ​​മി തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കുകൂ​​ടി അ​​വ​​കാ​​ശ​​മു​​ള്ള​​താ​​ക്കാ​​ൻ ശ​​ക്ത​​മാ​​യ നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ന്നാ​ലേ പു​​റംേപാ​​ക്കി​​ൽ മാ​​റ്റിനി​​ർ​​ത്തി​​യ ഇൗ ​​വ​​ലി​​യ സ​​മൂ​​ഹ​​ത്തി​​െ​​ൻ​​റ പ്ര​​ശ്​​​ന​​ത്തി​​ന്​ ശാ​​ശ്വ​​ത പ​​രി​​ഹാ​​രം​ ​കാ​​ണാ​​ൻ ക​​ഴി​​യൂ.

(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Life MissionPlantation WorkersLayam
Next Story