Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹിന്ദുത്വ ഭീകരതയുടെ...

ഹിന്ദുത്വ ഭീകരതയുടെ നേർമുഖങ്ങൾ

text_fields
bookmark_border
JNU-violence
cancel
camera_alt????????????? ???????? ???? ????????????

ജവഹർലാൽ നെഹ്​റു സർവകലാശാല കാമ്പസ്​ ഭീതിയിലാണ്. ഞായറാഴ്​ച വൈകീട്ടു മുതൽ രാത്രി ​വരെ നടന്ന അക്രമങ്ങൾ വിദ്യാർഥ ികൾക്ക്​ ഒാർക്കാൻ കഴിയുന്നതല്ല. കുറെ ദിവസങ്ങളായി നടന്നുവന്ന അക്രമങ്ങളുടെ തുടർച്ചയാണ്​ ഞായറാഴ്​ച രാത്രി അരങ് ങേറിയത്​. ആയുധധാരികളായ ഇരുപതിൽപരം സംഘ്​പരിവാർ ഗുണ്ടകൾ​ കാമ്പസിലുടനീളം അക്രമം അഴിച്ചുവിടുകയായിരുന്നു​. അവർക ്ക്​ പിന്തുണയുമായി ഡൽഹി പൊലീസും.
ജെ.എൻ.യുവി​​െൻറ കേന്ദ്രഭാഗത്തുള്ള സബർമതി ഹോസ്​റ്റലിൽ കയറിയ അക്രമിസംഘം പ ിന്നീട്​ ഓരോ ഹോസ്​റ്റലും ലക്ഷ്യംവെച്ചു. കണ്ടവരെയെല്ലാം ആക്രമിച്ചു. സാധന സാമഗ്രികൾ നശിപ്പിച്ചു. അക്രമം നടന് ന്​ 24 മണിക്കൂർ കഴിഞ്ഞിട്ടും ആക്രമികളെ അറസ്​റ്റുചെയ്യാനോ ഉത്തരവാദികളായ സെക്യൂരിറ്റി ഗാർഡുകളെയോ ഉദ്യോഗസ്​ ഥവൃന്ദത്തെയോ നിയമത്തിനുമുന്നിൽ കൊണ്ടുവരാനോ തയാറായിട്ടില്ല.

വർധിച്ച ഹോസ്​റ്റൽ ഫീസിനെതിരായ സമരം 67ാം ദ ിവസത്തേക്ക്​ കടക്കു​േമ്പാഴാണ്​ എ.ബി.വി.പി നേതൃത്വത്തിൽ അക്രമം അഴിച്ചുവിട്ടത്​. ജെ.എൻ.യു സ്​റ്റുഡൻറ്​സ്​ യൂനിയ ​​െൻറ നേതൃത്വത്തിലുള്ള ‘ഫീ മസ്​റ്റ്​ ഫാൾ’ സമരവുമായി മുന്നോട്ടുപോവുകയാണ്​. രാഷ്​ട്രപ്രതിഭവനിലേക്കും മാനവ വിഭവ ശേഷി മന്ത്രാലയത്തിലേക്കും വിദ്യാർഥികൾ നടത്തിയ പ്രകടനങ്ങളെ ​ക്രൂരമായി അടിച്ചമർത്തുകയാണ്​ ഡൽഹി പൊലീസ്​ ചെയ്​തത്​. വിദ്യാർഥികൾ സെമസ്​റ്റർ പരീക്ഷകൾ ബഹിഷ്​കരിച്ചതിനെ തുടർന്ന്​, വാട്ട്​സ്​ആപ്​​ വഴി പരീക്ഷ നടത്തുവാൻ വരെ ശ്രമം നടന്നു. വൈസ്​ ചാൻസലർ ജഗദീഷ്​ കുമാറി​​െൻറ നേതൃത്വത്തിലുള്ള സംഘ്​പരിവാർ അനുകൂല അധ്യാപകർ, ജെ.എൻ.എ.യു ടീച്ചേഴ്​സ്​ അസോസിയേഷനിൽനിന്ന്​ മാറി ജെ. എൻ.യു ടീച്ചേഴ്​സ്​ ഫോറം രൂപവത്​കരിച്ചു. ജെ. എൻ.യുവിനു കീഴിലുള്ള സ്​കൂൾ/ഫാക്കൽറ്റികളുടെ ഡീനുകളായി സംഘ്​പരിവാർ അധ്യാപകരെ നിയമിച്ച വി.സി, വിദ്യാർഥികൾക്ക്​ ദിവസേനയുള്ള ഹാജർ വ്യവസ്​ഥ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതിനുശേഷമാണ്​ ഫീസ്​ വർധനയും സ്വാശ്രയ-കോഴ്​സുകളും ഉൾപ്പെ​െട പദ്ധതിയുമായി വി.സി വന്നത്​. അതി​​െൻറ ഭാഗമായി രൂപം നൽകിയ ബി.ടെക്​, എം.ബി. എ കോഴ്​സുകൾക്ക്​ വലിയ ഫീസാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​.

ഈ പദ്ധതിയുടെ ഭാഗമായാണ്​ ഹോസ്​റ്റലുകളിൽ ഫീസ്​ വർധിപ്പിക്കാൻ ശ്രമിച്ചത്​. താമസച്ചെലവിനും ഭക്ഷണച്ചെലവിനും പുറമെ, വൈദ്യുതി, വെള്ളം, ആരോഗ്യം എന്നിവക്കുള്ള ചെലവുകൾ വിദ്യാർഥികൾക്കുമേൽ അടിച്ചേൽപിക്കാനാണ്​ പുതിയ ഹോസ്​റ്റൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്​. അതിനോടൊപ്പം വിദ്യാർഥിക്കുമേൽ കൂടുതൽ നിയന്ത്രണങ്ങളും നിർദേശിക്കുന്നു. ഇതിനെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾ അഡ്​മിൻ ബ്ലോക്ക്​ പിടിച്ചെടുത്തു. കാമ്പസിലുടനീളം പഠിപ്പുമുടക്കി. ജനുവരിയിൽ നടക്കുന്ന വിൻറർസെമസ്​റ്റർ രജിസ്​ട്രേഷൻ വിദ്യാർഥികൾ ബഹിഷ്​കരിച്ചപ്പോഴാണ്​, അതുവരെ ഫീ വർധനക്കെതിരെ നിലകൊണ്ട എ.ബി.വി.പി, വി. സിയുടെ കൂടെ ചേർന്ന്​ പഠിപ്പുമുടക്കിനെതിരെ രംഗത്തുവന്നത്​.

ജനുവരി നാലിന്​ ശനിയാഴ്​ച പുലർച്ച​ സ്​കൂൾ ഒാഫ്​ ഇൻറർനാഷനൽ സ്​റ്റഡീസ്​ ഡീനി​​െൻറ നേതൃത്വത്തിൽ എ.ബി.വി.പി പ്രവർത്തകർ സംഘടിച്ചെത്തി വിദ്യാർഥികളെ മർദിച്ചു. എണ്ണത്തിൽ കുറവായ പ്രതിഷേധക്കാരെ അടിച്ചമർത്തിയ എ.ബി.വി.പിക്കാർ രജിസ്​​േട്രഷൻ പുനരാരംഭിക്കാൻ വി.സിയെ സഹായിക്കുകയായിരുന്നു. അതേസമയം, ഓൺലൈൻ രജിസ്​ട്രേഷൻ തടയാൻ ഇൻറർനെറ്റ്​ കൈകാര്യം ചെയ്യുന്ന ഓഫിസ്​ ഉപരോധിച്ച വിദ്യാർഥികളെയും എ.ബി.വി.പിക്കാർ മർദിച്ചു. അഡ്​മിഷൻ ബ്ലോക്കി​​െൻറ നൂറുമീറ്റർ പരിധിയിൽ സമരപ്രകടനങ്ങൾ നിരോധിച്ച ഹൈകോടതി വിധിയുടെ മറപിടിച്ച്​ വി.സി പൊലീസിനെ വിളിച്ചുവരുത്തി. ജെ.എൻ.യു സെക്യൂരിറ്റി വിഭാഗമായ സൈക്ലോപ്​സി​​െൻറ കൂടെ നിലയുറപ്പിച്ച ​ഡൽഹി പൊലീസ്​, എ.ബി.വി.പി അക്രമങ്ങൾ നോക്കിനിന്നു. പ്രതിഷേധിച്ച വിദ്യാർഥികളെ തടഞ്ഞു. അതിനാൽ തന്നെ, അക്രമികളെ പ്രതിരോധിക്കാൻ കാമ്പസി​​െൻറ പലഭാഗങ്ങളിലും വിദ്യാർഥികൾ കൂട്ടംകൂടുകയും ഒറ്റക്കെട്ടായി മുന്നോട്ടുവരുകയും ചെയ്​തു.

ജനുവരി അഞ്ച്​ ഞായറാഴ്​ചയായിരുന്നു രജിസ്​ട്രേഷ​​െൻറ അവസാന തീയതി. കാമ്പസിലെ അക്രമസംഭവങ്ങളിൽ പ്രതിഷേധിക്കാൻ ഞായറാഴ്​ച ആറുമണിക്ക്​ ജെ.എൻ.യു ടീച്ചേഴ്​സ്​ അസോസിയേഷൻ വിളിച്ചുചേർത്ത പീസ്​ മാർച്ചിനുനേരെയാണ്​ സംഘ്​പരിവാർ ആദ്യം അക്രമം അഴിച്ചുവിട്ടത്​. ​സബർമതി ദാബയിൽ സംസാരിച്ചുകൊണ്ടിരുന്ന വിദ്യാർഥികളെയും അവർ അക്രമിച്ചു. 5.30 ഓടു കൂടി വാട്ട്​സ്​ ആപ്​ ഗ്രൂപ്പുകളിൽ ആയുധധാരികളായ ഗുണ്ടകൾ മെയിൻഗേറ്റ്​ കടന്നു കാമ്പസിൽ എത്തിയ വിവരം പ്രചരിച്ചു. മുഖംമറച്ച ഗുണ്ടകൾ വടികളും ഹോക്കിസ്​റ്റിക്കുകളുമായി സബർമതി ദാബയിൽ അഴിഞ്ഞാടിയപ്പോൾ കൂടുതൽ വിദ്യാർഥികളും ചിതറിയോടി. അവശേഷിച്ച അധ്യാപകരെ മർദിക്കുകയും പ്രഫ. സുചരിത സെൻ അടക്കമുള്ളവർക്ക്​ ഗുരുതരമായ പരിക്കേൽക്കുകയും ചെയ്​തു.

വിദ്യാർഥികളെ നിയന്ത്രിക്കാൻ ശ്രമിച്ച സ്​റ്റുഡൻറ്​സ്​ യൂനിയൻ പ്രസിഡൻറ്​ ഐഷി ഘോഷി​​െൻറ തല തല്ലിത്തകർത്തു. സബർമതി ഹോസ്​റ്റലിൽ അഭയം പ്രാപിച്ച വിദ്യാർഥികൾക്കെതിരെ കല്ലെറിഞ്ഞു. ഹോസ്​റ്റലിൽ കടന്ന്​ പെൺകുട്ടികളെയടക്കം അക്രമിച്ചു. കൃത്യമായ പദ്ധതികളോടെയുള്ള ആക്രമണമാണ്​ സബർമതിയിൽ നടന്നത്​. റൂമുകളുടെ വാതിലുകൾ തള്ളിത്തുറന്ന ഗുണ്ടകൾ, ഖാഖി എന്നു വിളിക്കുന്ന കശ്​മീരി മുസ്​ലിമിനെ ക്രൂരമായി മർദിക്കുകയും സാധനസാമഗ്രികൾ അഗ്​നിശമന ബാരലുകൾകൊണ്ട്​ തകർക്കുകയും ചെയ്​തു. ജെ.എൻ.യുവിൽ നിന്ന്​ കാണാതായ നജീബ്​ അഹ്​മദിനെയും ഇതു പോലെയായിരുന്നു അന്ന്​ ആ​ക്രമിച്ചത്​. മറ്റൊരു സുഹൃത്തിനോട്​ പറഞ്ഞത്​ റൂം അടിച്ചുതകർത്തത്​ സംഘിയാണോ അതല്ല ഇടതുപക്ഷ പ്രവർത്തകനാണോ എന്ന്​ തെളിയിക്കാനാണ്​.

പഠനപുസ്​തകമായ ക്രിസ്​റ്റഫ്​ ജാഫ്രലോട്ടി​​െൻറ ‘ഹിന്ദു നാഷനലിസം: എ റീഡർ’ എന്ന പുസ്​തകം കാണിച്ചപ്പോഴാണ്​ വെറുതെവിട്ടത്​. ബാപ്​സ പ്രവർത്തക​​െൻറ റൂം നശിപ്പിച്ച ഗുണ്ടകൾ എതിർദിശയി​െല തങ്ങളുടെ ​ പ്രവർത്തക​​െൻറ മുറി ഒഴിവാക്കി. സബർമതി ഹോസ്​റ്റലി​ലെ തകർന്ന മുറികളെല്ലാം മുസ്​ലിം, ദലിത്​, ഇടതുപക്ഷ വിദ്യാർഥികളുടേതാണ്​​. പലരും ഒന്നാം നിലയിൽ നിന്ന്​ ചാടിയാണ്​ രക്ഷ​പ്പെട്ടത്​. താഴെ ചിതറിക്കിടക്കുന്ന ചെരിപ്പുകൾ സാക്ഷി. വാതിലുകൾ തള്ളിത്തുറക്കാൻ ശ്രമിച്ച സംഘികളിൽ നിന്നും രക്ഷപ്പെടാൻ കട്ടിലിനടിയിൽ രാത്രിയുടനീളം ഉറങ്ങാതെ ചെലവഴിച്ചതാണ്​ ​ പെൺകുട്ടികൾക്ക്​ പറയാനുള്ളത്​. പലരും തിങ്കളാഴ്​ച രാവിലെതന്നെ കാമ്പസ്​ വിട്ട്​ വീടുകളിലേക്ക്​ പലായനം ചെയ്​തു.

ഞായറാഴ്​ച രാത്രിയുടനീളം സബർമതി ദാബയിൽ കാവലിരുന്ന വിദ്യാർഥികളെ ഹോസ്​റ്റലുകളിലേക്ക്​ തിരിച്ചയക്കാൻ വന്ന പൊലീസിനോട്​ അവർ പറഞ്ഞത്​ നിങ്ങളുടെ ‘നിയമപാലനത്തി’ൽ വിശ്വാസമില്ല എന്നാണ്​. ​പൊലീസി​നു മാത്രം ലഭിക്കുന്ന ലാത്തികൾ എങ്ങനെ ഗുണ്ടകളുടെ കൈകളിൽ വന്നെന്നാണ്​ വിദ്യാർഥികൾ ചോദിക്കുന്നത്​. ആർ.എസ്​.എസ്​ പാൻറും പൊലീസി​​െൻറ കാക്കിയും വേർതിരിച്ചറിയുവാൻ സാധിക്കുന്നി​െല്ലന്നും വിദ്യാർഥികൾ പറയുന്നു. അതുകെണ്ടുതന്നെ, പി.എച്ച്​ഡി ഗവേഷകരുടെ ഹോസ്​റ്റലായ ബ്രഹ്​മപുത്രയിൽ നിന്നു രാത്രിതന്നെ സബർമതിയിലേക്ക്​ മാർച്ച്​​ ചെയ്യണം എന്ന്​ തീരുമാനിച്ചപ്പോൾ, കൂടുതൽ പേരും സ്വയം പ്രതിരോധത്തിനായി കമ്പുകളും ചില്ലകളും കരുതി.

എന്നാൽ, ഏകദേശം പത്തുമണിയോടെ ഇരുട്ടി​​െൻറ മറവിൽ കടന്ന ഗുണ്ടകൾ, കാവലിനു പുറത്തുതടിച്ചുകൂടിയ ബജ്​റംഗ്​ദൾ പ്രവർത്തകരുമായി ചേർന്ന്​ തിരിച്ചുവരുമോയെന്ന ഭയം വിദ്യാർഥികളെ ജാഗരൂകരാക്കി. പ്രധാന കവാടത്തിനുപുറത്ത്​ സംഘടിച്ചെത്തിയ ബജ്​റംഗ്​ദൾ ‘വന്ദേമാതരം’, ‘ഭാരത്​ മാതാകീ ജയ്​’ മുഴക്കി ദേശവിരുദ്ധമായ ജെ.എൻ.യു അടച്ചുപൂട്ടണമെന്നാണ്​ ആവശ്യപ്പെട്ടത്​. വിദ്യാർഥികൾക്ക്​ പിന്തുണയർപ്പിച്ച്​ എത്തിയ മാധ്യമപ്രവർത്തകരെയും രാഷ്​ട്രീയ നേതാക്കളെയും ആംബുലൻസിനെ വരെയും തടയുകയും ആക്രമിക്കുകയും ചെയ്​തു. ഗേറ്റിൽ നിലയുറപ്പിച്ച ഡൽഹി പൊലീസ്​ ആക​െട്ട മാധ്യമപ്രവർത്തകരെ ഉള്ളിൽകടക്കുവാൻ അനുവദിച്ചില്ല. ഒടുവിൽ 11ന്​ അധ്യാപകർ​ ഗേറ്റിൽ എത്തി വാർത്ത സമ്മേളനം നടത്തുകയായിരുന്നു.

തിങ്കളാഴ്​ച ഉച്ചക്ക്​ സ്​റ്റുഡൻറ്​സ്​ യൂനിയൻ വിളിച്ച മാർച്ചിൽ ധാരാളം വിദ്യാർഥികൾ പ​െങ്കടുക്കുകയും പ്രസ്​ മീറ്റിൽ അക്രമത്തിന്​ ഇരയായ വിദ്യാർഥികൾ അനുഭവങ്ങൾ പ​ങ്കുവെക്കുകയും ചെയ്​തു. വി.സി ജഗദീഷ്​ കുമാറി​​െൻറ രാജി ആവശ്യപ്പെട്ട്​ ജെ.എൻ.യു.ടി.എ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്​. അമിത്​ ഷായുടെയും വി.സിയുടെയും ആജ്ഞകൾ നടപ്പിലാക്കുന്ന പൊലീസ്​ കാമ്പസ്​ വിട്ടുപോകണമെന്നും ​അക്രമികളെ ഉടനെ അറസ്​റ്റ്​ ചെയ്​ത്​ ശിക്ഷിക്കണമെന്നും ത​​െൻറ ഉത്തരവാദിത്തങ്ങളിൽ വീഴ്​ചവരുത്തിയ വി.സി രാജിവെക്കണമെന്നും ആവശ്യപ്പെട്ട്​ സമരം പൂർവാധികം ശക്​തിയോടെ മുന്നോട്ടുകൊണ്ടുപോവാനാണ്​ വിദ്യാർഥികളുടെ തീരുമാനം​. അതോടൊപ്പം സംഘ്​പരിവാരത്തി​​െൻറ അഗ്രഹാരങ്ങളായി മാറുന്ന സർവകലാശാലകളിൽ സാമൂഹിക നീതി നടപ്പാക്കാനും പ്രതിരോധങ്ങളുടെ രാഷ്​ട്രീയ നിര വികസിപ്പിക്കാനും എല്ലാവരുടെയും പിന്തുണ ആവശ്യമാണ്​.

​(സർവകലാശാലയിൽ പശ്ചിമേഷ്യ പഠന വിഭാഗത്തിൽ ഗവേഷകനാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam articlesHindutva TerrorismHindutva India
News Summary - Hindutva Terrorism in India -Malayalam Articles
Next Story